l o a d i n g

ഗൾഫ്

സൗദി ജയിലിൽ കഴിഞ്ഞിരുന്ന ഷിജു മോൻ മോചിതനായി ഇന്ന് നാട്ടിലേക്ക് തിരിക്കും

Thumbnail
Publisher By     Staff Reporter
October 7, 2026

ജിദ്ദ: ​ജോലിചെയ്ത കമ്പനിയുടെ പരാതിയിൽ നാലുമാസമായി സൗദിയിൽ ജയിലിൽ കഴിഞ്ഞിരുന്ന പറവൂർ വെടിമറ സ്വദേശി ഷിജുമോൻ ഇന്ന് വൈകിട്ട് സൗദി സമയം 5 മണിക്ക് നാട്ടിലേക്ക് തിരിക്കും. സൗദി എയർലൈൻസിന്റെ മുംബൈ വിമാനത്തിലാണ് നാട്ടിലേക്ക് തിരിക്കുന്നതെന്ന് കെ എം സി സി ഗ്ലോബൽ കമ്മിറ്റി ജനറൽ സെക്രട്ടറി നാസർ എടവനക്കാട് അറിയിച്ചു.

പറവൂരിലെ മുസ്ലിം ലീഗ് നേതാവ് അബ്ദുള്ളയാണ് ഷിജുമോൻ ജയിലിലുള്ള കാര്യം ശ്രദ്ധയിൽപ്പെടുത്തിയത്.
​കമ്പനിയിൽനിന്ന് വാഹനം വാടകയ്ക്കെടുത്തു ടാക്സി ഓടിച്ച വകയിൽ മൂന്നരലക്ഷം ഇന്ത്യൻ രൂപ കൊടുക്കാൻ കഴിയാതെ വന്നതാണ് കേസിനാസ്പദമായ സംഭവം. ഞാൻ നേതൃത്വം നൽകുന്ന 'സേവ' മുൻകയ്യെടുത്ത് കോടതിയിൽ അടയ്ക്കാനുള്ള തുക ശേഖരിക്കാൻ ശ്രമം നടന്നു. കെ.എം.സി.സി സൗത്ത് സോൺ, ജിദ്ദ ആലുവ കൂട്ടായ്മ, മുസിരിസ് പ്രവാസി ഫോറം എന്നിവരുടെ സഹകരണത്തോടെ കോടതിയിൽ പണമടച്ച് ജയിൽമോചനം കാത്തിരിക്കുന്നതിനിടയിൽ ഷിജുമോന്റെ പിതാവ് മരണപ്പെട്ടു.
​മരണവാർത്ത ജയിൽ അധികാരികളെയും ജിദ്ദ ഇന്ത്യൻ കോൺസുലേറ്റിനെയും അറിയിച്ചു. അവരുടെ ശ്രമഫലമായി ഷിജുമോന്റെ മോചനം വേഗത്തിലായി.

ഇന്ന് മൂന്നുമണിയോടെ മക്കയിലുള്ള തൻ്റെ സൗദി സുഹൃത്ത് അബു സിയാദിനെ ജയിൽ അധികൃതർ മോചനവാർത്ത അറിയിക്കുകയായിരുന്നു. മകന്റെ മോചനം കാണാൻ കാത്തുനിൽക്കാതെയുള്ള പിതാവിന്റെ വേർപാട് ഒരു നോവായി ഈ സന്തോഷവേളയിലും ബാക്കിയാകുന്നുവെന്ന് നാസർ പറഞ്ഞു.

Latest News

 'ഭയം' സൗദികളുടെ നിഘണ്ടുവിലില്ല: ലോക പെട്രോളിയം കോണ്‍ഗ്രസില്‍ അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍
'ഭയം' സൗദികളുടെ നിഘണ്ടുവിലില്ല: ലോക പെട്രോളിയം കോണ്‍ഗ്രസില്‍ അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍
October 12, 2026
ആര്‍ലേക്കറിന് തമിഴ്നാടിന്റെ പൂര്‍ണ ചുമതല; ഓംപ്രകാശ് മാഥുര്‍ കേരള ഗവര്‍ണര്‍
ആര്‍ലേക്കറിന് തമിഴ്നാടിന്റെ പൂര്‍ണ ചുമതല; ഓംപ്രകാശ് മാഥുര്‍ കേരള ഗവര്‍ണര്‍
October 12, 2026
റാബിക് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ഏരിയ കമ്മിറ്റിക്ക് പുതിയ നേതൃത്വം
റാബിക് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ഏരിയ കമ്മിറ്റിക്ക് പുതിയ നേതൃത്വം
October 12, 2026
റിയാദിന് ആഘോഷനിറവേകി ഫോര്‍ക്കാ മെഗാ മേള; ഇരുപതാം വാര്‍ഷികാഘോഷം ഇന്ത്യന്‍ അംബാസഡര്‍ ഉദ്ഘാടനം ചെയ്തു
റിയാദിന് ആഘോഷനിറവേകി ഫോര്‍ക്കാ മെഗാ മേള; ഇരുപതാം വാര്‍ഷികാഘോഷം ഇന്ത്യന്‍ അംബാസഡര്‍ ഉദ്ഘാടനം ചെയ്തു
October 12, 2026
രാജിവെക്കൂ. മാപ്പുസാക്ഷിയാകൂ... ഗ്യാനേഷിനോട് രാഹുല്‍; ചലോ ദല്‍ഹി മാര്‍ച്ച് ചരിത്രമായി
രാജിവെക്കൂ. മാപ്പുസാക്ഷിയാകൂ... ഗ്യാനേഷിനോട് രാഹുല്‍; ചലോ ദല്‍ഹി മാര്‍ച്ച് ചരിത്രമായി
October 12, 2026
പ്രക്ഷോഭം തടയാന്‍ പുതിയ നടപടി, ജന്തര്‍ മന്തറില്‍ പ്രതിഷേധം തടഞ്ഞ് ഉത്തരവ്
പ്രക്ഷോഭം തടയാന്‍ പുതിയ നടപടി, ജന്തര്‍ മന്തറില്‍ പ്രതിഷേധം തടഞ്ഞ് ഉത്തരവ്
October 12, 2026
മാര്‍ച്ചില്‍ അണിനിരന്ന് പതിനായിരങ്ങള്‍, സുപ്രീം കോടതിയില്‍ പ്രവേശിക്കാന്‍ രാഹുലിന് അനുമതി
മാര്‍ച്ചില്‍ അണിനിരന്ന് പതിനായിരങ്ങള്‍, സുപ്രീം കോടതിയില്‍ പ്രവേശിക്കാന്‍ രാഹുലിന് അനുമതി
October 12, 2026
ഡല്‍ഹിയില്‍ പ്രതിഷേധക്കടല്‍ അടങ്ങുന്നില്ല; വന്‍ പോലീസ് വേട്ടയ്ക്കുമപ്പുറം പടര്‍ന്നുപന്തലിച്ച് യുവജന മുന്നേറ്റം
ഡല്‍ഹിയില്‍ പ്രതിഷേധക്കടല്‍ അടങ്ങുന്നില്ല; വന്‍ പോലീസ് വേട്ടയ്ക്കുമപ്പുറം പടര്‍ന്നുപന്തലിച്ച് യുവജന മുന്നേറ്റം
October 12, 2026
സൗദി അറേബ്യയില്‍ പ്രതിവര്‍ഷം പാഴാക്കുന്നത് 43 ബില്യന്‍ റിയാലിന്റെ ഭക്ഷണം
സൗദി അറേബ്യയില്‍ പ്രതിവര്‍ഷം പാഴാക്കുന്നത് 43 ബില്യന്‍ റിയാലിന്റെ ഭക്ഷണം
October 12, 2026
റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണ ദൃശ്യങ്ങള്‍ പുറത്തുവിട്ട് അല്‍ അറബിയ
റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണ ദൃശ്യങ്ങള്‍ പുറത്തുവിട്ട് അല്‍ അറബിയ
October 12, 2026