l o a d i n g

ഗൾഫ്

സോഷ്യല്‍ മീഡിയയിലൂടെ അവഹേളിച്ച യുവാവിനെ സൗദിയിലെത്തി ജയിലിലാക്കി മലയാളി വനിത

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
October 10, 2026

കൊച്ചി- സോഷ്യല്‍ മീഡിയയിലൂടെ തന്നെയും കുടുംബത്തേയും അപകീര്‍ത്തിപ്പെടുത്തിയ യുവാവിനെ സൗദി അറേബ്യയിലെത്തി കേസ് കൊടുത്ത് ജയിലിലാക്കി മലയാളിയായ വ്ളോഗര്‍. കോട്ടയം സ്വദേശിനിയായ മുബീനയാണ് അസാധാരണ നടപടിയിലൂടെ പാലക്കാട്ടുകാരന്‍ ജലീലിനെ സൗദിയിലെ അഴിക്കുള്ളിലാക്കിയത്. സാമൂഹിക മാധ്യമങ്ങളിലൂടെ മറ്റുള്ളവരെ, പ്രത്യേകിച്ച് സ്ത്രീകളെ, അപഹസിക്കുകയും മോശമായ പദപ്രയോഗങ്ങളിലൂടെ അപമാനിക്കുകയും ചെയ്യുന്നവര്‍ക്കുള്ള താക്കീതാണ് ഇതെന്ന് മുബീന പറഞ്ഞു.

യൂട്യൂബിലും ഇന്‍സ്റ്റഗ്രാമിലും മുബീസ് പാരഡൈസ് എന്ന അക്കൗണ്ടിലൂടെ സുപരിചിതയായ ഇന്‍ഫ്ളുവന്‍സറാണ് മുബീന. സോഷ്യല്‍ മീഡിയയിലൂടെ നിരവധി പ്രമോഷനുകളും ചെയ്യുന്ന ഇവര്‍ മതപരമായ വീഡിയോകളാണ് കൂടുതലായും പോസ്റ്റ് ചെയ്യുന്നത്. 2019 മുതല്‍ ഈ രംഗത്തുള്ള മുബീനയുടെ വീഡിയോകളോടുള്ള പ്രതികരണമെന്ന നിലയിലാണ് സൗദിയിലെ അബഹയില്‍ ജോലി ചെയ്യുന്ന ജലീല്‍ അശ്ലീല പദപ്രയോഗങ്ങളും കുടുംബത്തെയും മാതാപിതാക്കളേയും അസഭ്യം വിളിച്ചുമുള്ള വീഡിയോ പോസ്റ്റ് ചെയ്തത്.

ഇത് ശ്രദ്ധയില്‍പെട്ടയുടന്‍ ആലുവയിലെ സൈബര്‍ സെല്ലിനെ സമീപിച്ച് വീഡിയോ നീക്കുകയും യുവാവിനെതിരെ പരാതി നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ തുടര്‍ന്നും ഇയാള്‍ ഭീഷണി മുഴക്കുകയും ഉംറയോ ഹജ്ജോ ചെയ്യാന്‍ കഴിയാത്ത വിധം ഇവരെ സൗദി അറേബ്യയില്‍ പ്രവേശിക്കുന്നത് തടയുമെന്നും വെല്ലുവിളിക്കുകയായിരുന്നു. ഇതോടെയാണ് സൗദിയിലെത്തി ഇയാള്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ മുബീന തയാറായത്. ഇതിന്റെ ആദ്യപടിയായി സൗദിയിലെ ഇന്ത്യന്‍
എംബസിക്കും ജിദ്ദയിലെ കോണ്‍സുലേറ്റിനും പരാതി അയച്ചു.

പ്രതിയുടെ ഭീഷണി വീഡിയോകളും അവയുടെ അറബിക് പരിഭാഷയുമടക്കമാണ് പരാതി നല്‍കിയത്. തുടര്‍ന്ന് കോണ്‍സുലേറ്റിന്റെ നിര്‍ദേശപ്രകാരം ചില അഭിഭാഷകരുമായി ബന്ധപ്പെട്ട് നിയമോപദേശം തേടി. ഉംറ വിസയില്‍ സൗദിയില്‍ പോയ മുബീന, മക്കയിലെത്തി ഉംറ നിര്‍വഹിച്ച ശേഷം നേരെ അബഹയിലെത്തുകയും അബഹ പോലീസ് ചീഫിനെ സമീപിച്ച് പരാതി നല്‍കുകയുമായിരുന്നു. പരാതി വിശദമായി പരിശോധിച്ച ശേഷം അപ്പോള്‍ തന്നെ ജലീലിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇപ്പോള്‍ പോലീസ് കസ്റ്റഡിയിലുള്ള ഇയാള്‍ക്കെതിരെ നിയമനടപടികള്‍ പുരോഗമിക്കുകയാണ്.

പോലീസിന്റെ അനുമതിയോടെ പ്രതിയെ കണ്ടപ്പോഴും അയാള്‍ ഭീഷണി മുഴക്കിയെന്ന് മുബീന പറഞ്ഞു. എല്ലാ രേഖകളും പോലീസിന് സമര്‍പ്പിച്ചശേഷം താന്‍ സൗദിയില്‍നിന്ന് മടങ്ങുകയായിരുന്നു. ഇയാള്‍ക്കെതിരായ കേസ് ഇനി സൗദി പ്രോസിക്യൂഷനാകും കൈകാര്യം ചെയ്യുകയെന്നും അവര്‍ പറഞ്ഞു.

കേള്‍ക്കാന്‍ അറക്കുന്ന രീതിയിലുള്ള അസഭ്യവും അശ്ലീലവുമാണ് ഇയാള്‍ മുബീനക്കെതിരെ സോഷ്യല്‍ മീഡിയയൂടെ പറഞ്ഞത്. തന്റെ മാതാവിനെക്കുറിച്ച് പറഞ്ഞ വാക്കുകളാണ് ഏറെ വേദനിപ്പിച്ചതെന്ന് മുബീന പറഞ്ഞു. സോഷ്യല്‍ മീഡിയയിലൂടെ എന്തും പറയാമെന്ന് ധരിക്കുന്നവര്‍ക്ക് ഇതൊരു പാഠമാകുമെന്നാണ് പ്രതീക്ഷ. നിയമവ്യവസ്ഥകള്‍ വളരെ ശക്തമായ സൗദി അറേബ്യ പോലെയുള്ള രാജ്യത്തിരുന്നും മലയാളികള്‍ ഇത്തരം പ്രവൃത്തികള്‍ ചെയ്യുന്നത് അത്ഭുതപ്പെടുത്തുന്നു. അന്തസ്സോടെ അധ്വാനിച്ച് ജീവിക്കുന്ന പ്രവാസി മലയാളികള്‍ക്ക് അപമാനമാണ് ഇത്തരക്കാര്‍. അതേസമയം, അബഹയിലെത്തിയ തനിക്ക് ഖമീസ് മുഷൈത്തിലെ മലയാളികള്‍ നല്‍കിയ സ്നേഹവും സഹകരണവും വലുതായിരുന്നുവെന്നും മുബീന പറഞ്ഞു.

Latest News

*റിയാദ് വിമാനത്താവള ആക്രമണം: ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരൻ മരിച്ചു; 10 പേർ ചികിത്സയിൽ*
*റിയാദ് വിമാനത്താവള ആക്രമണം: ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരൻ മരിച്ചു; 10 പേർ ചികിത്സയിൽ*
October 11, 2026
ഡോ. കെ.പി. സുലൈമാന്‍ ഹാജിക്ക് കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി സ്വീകരണം നല്‍കി
ഡോ. കെ.പി. സുലൈമാന്‍ ഹാജിക്ക് കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി സ്വീകരണം നല്‍കി
October 11, 2026
തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ റിയാദ് ഒഐസിസിയുടെ പ്രതിഷേധ വലയം
തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ റിയാദ് ഒഐസിസിയുടെ പ്രതിഷേധ വലയം
October 11, 2026
റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ആക്രമണം; ടെര്‍മിനല്‍ 4-ല്‍ തീപിടിത്തം
റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ആക്രമണം; ടെര്‍മിനല്‍ 4-ല്‍ തീപിടിത്തം
October 11, 2026
ദമ്മാമില്‍ ആവേശത്തിരയിളക്കി 'HMR മാഡ്രിഡ് സോക്കര്‍ 2026'-ന് വര്‍ണ്ണാഭമായ തുടക്കം
ദമ്മാമില്‍ ആവേശത്തിരയിളക്കി 'HMR മാഡ്രിഡ് സോക്കര്‍ 2026'-ന് വര്‍ണ്ണാഭമായ തുടക്കം
October 11, 2026
വായനയുടെയും എഴുത്തിന്റെയും അനുഭവലോകം തുറന്ന് 'എഴുത്തുകാരും പുസ്തകങ്ങളും'
വായനയുടെയും എഴുത്തിന്റെയും അനുഭവലോകം തുറന്ന് 'എഴുത്തുകാരും പുസ്തകങ്ങളും'
October 11, 2026
സൗദി കെ.എം.സി.സി സാമൂഹ്യ സുരക്ഷാ പദ്ധതി കോ-ഓര്‍ഡിനേറ്റര്‍ പരിശീലന ക്യാമ്പ് സമാപിച്ചു
സൗദി കെ.എം.സി.സി സാമൂഹ്യ സുരക്ഷാ പദ്ധതി കോ-ഓര്‍ഡിനേറ്റര്‍ പരിശീലന ക്യാമ്പ് സമാപിച്ചു
October 11, 2026
ഡല്‍ഹിയില്‍ പ്രതിഷേധക്കാര്‍ക്ക് നേരെ ആക്രമണം: നാലുപേര്‍ പോലീസ് പിടിയില്‍
ഡല്‍ഹിയില്‍ പ്രതിഷേധക്കാര്‍ക്ക് നേരെ ആക്രമണം: നാലുപേര്‍ പോലീസ് പിടിയില്‍
October 11, 2026
പാകിസ്ഥാനിലെ ഖൈബര്‍ പഖ്തൂണ്‍ഖ്വയില്‍ അടിയന്തരാവസ്ഥ; മുഖ്യമന്ത്രി സുഹൈല്‍ അഫ്രീദി അറസ്റ്റില്‍
പാകിസ്ഥാനിലെ ഖൈബര്‍ പഖ്തൂണ്‍ഖ്വയില്‍ അടിയന്തരാവസ്ഥ; മുഖ്യമന്ത്രി സുഹൈല്‍ അഫ്രീദി അറസ്റ്റില്‍
October 11, 2026
'എന്നെ തടങ്കലില്‍ വെച്ചതല്ല, തട്ടിക്കൊണ്ടുപോയതാണ്': മോചിതനായ ശേഷം ധ്രുവ് രാഠി
'എന്നെ തടങ്കലില്‍ വെച്ചതല്ല, തട്ടിക്കൊണ്ടുപോയതാണ്': മോചിതനായ ശേഷം ധ്രുവ് രാഠി
October 11, 2026