കോഴിക്കോട്: ''മുഹമ്മദ് നബി (സ) മാനവ മൂല്യങ്ങളുടെ നേര്‍സാക്ഷ്യം'' എന്ന പ്രമേയത്തില്‍ നടക്കുന്ന ഐ.എസ്.എം സംസ്ഥാന ക്യാമ്പയിന്റെ ഭാഗമായി സൗദി അറേബ്യയില്‍ സംഘടിപ്പിക്കുന്ന വിവിധ പരിപാടികളില്‍ പങ്കെടുക്കുന്നതിനായി ഐ.എസ്.എം സംസ്ഥാന നേതാക്കള്‍ സൗദിയിലെത്തി.
ഐ.എസ്.എം സംസ്ഥാന ജനറല്‍ സെക്രട്ടറി ഷുക്കൂര്‍ സ്വലാഹി, വൈസ് പ്രസിഡന്റ് ജലീല്‍ മാമാങ്കര, എം.എസ്.എം സംസ്ഥാന ജനറല്‍ സെക്രട്ടറി ജംഷീദ് ഇരുവേറ്റി എന്നിവരാണ് നാഷണല്‍ കമ്മിറ്റിയുടെ അതിഥികളായി സൗദിയിലെത്തിയത്.
സൗദി നാഷണല്‍ കമ്മിറ്റി പ്രസിഡന്റ് അബ്ബാസ് ചെമ്പന്‍, നാഷണല്‍ കമ്മിറ്റി ഭാരവാഹികളായ ഷിഹാബ് സലഫി എടക്കര, സലീം കൂട്ടിലങ്ങാടി, മോങ്ങം നഈം,
എന്നിവര്‍ ജിദ്ദ വിമാനത്താവളത്തില്‍ നേതാക്കളെ സ്വീകരിച്ചു.
Related News