l o a d i n g

ഇന്ത്യ

അസം ഖാന് ഇരട്ട ആശ്വാസം; അറസ്റ്റിനെതിരെ ഹൈക്കോടതി

Thumbnail
Publisher By     Staff Reporter
November 18, 2026


ലഖ്‌നൗ; സമാജ്‌വാദി പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവും മുന്‍ ഉത്തര്‍പ്രദേശ് മന്ത്രിയുമായ അസം ഖാന് കോടതികളില്‍നിന്ന് ഇരട്ട ആശ്വാസം. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) രജിസ്റ്റര്‍ ചെയ്ത കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ അലഹബാദ് ഹൈക്കോടതി അദ്ദേഹത്തിന് ഇടക്കാല ജാമ്യം അനുവദിച്ചു. അസം ഖാന്റെ അറസ്റ്റ് പ്രഥമദൃഷ്ട്യാ ദുരുദ്ദേശ്യപരമാണെന്ന് കോടതി നിരീക്ഷിച്ചു.

വ്യാജ ജനന സര്‍ട്ടിഫിക്കറ്റ് കേസില്‍ അസം ഖാന്റെ ശിക്ഷാവിധി സ്‌റ്റേ ചെയ്ത ഹൈക്കോടതി ഉത്തരവിനെതിരെ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളി.

78കാരനായ അസം ഖാനെ ഒക്ടോബര്‍ 31ന് വൈകീട്ടാണ് ഇ.ഡി അറസ്റ്റ് ചെയ്തത്. മറ്റൊരു വ്യാജരേഖാ കേസില്‍ ജാമ്യം ലഭിച്ച് രാംപൂര്‍ ജില്ലാ ജയിലില്‍നിന്ന് പുറത്തിറങ്ങിയതിന് തൊട്ടുപിന്നാലെയായിരുന്നു അറസ്റ്റ്. അസം ഖാന്‍ സ്ഥാപിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്ന മൗലാന മുഹമ്മദ് അലി ജൗഹര്‍ ട്രസ്റ്റുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളാണ് ഇ.ഡി അന്വേഷിക്കുന്നത്. സര്‍ക്കാര്‍ ഫണ്ട് വകമാറ്റിയെന്ന ആരോപണം, ഭൂമി ഏറ്റെടുക്കലിലെ ക്രമക്കേടുകള്‍, മുഹമ്മദ് അലി ജൗഹര്‍ സര്‍വകലാശാലയുടെ നിര്‍മാണം എന്നിവയും അന്വേഷണ പരിധിയിലുണ്ട്. സര്‍വകലാശാലയുടെ ഓണററി ചാന്‍സലറാണ് അസം ഖാന്‍.

അറസ്റ്റിനെയും ഇ.ഡി നടപടികളെയും ചോദ്യം ചെയ്ത് അസം ഖാന്‍ സുപ്രീംകോടതിയെ സമീപിച്ചിരുന്നു. വിഷയം അലഹബാദ് ഹൈക്കോടതിയുടെ പരിഗണനയ്ക്ക് വിട്ടു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചത്.

അറസ്റ്റ് നടപടികളില്‍ ഭരണഘടന ഉറപ്പുനല്‍കുന്ന നിര്‍ബന്ധിത നടപടിക്രമങ്ങള്‍ കൃത്യമായി പാലിച്ചിട്ടില്ലെന്നാണ് ജസ്റ്റിസുമാരായ രാജീവ് ഗുപ്ത, ദേവേന്ദ്ര സിങ് എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് പ്രഥമദൃഷ്ട്യാ വിലയിരുത്തിയത്. അറസ്റ്റിന്റെ കാരണം അറിയിക്കാനും അഭിഭാഷകന്റെ സഹായം തേടാനും ഭരണഘടന അവകാശം നല്‍കുന്നുണ്ടെന്ന് അവര്‍ അഭിപ്രായപ്പെട്ടു.

അറസ്റ്റ് മെമ്മോയും അറസ്റ്റിന്റെ കാരണങ്ങളും രേഖാമൂലം അസം ഖാന് കൈമാറിയതായി വ്യക്തമാക്കുന്ന തെളിവുകളില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. രേഖകള്‍ സ്വീകരിക്കാന്‍ അദ്ദേഹം വിസമ്മതിച്ചെന്നാണ് ഇ.ഡിയുടെ വാദം. എന്നാല്‍, അറസ്റ്റ് വീഡിയോ ചിത്രീകരിച്ചെന്ന് അവകാശപ്പെട്ടിട്ടും രേഖകള്‍ സ്വീകരിക്കാന്‍ ആവശ്യപ്പെടുന്നതും അദ്ദേഹം നിരസിക്കുന്നതും വ്യക്തമാക്കുന്ന ദൃശ്യങ്ങള്‍ ഹാജരാക്കിയില്ല. ജയിലില്‍നിന്ന് പുറത്തിറങ്ങിയ ഉടന്‍ മറ്റൊരു കേസില്‍ അറസ്റ്റ് ചെയ്തതും നടപടിയുടെ ദുരുദ്ദേശ്യത്തെ സൂചിപ്പിക്കുന്നതായി കോടതി നിരീക്ഷിച്ചു.

ഡിസംബര്‍ 10ന് കേസ് വീണ്ടും പരിഗണിക്കും. മറ്റ് കേസുകളുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്യരുതെന്ന ആവശ്യവും അസം ഖാന്‍ ഹര്‍ജിയില്‍ ഉന്നയിച്ചിട്ടുണ്ട്.

Latest News

ഡ്രോൺ ആക്രമണത്തിൽ രണ്ട് ഇറ്റാലിയൻ പൗരന്മാർ കൊല്ലപ്പെട്ട സംഭവം; ഇറാൻ അംബാസഡറെ വിളിച്ചുവരുത്തി കുവൈത്ത്
ഡ്രോൺ ആക്രമണത്തിൽ രണ്ട് ഇറ്റാലിയൻ പൗരന്മാർ കൊല്ലപ്പെട്ട സംഭവം; ഇറാൻ അംബാസഡറെ വിളിച്ചുവരുത്തി കുവൈത്ത്
November 27, 2026
ന്യൂസിലാന്‍ഡില്‍ തൂക്കുസഭ; അധികാരത്തുടര്‍ച്ചയ്ക്കായി ഭരണസഖ്യത്തിന് മുന്നില്‍ കടമ്പകളേറെ
ന്യൂസിലാന്‍ഡില്‍ തൂക്കുസഭ; അധികാരത്തുടര്‍ച്ചയ്ക്കായി ഭരണസഖ്യത്തിന് മുന്നില്‍ കടമ്പകളേറെ
November 27, 2026
 ഉത്തരേന്ത്യയിലെ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലും മുസ്ലിം ലീഗ് സാന്നിധ്യമാകും: സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍
ഉത്തരേന്ത്യയിലെ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലും മുസ്ലിം ലീഗ് സാന്നിധ്യമാകും: സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍
November 27, 2026
 ജിസാന്‍ എണ്ണ ശുദ്ധീകരണ ശാലയ്ക്ക് നേരെ ആക്രമണം; ഒരു നേപ്പാള്‍ സ്വദേശി മരിച്ചു, നിരവധി പേര്‍ക്ക് പരിക്ക്: തീപിടുത്തം നിയന്ത്രണ വിധേയം
ജിസാന്‍ എണ്ണ ശുദ്ധീകരണ ശാലയ്ക്ക് നേരെ ആക്രമണം; ഒരു നേപ്പാള്‍ സ്വദേശി മരിച്ചു, നിരവധി പേര്‍ക്ക് പരിക്ക്: തീപിടുത്തം നിയന്ത്രണ വിധേയം
November 27, 2026
ക്ഷേമ പെന്‍ഷന്‍: പ്രവാസികള്‍ക്ക് നേരിയ ആശ്വാസം; മുടങ്ങിയിരുന്ന പെന്‍ഷന്റെ ഒരു മാസത്തെ വിഹിതം ലഭിച്ചു
ക്ഷേമ പെന്‍ഷന്‍: പ്രവാസികള്‍ക്ക് നേരിയ ആശ്വാസം; മുടങ്ങിയിരുന്ന പെന്‍ഷന്റെ ഒരു മാസത്തെ വിഹിതം ലഭിച്ചു
November 27, 2026
ജിദ്ദ മുന്‍ പ്രവാസി വിജയകുമാര്‍ നിര്യാതനായി
ജിദ്ദ മുന്‍ പ്രവാസി വിജയകുമാര്‍ നിര്യാതനായി
November 27, 2026
ഹിന്ദുവിന്റെ ബൈബിള്‍ സന്ദേശം, മുസലിമിന്റെ ഭാഷാന്തരം; ഇത് കേരളാ മോഡല്‍ -മുഖ്യമന്ത്രി
ഹിന്ദുവിന്റെ ബൈബിള്‍ സന്ദേശം, മുസലിമിന്റെ ഭാഷാന്തരം; ഇത് കേരളാ മോഡല്‍ -മുഖ്യമന്ത്രി
November 27, 2026
ബട്ടര്‍ ചിക്കനും കുര്‍മയും; പാക്  ബഹിരാകാശ സഞ്ചാരിക്കായി  നൂറിലേറെ ഹലാല്‍ വിഭവങ്ങള്‍
ബട്ടര്‍ ചിക്കനും കുര്‍മയും; പാക് ബഹിരാകാശ സഞ്ചാരിക്കായി നൂറിലേറെ ഹലാല്‍ വിഭവങ്ങള്‍
November 27, 2026
സി.പി.എമ്മിന്റെ 'കുഴി തോണ്ടിയ' സിംഗൂരില്‍ പുതിയ ചരിത്രം എഴുതാന്‍ ബി.ജെ.പി
സി.പി.എമ്മിന്റെ 'കുഴി തോണ്ടിയ' സിംഗൂരില്‍ പുതിയ ചരിത്രം എഴുതാന്‍ ബി.ജെ.പി
November 27, 2026
ലുക്കൗട്ട് നോട്ടീസ് കിട്ടിയിട്ടും ദീപ്‌കെ നാഗ്പൂരില്‍ റാലിയില്‍
ലുക്കൗട്ട് നോട്ടീസ് കിട്ടിയിട്ടും ദീപ്‌കെ നാഗ്പൂരില്‍ റാലിയില്‍
November 27, 2026