l o a d i n g

ഇന്ത്യ

ഓഫീസ് കമ്പ്യൂട്ടറുകളില്‍ വാട്‌സ്ആപ് ഉപയോഗിക്കരുത്; മുന്നറിയിപ്പുമായി കേന്ദ്ര സര്‍ക്കാര്‍

Thumbnail
Publisher By     Staff Reporter
November 23, 2026



ന്യൂദല്‍ഹി: ഓഫീസ്, പൊതുസ്ഥലങ്ങളിലെ കമ്പ്യൂട്ടറുകളില്‍ വാട്‌സ്ആപ് വെബ് ഉപയോഗിക്കുമ്പോള്‍ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള സൈബര്‍ സുരക്ഷാ വിഭാഗം മുന്നറിയിപ്പ് നല്‍കി. ലോഗിന്‍ ചെയ്ത സെഷന്‍ ലോഗൗട്ട് ചെയ്യാതെ ഉപേക്ഷിക്കുന്നത് സ്വകാര്യ സന്ദേശങ്ങള്‍ ചോരുന്നതിനും അക്കൗണ്ട് ദുരുപയോഗത്തിനും സാമ്പത്തിക തട്ടിപ്പുകള്‍ക്കും വഴിയൊരുക്കുമെന്നാണ് മുന്നറിയിപ്പ്.

ഇന്ത്യന്‍ സൈബര്‍ െ്രെകം കോര്‍ഡിനേഷന്‍ സെന്ററിന്റെ നാഷണല്‍ സൈബര്‍ െ്രെകം ത്രെറ്റ് അനലിറ്റിക്‌സ് യൂണിറ്റാണ് ഇതുസംബന്ധിച്ച നിര്‍ദേശം പുറത്തിറക്കിയത്. കമ്പ്യൂട്ടറില്‍ സജീവമായി തുടരുന്ന വാട്‌സ്ആപ് വെബ് സെഷനിലൂടെ അനധികൃതമായി പ്രവേശിക്കുന്നവര്‍ക്ക് സ്വകാര്യ സന്ദേശങ്ങള്‍, കോണ്‍ടാക്ടുകള്‍, ഗ്രൂപ്പ് ചാറ്റുകള്‍ എന്നിവ കാണാന്‍ കഴിയുമെന്ന് അധികൃതര്‍ ചൂണ്ടിക്കാട്ടി. അക്കൗണ്ട് ഉടമയുടെ പേരില്‍ സന്ദേശങ്ങള്‍ അയച്ച് സുഹൃത്തുക്കളെയും സഹപ്രവര്‍ത്തകരെയും കബളിപ്പിക്കാനും ഫിഷിങ്, സാമ്പത്തിക തട്ടിപ്പ് തുടങ്ങിയവ നടത്താനും സാധ്യതയുണ്ട്.

ഓഫീസ് കമ്പ്യൂട്ടറുകള്‍, പൊതുകമ്പ്യൂട്ടറുകള്‍, ഒന്നിലധികം പേര്‍ ഉപയോഗിക്കുന്ന സംവിധാനങ്ങള്‍ എന്നിവയില്‍ വാട്‌സ്ആപ് വെബ് ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്ന് നിര്‍ദേശത്തില്‍ പറയുന്നു. സര്‍ക്കാര്‍, സ്ഥാപനങ്ങള്‍, സാമ്പത്തിക ഇടപാടുകള്‍, രഹസ്യസ്വഭാവമുള്ള വിവരങ്ങള്‍ എന്നിവ കൈമാറാന്‍ ഇത്തരം സെഷനുകള്‍ ഉപയോഗിക്കരുതെന്നും നിര്‍ദേശിച്ചിട്ടുണ്ട്.

ബ്രൗസര്‍ ടാബ് അടയ്ക്കുകയോ വിന്‍ഡോ ക്ലോസ് ചെയ്യുകയോ ചെയ്താല്‍ മാത്രം വാട്‌സ്ആപ് ലോഗൗട്ട് ആകില്ലെന്നും പ്രത്യേകം ശ്രദ്ധിക്കണം. ഓരോ ഉപയോഗത്തിനുശേഷവും അക്കൗണ്ടില്‍നിന്ന് നേരിട്ട് ലോഗൗട്ട് ചെയ്യണം.

അനിവാര്യമായ സാഹചര്യങ്ങളില്‍ വാട്‌സ്ആപ് ഉപയോഗിക്കേണ്ടിവന്നാല്‍ പ്രൈവറ്റ് ബ്രൗസിംഗ് മോഡ് ഉപയോഗിക്കാനും നിര്‍ദേശിച്ചിട്ടുണ്ട്. സൈബര്‍ കഫേകള്‍, ഹോട്ടല്‍ ബിസിനസ് സെന്ററുകള്‍, പൊതുകിയോസ്‌കുകള്‍, മറ്റുള്ളവരുടെ കമ്പ്യൂട്ടറുകള്‍ എന്നിവയില്‍ ലോഗിന്‍ ചെയ്യുന്നത് ഒഴിവാക്കണം.

അക്കൗണ്ടില്‍ നിന്ന് അപരിചിതമായ സന്ദേശങ്ങള്‍ അയക്കപ്പെടുന്നുണ്ടോ, കോണ്‍ടാക്ടുകളില്‍ നിന്നുള്ള അസാധാരണ പ്രതികരണങ്ങളുണ്ടോ തുടങ്ങിയ കാര്യങ്ങള്‍ നിരീക്ഷിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു. ഉപകരണങ്ങളും ബ്രൗസറുകളും അപ്‌ഡേറ്റ് ചെയ്യുക, സംശയാസ്പദമായ ഫയലുകളും സോഫ്റ്റ്‌വെയറുകളും ഡൗണ്‍ലോഡ് ചെയ്യാതിരിക്കുക തുടങ്ങിയ സുരക്ഷാ മുന്‍കരുതലുകളും സ്വീകരിക്കണം.

Latest News

ഡ്രോൺ ആക്രമണത്തിൽ രണ്ട് ഇറ്റാലിയൻ പൗരന്മാർ കൊല്ലപ്പെട്ട സംഭവം; ഇറാൻ അംബാസഡറെ വിളിച്ചുവരുത്തി കുവൈത്ത്
ഡ്രോൺ ആക്രമണത്തിൽ രണ്ട് ഇറ്റാലിയൻ പൗരന്മാർ കൊല്ലപ്പെട്ട സംഭവം; ഇറാൻ അംബാസഡറെ വിളിച്ചുവരുത്തി കുവൈത്ത്
November 27, 2026
ന്യൂസിലാന്‍ഡില്‍ തൂക്കുസഭ; അധികാരത്തുടര്‍ച്ചയ്ക്കായി ഭരണസഖ്യത്തിന് മുന്നില്‍ കടമ്പകളേറെ
ന്യൂസിലാന്‍ഡില്‍ തൂക്കുസഭ; അധികാരത്തുടര്‍ച്ചയ്ക്കായി ഭരണസഖ്യത്തിന് മുന്നില്‍ കടമ്പകളേറെ
November 27, 2026
 ഉത്തരേന്ത്യയിലെ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലും മുസ്ലിം ലീഗ് സാന്നിധ്യമാകും: സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍
ഉത്തരേന്ത്യയിലെ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലും മുസ്ലിം ലീഗ് സാന്നിധ്യമാകും: സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍
November 27, 2026
 ജിസാന്‍ എണ്ണ ശുദ്ധീകരണ ശാലയ്ക്ക് നേരെ ആക്രമണം; ഒരു നേപ്പാള്‍ സ്വദേശി മരിച്ചു, നിരവധി പേര്‍ക്ക് പരിക്ക്: തീപിടുത്തം നിയന്ത്രണ വിധേയം
ജിസാന്‍ എണ്ണ ശുദ്ധീകരണ ശാലയ്ക്ക് നേരെ ആക്രമണം; ഒരു നേപ്പാള്‍ സ്വദേശി മരിച്ചു, നിരവധി പേര്‍ക്ക് പരിക്ക്: തീപിടുത്തം നിയന്ത്രണ വിധേയം
November 27, 2026
ക്ഷേമ പെന്‍ഷന്‍: പ്രവാസികള്‍ക്ക് നേരിയ ആശ്വാസം; മുടങ്ങിയിരുന്ന പെന്‍ഷന്റെ ഒരു മാസത്തെ വിഹിതം ലഭിച്ചു
ക്ഷേമ പെന്‍ഷന്‍: പ്രവാസികള്‍ക്ക് നേരിയ ആശ്വാസം; മുടങ്ങിയിരുന്ന പെന്‍ഷന്റെ ഒരു മാസത്തെ വിഹിതം ലഭിച്ചു
November 27, 2026
ജിദ്ദ മുന്‍ പ്രവാസി വിജയകുമാര്‍ നിര്യാതനായി
ജിദ്ദ മുന്‍ പ്രവാസി വിജയകുമാര്‍ നിര്യാതനായി
November 27, 2026
ഹിന്ദുവിന്റെ ബൈബിള്‍ സന്ദേശം, മുസലിമിന്റെ ഭാഷാന്തരം; ഇത് കേരളാ മോഡല്‍ -മുഖ്യമന്ത്രി
ഹിന്ദുവിന്റെ ബൈബിള്‍ സന്ദേശം, മുസലിമിന്റെ ഭാഷാന്തരം; ഇത് കേരളാ മോഡല്‍ -മുഖ്യമന്ത്രി
November 27, 2026
ബട്ടര്‍ ചിക്കനും കുര്‍മയും; പാക്  ബഹിരാകാശ സഞ്ചാരിക്കായി  നൂറിലേറെ ഹലാല്‍ വിഭവങ്ങള്‍
ബട്ടര്‍ ചിക്കനും കുര്‍മയും; പാക് ബഹിരാകാശ സഞ്ചാരിക്കായി നൂറിലേറെ ഹലാല്‍ വിഭവങ്ങള്‍
November 27, 2026
സി.പി.എമ്മിന്റെ 'കുഴി തോണ്ടിയ' സിംഗൂരില്‍ പുതിയ ചരിത്രം എഴുതാന്‍ ബി.ജെ.പി
സി.പി.എമ്മിന്റെ 'കുഴി തോണ്ടിയ' സിംഗൂരില്‍ പുതിയ ചരിത്രം എഴുതാന്‍ ബി.ജെ.പി
November 27, 2026
ലുക്കൗട്ട് നോട്ടീസ് കിട്ടിയിട്ടും ദീപ്‌കെ നാഗ്പൂരില്‍ റാലിയില്‍
ലുക്കൗട്ട് നോട്ടീസ് കിട്ടിയിട്ടും ദീപ്‌കെ നാഗ്പൂരില്‍ റാലിയില്‍
November 27, 2026