l o a d i n g

സാംസ്കാരികം

'ഹമാം അല്‍-ഹിമ': ചരിത്രത്തിലും തീര്‍ഥാടകരുടെ നെഞ്ചകങ്ങളിലും ചിറകടിക്കുന്ന ഹറം പ്രാവുകള്‍

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
November 2, 2026

അല്ലാഹുവിന്റെ തിരുമുറ്റത്ത് ഒഴുകിയെത്തുന്ന കോടിക്കണക്കിന് വിശ്വാസികളുടെ മനസ്സിന് കുളിര്‍മയേകുന്ന ഒന്നുണ്ട് മക്കയില്‍ആകാശത്തും തിരുമുറ്റങ്ങളിലും വട്ടമിട്ടുപറക്കുന്ന ആയിരക്കണക്കിന് പ്രാവുകള്‍. നൂറ്റാണ്ടുകളായി മക്കയുടെ സാംസ്‌കാരിക പൈതൃകത്തിന്റെയും ശാന്തിയുടെയും സമാനതകളില്ലാത്ത പ്രതീകമായി നിലകൊള്ളുന്നവയാണ് ഈ വെള്ളിച്ചിറകുകള്‍. പ്രവാസികളും തീര്‍ത്ഥാടകരും നാട്ടുകാരും ഒരുപോലെ നെഞ്ചിലേറ്റിയ ഈ പ്രാവുകള്‍ക്ക് പ്രാദേശികമായി 'ഹമാം അല്‍-ഹിമ' (വിശുദ്ധ ഭൂമിയിലെ പ്രാവുകള്‍) എന്നും 'ഹമാം റബ്ബ് അല്‍-ബൈത്ത്' (നാഥന്റെ ഭവനത്തിലെ പ്രാവുകള്‍) എന്നും വിശേഷണങ്ങളുണ്ട്.

നിയമങ്ങളാല്‍ സംരക്ഷിക്കപ്പെട്ട ചരിത്രം

ഈ പ്രാവുകള്‍ വെറുമൊരു കാഴ്ച മാത്രമല്ല; മക്കയുടെ മതപരവും സാംസ്‌കാരികവുമായ ചരിത്രത്തിന്റെ ജീവിക്കുന്ന തെളിവുകൂടിയാണ്. ഹറം അതിര്‍ത്തിക്കുള്ളില്‍ (വിശുദ്ധ ഭൂമിയില്‍) ഒരു ജീവിയെയും വേട്ടയാടാനോ ഉപദ്രവിക്കാനോ പാടില്ലെന്ന കര്‍ശനമായ ഇസ്ലാമിക നിയമമാണ് കാലങ്ങളായി ഇവയ്ക്ക് സുരക്ഷിതമായ താവളമൊരുക്കുന്നത്.

പുരാതന കാലം മുതല്‍ക്കേ ചരിത്രകാരന്മാരുടെ ഏടുകളില്‍ ഇവ ഇടംപിടിച്ചിട്ടുണ്ട്. പ്രമുഖ ചരിത്രകാരനായ അബു അല്‍-വലീദ് അല്‍-അസ്രഖിയുടെ 'അഖ്ബാര്‍ മക്ക' എന്ന ഗ്രന്ഥത്തിലും, മുഹമ്മദ് അല്‍-ഫാക്കിഹിയുടെ നിരീക്ഷണങ്ങളിലും വിശുദ്ധ ഭൂമിയിലെ ജീവജാലങ്ങളുടെ സംരക്ഷണത്തെക്കുറിച്ചും, പ്രാവുകള്‍ എങ്ങനെ മക്കയിലെ സാമൂഹിക ജീവിതത്തിന്റെ ഭാഗമായി മാറിയെന്നും കൃത്യമായി വിവരിക്കുന്നുണ്ട്.

യാത്രാവിവരണങ്ങളിലെ കൗതുകം

നൂറ്റാണ്ടുകള്‍ക്ക് മുന്‍പുള്ള യാത്രാക്കുറിപ്പുകളിലും ഈ പ്രാവൂട്ടങ്ങളുടെ സാന്നിധ്യം കാണാം. 1911-ല്‍ ഈജിപ്ഷ്യന്‍ ചരിത്രകാരനായ മുഹമ്മദ് അല്‍-ബത്‌നൂനി എഴുതിയ 'അല്‍-രിഹ്ല അല്‍-ഹിജാസിയ്യ' എന്ന പ്രശസ്തമായ യാത്രാവിവരണത്തില്‍, ഗ്രാന്‍ഡ് മോസ്‌കിന്റെ മകുടങ്ങളിലും കവാടങ്ങളിലും തമ്പടിച്ചിരുന്ന വലിയ പ്രാവൂട്ടങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്നുണ്ട്. അക്കാലത്തുതന്നെ തീര്‍ത്ഥാടകര്‍ അവയ്ക്ക് തീറ്റയും വെള്ളവും നല്‍കുന്ന ശീലം മക്കയിലെ ദൈനംദിന ജീവിതത്തിന്റെ ഭാഗമായിരുന്നുവെന്നും അദ്ദേഹം രേഖപ്പെടുത്തിയിട്ടുണ്ട്.

ആധുനിക മക്കയോടൊപ്പം ഒത്തുചേര്‍ന്ന്...

കാലം മാറുകയും മക്ക നഗരം ആധുനികതയിലേക്ക് കുതിക്കുകയും ചെയ്‌തെങ്കിലും, മാറിയ ചുറ്റുപാടുകളോടും ഈ പ്രാവുകള്‍ അതിശയിപ്പിക്കുന്ന രീതിയില്‍ ഇണങ്ങിജീവിച്ചു. ഹറം പള്ളിയുടെ ചുറ്റുമുള്ള വന്‍കെട്ടിടങ്ങളുടെ മുകളിലും തുറസ്സായ തിരുമുറ്റങ്ങളിലും കൂട്ടത്തോടെ എത്തുന്ന ഈ പ്രാവുകളുടെ ദൃശ്യങ്ങള്‍ ഇന്ന് മക്കയിലെത്തുന്ന ഏതൊരു തീര്‍ത്ഥാടകന്റെയും ക്യാമറക്കണ്ണുകളിലെയും ഓര്‍മ്മകളിലെയും മറക്കാനാവാത്ത ചിത്രമാണ്.

പാരമ്പര്യവും ശുചിത്വവും കൈകോര്‍ക്കുമ്പോള്‍

ആയിരക്കണക്കിന് പ്രാവുകള്‍ തടിച്ചുകൂടുമ്പോള്‍ നഗരത്തിന്റെ ശുചിത്വം ഉറപ്പാക്കുക എന്നത് വലിയൊരു വെല്ലുവിളിയാണ്. എന്നാല്‍ ഈ പാരമ്പര്യം നിലനിര്‍ത്തുന്നതിനൊപ്പം വിശുദ്ധ നഗരത്തിന്റെ പരിസ്ഥിതി ശുചിത്വം കാത്തുസൂക്ഷിക്കാന്‍ മക്ക മുനിസിപ്പാലിറ്റി അതീവ ശ്രദ്ധ പുലര്‍ത്തുന്നു. പ്രാവുകള്‍ ഒത്തുകൂടുന്ന നടപ്പാതകളും തിരുമുറ്റങ്ങളും നിരന്തരം കഴുകി വൃത്തിയാക്കുകയും, അവശേഷിക്കുന്ന തീറ്റകളും അവശിഷ്ടങ്ങളും നീക്കം ചെയ്യുകയും ചെയ്തുകൊണ്ട് തീര്‍ത്ഥാടകര്‍ക്ക് ബുദ്ധിമുട്ടില്ലാത്ത അന്തരീക്ഷം ഉറപ്പാക്കുന്നു.

ആദിമ ചരിത്രകാരന്മാരുടെ എഴുത്തോലകളില്‍ തുടങ്ങി ഇന്നത്തെ തീര്‍ത്ഥാടകരുടെ ഡിജിറ്റല്‍ ചിത്രങ്ങളില്‍ വരെ നിറഞ്ഞുനില്‍ക്കുന്ന ഹറം പ്രാവുകള്‍, മക്കയുടെ പവിത്രമായ ഭൂതകാലത്തെയും വര്‍ത്തമാനത്തെയും തമ്മില്‍ ബന്ധിപ്പിക്കുന്ന ജീവസ്സുറ്റ ഒരു വെള്ളിച്ചിറകായി ഇന്നും വാനില്‍ വട്ടമിട്ടുപറക്കുന്നു.

Latest News

യെമന്‍ തീരത്ത് യു.എ.ഇ കപ്പല്‍ സൊമാലിയന്‍ കടല്‍ക്കൊള്ളക്കാര്‍ റാഞ്ചി; 19 ജീവനക്കാര്‍ കപ്പലിലെ സുരക്ഷിത മുറിയില്‍
യെമന്‍ തീരത്ത് യു.എ.ഇ കപ്പല്‍ സൊമാലിയന്‍ കടല്‍ക്കൊള്ളക്കാര്‍ റാഞ്ചി; 19 ജീവനക്കാര്‍ കപ്പലിലെ സുരക്ഷിത മുറിയില്‍
November 28, 2026
കൂത്തുപറമ്പ് രക്തസാക്ഷി അനുസ്മരണം
കൂത്തുപറമ്പ് രക്തസാക്ഷി അനുസ്മരണം
November 28, 2026
പ്രവാസി ലീഗല്‍ സെല്‍ ഗ്ലോബല്‍ പ്രസിഡന്റിന് സുപ്രീം കോടതിയുടെ ആദരവ്
പ്രവാസി ലീഗല്‍ സെല്‍ ഗ്ലോബല്‍ പ്രസിഡന്റിന് സുപ്രീം കോടതിയുടെ ആദരവ്
November 28, 2026
ബദര്‍ ഗവര്‍ണറേറ്റിന്റെ വിനോദസഞ്ചാര മേഖലയ്ക്ക് പുതിയ മാനം നല്‍കി പാരാഗ്ലൈഡിംഗ്; സാഹസിക സഞ്ചാരികളുടെ പ്രിയപ്പെട്ട കേന്ദ്രമായി മാറുന്നു
ബദര്‍ ഗവര്‍ണറേറ്റിന്റെ വിനോദസഞ്ചാര മേഖലയ്ക്ക് പുതിയ മാനം നല്‍കി പാരാഗ്ലൈഡിംഗ്; സാഹസിക സഞ്ചാരികളുടെ പ്രിയപ്പെട്ട കേന്ദ്രമായി മാറുന്നു
November 28, 2026
പ്രവാസത്തിന്റെ നൊമ്പരങ്ങള്‍ക്ക് സാന്ത്വനമായി, നാടിന്റെ നന്മയ്ക്ക് കൂട്ടായി 'കൊണ്ടോട്ടിയന്‍സ് ജിദ്ദ'
പ്രവാസത്തിന്റെ നൊമ്പരങ്ങള്‍ക്ക് സാന്ത്വനമായി, നാടിന്റെ നന്മയ്ക്ക് കൂട്ടായി 'കൊണ്ടോട്ടിയന്‍സ് ജിദ്ദ'
November 28, 2026
മൂന്ന് പതിറ്റാണ്ടിന്റെ പ്രവാസത്തിന് വിരാമം; ജിദ്ദയുടെ സാംസ്‌കാരിക, സാമൂഹിക വേദികളില്‍ നിറസാന്നിധ്യമായ ബഷീര്‍ അച്ചമ്പാട്ട് നാട്ടിലേക്ക് മടങ്ങുന്നു
മൂന്ന് പതിറ്റാണ്ടിന്റെ പ്രവാസത്തിന് വിരാമം; ജിദ്ദയുടെ സാംസ്‌കാരിക, സാമൂഹിക വേദികളില്‍ നിറസാന്നിധ്യമായ ബഷീര്‍ അച്ചമ്പാട്ട് നാട്ടിലേക്ക് മടങ്ങുന്നു
November 28, 2026
 കെ. യു. ഇഖ്ബാലിന്റെ മാധ്യമ ഇടപെടലുകള്‍ ഓര്‍ത്ത് റിംഫ്
കെ. യു. ഇഖ്ബാലിന്റെ മാധ്യമ ഇടപെടലുകള്‍ ഓര്‍ത്ത് റിംഫ്
November 28, 2026
സപ്ലൈകോയ്ക്ക് അംഗീകാരം; മുംബൈയില്‍ ഐലൂജ് മീഡിയ പരിവര്‍ത്തന്‍ അവാര്‍ഡ് 2026 ഏറ്റുവാങ്ങി
സപ്ലൈകോയ്ക്ക് അംഗീകാരം; മുംബൈയില്‍ ഐലൂജ് മീഡിയ പരിവര്‍ത്തന്‍ അവാര്‍ഡ് 2026 ഏറ്റുവാങ്ങി
November 28, 2026
വിദ്യാര്‍ത്ഥി സെമിനാറിനായി ഫിസിക്‌സ് വാലയുമായി കൈകോര്‍ത്ത് ഡബ്ല്യൂഎംഎഫ് ജുബൈല്‍ സ്റ്റേറ്റ് കൗണ്‍സില്‍
വിദ്യാര്‍ത്ഥി സെമിനാറിനായി ഫിസിക്‌സ് വാലയുമായി കൈകോര്‍ത്ത് ഡബ്ല്യൂഎംഎഫ് ജുബൈല്‍ സ്റ്റേറ്റ് കൗണ്‍സില്‍
November 28, 2026
അനിശ്ചിതത്വം നീങ്ങുന്നു, ജി.സി.ഡി.എ തലപ്പത്തേക്ക് ബാബു
അനിശ്ചിതത്വം നീങ്ങുന്നു, ജി.സി.ഡി.എ തലപ്പത്തേക്ക് ബാബു
November 28, 2026