ഗാംഗ്ടക്: സിക്കിമില്‍ നടക്കുന്ന ഗവര്‍ണേഴ്‌സ് ഗോള്‍ഡ് കപ്പ് ഫുട്‌ബോളിലെ ആദ്യ മത്സരത്തില്‍ ഇന്ന് ഗോകുലം കേരള എഫ് സി തണ്ടര്‍ ബോള്‍ട്ട് യുണൈറ്റഡ് എസ് സിയെ നേരിടും, ഉച്ചക്ക് 2:30 നു പാല്‍ജോര്‍ സ്‌റ്റേഡിയത്തിലാണ് മത്സരം, നമ്പര്‍ 10 പ്ലാറ്റ്‌ഫോമില്‍ തത്സമയം മത്സരം കാണാനാവും.
ആറ് വിദേശ താരങ്ങള്‍ ഉള്‍പ്പെടുന്ന മികച്ച സ്‌ക്വാഡുമായാണ് ഗോകുലം കേരള എഫ്‌സി ടൂര്‍ണമെന്റിനിറങ്ങുന്നത്. 2026-27 സീസണില്‍ ടീമിന്റെ ഹെഡ് കോച്ചായി ചുമതലയേറ്റ കാര്‍ലോസ് എഡ്വാര്‍ഡോ പരെയ്‌രയ്ക്ക് ടീമിന്റെ ഗുണദോഷങ്ങള്‍ മനസിലാക്കാനും ഐ എഫ് എല്ലിലേക്ക് സ്‌ക്വാഡിനെ കൂടുതല്‍ ശക്തമാക്കാനും ടൂര്‍ണമെന്റ് സഹായകമാകും.
ഗാങ്‌ടോക്കിന്റെ ഹോം ടീമായ തണ്ടര്‍ ബോള്‍ട്ട് യുണൈറ്റഡ് റീജിയണല്‍ ലീഗുകളിലെ ചാമ്പ്യന്‍ ടീമാണ്. നോകൗട്ട് ടൂര്ണമെന്റായതിനാല്‍ തന്നെ വിജയിച്ചാല്‍ മാത്രമേ മലബാറിയന്‍സിനു ലീഗില്‍ തുടരാനാവു.
2024ലെ ടൂര്‍ണമെന്റില്‍ പ്രീക്വാര്‍ട്ടര്‍ ഫൈനലില്‍ സിക്കിം പൊലീസിനെ 4-3നും, ക്വാര്‍ട്ടര്‍ ഫൈനലില്‍ ട്രാന്‍സ്‌പോര്‍ട്ട് യുണൈറ്റഡിനെ 2-1നും പരാജയപ്പെടുത്തി മലബാറിയന്‍സ് സെമി ഫൈനലിലെത്തിയിരുന്നു . സെമിയില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്‌സിയോട് 2-0ന്പരാജയപെട്ടാണ് ടീം പുറത്തായത്.
Related News