l o a d i n g

ഗൾഫ്

റിയാദ് വിമാനത്താവളത്തിന് നേരെ ഹൂതി ആക്രമണം: സൗദിക്ക് പിന്തുണയുമായി ലോകരാജ്യങ്ങളും സംഘടനകളും: പൈലറ്റിന്റെ വേര്‍പാടില്‍ സൗദിയ അനുശോചിച്ചു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
October 9, 2026

റിയാദ്: സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദിലെ കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ഹൂതി മില്ലിഷ്യ നടത്തിയ ഭീകരാക്രമണത്തിനെതിരെ ശക്തമായ പ്രതിഷേധവും അപലപനവും. ആക്രമണത്തില്‍ സൗദിയ എയര്‍ലൈന്‍സ് പൈലറ്റ് ക്യാപ്റ്റന്‍ ഹമൂദ് അലി അല്‍-കല്‍താമിയടക്കം മൂന്ന് പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി സൗദി സിവില്‍ ഏവിയേഷന്‍ അതോറിറ്റി സ്ഥിരീകരിച്ചു. വിമാനത്താവള സൗകര്യങ്ങള്‍ക്കും ആളില്ലാത്ത ഒരു സൗദി വിമാനത്തിനുമാണ് ആക്രമണത്തില്‍ ലക്ഷ്യമിട്ടത്.

ഗള്‍ഫ് കോര്‍പ്പറേഷന്‍ കൗണ്‍സില്‍ (ജി.സി.സി) അപലപിച്ചു

ഹൂതികളുടെ ക്രൂരമായ ആക്രമണത്തെ ജി.സി.സി സെക്രട്ടറി ജനറല്‍ ജാസിം മുഹമ്മദ് അല്‍-ബുദൈവി ശക്തമായി അപലപിച്ചു. സിവിലിയന്‍മാരെയും വിമാനത്താവളങ്ങളെയും ലക്ഷ്യമിട്ടുള്ള ഇത്തരം ഭീകരനീക്കങ്ങളെ തടയാന്‍ അന്താരാഷ്ട്ര സമൂഹത്തിന്റെ ഭാഗത്തുനിന്ന് ഗൗരവകരമായ നടപടികള്‍ ഉണ്ടാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. സൗദി അറേബ്യയുടെ സുരക്ഷ ജി.സി.സി രാജ്യങ്ങളുടെ സുരക്ഷയുടെ അവിഭാജ്യ ഘടകമാണെന്ന് അദ്ദേഹം ആവര്‍ത്തിച്ചു വ്യക്തമാക്കി.

'സിവിലിയന്‍ അടിസ്ഥാന സൗകര്യങ്ങള്‍ക്ക് നേരായ ആക്രമണങ്ങള്‍ അംഗീകരിക്കാനാവില്ല' - യൂറോപ്യന്‍ യൂണിയന്‍

റിയാദ് വിമാനത്താവളത്തിന് നേരായ ആക്രമണത്തില്‍ യൂറോപ്യന്‍ കമ്മീഷന്‍ പ്രസിഡന്റ് ഉര്‍സുല വോണ്‍ ഡെര്‍ ലെയ്ന്‍ അനുശോചനം രേഖപ്പെടുത്തി. ഇറാന്റെ പ്രോക്‌സികള്‍ ഇത്തരം അക്രമങ്ങള്‍ അടിയന്തരമായി അവസാനിപ്പിക്കണമെന്നും സിവിലിയന്‍ ഇന്‍ഫ്രാസ്ട്രക്ചറിന് നേരായ ആക്രമണങ്ങള്‍ ഒരിക്കലും അംഗീകരിക്കാനാവില്ലെന്നും അവര്‍ വ്യക്തമാക്കി.

കുവൈറ്റും ജോര്‍ദാനും അപലപിച്ചു

ഹൂതികളുടെ കാടത്തപരമായ ആക്രമണങ്ങളെ കുവൈറ്റ് ശക്തമായി അപലപിച്ചു. മേഖലയുടെ സമാധാനത്തിനും വ്യോമഗതാഗത സുരക്ഷയ്ക്കും ഇത് വലിയ ഭീഷണിയാണെന്ന് കുവൈറ്റ് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. സൗദിയുടെ പരമാധികാരവും സുരക്ഷയും സംരക്ഷിക്കാന്‍ സ്വീകരിക്കുന്ന എല്ലാ നടപടികള്‍ക്കും കുവൈറ്റ് പൂര്‍ണ്ണ പിന്തുണ അറിയിച്ചു. സമാനമായ രീതിയില്‍ ജോര്‍ദാന്‍ വിദേശകാര്യ മന്ത്രാലയവും സൗദിക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു രംഗത്തെത്തി.

സൗദിയ പൈലറ്റിന്റെ മരണം വലിയ നഷ്ടമെന്ന് എയര്‍ലൈന്‍സ്

ആക്രമണത്തില്‍ കൊല്ലപ്പെട്ട സൗദിയ പൈലറ്റ് ക്യാപ്റ്റന്‍ ഹമൂദ് അലി അല്‍-കല്‍താമിയുടെ കുടുംബത്തിനും സഹപ്രവര്‍ത്തകര്‍ക്കും സൗദിയ അനുശോചനം രേഖപ്പെടുത്തി. ദേശീയ വിമാനക്കമ്പനിക്ക് വേണ്ടി അദ്ദേഹം നല്‍കിയ സേവനങ്ങളെ എയര്‍ലൈന്‍ അനുസ്മരിച്ചു. ആക്രമണ സമയത്ത് നിലത്തുണ്ടായിരുന്ന സൗദിയയുടെ ഒരു വിമാനത്തിന് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. എന്നാല്‍ സംഭവസമയത്ത് വിമാനത്തില്‍ യാത്രായാത്രക്കാര ആരും ഉണ്ടായിരുന്നില്ലെന്ന് എയര്‍ലൈന്‍ വ്യക്തമാക്കി.

Latest News

*റിയാദ് വിമാനത്താവള ആക്രമണം: ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരൻ മരിച്ചു; 10 പേർ ചികിത്സയിൽ*
*റിയാദ് വിമാനത്താവള ആക്രമണം: ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരൻ മരിച്ചു; 10 പേർ ചികിത്സയിൽ*
October 11, 2026
ഡോ. കെ.പി. സുലൈമാന്‍ ഹാജിക്ക് കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി സ്വീകരണം നല്‍കി
ഡോ. കെ.പി. സുലൈമാന്‍ ഹാജിക്ക് കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി സ്വീകരണം നല്‍കി
October 11, 2026
തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ റിയാദ് ഒഐസിസിയുടെ പ്രതിഷേധ വലയം
തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ റിയാദ് ഒഐസിസിയുടെ പ്രതിഷേധ വലയം
October 11, 2026
റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ആക്രമണം; ടെര്‍മിനല്‍ 4-ല്‍ തീപിടിത്തം
റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ആക്രമണം; ടെര്‍മിനല്‍ 4-ല്‍ തീപിടിത്തം
October 11, 2026
ദമ്മാമില്‍ ആവേശത്തിരയിളക്കി 'HMR മാഡ്രിഡ് സോക്കര്‍ 2026'-ന് വര്‍ണ്ണാഭമായ തുടക്കം
ദമ്മാമില്‍ ആവേശത്തിരയിളക്കി 'HMR മാഡ്രിഡ് സോക്കര്‍ 2026'-ന് വര്‍ണ്ണാഭമായ തുടക്കം
October 11, 2026
വായനയുടെയും എഴുത്തിന്റെയും അനുഭവലോകം തുറന്ന് 'എഴുത്തുകാരും പുസ്തകങ്ങളും'
വായനയുടെയും എഴുത്തിന്റെയും അനുഭവലോകം തുറന്ന് 'എഴുത്തുകാരും പുസ്തകങ്ങളും'
October 11, 2026
സൗദി കെ.എം.സി.സി സാമൂഹ്യ സുരക്ഷാ പദ്ധതി കോ-ഓര്‍ഡിനേറ്റര്‍ പരിശീലന ക്യാമ്പ് സമാപിച്ചു
സൗദി കെ.എം.സി.സി സാമൂഹ്യ സുരക്ഷാ പദ്ധതി കോ-ഓര്‍ഡിനേറ്റര്‍ പരിശീലന ക്യാമ്പ് സമാപിച്ചു
October 11, 2026
ഡല്‍ഹിയില്‍ പ്രതിഷേധക്കാര്‍ക്ക് നേരെ ആക്രമണം: നാലുപേര്‍ പോലീസ് പിടിയില്‍
ഡല്‍ഹിയില്‍ പ്രതിഷേധക്കാര്‍ക്ക് നേരെ ആക്രമണം: നാലുപേര്‍ പോലീസ് പിടിയില്‍
October 11, 2026
പാകിസ്ഥാനിലെ ഖൈബര്‍ പഖ്തൂണ്‍ഖ്വയില്‍ അടിയന്തരാവസ്ഥ; മുഖ്യമന്ത്രി സുഹൈല്‍ അഫ്രീദി അറസ്റ്റില്‍
പാകിസ്ഥാനിലെ ഖൈബര്‍ പഖ്തൂണ്‍ഖ്വയില്‍ അടിയന്തരാവസ്ഥ; മുഖ്യമന്ത്രി സുഹൈല്‍ അഫ്രീദി അറസ്റ്റില്‍
October 11, 2026
'എന്നെ തടങ്കലില്‍ വെച്ചതല്ല, തട്ടിക്കൊണ്ടുപോയതാണ്': മോചിതനായ ശേഷം ധ്രുവ് രാഠി
'എന്നെ തടങ്കലില്‍ വെച്ചതല്ല, തട്ടിക്കൊണ്ടുപോയതാണ്': മോചിതനായ ശേഷം ധ്രുവ് രാഠി
October 11, 2026