l o a d i n g

ഗൾഫ്

സൗദിയിലെ റിയാദ്, അബഹ വിമാനത്താവളങ്ങള്‍ക്ക് നേരെ ഹൂതി ആക്രമണം: മൂന്ന് മരണം, 36 പേര്‍ക്ക് പരിക്ക്

Thumbnail

റിയാദ് കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഇന്ധന സംഭരണ പ്രദേശത്ത് നിന്ന് കറുത്ത പുക ഉയരുന്നു.

Publisher By     Staff Reporter
October 8, 2026

റിയാദ്: സൗദി അറേബ്യയിലെ അബഹ അന്താരാഷ്ട്ര വിമാനത്താവളം, റിയാദിലെ കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളം എന്നിവയ്ക്ക് നേരെ ഉണ്ടായ രണ്ട് വ്യത്യസ്ത ആക്രമണങ്ങളില്‍ രണ്ട് സ്ത്രീകള്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ കൊല്ലപ്പെടുകയും 36 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി സൗദി ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ (GACA) പ്രസ്താവനയില്‍ അറിയിച്ചു.

ചൊവ്വ, ബുധന്‍ ദിവസങ്ങളിലായി നടന്ന ആക്രമണങ്ങളെ തുടര്‍ന്ന്, അടിയന്തര പ്രതികരണ പ്ലാനുകളും മുന്‍കൂട്ടി നിശ്ചയിച്ച പ്രോട്ടോക്കോളുകളും അനുസരിച്ച് രക്ഷാപ്രവര്‍ത്തകരും ബന്ധപ്പെട്ട അധികാരികളും ഉടന്‍ തന്നെ സ്ഥലത്ത് നടപടികള്‍ സ്വീകരിച്ചു.

ചൊവ്വാഴ്ച അബഹ വിമാനത്താവളത്തിലുണ്ടായ ആക്രമണത്തില്‍ മൊറോക്കോ, അള്‍ജീരിയ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള രണ്ട് വനിതകളാണ് കൊല്ലപ്പെട്ടത്. സൗദി പൗരന്മാരും വിദേശികളുമടക്കം 28 പേര്‍ക്ക് സാരമായി പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റ വിദേശികളില്‍ ബംഗ്ലാദേശ്, ഫിലിപ്പൈന്‍സ് പൗരന്മാരും ഉള്‍പ്പെടുന്നു.

ബുധനാഴ്ച കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിലുണ്ടായ ആക്രമണത്തില്‍ സുഡാന്‍കാരനാണ്് കൊല്ലപ്പെട്ടത്. അഞ്ച് സൗദി പൗരന്മാര്‍, രണ്ട് ഈജിപ്ഷ്യന്‍., ഒരു പാകിസ്ഥാനി പ്രവാസികള്‍ ഉള്‍പ്പെടെ എട്ട് പേര്‍ക്ക് ഈ ആക്രമണത്തില്‍ പരിക്കേറ്റു. ഇവരില്‍ ചിരുടെ പരിക്ക് ഗുരുതരമാണ്. ആക്രമണങ്ങളില്‍ പരിക്കേറ്റ എല്ലാവരെയും ഉടന്‍ തന്നെ ചികിത്സയ്ക്കായി ആശുപത്രികളിലേക്ക് മാറ്റിയതായി ജി.എ.സി.എ വെളിപ്പെടുത്തി.

ആക്രമണങ്ങളെ തുടര്‍ന്ന് വിമാനത്താവളങ്ങള്‍ക്ക് കാര്യമായ നാശനഷ്ടങ്ങളുണ്ടായിട്ടുണ്ട്. നാശനഷ്ടങ്ങള്‍ വിലയിരുത്തുന്നതിനും സൗകര്യങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും യാത്രക്കാരുടെ സുരക്ഷയ്ക്കും രാജ്യത്തെ വ്യോമയാന സംവിധാനത്തിന്റെ സുരക്ഷിത പ്രവര്‍ത്തനങ്ങള്‍ക്കും ആവശ്യമായ നടപടികള്‍ സ്വീകരിക്കുന്നതിനായി ജി.എ.സി.എ ബന്ധപ്പെട്ട അധികാരികളുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചുവരികയാണെന്ന് സൗദി പ്രസ് ഏജന്‍സി റിപ്പോര്‍ട്ടു ചെയ്തു.

യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷ ഉറപ്പാക്കാനും രാജ്യത്തെ വ്യോമയാന സംവിധാനത്തിന്റെ സുരക്ഷ നിലനിര്‍ത്താനുമുള്ള എല്ലാ നടപടികളും സ്വീകരിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി. അതിനിടെ, ബുധനാഴ്ച രാവിലെ റിയാദിന് വടക്കായി ഹൂതികളുടെ ഒരു ബാലസ്റ്റിക് മിസൈല്‍ സൗദി വ്യോമ പ്രതിരോധ സേന വെടിവെച്ചിട്ടതായി യെമന്‍ സൗഹൃദ സഖ്യസേന വക്താവ് അറിയിച്ചു. മിസൈല്‍ വിക്ഷേപണ കേന്ദ്രത്തിനു നേരെയും കനത്ത ആക്രമണം നടത്തി. യെമന്‍ തലസ്ഥാനമായ സനായില്‍ സൗദി അറേബ്യക്കെതിരെ പുതിയ ആക്രമണത്തിന് തയാറെടുക്കുന്നതിനിടയിലാണ് മിസൈല്‍ വിക്ഷേപണ കേന്ദ്രം തകര്‍ത്തതെന്ന് മേജര്‍ ജനറല്‍ തുര്‍ക്കി അല്‍-മാലികി സ്ഥിരീകരിച്ചു.

Latest News

 'ഭയം' സൗദികളുടെ നിഘണ്ടുവിലില്ല: ലോക പെട്രോളിയം കോണ്‍ഗ്രസില്‍ അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍
'ഭയം' സൗദികളുടെ നിഘണ്ടുവിലില്ല: ലോക പെട്രോളിയം കോണ്‍ഗ്രസില്‍ അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍
October 12, 2026
ആര്‍ലേക്കറിന് തമിഴ്നാടിന്റെ പൂര്‍ണ ചുമതല; ഓംപ്രകാശ് മാഥുര്‍ കേരള ഗവര്‍ണര്‍
ആര്‍ലേക്കറിന് തമിഴ്നാടിന്റെ പൂര്‍ണ ചുമതല; ഓംപ്രകാശ് മാഥുര്‍ കേരള ഗവര്‍ണര്‍
October 12, 2026
റാബിക് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ഏരിയ കമ്മിറ്റിക്ക് പുതിയ നേതൃത്വം
റാബിക് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ഏരിയ കമ്മിറ്റിക്ക് പുതിയ നേതൃത്വം
October 12, 2026
റിയാദിന് ആഘോഷനിറവേകി ഫോര്‍ക്കാ മെഗാ മേള; ഇരുപതാം വാര്‍ഷികാഘോഷം ഇന്ത്യന്‍ അംബാസഡര്‍ ഉദ്ഘാടനം ചെയ്തു
റിയാദിന് ആഘോഷനിറവേകി ഫോര്‍ക്കാ മെഗാ മേള; ഇരുപതാം വാര്‍ഷികാഘോഷം ഇന്ത്യന്‍ അംബാസഡര്‍ ഉദ്ഘാടനം ചെയ്തു
October 12, 2026
രാജിവെക്കൂ. മാപ്പുസാക്ഷിയാകൂ... ഗ്യാനേഷിനോട് രാഹുല്‍; ചലോ ദല്‍ഹി മാര്‍ച്ച് ചരിത്രമായി
രാജിവെക്കൂ. മാപ്പുസാക്ഷിയാകൂ... ഗ്യാനേഷിനോട് രാഹുല്‍; ചലോ ദല്‍ഹി മാര്‍ച്ച് ചരിത്രമായി
October 12, 2026
പ്രക്ഷോഭം തടയാന്‍ പുതിയ നടപടി, ജന്തര്‍ മന്തറില്‍ പ്രതിഷേധം തടഞ്ഞ് ഉത്തരവ്
പ്രക്ഷോഭം തടയാന്‍ പുതിയ നടപടി, ജന്തര്‍ മന്തറില്‍ പ്രതിഷേധം തടഞ്ഞ് ഉത്തരവ്
October 12, 2026
മാര്‍ച്ചില്‍ അണിനിരന്ന് പതിനായിരങ്ങള്‍, സുപ്രീം കോടതിയില്‍ പ്രവേശിക്കാന്‍ രാഹുലിന് അനുമതി
മാര്‍ച്ചില്‍ അണിനിരന്ന് പതിനായിരങ്ങള്‍, സുപ്രീം കോടതിയില്‍ പ്രവേശിക്കാന്‍ രാഹുലിന് അനുമതി
October 12, 2026
ഡല്‍ഹിയില്‍ പ്രതിഷേധക്കടല്‍ അടങ്ങുന്നില്ല; വന്‍ പോലീസ് വേട്ടയ്ക്കുമപ്പുറം പടര്‍ന്നുപന്തലിച്ച് യുവജന മുന്നേറ്റം
ഡല്‍ഹിയില്‍ പ്രതിഷേധക്കടല്‍ അടങ്ങുന്നില്ല; വന്‍ പോലീസ് വേട്ടയ്ക്കുമപ്പുറം പടര്‍ന്നുപന്തലിച്ച് യുവജന മുന്നേറ്റം
October 12, 2026
സൗദി അറേബ്യയില്‍ പ്രതിവര്‍ഷം പാഴാക്കുന്നത് 43 ബില്യന്‍ റിയാലിന്റെ ഭക്ഷണം
സൗദി അറേബ്യയില്‍ പ്രതിവര്‍ഷം പാഴാക്കുന്നത് 43 ബില്യന്‍ റിയാലിന്റെ ഭക്ഷണം
October 12, 2026
റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണ ദൃശ്യങ്ങള്‍ പുറത്തുവിട്ട് അല്‍ അറബിയ
റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണ ദൃശ്യങ്ങള്‍ പുറത്തുവിട്ട് അല്‍ അറബിയ
October 12, 2026