l o a d i n g

ഗൾഫ്

സന്ദര്‍ശകരെ വരവേല്‍ക്കാന്‍ ദമ്മാം ഇന്റര്‍നാഷണല്‍ സിറ്റി; രണ്ടാം സീസണിന് ഇന്ന് തുടക്കം

Thumbnail
Publisher By     Staff Reporter
November 19, 2026


ദമ്മാം: സൗദി അറേബ്യയിലെ കിഴക്കന്‍ പ്രവിശ്യയുടെ വിനോദ-സാംസ്‌കാരിക ഭൂപടത്തില്‍ പുതിയ ആവേശം പകര്‍ന്നുകൊണ്ട് 'ദമ്മാം ഇന്റര്‍നാഷണല്‍ സിറ്റി'യുടെ രണ്ടാം സീസണ്‍ ഇന്നു മുതല്‍ സന്ദര്‍ശകര്‍ക്കായി തുറന്നുകൊടുക്കും. കഴിഞ്ഞ ഞായറാഴ്ച കിഴക്കന്‍ പ്രവിശ്യാ ഗവര്‍ണര്‍ സൗദ് ബിന്‍ നായിഫ് ബിന്‍ അബ്ദുല്‍ അസീസ് രാജകുമാരന്‍ പദ്ധതിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചതിന് പിന്നാലെയാണ് സന്ദര്‍ശകര്‍ക്ക് പ്രവേശനം അനുവദിക്കുന്നത്. കൂടുതല്‍ അന്താരാഷ്ട്ര പവലിയനുകളും നൂതനമായ വിനോദ കേന്ദ്രങ്ങളും സാംസ്‌കാരിക അനുഭവങ്ങളുമായാണ് ഇത്തവണത്തെ സീസണ്‍ ഒരുങ്ങിയിരിക്കുന്നത്.

ആദ്യ സീസണിലുണ്ടായിരുന്ന 16 പവലിയനുകളില്‍നിന്ന് ഇത്തവണ അന്താരാഷ്ട്ര പവലിയനുകളുടെ എണ്ണം 23 ആയി ഉയര്‍ത്തിയതായി കിഴക്കന്‍ പ്രവിശ്യാ മുനിസിപ്പാലിറ്റി ഔദ്യോഗിക വക്താവ് ഫൈസല്‍ അല്‍-സഹ്റാനി വ്യക്തമാക്കി. ഗള്‍ഫ്, ഏഷ്യന്‍ രാജ്യങ്ങളുടെ പങ്കാളിത്തമുള്ള പവലിയനുകള്‍ക്ക് പുറമെ അഞ്ച് തുറന്ന അന്താരാഷ്ട്ര മാര്‍ക്കറ്റുകള്‍, 13 റസ്റ്റോറന്റുകള്‍, ആറ് കഫേകള്‍, 60 ഭക്ഷണ-പാനീയ കിയോസ്‌കുകള്‍ എന്നിവയും സന്ദര്‍ശകര്‍ക്കായി സജ്ജമാക്കിയിട്ടുണ്ട്.

നിര്‍മ്മിത ബുദ്ധി, റോബോട്ടിക്‌സ് അനുഭവങ്ങള്‍ സമ്മാനിക്കുന്ന 'ഫ്യൂച്ചര്‍ വില്ലേജ്', 'ദിനോസര്‍ സിറ്റി', 'സ്‌നോ സിറ്റി' എന്നിവയാണ് രണ്ടാം സീസണിലെ പ്രധാന ആകര്‍ഷണങ്ങള്‍. ഇവയ്‌ക്കൊപ്പം പ്രമുഖ അന്താരാഷ്ട്ര ബ്രാന്‍ഡുകളും വൈവിധ്യമാര്‍ന്ന ഭക്ഷണശാലകളും സന്ദര്‍ശകര്‍ക്ക് വേറിട്ട വിനോദ-സാംസ്‌കാരിക അനുഭവം നല്‍കും.

വിപുലീകരണത്തിന്റെ ഭാഗമായി നഗരത്തിന് ചുറ്റുമുള്ള പ്രദേശങ്ങള്‍ നവീകരിക്കുകയും കൂടുതല്‍ പാര്‍ക്കിംഗ് സൗകര്യങ്ങള്‍ ഒരുക്കുകയും ചെയ്തതായി അല്‍-സഹ്റാനി അറിയിച്ചു. ദൂരസ്ഥലങ്ങളില്‍നിന്നുള്ള സന്ദര്‍ശകരുടെ യാത്ര സുഗമമാക്കുന്നതിനായി ഈസ്റ്റേണ്‍ പ്രൊവിന്‍സ് ബസുകള്‍ വഴി ഷട്ടില്‍ ഗതാഗത സേവനവും സജ്ജമാക്കിയിട്ടുണ്ട്. ചൊവ്വാഴ്ച വൈകുന്നേരം മുതല്‍ 'വെബുക്ക്' ആപ്ലിക്കേഷന്‍ വഴി പ്രവേശന ടിക്കറ്റുകള്‍ ലഭ്യമാണെന്നും സന്ദര്‍ശകരെ സ്വീകരിക്കാന്‍ നഗരം പൂര്‍ണ്ണ സജ്ജമാണെന്നും അധികൃതര്‍ വ്യക്തമാക്കി.

Latest News

യെമന്‍ തീരത്ത് യു.എ.ഇ കപ്പല്‍ സൊമാലിയന്‍ കടല്‍ക്കൊള്ളക്കാര്‍ റാഞ്ചി; 19 ജീവനക്കാര്‍ കപ്പലിലെ സുരക്ഷിത മുറിയില്‍
യെമന്‍ തീരത്ത് യു.എ.ഇ കപ്പല്‍ സൊമാലിയന്‍ കടല്‍ക്കൊള്ളക്കാര്‍ റാഞ്ചി; 19 ജീവനക്കാര്‍ കപ്പലിലെ സുരക്ഷിത മുറിയില്‍
November 28, 2026
കൂത്തുപറമ്പ് രക്തസാക്ഷി അനുസ്മരണം
കൂത്തുപറമ്പ് രക്തസാക്ഷി അനുസ്മരണം
November 28, 2026
പ്രവാസി ലീഗല്‍ സെല്‍ ഗ്ലോബല്‍ പ്രസിഡന്റിന് സുപ്രീം കോടതിയുടെ ആദരവ്
പ്രവാസി ലീഗല്‍ സെല്‍ ഗ്ലോബല്‍ പ്രസിഡന്റിന് സുപ്രീം കോടതിയുടെ ആദരവ്
November 28, 2026
ബദര്‍ ഗവര്‍ണറേറ്റിന്റെ വിനോദസഞ്ചാര മേഖലയ്ക്ക് പുതിയ മാനം നല്‍കി പാരാഗ്ലൈഡിംഗ്; സാഹസിക സഞ്ചാരികളുടെ പ്രിയപ്പെട്ട കേന്ദ്രമായി മാറുന്നു
ബദര്‍ ഗവര്‍ണറേറ്റിന്റെ വിനോദസഞ്ചാര മേഖലയ്ക്ക് പുതിയ മാനം നല്‍കി പാരാഗ്ലൈഡിംഗ്; സാഹസിക സഞ്ചാരികളുടെ പ്രിയപ്പെട്ട കേന്ദ്രമായി മാറുന്നു
November 28, 2026
പ്രവാസത്തിന്റെ നൊമ്പരങ്ങള്‍ക്ക് സാന്ത്വനമായി, നാടിന്റെ നന്മയ്ക്ക് കൂട്ടായി 'കൊണ്ടോട്ടിയന്‍സ് ജിദ്ദ'
പ്രവാസത്തിന്റെ നൊമ്പരങ്ങള്‍ക്ക് സാന്ത്വനമായി, നാടിന്റെ നന്മയ്ക്ക് കൂട്ടായി 'കൊണ്ടോട്ടിയന്‍സ് ജിദ്ദ'
November 28, 2026
മൂന്ന് പതിറ്റാണ്ടിന്റെ പ്രവാസത്തിന് വിരാമം; ജിദ്ദയുടെ സാംസ്‌കാരിക, സാമൂഹിക വേദികളില്‍ നിറസാന്നിധ്യമായ ബഷീര്‍ അച്ചമ്പാട്ട് നാട്ടിലേക്ക് മടങ്ങുന്നു
മൂന്ന് പതിറ്റാണ്ടിന്റെ പ്രവാസത്തിന് വിരാമം; ജിദ്ദയുടെ സാംസ്‌കാരിക, സാമൂഹിക വേദികളില്‍ നിറസാന്നിധ്യമായ ബഷീര്‍ അച്ചമ്പാട്ട് നാട്ടിലേക്ക് മടങ്ങുന്നു
November 28, 2026
 കെ. യു. ഇഖ്ബാലിന്റെ മാധ്യമ ഇടപെടലുകള്‍ ഓര്‍ത്ത് റിംഫ്
കെ. യു. ഇഖ്ബാലിന്റെ മാധ്യമ ഇടപെടലുകള്‍ ഓര്‍ത്ത് റിംഫ്
November 28, 2026
സപ്ലൈകോയ്ക്ക് അംഗീകാരം; മുംബൈയില്‍ ഐലൂജ് മീഡിയ പരിവര്‍ത്തന്‍ അവാര്‍ഡ് 2026 ഏറ്റുവാങ്ങി
സപ്ലൈകോയ്ക്ക് അംഗീകാരം; മുംബൈയില്‍ ഐലൂജ് മീഡിയ പരിവര്‍ത്തന്‍ അവാര്‍ഡ് 2026 ഏറ്റുവാങ്ങി
November 28, 2026
വിദ്യാര്‍ത്ഥി സെമിനാറിനായി ഫിസിക്‌സ് വാലയുമായി കൈകോര്‍ത്ത് ഡബ്ല്യൂഎംഎഫ് ജുബൈല്‍ സ്റ്റേറ്റ് കൗണ്‍സില്‍
വിദ്യാര്‍ത്ഥി സെമിനാറിനായി ഫിസിക്‌സ് വാലയുമായി കൈകോര്‍ത്ത് ഡബ്ല്യൂഎംഎഫ് ജുബൈല്‍ സ്റ്റേറ്റ് കൗണ്‍സില്‍
November 28, 2026
അനിശ്ചിതത്വം നീങ്ങുന്നു, ജി.സി.ഡി.എ തലപ്പത്തേക്ക് ബാബു
അനിശ്ചിതത്വം നീങ്ങുന്നു, ജി.സി.ഡി.എ തലപ്പത്തേക്ക് ബാബു
November 28, 2026