l o a d i n g

ഇന്ത്യ

ദര്‍ഗക്കു സമീപം ദീപം; തമിഴ്‌നാട് സര്‍ക്കാര്‍ പുനഃപരിശോധനാ ഹരജി നല്‍കി

Thumbnail
Publisher By     Staff Reporter
November 23, 2026


ചെന്നൈ: മധുരയിലെ തിരുപ്പരങ്കുണ്ട്രം മലമുകളില്‍ കാര്‍ത്തിക ദീപം തെളിയിക്കാന്‍ അനുമതി നല്‍കിയ സുപ്രീംകോടതി ഉത്തരവിനെതിരെ തമിഴ്‌നാട് മുഖ്യമന്ത്രി ജോസഫ് വിജയ് നേതൃത്വം നല്‍കുന്ന സര്‍ക്കാര്‍ പുനഃപരിശോധനാ ഹര്‍ജി സമര്‍പ്പിച്ചു. ദീപത്തൂണില്‍ ദീപം തെളിയിക്കാന്‍ അനുവദിച്ച് കഴിഞ്ഞയാഴ്ചയാണ് സുപ്രീം കോടതി ഉത്തരവ് വന്നത്. ഇതിനെതിരെ സംസ്ഥാന സര്‍ക്കാരിന്റെ ഹിന്ദു മതധര്‍മ്മ സ്ഥാപന വകുപ്പ് കമ്മീഷണര്‍ ഹര്‍ജി നല്‍കി.

ജസ്റ്റിസുമാരായ അരവിന്ദ് കുമാര്‍, വിപുല്‍ എം. പഞ്ചോളി എന്നിവരടങ്ങിയ സുപ്രീംകോടതി ബെഞ്ച് ദീപത്തൂണില്‍ കാര്‍ത്തിക ദീപം തെളിയിക്കാന്‍ ഒറ്റത്തവണ പ്രത്യേക അനുമതി നല്‍കുകയായിരുന്നു. ഉത്സവം അടുത്തിരിക്കുന്ന സാഹചര്യത്തില്‍ 2026 നവംബര്‍ 24ന് മാത്രമായാണ് ഇടക്കാല അനുമതി നല്‍കിയത്. പൊതുജനങ്ങള്‍ക്കും ഘോഷയാത്രകള്‍ക്കും പ്രതിഷേധങ്ങള്‍ക്കും സ്ഥലത്ത് പ്രവേശനം അനുവദിക്കില്ലെന്നും ക്ഷേത്രഭരണസമിതി അംഗങ്ങള്‍ക്കും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും മാത്രമേ പ്രവേശനമുണ്ടാകൂ എന്നും കോടതി വ്യക്തമാക്കിയിരുന്നു. സുരക്ഷാ ക്രമീകരണങ്ങള്‍ മേല്‍നോട്ടം വഹിക്കാന്‍ മധുര ജില്ലാ കലക്ടറെ നോഡല്‍ ഓഫീസറായും നിയോഗിച്ചു. ആവശ്യമെങ്കില്‍ സിഐഎസ്എഫിനെ വിന്യസിക്കാനും അനുമതി നല്‍കി.

ഉച്ചിപ്പിള്ളയാര്‍ ക്ഷേത്രത്തിന് സമീപമുള്ള ദീപമണ്ഡപത്തിലാണ് പരമ്പരാഗതമായി കാര്‍ത്തിക ദീപം തെളിയിക്കുന്നതെന്നും തര്‍ക്കത്തിലുള്ള ദീപത്തൂണില്‍ ദീപം തെളിച്ചിരുന്ന പതിവില്ലെന്നുമാണ് സംസ്ഥാന സര്‍ക്കാരിന്റെ വാദം. ദര്‍ഗയ്ക്ക് സമീപമുള്ള തൂണില്‍ ദീപം തെളിയിക്കുന്നത് ക്രമസമാധാന പ്രശ്‌നങ്ങള്‍ക്കും സാമുദായിക സംഘര്‍ഷങ്ങള്‍ക്കും ഇടയാക്കുമെന്നാണ് സര്‍ക്കാര്‍ ആശങ്ക.

സുപ്രീംകോടതി ഉത്തരവിനെതിരെ സര്‍ക്കാര്‍ നീങ്ങിയതിനെ തമിഴ്‌നാട് ബിജെപി അധ്യക്ഷന്‍ നൈനാര്‍ നാഗേന്ദ്രന്‍ രൂക്ഷമായി വിമര്‍ശിച്ചു. സര്‍ക്കാരിന്റെ നടപടി ഹിന്ദുവിരുദ്ധ നിലപാടാണെന്നും വോട്ട് ബാങ്ക് രാഷ്ട്രീയം ലക്ഷ്യമിട്ടുള്ളതാണെന്നും അദ്ദേഹം ആരോപിച്ചു. ക്ഷേത്രകാര്യങ്ങള്‍ സംരക്ഷിക്കേണ്ട വകുപ്പുതന്നെ ദീപം തെളിയിക്കുന്നതിനെ എതിര്‍ക്കുന്നത് എന്തിനാണെന്നും വിജയ് സര്‍ക്കാര്‍ രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്കായി പ്രവര്‍ത്തിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

കേസിലെ വിപുലമായ മതപരമായ അവകാശങ്ങളും നിയമപ്രശ്‌നങ്ങളും ജനുവരിയില്‍ സുപ്രീംകോടതി വിശദമായി പരിഗണിക്കാനിരിക്കുകയാണ്. ഒറ്റത്തവണ അനുമതി ഭാവിയില്‍ സ്ഥിരമായ അവകാശമോ കീഴ്വഴക്കമോ സൃഷ്ടിക്കില്ലെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.

Latest News

ഡ്രോൺ ആക്രമണത്തിൽ രണ്ട് ഇറ്റാലിയൻ പൗരന്മാർ കൊല്ലപ്പെട്ട സംഭവം; ഇറാൻ അംബാസഡറെ വിളിച്ചുവരുത്തി കുവൈത്ത്
ഡ്രോൺ ആക്രമണത്തിൽ രണ്ട് ഇറ്റാലിയൻ പൗരന്മാർ കൊല്ലപ്പെട്ട സംഭവം; ഇറാൻ അംബാസഡറെ വിളിച്ചുവരുത്തി കുവൈത്ത്
November 27, 2026
ന്യൂസിലാന്‍ഡില്‍ തൂക്കുസഭ; അധികാരത്തുടര്‍ച്ചയ്ക്കായി ഭരണസഖ്യത്തിന് മുന്നില്‍ കടമ്പകളേറെ
ന്യൂസിലാന്‍ഡില്‍ തൂക്കുസഭ; അധികാരത്തുടര്‍ച്ചയ്ക്കായി ഭരണസഖ്യത്തിന് മുന്നില്‍ കടമ്പകളേറെ
November 27, 2026
 ഉത്തരേന്ത്യയിലെ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലും മുസ്ലിം ലീഗ് സാന്നിധ്യമാകും: സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍
ഉത്തരേന്ത്യയിലെ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലും മുസ്ലിം ലീഗ് സാന്നിധ്യമാകും: സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍
November 27, 2026
 ജിസാന്‍ എണ്ണ ശുദ്ധീകരണ ശാലയ്ക്ക് നേരെ ആക്രമണം; ഒരു നേപ്പാള്‍ സ്വദേശി മരിച്ചു, നിരവധി പേര്‍ക്ക് പരിക്ക്: തീപിടുത്തം നിയന്ത്രണ വിധേയം
ജിസാന്‍ എണ്ണ ശുദ്ധീകരണ ശാലയ്ക്ക് നേരെ ആക്രമണം; ഒരു നേപ്പാള്‍ സ്വദേശി മരിച്ചു, നിരവധി പേര്‍ക്ക് പരിക്ക്: തീപിടുത്തം നിയന്ത്രണ വിധേയം
November 27, 2026
ക്ഷേമ പെന്‍ഷന്‍: പ്രവാസികള്‍ക്ക് നേരിയ ആശ്വാസം; മുടങ്ങിയിരുന്ന പെന്‍ഷന്റെ ഒരു മാസത്തെ വിഹിതം ലഭിച്ചു
ക്ഷേമ പെന്‍ഷന്‍: പ്രവാസികള്‍ക്ക് നേരിയ ആശ്വാസം; മുടങ്ങിയിരുന്ന പെന്‍ഷന്റെ ഒരു മാസത്തെ വിഹിതം ലഭിച്ചു
November 27, 2026
ജിദ്ദ മുന്‍ പ്രവാസി വിജയകുമാര്‍ നിര്യാതനായി
ജിദ്ദ മുന്‍ പ്രവാസി വിജയകുമാര്‍ നിര്യാതനായി
November 27, 2026
ഹിന്ദുവിന്റെ ബൈബിള്‍ സന്ദേശം, മുസലിമിന്റെ ഭാഷാന്തരം; ഇത് കേരളാ മോഡല്‍ -മുഖ്യമന്ത്രി
ഹിന്ദുവിന്റെ ബൈബിള്‍ സന്ദേശം, മുസലിമിന്റെ ഭാഷാന്തരം; ഇത് കേരളാ മോഡല്‍ -മുഖ്യമന്ത്രി
November 27, 2026
ബട്ടര്‍ ചിക്കനും കുര്‍മയും; പാക്  ബഹിരാകാശ സഞ്ചാരിക്കായി  നൂറിലേറെ ഹലാല്‍ വിഭവങ്ങള്‍
ബട്ടര്‍ ചിക്കനും കുര്‍മയും; പാക് ബഹിരാകാശ സഞ്ചാരിക്കായി നൂറിലേറെ ഹലാല്‍ വിഭവങ്ങള്‍
November 27, 2026
സി.പി.എമ്മിന്റെ 'കുഴി തോണ്ടിയ' സിംഗൂരില്‍ പുതിയ ചരിത്രം എഴുതാന്‍ ബി.ജെ.പി
സി.പി.എമ്മിന്റെ 'കുഴി തോണ്ടിയ' സിംഗൂരില്‍ പുതിയ ചരിത്രം എഴുതാന്‍ ബി.ജെ.പി
November 27, 2026
ലുക്കൗട്ട് നോട്ടീസ് കിട്ടിയിട്ടും ദീപ്‌കെ നാഗ്പൂരില്‍ റാലിയില്‍
ലുക്കൗട്ട് നോട്ടീസ് കിട്ടിയിട്ടും ദീപ്‌കെ നാഗ്പൂരില്‍ റാലിയില്‍
November 27, 2026