ജിസാന്‍- സൗദി അറേബ്യയിലെ തെക്കന്‍ അതിര്‍ത്തി മേഖലകളെ ലക്ഷ്യമിട്ട് വീണ്ടും ആക്രമണ ശ്രമങ്ങള്‍. ജിസാനിലെ കിംഗ് അബ്ദുള്ള അന്താരാഷ്ട്ര വിമാനത്താവളത്തിനും നജ്‌റാന്‍ അന്താരാഷ്ട്ര വിമാനത്താവളത്തിനും നേരെയാണ് ആക്രമണമുണ്ടായത്. സൗദി ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷനാണ് ഇതുസംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണം നല്‍കിയത്
രണ്ട് വിമാനത്താവള സമുച്ചയങ്ങള്‍ക്കും മന്ദിരങ്ങള്‍ക്കും നേരെ നടന്ന ആക്രമണത്തില്‍ ആകെ മൂന്ന് പേര്‍ക്ക് പരുക്കേറ്റതായി അതോറിറ്റി വ്യക്തമാക്കി. പരുക്കേറ്റ ആരുടെയും നില ഗുരുതരമല്ലെന്നും നിസ്സാര പരുക്കുകളോടെ ഇവരെ ഉടന്‍തന്നെ സമീപത്തുള്ള ആശുപത്രിയിലേക്ക് മാറ്റി പ്രാഥമിക ചികിത്സ ഉറപ്പാക്കിയതായും അധികൃതര്‍ അറിയിച്ചു.അപകടം സംഭവിച്ച ഉടന്‍തന്നെ വിമാനത്താവളത്തിലെ എമര്‍ജന്‍സി ടീമുകളും പ്രമുഖ സുരക്ഷാ ഏജന്‍സികളും ചേര്‍ന്ന് സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കി.
യെമന്‍ അതിര്‍ത്തിക്ക് സമീപമുള്ള അതിര്‍ത്തി പ്രദേശങ്ങളായതിനാല്‍ ആക്രമണത്തിന് പിന്നില്‍ ഹൂതികളാകാനാണ് സാധ്യതയെന്ന് വിലയിരുത്തപ്പെടുന്നു. വിമാനത്താവളങ്ങളില്‍ എത്തുന്ന യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷ ഉറപ്പാക്കുന്നതിന് മുന്‍ഗണന നല്‍കുന്നതിനൊപ്പം മേഖലയില്‍ ജാഗ്രതാ നിര്‍ദ്ദേശം ശക്തമാക്കുകയും പരിശോധനകള്‍ കടുപ്പിക്കുകയും ചെയ്തിട്ടുണ്ട്.
Related News