ജിദ്ദ: രണ്ടര പതിറ്റാണ്ടിന്റെ പ്രവാസത്തിന് വിരാമമിട്ട് ജന്മനാട്ടിലേക്ക് മടങ്ങുന്ന ഒഐസിസി ജിദ്ദ മലപ്പുറം ജില്ലാ കമ്മിറ്റി സെക്രട്ടറി ഗഫൂര്‍ വണ്ടൂരിന് ഒഐസിസി മലപ്പുറം ജില്ലാ കമ്മിറ്റി ഹൃദ്യമായ യാത്രയയപ്പ് നല്‍കി.
ഒഐസിസി മലപ്പുറം ജില്ലാ കമ്മിറ്റി പ്രസിഡന്റ് ഫിറോസ് ചെറുകോട് അധ്യക്ഷത വഹിച്ചു. ഒഐസിസി റീജിയണല്‍ കമ്മിറ്റി അധ്യക്ഷന്‍ ഹക്കീം പാറക്കല്‍, ഒഐസിസി നാഷണല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി അഷ്‌റഫ് അഞ്ചാലന്‍, റീജിയണല്‍ കമ്മിറ്റി നേതാക്കളായ അസ്ഹാബ് വര്‍ക്കല, ഷെരീഫ് അറയ്ക്കല്‍, ഉമ്മര്‍ മങ്കട, സി.ടി.പി. ഇസ്മയില്‍, റഹീഫ് കണ്ണൂര്‍ എന്നിവര്‍ സംസാരിച്ചു.
ആസാദ് പോരൂര്‍, മുസ്തഫ ചേളാരി, ജലീഷ് കാളികാവ്, അഹമ്മദ് ഷാനി എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. ഒഐസിസി മലപ്പുറം ജില്ലാ വൈസ് പ്രസിഡന്റ് ഷിബു കാളികാവ് സ്വാഗതവും സെക്രട്ടറി എം.ടി. ഗഫൂര്‍ നന്ദിയും പറഞ്ഞു.
Related News