l o a d i n g

ഗൾഫ്

പ്രവാചക ദര്‍ശനങ്ങള്‍ സമൂഹത്തിലേക്ക് എത്തിക്കാന്‍ ഐ.എസ്.എം സൗദി ദേശീയ കാമ്പയിന് ഇന്ന് ജിദ്ദയില്‍ തുടക്കം

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
October 9, 2026

ജിദ്ദ: 'മുഹമ്മദ് നബി (സ): മാനവിക മൂല്യങ്ങളുടെ നേര്‍സാക്ഷ്യം' എന്ന പ്രമേയത്തില്‍ ഇന്ത്യന്‍ ഇസ്ലാഹീ സെന്റര്‍ സൗദി നാഷണല്‍ കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള ദ്വൈമാസ കാമ്പയിന് ഇ്‌ന് ജിദ്ദയില്‍ തുടക്കമാവും. ഒക്ടോബര്‍ 9 മുതല്‍ ഡിസംബര്‍ 9 വരെയാണ് കാമ്പയിന്‍ നടക്കുന്നത്. ജിദ്ദ ഇന്ത്യന്‍ ഇസ്ലാഹീ സെന്റര്‍ ഓഡിറ്റോറിയത്തില്‍ നടന്ന ഉദ്ഘാടന സമ്മേളനം തയ്‌സീര്‍ ഡിസ്ട്രിക്ട് ജനൂബ് ജിദ്ദ ജാലിയാത്ത് ഡയറക്ടര്‍ ശൈഖ് അബൂ അബ്ദുല്ലാഹ് സഈദ് അല്‍ അഹ്‌മദ് ഉദ്ഘാടനം ചെയ്യുമെന്ന് ഇസ്ലാഹീ സെന്റര്‍ ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

ഷൂക്കൂര്‍ സ്വലാഹി (ഐ.എസ്.എം സംസ്ഥാന ജന. സെക്രട്ടറി), അബ്ദുല്‍ ജലീല്‍ മാമാങ്കര (ഐ.എസ്.എം സംസ്ഥാന വൈസ് പ്രസിഡന്റ്), ജംഷീര്‍ ഇരിവേറ്റി (എം.എസ്.എം സംസ്ഥാന ജന. സെക്രട്ടറി), അബ്ബാസ് ചെമ്പന്‍ (സൗദി നാഷണല്‍ കമ്മിറ്റി പ്രസിഡന്റ്) മുഹമ്മദ് നൂരിഷ വള്ളിക്കുന്ന് (ജന. സെക്രട്ടറി, JIIC), ശിഹാബ് സലഫി (വൈ. പ്രസിഡണ്ട്, JIIC) എന്നിവര്‍ പങ്കെടുക്കും. വി.പി. മുഹമ്മദ് അലി (C&MD JNH), മുഹമ്മദ് ആലുങ്ങല്‍ (President, Al Abeer Group) എന്നിവര്‍ മുഖ്യാതിഥികളായിരിക്കും.

കൂടാതെ, വി.പി. മുസ്തഫ (Gen. Secretary, Jeddah KMCC), ഹക്കീം പാറക്കല്‍ (President, Jeddah OICC), ഷിബു തിരുവനന്തപുരം (നവോദയ), പി.പി.എ. റഹീം (New Age Jeddah), സി.എച്ച്. ബഷീര്‍ (KIG), സകീര്‍ മാസ്റ്റര്‍ എടവണ്ണ (MSS) തുടങ്ങിയ രാഷ്ട്രീയ സാംസ്‌കാരിക സാമൂഹ്യ മേഖലകളിലെ പ്രമുഖരും പരിപാടിയില്‍ സംബന്ധിക്കും. മുഹമ്മദ് റസാഖ്, ഷാജഹാന്‍ (Rihely Polyclinic), പടിഞ്ഞാറന്‍ മേഖലാ ഇന്ത്യന്‍ ഇസ്ലാഹീ സെന്റര്‍ നേതാക്കന്മാര്‍ തുടങ്ങിയവര്‍ പ്രസീഡിയം അലങ്കരിക്കും.

ചരിത്രവസ്തുതകളെ തമസ്‌കരിച്ച് പ്രവാചകനെയും മാനവിക പാഠങ്ങളെയും ആക്ഷേപിക്കുന്ന പുതിയകാല പ്രവണതകള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് കാമ്പയിന്‍ സംഘടിപ്പിച്ചിരിക്കുന്നത്. അന്ധമായ മതവിരോധവും പ്രവാചകാധിക്ഷേപങ്ങളും സമൂഹത്തില്‍ തിന്മകള്‍ക്ക് ആക്കംകൂട്ടുമ്പോള്‍, മുഹമ്മദ് നബി (സ) പഠിപ്പിച്ച നീതിയും കാരുണ്യവും സഹവര്‍ത്തിത്വവും ജനങ്ങളിലേക്ക് പ്രാമാണികമായി പകര്‍ന്നുനല്‍കുക എന്നതാണ് കാമ്പയിന്റെ പ്രധാന ലക്ഷ്യമെന്ന് ഭാരവാഹികള്‍ വ്യക്തമാക്കി.

സൗഹൃദവും പരസ്പര ബഹുമാനവും ശക്തിപ്പെടുത്തുന്ന പ്രവാചക സന്ദേശം പ്രവാസി സമൂഹത്തിലേക്ക് വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി ദമ്മാം, റിയാദ് മേഖലാ പൊതുസമ്മേളനങ്ങള്‍, കുടുംബ സംഗമങ്ങള്‍, പ്രൊഫഷണല്‍ മീറ്റുകള്‍, എക്‌സിബിഷനുകള്‍, വനിതാ-യൂത്ത് സംഗമങ്ങള്‍ എന്നിവയും കാമ്പയിന്റെ ഭാഗമായി നടത്തുമെന്ന് സംഘാടകര്‍ അറിയിച്ചു.

വാര്‍ത്താ സമ്മേളനത്തില്‍ ഷുക്കൂര്‍ സ്വലാഹി, അബ്ദുല്‍ ജലീല്‍ മാമാങ്കര, ജംഷീര്‍ ഇരിവേറ്റി, അബ്ബാസ് ചെമ്പന്‍, ശിഹാബ് സലഫി, നൂരിഷ വള്ളിക്കുന്ന് എന്നിവര്‍ പങ്കെടുത്തു.

Latest News

*റിയാദ് വിമാനത്താവള ആക്രമണം: ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരൻ മരിച്ചു; 10 പേർ ചികിത്സയിൽ*
*റിയാദ് വിമാനത്താവള ആക്രമണം: ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരൻ മരിച്ചു; 10 പേർ ചികിത്സയിൽ*
October 11, 2026
ഡോ. കെ.പി. സുലൈമാന്‍ ഹാജിക്ക് കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി സ്വീകരണം നല്‍കി
ഡോ. കെ.പി. സുലൈമാന്‍ ഹാജിക്ക് കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി സ്വീകരണം നല്‍കി
October 11, 2026
തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ റിയാദ് ഒഐസിസിയുടെ പ്രതിഷേധ വലയം
തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ റിയാദ് ഒഐസിസിയുടെ പ്രതിഷേധ വലയം
October 11, 2026
റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ആക്രമണം; ടെര്‍മിനല്‍ 4-ല്‍ തീപിടിത്തം
റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ആക്രമണം; ടെര്‍മിനല്‍ 4-ല്‍ തീപിടിത്തം
October 11, 2026
ദമ്മാമില്‍ ആവേശത്തിരയിളക്കി 'HMR മാഡ്രിഡ് സോക്കര്‍ 2026'-ന് വര്‍ണ്ണാഭമായ തുടക്കം
ദമ്മാമില്‍ ആവേശത്തിരയിളക്കി 'HMR മാഡ്രിഡ് സോക്കര്‍ 2026'-ന് വര്‍ണ്ണാഭമായ തുടക്കം
October 11, 2026
വായനയുടെയും എഴുത്തിന്റെയും അനുഭവലോകം തുറന്ന് 'എഴുത്തുകാരും പുസ്തകങ്ങളും'
വായനയുടെയും എഴുത്തിന്റെയും അനുഭവലോകം തുറന്ന് 'എഴുത്തുകാരും പുസ്തകങ്ങളും'
October 11, 2026
സൗദി കെ.എം.സി.സി സാമൂഹ്യ സുരക്ഷാ പദ്ധതി കോ-ഓര്‍ഡിനേറ്റര്‍ പരിശീലന ക്യാമ്പ് സമാപിച്ചു
സൗദി കെ.എം.സി.സി സാമൂഹ്യ സുരക്ഷാ പദ്ധതി കോ-ഓര്‍ഡിനേറ്റര്‍ പരിശീലന ക്യാമ്പ് സമാപിച്ചു
October 11, 2026
ഡല്‍ഹിയില്‍ പ്രതിഷേധക്കാര്‍ക്ക് നേരെ ആക്രമണം: നാലുപേര്‍ പോലീസ് പിടിയില്‍
ഡല്‍ഹിയില്‍ പ്രതിഷേധക്കാര്‍ക്ക് നേരെ ആക്രമണം: നാലുപേര്‍ പോലീസ് പിടിയില്‍
October 11, 2026
പാകിസ്ഥാനിലെ ഖൈബര്‍ പഖ്തൂണ്‍ഖ്വയില്‍ അടിയന്തരാവസ്ഥ; മുഖ്യമന്ത്രി സുഹൈല്‍ അഫ്രീദി അറസ്റ്റില്‍
പാകിസ്ഥാനിലെ ഖൈബര്‍ പഖ്തൂണ്‍ഖ്വയില്‍ അടിയന്തരാവസ്ഥ; മുഖ്യമന്ത്രി സുഹൈല്‍ അഫ്രീദി അറസ്റ്റില്‍
October 11, 2026
'എന്നെ തടങ്കലില്‍ വെച്ചതല്ല, തട്ടിക്കൊണ്ടുപോയതാണ്': മോചിതനായ ശേഷം ധ്രുവ് രാഠി
'എന്നെ തടങ്കലില്‍ വെച്ചതല്ല, തട്ടിക്കൊണ്ടുപോയതാണ്': മോചിതനായ ശേഷം ധ്രുവ് രാഠി
October 11, 2026