l o a d i n g

കേരള

മാസപ്പടി കേസ്: റിയാസിന്റെ ചങ്ങാതിമാര്‍ക്ക് ഇ.ഡി നോട്ടീസ്

Thumbnail
Publisher By     Staff Reporter
October 6, 2026

തിരുവനന്തപുരം: സി.എം.ആര്‍.എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍ കേരള പൊലീസ് രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി.) ചോദ്യം ചെയ്യല്‍ ആരംഭിക്കുന്നു. മുന്‍ പൊതുമരാമത്ത് മന്ത്രിയും മുന്‍ മഖ്യമന്ത്രിയുടെ മരുമകനുമായ പി.എ മുഹമ്മദ് റിയാസിന്റെ ഏതാനും സുഹൃത്തുക്കള്‍ക്ക് പ്രത്യേകാന്വേഷണ സംഘം നോട്ടീസ് അയച്ചു. ഹസന്‍ വാരിസ്, നിഖില്‍ തുടങ്ങിയവര്‍ക്കാണ് നോട്ടീസ് ലഭിച്ചത്.
നേരത്തെ വാരിസിന്റെ മൊഴി എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റ് രേഖപ്പെടുത്തിയിരിക്കുന്നു. റിയാസിനെതിരായ പരാമര്‍ശം ഉണ്ടായിരുന്ന ആ മൊഴി സമ്മര്‍ദ്ദത്തിന് അടിപ്പെട്ടാണ് നല്‍കിയതെന്നും തിരുത്തണമെന്നും പിന്നീട് വാരിസ് ഇ.ഡിക്ക് കത്ത് നല്‍കി.
കൊച്ചിന്‍ മിനറല്‍സ് ആന്‍ഡ് റൂട്ടൈല്‍ ലിമിറ്റഡും (സി.എം.ആര്‍.എല്‍) വീണ ടി.യുടെ ഉടമസ്ഥതയിലുണ്ടായിരുന്ന എക്‌സാലോജിക് സൊല്യൂഷന്‍സും തമ്മിലുള്ള സാമ്പത്തിക ഇടപാടുകളാണ് അന്വേഷണത്തിന്റെ അടിസ്ഥാനം. അന്വേഷണം തുടരുന്നതിനിടെ നടപടിക്രമത്തെച്ചൊല്ലി നിയമപോരാട്ടവും ശക്തമാകുന്നു.
എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) കൈമാറിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് സംസ്ഥാന സര്‍ക്കാര്‍ പ്രാഥമിക അന്വേഷണം നടത്താന്‍ തീരുമാനിച്ചത്. സി.എം.ആര്‍.എല്‍ എക്‌സാലോജിക്കിന് ഏകദേശം 2.78 കോടി രൂപ നല്‍കിയതുമായി ബന്ധപ്പെട്ട ഇടപാടുകളില്‍ അഴിമതി നിരോധന നിയമപ്രകാരം കേസ് എടുക്കണമെന്നായിരുന്നു ഇ.ഡിയുടെ നിലപാട്.
സംസ്ഥാന പൊലീസ് മേധാവി ഒമ്പതംഗ എസ്.ഐ.ടി.യെ നിയോഗിച്ചിട്ടുണ്ട്. െ്രെകംബ്രാഞ്ച് എസ്.പി. പി. വിക്രമനാണ് സംഘത്തിന്റെ തലവന്‍. വിവിധ െ്രെകംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ക്കൊപ്പം സൈബര്‍ വിഭാഗത്തിലെ ഉദ്യോഗസ്ഥരും അന്വേഷണസംഘത്തിലുണ്ട്. അഴിമതി നിരോധന നിയമപ്രകാരമുള്ള തുടര്‍നടപടിക്ക് മുമ്പ് പ്രാഥമിക പരിശോധന നടത്താമെന്നായിരുന്നു അഡ്വക്കറ്റ് ജനറലിന്റെ നിയമോപദേശം.
എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാതെ ഇത്തരമൊരു പ്രാഥമിക അന്വേഷണം നടത്തുന്നത് നിയമപരമായി സാധുവാണോ എന്ന ചോദ്യം കേരള ഹൈക്കോടതിയുടെ പരിഗണനയിലുണ്ട്. കേസില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാത്തതിനെ ചോദ്യം ചെയ്ത് നല്‍കിയ ഹര്‍ജിയിലാണ് കോടതി വാദം കേട്ടത്.
സി.എം.ആര്‍.എല്‍-എക്‌സാലോജിക് ഇടപാടുകളുമായി ബന്ധപ്പെട്ട ആരോപണങ്ങളില്‍ മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, വീണ ടി., മുന്‍ മന്ത്രി മുഹമ്മദ് റിയാസ് തുടങ്ങിയവര്‍ക്കെതിരെ നടപടിയെടുക്കണമെന്ന ശുപാര്‍ശയും ഇ.ഡി. സംസ്ഥാന പൊലീസിന് നല്‍കിയിട്ടുണ്ട്.

Latest News

*റിയാദ് വിമാനത്താവള ആക്രമണം: ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരൻ മരിച്ചു; 10 പേർ ചികിത്സയിൽ*
*റിയാദ് വിമാനത്താവള ആക്രമണം: ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരൻ മരിച്ചു; 10 പേർ ചികിത്സയിൽ*
October 11, 2026
ഡോ. കെ.പി. സുലൈമാന്‍ ഹാജിക്ക് കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി സ്വീകരണം നല്‍കി
ഡോ. കെ.പി. സുലൈമാന്‍ ഹാജിക്ക് കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി സ്വീകരണം നല്‍കി
October 11, 2026
തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ റിയാദ് ഒഐസിസിയുടെ പ്രതിഷേധ വലയം
തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ റിയാദ് ഒഐസിസിയുടെ പ്രതിഷേധ വലയം
October 11, 2026
റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ആക്രമണം; ടെര്‍മിനല്‍ 4-ല്‍ തീപിടിത്തം
റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ആക്രമണം; ടെര്‍മിനല്‍ 4-ല്‍ തീപിടിത്തം
October 11, 2026
ദമ്മാമില്‍ ആവേശത്തിരയിളക്കി 'HMR മാഡ്രിഡ് സോക്കര്‍ 2026'-ന് വര്‍ണ്ണാഭമായ തുടക്കം
ദമ്മാമില്‍ ആവേശത്തിരയിളക്കി 'HMR മാഡ്രിഡ് സോക്കര്‍ 2026'-ന് വര്‍ണ്ണാഭമായ തുടക്കം
October 11, 2026
വായനയുടെയും എഴുത്തിന്റെയും അനുഭവലോകം തുറന്ന് 'എഴുത്തുകാരും പുസ്തകങ്ങളും'
വായനയുടെയും എഴുത്തിന്റെയും അനുഭവലോകം തുറന്ന് 'എഴുത്തുകാരും പുസ്തകങ്ങളും'
October 11, 2026
സൗദി കെ.എം.സി.സി സാമൂഹ്യ സുരക്ഷാ പദ്ധതി കോ-ഓര്‍ഡിനേറ്റര്‍ പരിശീലന ക്യാമ്പ് സമാപിച്ചു
സൗദി കെ.എം.സി.സി സാമൂഹ്യ സുരക്ഷാ പദ്ധതി കോ-ഓര്‍ഡിനേറ്റര്‍ പരിശീലന ക്യാമ്പ് സമാപിച്ചു
October 11, 2026
ഡല്‍ഹിയില്‍ പ്രതിഷേധക്കാര്‍ക്ക് നേരെ ആക്രമണം: നാലുപേര്‍ പോലീസ് പിടിയില്‍
ഡല്‍ഹിയില്‍ പ്രതിഷേധക്കാര്‍ക്ക് നേരെ ആക്രമണം: നാലുപേര്‍ പോലീസ് പിടിയില്‍
October 11, 2026
പാകിസ്ഥാനിലെ ഖൈബര്‍ പഖ്തൂണ്‍ഖ്വയില്‍ അടിയന്തരാവസ്ഥ; മുഖ്യമന്ത്രി സുഹൈല്‍ അഫ്രീദി അറസ്റ്റില്‍
പാകിസ്ഥാനിലെ ഖൈബര്‍ പഖ്തൂണ്‍ഖ്വയില്‍ അടിയന്തരാവസ്ഥ; മുഖ്യമന്ത്രി സുഹൈല്‍ അഫ്രീദി അറസ്റ്റില്‍
October 11, 2026
'എന്നെ തടങ്കലില്‍ വെച്ചതല്ല, തട്ടിക്കൊണ്ടുപോയതാണ്': മോചിതനായ ശേഷം ധ്രുവ് രാഠി
'എന്നെ തടങ്കലില്‍ വെച്ചതല്ല, തട്ടിക്കൊണ്ടുപോയതാണ്': മോചിതനായ ശേഷം ധ്രുവ് രാഠി
October 11, 2026