l o a d i n g

ഗൾഫ്

ലിബറല്‍ സൂഫിസം വിശ്വാസ രംഗത്ത് വൈകല്യങ്ങള്‍ സൃഷ്ടിക്കും - ഹുസൈന്‍ മടവൂര്‍

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
October 10, 2026

അല്‍കോബാര്‍ - ഇസ്ലാമിന്റെ അടിസ്ഥാന പ്രമാണമായ തൗഹീദിന്റെ സത്തക്ക് വിരുദ്ധമായി കടന്നുവരുന്ന ലിബറല്‍ സൂഫിസം പോലുള്ള നൂതന ചിന്താഗതികള്‍ വിശ്വാസ രംഗത്ത് വൈകല്യങ്ങള്‍ സൃഷ്ടിക്കുമെന്നു കെ.എന്‍.എം. വൈസ് പ്രസിഡണ്ട് ഹുസൈന്‍ മടവൂര്‍. സൗദി ഈസ്റ്റേണ്‍ പ്രൊവിന്‍സ് ഇന്ത്യന്‍ ഇസ്ലാഹീ സെന്ററുകള്‍ സംയുക്തമായി സംഘടിപ്പിച്ച പ്രത്യേക പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മതനിരാസവും, ലിബറല്‍ ചിന്താഗതിയും, കുത്തഴിഞ്ഞ ലൈംഗികതയും സജീവമാകുന്ന ഇക്കാലത്ത് ഇസ്ലാമിന്റെ മൗലിക വിശ്വാസങ്ങളെയും ആരാധനകളെയും വികൃതമായി പ്രകടിപ്പിക്കുന്ന നവ സ്വതന്ത്ര സൂഫിസവും തലയുയര്‍ത്തുന്നുണ്ട്. അതിനെതിരില്‍ പ്രാമാണികമായ പ്രതിരോധവും ജാഗ്രതയോടെയുള്ള പ്രബോധനവും അനിവാര്യമാണെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു.

നാനാ ദിക്കുകളില്‍ നിന്നും അനവധി മുസ്ലിംകള്‍ സദാ ലക്ഷ്യം വെച്ചെത്തുന്ന രണ്ട് പവിത്ര മസ്ജിദുകളുള്ള സൗദിയില്‍ പ്രവാസി സഹോദരങ്ങള്‍ക്ക് ഇസ്ലാമിന്റെ ആദര്‍ശം പകര്‍ന്നു നല്‍കുന്നതില്‍ ഇസ്ലാഹീ സെന്ററുകളുടെ സജീവ ശ്രദ്ധയുണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു. സൗദീ മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയം റിയാദില്‍ സംഘടിപ്പിച്ച ഗ്ലോബല്‍ സി.എസ്.ആര്‍ ഫോറത്തില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു ഹുസൈന്‍ മടവൂര്‍.

അല്‍കോബാര്‍ ഇന്ത്യന്‍ ഇസ്ലാഹീ സെന്ററില്‍ നടന്ന പരിപാടിയില്‍ നാഷണല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി മുഹമ്മദ് കബീര്‍ സലഫി സ്വാഗതവും കോബാര്‍ ഹിദായ ജാലിയാത്ത് പ്രബോധകന്‍ അജ്മല്‍ മദനി നന്ദിയും പറഞ്ഞു. ഇന്ത്യന്‍ ഇസ്ലാഹീ സെന്റര്‍ ഈസ്റ്റേണ്‍ പ്രൊവിന്‍സ് കമ്മിറ്റി പ്രസിഡണ്ട് സകരിയ്യ മങ്കട അധ്യക്ഷനായിരുന്നു.

Latest News

*റിയാദ് വിമാനത്താവള ആക്രമണം: ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരൻ മരിച്ചു; 10 പേർ ചികിത്സയിൽ*
*റിയാദ് വിമാനത്താവള ആക്രമണം: ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരൻ മരിച്ചു; 10 പേർ ചികിത്സയിൽ*
October 11, 2026
ഡോ. കെ.പി. സുലൈമാന്‍ ഹാജിക്ക് കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി സ്വീകരണം നല്‍കി
ഡോ. കെ.പി. സുലൈമാന്‍ ഹാജിക്ക് കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി സ്വീകരണം നല്‍കി
October 11, 2026
തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ റിയാദ് ഒഐസിസിയുടെ പ്രതിഷേധ വലയം
തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ റിയാദ് ഒഐസിസിയുടെ പ്രതിഷേധ വലയം
October 11, 2026
റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ആക്രമണം; ടെര്‍മിനല്‍ 4-ല്‍ തീപിടിത്തം
റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ആക്രമണം; ടെര്‍മിനല്‍ 4-ല്‍ തീപിടിത്തം
October 11, 2026
ദമ്മാമില്‍ ആവേശത്തിരയിളക്കി 'HMR മാഡ്രിഡ് സോക്കര്‍ 2026'-ന് വര്‍ണ്ണാഭമായ തുടക്കം
ദമ്മാമില്‍ ആവേശത്തിരയിളക്കി 'HMR മാഡ്രിഡ് സോക്കര്‍ 2026'-ന് വര്‍ണ്ണാഭമായ തുടക്കം
October 11, 2026
വായനയുടെയും എഴുത്തിന്റെയും അനുഭവലോകം തുറന്ന് 'എഴുത്തുകാരും പുസ്തകങ്ങളും'
വായനയുടെയും എഴുത്തിന്റെയും അനുഭവലോകം തുറന്ന് 'എഴുത്തുകാരും പുസ്തകങ്ങളും'
October 11, 2026
സൗദി കെ.എം.സി.സി സാമൂഹ്യ സുരക്ഷാ പദ്ധതി കോ-ഓര്‍ഡിനേറ്റര്‍ പരിശീലന ക്യാമ്പ് സമാപിച്ചു
സൗദി കെ.എം.സി.സി സാമൂഹ്യ സുരക്ഷാ പദ്ധതി കോ-ഓര്‍ഡിനേറ്റര്‍ പരിശീലന ക്യാമ്പ് സമാപിച്ചു
October 11, 2026
ഡല്‍ഹിയില്‍ പ്രതിഷേധക്കാര്‍ക്ക് നേരെ ആക്രമണം: നാലുപേര്‍ പോലീസ് പിടിയില്‍
ഡല്‍ഹിയില്‍ പ്രതിഷേധക്കാര്‍ക്ക് നേരെ ആക്രമണം: നാലുപേര്‍ പോലീസ് പിടിയില്‍
October 11, 2026
പാകിസ്ഥാനിലെ ഖൈബര്‍ പഖ്തൂണ്‍ഖ്വയില്‍ അടിയന്തരാവസ്ഥ; മുഖ്യമന്ത്രി സുഹൈല്‍ അഫ്രീദി അറസ്റ്റില്‍
പാകിസ്ഥാനിലെ ഖൈബര്‍ പഖ്തൂണ്‍ഖ്വയില്‍ അടിയന്തരാവസ്ഥ; മുഖ്യമന്ത്രി സുഹൈല്‍ അഫ്രീദി അറസ്റ്റില്‍
October 11, 2026
'എന്നെ തടങ്കലില്‍ വെച്ചതല്ല, തട്ടിക്കൊണ്ടുപോയതാണ്': മോചിതനായ ശേഷം ധ്രുവ് രാഠി
'എന്നെ തടങ്കലില്‍ വെച്ചതല്ല, തട്ടിക്കൊണ്ടുപോയതാണ്': മോചിതനായ ശേഷം ധ്രുവ് രാഠി
October 11, 2026