റിയാദ്- യമനിലെ ഭീകരസംഘടനയായ ഹൂത്തി മിലിഷ്യകളുടെ കേന്ദ്രങ്ങളും സൈനിക ശേഷിയും ലക്ഷ്യമിട്ട് സൗദി നേതൃത്വത്തിലുള്ള സഖ്യസേന വന്‍ വ്യോമാക്രമണം ആരംഭിച്ചതായി ഔദ്യോഗിക വക്താവ് മേജര്‍ ജനറല്‍ തുര്‍ക്കി അല്‍-മാലിക്കി അറിയിച്ചു. ഹൂത്തികളുടെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളില്‍ നടത്തിയ കൃത്യമായ ആക്രമണങ്ങളില്‍ 136 സൈനിക ലക്ഷ്യങ്ങള്‍ പൂര്‍ണ്ണമായും തകര്‍ത്തതായി അദ്ദേഹം സ്ഥിരീകരിച്ചു.
ഹൂത്തികളുടെ ബാലിസ്റ്റിക് മിസൈല്‍ ശൃംഖല പൂര്‍ണ്ണമായും വിച്ഛേദിക്കാനും തകര്‍ക്കാനുമുള്ള പ്രവര്‍ത്തനങ്ങളിലാണ് സഖ്യസേന ഏര്‍പ്പെട്ടിരിക്കുന്നത്. ആക്രമണങ്ങളുടെ ഉറവിടങ്ങള്‍ കണ്ടെത്തി നിര്‍വീര്യമാക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടി. കൂടാതെ, യമന്‍ സായുധ സേനയ്ക്ക് പൂര്‍ണ്ണ പിന്തുണ നല്‍കിക്കൊണ്ട് അവരെ സഹായിക്കാന്‍ 24 മണിക്കൂറും വ്യോമസേന പിന്തുണ ലഭ്യമാക്കുന്നുണ്ടെന്നും മേജര്‍ ജനറല്‍ അല്‍-മാലിക്കി കൂട്ടിച്ചേര്‍ത്തു.
ബാബ് അല്‍-മന്ദബ് മേഖലയില്‍ യമന്‍ സേന മുന്നേറുമ്പോള്‍ ഒളിക്കാന്‍ ശ്രമിച്ച ഹൂത്തി ഭീകരര്‍ക്ക് നേരെ സഖ്യസേനയുടെ യുദ്ധവിമാനങ്ങള്‍ നടത്തിയ കൃത്യമായ ആക്രമണങ്ങളുടെ ദൃശ്യങ്ങളും പുറത്തുവിട്ടിട്ടുണ്ട്. സഖ്യസേനയുടെ വ്യോമാക്രമണവും യമന്‍ കരസേനയുടെ ശക്തമായ മുന്നേറ്റവും കാരണം പ്രതിരോധം തകര്‍ന്ന് ഹൂത്തി ഭീകരര്‍ തങ്ങളുടെ കേന്ദ്രങ്ങളില്‍ നിന്ന് കൂട്ടത്തോടെ ഓടിപ്പോകുന്ന ദൃശ്യങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു.
Related News