l o a d i n g

ഗൾഫ്

പൗരന്മാരുടെ ആഗ്രഹങ്ങള്‍ക്കും രാജ്യതാല്‍പര്യങ്ങള്‍ക്കും മുന്‍ഗണനയെന്ന് സൗദി മന്ത്രിസഭ; മക്ക പ്രതിരോധ സഖ്യത്തിന്റെ തീരുമാനങ്ങള്‍ക്ക് പൂര്‍ണ്ണ പിന്തുണ

Thumbnail
Publisher By     Staff Reporter
October 7, 2026

റിയാദ്- കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്റെ അധ്യക്ഷതയില്‍ റിയാദില്‍ ചേര്‍ന്ന സൗദി മന്ത്രിസഭാ യോഗം രാജ്യത്തിന്റെ സമഗ്ര വികസന പ്രക്രിയയില്‍ ശൂറ കൗണ്‍സില്‍ നല്‍കുന്ന മികച്ച പിന്തുണയെ പ്രശംസിച്ചു. പൗരന്മാരുടെ ആഗ്രഹങ്ങള്‍ക്കും രാജ്യത്തിന്റെ താല്‍പ്പര്യങ്ങള്‍ക്കുമായിരിക്കും എല്ലാ സര്‍ക്കാര്‍ സംവിധാനങ്ങളുടെയും തീരുമാനങ്ങളിലും തന്ത്രപ്രധാനമായ നയരൂപീകരണങ്ങളിലും എപ്പോഴും മുന്‍ഗണന നല്‍കുകയെന്ന് മന്ത്രിസഭ ഊന്നിപ്പറഞ്ഞു. യോഗത്തിന്റെ തുടക്കത്തില്‍, സിറിയന്‍ അറബ് റിപ്പബ്ലിക് പ്രസിഡന്റ് അഹമ്മദ് അല്‍-ഷറായുമായി നടത്തിയ കൂടിക്കാഴ്ചയെക്കുറിച്ചും ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണ സാധ്യതകളെക്കുറിച്ചും മേഖലയിലെ പുതിയ സംഭവവികാസങ്ങളെക്കുറിച്ചും കിരീടാവകാശി മന്ത്രിസഭയോട് വിശദീകരിച്ചു.

മക്ക, മദീന എന്നീ വിശുദ്ധ നഗരങ്ങളെയും അടിസ്ഥാന സൗകര്യങ്ങളെയും ലക്ഷ്യമിട്ടുള്ള ആക്രമണങ്ങള്‍ക്കെതിരെ സൗദി അറേബ്യ, പാകിസ്ഥാന്‍, തുര്‍ക്കി എന്നിവരടങ്ങുന്ന മക്ക പ്രതിരോധ സഖ്യത്തിന്റെ നിര്‍ണായക തീരുമാനങ്ങളെയും സംയുക്ത പ്രതിരോധ നടപടികളെയും സൗദി മന്ത്രിസഭ സ്വാഗതം ചെയ്തു. പ്രാദേശിക സുരക്ഷ മുന്നില്‍ക്കണ്ട് യെമനിലെ ഹൂതി മിലിഷ്യകളുടെ സൈനിക നീക്കങ്ങളെ പ്രതിരോധിക്കാനും, പ്രസിഡന്‍ഷ്യല്‍ ലീഡര്‍ഷിപ്പ് കൗണ്‍സിലിനും നിയമപരമായ യെമന്‍ സര്‍ക്കാരിനും പൂര്‍ണ്ണ പിന്തുണ നല്‍കാനും യോഗത്തില്‍ തീരുമാനമായി.

ഒമ്പതാം സെഷന്റെ മൂന്നാം വര്‍ഷ ഉദ്ഘാടന ചടങ്ങില്‍ സല്‍മാന്‍ രാജാവ് നടത്തിയ വാര്‍ഷിക രാജകീയ പ്രസംഗത്തെ മന്ത്രിസഭ അഭിനന്ദിച്ചു. 'സൗദി വിഷന്‍ 2030' കൈവരിച്ച നേട്ടങ്ങളും രാജ്യത്തിന്റെ സാമ്പത്തിക പുരോഗതിയും വിദേശനയങ്ങളും എടുത്തുപറയുന്നതായിരുന്നു പ്രസംഗം.
വരാനിരിക്കുന്ന സാമ്പത്തിക വര്‍ഷത്തേക്കുള്ള പൊതു ബജറ്റിന്റെ പ്രാഥമിക കണക്കുകള്‍ സൗദി സാമ്പത്തിക രംഗത്തിന്റെ കരുത്തിനെയും ആഗോള മാറ്റങ്ങളെ നേരിടാനുള്ള ശേഷിയെയും പ്രതിഫലിപ്പിക്കുന്നതാണെന്ന് ഇന്‍ഫര്‍മേഷന്‍ മന്ത്രി സല്‍മാന്‍ അല്‍ ദോസരി വ്യക്തമാക്കി.
പുനരുപയോഗ ഊര്‍ജ്ജ നിലയ പദ്ധതികളുമായി ബന്ധപ്പെട്ട് തുര്‍ക്കിയുമായി സഹകരണ കരാറിന് അംഗീകാരം നല്‍കി.
പരിസ്ഥിതി സംരക്ഷണ മേഖലയില്‍ സിറിയയുമായി ധാരണാപത്രത്തില്‍ ഒപ്പുവെക്കാന്‍ പരിസ്ഥിതി ജല കൃഷി മന്ത്രാലയത്തെ ചുമതലപ്പെടുത്തി.
ഒക്ടോബര്‍ 5-ന് ആചരിച്ച ലോക അധ്യാപക ദിനത്തോട് അനുബന്ധിച്ച് അധ്യാപകരുടെ സേവനങ്ങളെ കൗണ്‍സില്‍ പ്രശംസിച്ചു. ഒപ്പം, സല്‍മാന്‍ രാജാവിന്റെ രക്ഷാകര്‍തൃത്വത്തില്‍ നടന്ന അന്താരാഷ്ട്ര സാമൂഹിക ഉത്തരവാദിത്ത ഫോറത്തിന്റെ പ്രവര്‍ത്തനങ്ങളെയും മന്ത്രിസഭ വിലയിരുത്തി.

Latest News

 'ഭയം' സൗദികളുടെ നിഘണ്ടുവിലില്ല: ലോക പെട്രോളിയം കോണ്‍ഗ്രസില്‍ അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍
'ഭയം' സൗദികളുടെ നിഘണ്ടുവിലില്ല: ലോക പെട്രോളിയം കോണ്‍ഗ്രസില്‍ അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍
October 12, 2026
ആര്‍ലേക്കറിന് തമിഴ്നാടിന്റെ പൂര്‍ണ ചുമതല; ഓംപ്രകാശ് മാഥുര്‍ കേരള ഗവര്‍ണര്‍
ആര്‍ലേക്കറിന് തമിഴ്നാടിന്റെ പൂര്‍ണ ചുമതല; ഓംപ്രകാശ് മാഥുര്‍ കേരള ഗവര്‍ണര്‍
October 12, 2026
റാബിക് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ഏരിയ കമ്മിറ്റിക്ക് പുതിയ നേതൃത്വം
റാബിക് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ഏരിയ കമ്മിറ്റിക്ക് പുതിയ നേതൃത്വം
October 12, 2026
റിയാദിന് ആഘോഷനിറവേകി ഫോര്‍ക്കാ മെഗാ മേള; ഇരുപതാം വാര്‍ഷികാഘോഷം ഇന്ത്യന്‍ അംബാസഡര്‍ ഉദ്ഘാടനം ചെയ്തു
റിയാദിന് ആഘോഷനിറവേകി ഫോര്‍ക്കാ മെഗാ മേള; ഇരുപതാം വാര്‍ഷികാഘോഷം ഇന്ത്യന്‍ അംബാസഡര്‍ ഉദ്ഘാടനം ചെയ്തു
October 12, 2026
രാജിവെക്കൂ. മാപ്പുസാക്ഷിയാകൂ... ഗ്യാനേഷിനോട് രാഹുല്‍; ചലോ ദല്‍ഹി മാര്‍ച്ച് ചരിത്രമായി
രാജിവെക്കൂ. മാപ്പുസാക്ഷിയാകൂ... ഗ്യാനേഷിനോട് രാഹുല്‍; ചലോ ദല്‍ഹി മാര്‍ച്ച് ചരിത്രമായി
October 12, 2026
പ്രക്ഷോഭം തടയാന്‍ പുതിയ നടപടി, ജന്തര്‍ മന്തറില്‍ പ്രതിഷേധം തടഞ്ഞ് ഉത്തരവ്
പ്രക്ഷോഭം തടയാന്‍ പുതിയ നടപടി, ജന്തര്‍ മന്തറില്‍ പ്രതിഷേധം തടഞ്ഞ് ഉത്തരവ്
October 12, 2026
മാര്‍ച്ചില്‍ അണിനിരന്ന് പതിനായിരങ്ങള്‍, സുപ്രീം കോടതിയില്‍ പ്രവേശിക്കാന്‍ രാഹുലിന് അനുമതി
മാര്‍ച്ചില്‍ അണിനിരന്ന് പതിനായിരങ്ങള്‍, സുപ്രീം കോടതിയില്‍ പ്രവേശിക്കാന്‍ രാഹുലിന് അനുമതി
October 12, 2026
ഡല്‍ഹിയില്‍ പ്രതിഷേധക്കടല്‍ അടങ്ങുന്നില്ല; വന്‍ പോലീസ് വേട്ടയ്ക്കുമപ്പുറം പടര്‍ന്നുപന്തലിച്ച് യുവജന മുന്നേറ്റം
ഡല്‍ഹിയില്‍ പ്രതിഷേധക്കടല്‍ അടങ്ങുന്നില്ല; വന്‍ പോലീസ് വേട്ടയ്ക്കുമപ്പുറം പടര്‍ന്നുപന്തലിച്ച് യുവജന മുന്നേറ്റം
October 12, 2026
സൗദി അറേബ്യയില്‍ പ്രതിവര്‍ഷം പാഴാക്കുന്നത് 43 ബില്യന്‍ റിയാലിന്റെ ഭക്ഷണം
സൗദി അറേബ്യയില്‍ പ്രതിവര്‍ഷം പാഴാക്കുന്നത് 43 ബില്യന്‍ റിയാലിന്റെ ഭക്ഷണം
October 12, 2026
റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണ ദൃശ്യങ്ങള്‍ പുറത്തുവിട്ട് അല്‍ അറബിയ
റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണ ദൃശ്യങ്ങള്‍ പുറത്തുവിട്ട് അല്‍ അറബിയ
October 12, 2026