l o a d i n g

ഗൾഫ്

സൗദി അറേബ്യയിലെ ഇന്ത്യന്‍ പൗരന്മാര്‍ക്ക് എംബസിയുടെ ജാഗ്രതാ നിര്‍ദേശം; റിയാദ് വിമാനത്താവളം വഴി യാത്ര ചെയ്യുന്നവര്‍ക്കും മുന്നറിയിപ്പ്

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
October 8, 2026

റിയാദ്: നിലവിലെ സാഹചര്യങ്ങളുടെ പശ്ചാത്തലത്തില്‍ സൗദി അറേബ്യയിലുള്ള ഇന്ത്യന്‍ പൗരന്മാര്‍ കനത്ത ജാഗ്രത പാലിക്കണമെന്ന് റിയാദിലെ ഇന്ത്യന്‍ എംബസി അറിയിച്ചു. സുരക്ഷ മുന്‍നിര്‍ത്തി, അത്യാവശ്യ ഘട്ടങ്ങളില്‍ വീടുകളില്‍ തന്നെ തുടരാനും പ്രാദേശിക അധികാരികളുടെ ഔദ്യോഗിക നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കാനും എംബസി അഭ്യര്‍ത്ഥിച്ചു.

സമൂഹമാധ്യമങ്ങളുടെ ഉപയോഗത്തിലും കര്‍ശന നിയന്ത്രണമുണ്ട്. സമകാലിക സംഭവങ്ങളുമായി ബന്ധപ്പെട്ട വീഡിയോകളോ വാര്‍ത്തകളോ സമൂഹമാധ്യമങ്ങളില്‍ പങ്കുവെക്കുന്നതോ വീണ്ടും പോസ്റ്റ് ചെയ്യുന്നതോ ആയ നടപടികളില്‍ നിന്നും ഇന്ത്യന്‍ പൗരന്മാര്‍ വിട്ടുനില്‍ക്കണമെന്ന് പ്രത്യേക മുന്നറിയിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്.

വിമാന യാത്രക്കാര്‍ ശ്രദ്ധിക്കുക
ഇന്നും നാളെയും കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളം വഴി യാത്ര ചെയ്യാന്‍ ഉദ്ദേശിക്കുന്നവര്‍ക്കായി അധികൃതര്‍ പ്രത്യേക ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. യാത്രാവേളകളിലെ തടസ്സങ്ങള്‍ ഒഴിവാക്കാന്‍ യാത്രക്കാര്‍ വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുന്‍പ് ബന്ധപ്പെട്ട വിമാനക്കമ്പനികളുമായി ബന്ധപ്പെട്ട് സര്‍വിസ് സമയങ്ങളിലും പ്രവര്‍ത്തനക്രമങ്ങളിലും മാറ്റങ്ങളുണ്ടോ എന്ന് ഉറപ്പുവരുത്തണമെന്ന് കിംഗ് ഖാലിദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് തങ്ങളുടെ ഔദ്യോഗിക 'എക്‌സ്' പേജിലൂടെ അറിയിച്ചു.

സേവനങ്ങളും സഹായ നമ്പറുകളും

റിയാദിലെ ഇന്ത്യന്‍ എംബസിയുടെയും ജിദ്ദയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിലിന്റെയും വി.എഫ്.എസ് മുഖേനയുള്ള ഔട്ട്‌സോഴ്‌സ് സേവനങ്ങളും സാധാരണ നിലയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അടിയന്തര സഹായങ്ങള്‍ക്കായി പ്രവാസി ഭാരതീയ സഹായതാ കേന്ദ്രത്തിന്റെ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന 8002471234 എന്ന ടോള്‍ ഫ്രീ ഹെല്‍പ്ലൈന്‍ നമ്പറില്‍ ബന്ധപ്പെടാം.

പുതിയ വിവരങ്ങള്‍ക്കും ജാഗ്രതാ നിര്‍ദേശങ്ങള്‍ക്കുമായി ഇന്ത്യന്‍ സമൂഹം എംബസിയുടെ ഔദ്യോഗിക സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ പിന്തുടരണമെന്നും അധികൃതര്‍ ഓര്‍മ്മിപ്പിച്ചു.

Latest News

*റിയാദ് വിമാനത്താവള ആക്രമണം: ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരൻ മരിച്ചു; 10 പേർ ചികിത്സയിൽ*
*റിയാദ് വിമാനത്താവള ആക്രമണം: ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരൻ മരിച്ചു; 10 പേർ ചികിത്സയിൽ*
October 11, 2026
ഡോ. കെ.പി. സുലൈമാന്‍ ഹാജിക്ക് കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി സ്വീകരണം നല്‍കി
ഡോ. കെ.പി. സുലൈമാന്‍ ഹാജിക്ക് കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി സ്വീകരണം നല്‍കി
October 11, 2026
തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ റിയാദ് ഒഐസിസിയുടെ പ്രതിഷേധ വലയം
തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ റിയാദ് ഒഐസിസിയുടെ പ്രതിഷേധ വലയം
October 11, 2026
റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ആക്രമണം; ടെര്‍മിനല്‍ 4-ല്‍ തീപിടിത്തം
റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ആക്രമണം; ടെര്‍മിനല്‍ 4-ല്‍ തീപിടിത്തം
October 11, 2026
ദമ്മാമില്‍ ആവേശത്തിരയിളക്കി 'HMR മാഡ്രിഡ് സോക്കര്‍ 2026'-ന് വര്‍ണ്ണാഭമായ തുടക്കം
ദമ്മാമില്‍ ആവേശത്തിരയിളക്കി 'HMR മാഡ്രിഡ് സോക്കര്‍ 2026'-ന് വര്‍ണ്ണാഭമായ തുടക്കം
October 11, 2026
വായനയുടെയും എഴുത്തിന്റെയും അനുഭവലോകം തുറന്ന് 'എഴുത്തുകാരും പുസ്തകങ്ങളും'
വായനയുടെയും എഴുത്തിന്റെയും അനുഭവലോകം തുറന്ന് 'എഴുത്തുകാരും പുസ്തകങ്ങളും'
October 11, 2026
സൗദി കെ.എം.സി.സി സാമൂഹ്യ സുരക്ഷാ പദ്ധതി കോ-ഓര്‍ഡിനേറ്റര്‍ പരിശീലന ക്യാമ്പ് സമാപിച്ചു
സൗദി കെ.എം.സി.സി സാമൂഹ്യ സുരക്ഷാ പദ്ധതി കോ-ഓര്‍ഡിനേറ്റര്‍ പരിശീലന ക്യാമ്പ് സമാപിച്ചു
October 11, 2026
ഡല്‍ഹിയില്‍ പ്രതിഷേധക്കാര്‍ക്ക് നേരെ ആക്രമണം: നാലുപേര്‍ പോലീസ് പിടിയില്‍
ഡല്‍ഹിയില്‍ പ്രതിഷേധക്കാര്‍ക്ക് നേരെ ആക്രമണം: നാലുപേര്‍ പോലീസ് പിടിയില്‍
October 11, 2026
പാകിസ്ഥാനിലെ ഖൈബര്‍ പഖ്തൂണ്‍ഖ്വയില്‍ അടിയന്തരാവസ്ഥ; മുഖ്യമന്ത്രി സുഹൈല്‍ അഫ്രീദി അറസ്റ്റില്‍
പാകിസ്ഥാനിലെ ഖൈബര്‍ പഖ്തൂണ്‍ഖ്വയില്‍ അടിയന്തരാവസ്ഥ; മുഖ്യമന്ത്രി സുഹൈല്‍ അഫ്രീദി അറസ്റ്റില്‍
October 11, 2026
'എന്നെ തടങ്കലില്‍ വെച്ചതല്ല, തട്ടിക്കൊണ്ടുപോയതാണ്': മോചിതനായ ശേഷം ധ്രുവ് രാഠി
'എന്നെ തടങ്കലില്‍ വെച്ചതല്ല, തട്ടിക്കൊണ്ടുപോയതാണ്': മോചിതനായ ശേഷം ധ്രുവ് രാഠി
October 11, 2026