l o a d i n g

ഗൾഫ്

അല്‍മഖ തിരിച്ചുപിടിച്ചു, യെമന്‍ യുദ്ധത്തിലേക്ക് പാക്കിസ്ഥാനും

Thumbnail
Publisher By     Staff Reporter
October 6, 2026

സന്‍ആ: ഒരു ദശാബ്ദത്തിലേറെയായി തുടരുന്ന യെമന്‍ യുദ്ധം കൂടുതല്‍ അപകടകരമായ ഘട്ടത്തിലേക്ക്. ചെങ്കടലിനും ബാബുല്‍ മന്ദബ് കടലിടുക്കിനും സമീപം ഹൂത്തികള്‍ നേടിയ മുന്നേറ്റങ്ങള്‍ തിരിച്ചുപിടിക്കാന്‍ അന്താരാഷ്ട്ര അംഗീകാരമുള്ള യെമന്‍ സര്‍ക്കാര്‍ സേന വന്‍ സൈനികനീക്കം ആരംഭിച്ചു. തന്ത്രപ്രധാന തുറമുഖ നഗരമായ അല്‍മഖ ഹൂത്തികളില്‍നിന്ന് തിരിച്ചുപിടിച്ചതായി സര്‍ക്കാര്‍ സേന അവകാശപ്പെട്ടു.
ബാബുല്‍ മന്ദബ് കടലിടുക്കിന് സമീപമുള്ള ദുബാബ് മേഖലയിലെ വിമാനത്താവളത്തിനടുത്തുള്ള തന്ത്രപ്രധാന കേന്ദ്രങ്ങളും തിരിച്ചുപിടിച്ചതായി സേന അറിയിച്ചു. ഹൂത്തികളുടെ നിയന്ത്രണത്തിലുള്ള തലസ്ഥാനമായ സന്‍ആയിലേക്ക് ലക്ഷ്യമിട്ടും പുതിയ മുന്നേറ്റം ആരംഭിച്ചതായാണ് റിപ്പോര്‍ട്ട്.
സൗദിയുടെ നേതൃത്വത്തിലുള്ള സഖ്യസേനയും യെമന്‍ സര്‍ക്കാര്‍ സേനയ്ക്ക് വ്യോമപിന്തുണ നല്‍കുന്നുണ്ട്. 'ഡോണ്‍ ഓഫ് യെമന്‍' എന്ന പേരിലുള്ള സൈനിക നീക്കത്തില്‍ നൂറോളം യുദ്ധവിമാനങ്ങള്‍ പങ്കെടുത്തതായി സഖ്യസേനാ വക്താവ് മേജര്‍ ജനറല്‍ തുര്‍ക്കി അല്‍ മാലിക്കി അറിയിച്ചു.
യെമന്‍ സംഘര്‍ഷത്തിന്റെ പരിധി സൗദിക്ക് പുറത്തേക്കും കൂടുതല്‍ വ്യാപിക്കാനുള്ള സാധ്യതയാണ് പുതിയ സംഭവവികാസങ്ങള്‍ ഉയര്‍ത്തുന്നത്. മക്കയെയും മദീനയെയും ലക്ഷ്യമിട്ട് ഹൂത്തികളുടെ ഭീഷണി ഉയര്‍ന്നതിനെ തുടര്‍ന്ന് സൗദിയുടെ സുരക്ഷ ശക്തിപ്പെടുത്താന്‍ പാകിസ്താനും തുര്‍ക്കിയും സെനിക വിന്യാസത്തിന് തയാറെടുക്കുന്നതായാണ് സൂചന. സൗദിയും പാക്കിസ്ഥാനും തുര്‍ക്കിയും തമ്മിലുള്ള മക്ക പ്രതിരോധ ഉടമ്പടി പ്രകാരമാണ് വേഗത്തിലുള്ള സൈനിക വിന്യാസത്തിന് ധാരണയിലെത്തിയത്.
എന്നാല്‍ ഇരു രാജ്യങ്ങളും യഥാര്‍ഥത്തില്‍ എത്ര സൈനികരെയും ആയുധങ്ങളെയും സൗദിക്ക് നല്‍കുമെന്നത് ഇപ്പോഴും വ്യക്തമല്ല. പ്രായോഗിക നടപടികളുടെ വിശദാംശങ്ങള്‍ പുറത്തുവരേണ്ടതുണ്ടെന്നാണ് യെമനിലെ മുന്‍ യു.എന്‍ സുരക്ഷാസമിതി ഉപദേഷ്ടാവ് ഫെര്‍ണാണ്ടോ കാര്‍വഹാല്‍ പറയുന്നത്,
യെമനില്‍ ഹൂത്തികള്‍ അടുത്തിടെ മോക്ക ഉള്‍പ്പെടെ പടിഞ്ഞാറന്‍ തീരപ്രദേശങ്ങളില്‍ മുന്നേറ്റം നടത്തിയിരുന്നു. ഇപ്പോള്‍ സര്‍ക്കാര്‍ സേനയുടെ തിരിച്ചടിയോടെ യുദ്ധത്തിന്റെ ശക്തിസന്തുലനം വീണ്ടും മാറാനുള്ള സാധ്യതയാണ് ഉയരുന്നത്.
യെമന്‍ യുദ്ധത്തില്‍ പുതിയ മുന്നണികള്‍ തുറക്കുകയും സൗദിയുടെ സുരക്ഷയ്ക്കായി പാകിസ്താനും തുര്‍ക്കിയും നേരിട്ട് രംഗത്തുവരാനുള്ള സാധ്യത ശക്തമാവുകയും ചെയ്യുന്നതോടെ, പ്രാദേശിക സംഘര്‍ഷം കൂടുതല്‍ വിശാലമായ ഏറ്റുമുട്ടലിലേക്ക് നീങ്ങുമോ എന്നതാണ് പ്രധാന ചോദ്യം.

Latest News

 'ഭയം' സൗദികളുടെ നിഘണ്ടുവിലില്ല: ലോക പെട്രോളിയം കോണ്‍ഗ്രസില്‍ അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍
'ഭയം' സൗദികളുടെ നിഘണ്ടുവിലില്ല: ലോക പെട്രോളിയം കോണ്‍ഗ്രസില്‍ അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍
October 12, 2026
ആര്‍ലേക്കറിന് തമിഴ്നാടിന്റെ പൂര്‍ണ ചുമതല; ഓംപ്രകാശ് മാഥുര്‍ കേരള ഗവര്‍ണര്‍
ആര്‍ലേക്കറിന് തമിഴ്നാടിന്റെ പൂര്‍ണ ചുമതല; ഓംപ്രകാശ് മാഥുര്‍ കേരള ഗവര്‍ണര്‍
October 12, 2026
റാബിക് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ഏരിയ കമ്മിറ്റിക്ക് പുതിയ നേതൃത്വം
റാബിക് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ഏരിയ കമ്മിറ്റിക്ക് പുതിയ നേതൃത്വം
October 12, 2026
റിയാദിന് ആഘോഷനിറവേകി ഫോര്‍ക്കാ മെഗാ മേള; ഇരുപതാം വാര്‍ഷികാഘോഷം ഇന്ത്യന്‍ അംബാസഡര്‍ ഉദ്ഘാടനം ചെയ്തു
റിയാദിന് ആഘോഷനിറവേകി ഫോര്‍ക്കാ മെഗാ മേള; ഇരുപതാം വാര്‍ഷികാഘോഷം ഇന്ത്യന്‍ അംബാസഡര്‍ ഉദ്ഘാടനം ചെയ്തു
October 12, 2026
രാജിവെക്കൂ. മാപ്പുസാക്ഷിയാകൂ... ഗ്യാനേഷിനോട് രാഹുല്‍; ചലോ ദല്‍ഹി മാര്‍ച്ച് ചരിത്രമായി
രാജിവെക്കൂ. മാപ്പുസാക്ഷിയാകൂ... ഗ്യാനേഷിനോട് രാഹുല്‍; ചലോ ദല്‍ഹി മാര്‍ച്ച് ചരിത്രമായി
October 12, 2026
പ്രക്ഷോഭം തടയാന്‍ പുതിയ നടപടി, ജന്തര്‍ മന്തറില്‍ പ്രതിഷേധം തടഞ്ഞ് ഉത്തരവ്
പ്രക്ഷോഭം തടയാന്‍ പുതിയ നടപടി, ജന്തര്‍ മന്തറില്‍ പ്രതിഷേധം തടഞ്ഞ് ഉത്തരവ്
October 12, 2026
മാര്‍ച്ചില്‍ അണിനിരന്ന് പതിനായിരങ്ങള്‍, സുപ്രീം കോടതിയില്‍ പ്രവേശിക്കാന്‍ രാഹുലിന് അനുമതി
മാര്‍ച്ചില്‍ അണിനിരന്ന് പതിനായിരങ്ങള്‍, സുപ്രീം കോടതിയില്‍ പ്രവേശിക്കാന്‍ രാഹുലിന് അനുമതി
October 12, 2026
ഡല്‍ഹിയില്‍ പ്രതിഷേധക്കടല്‍ അടങ്ങുന്നില്ല; വന്‍ പോലീസ് വേട്ടയ്ക്കുമപ്പുറം പടര്‍ന്നുപന്തലിച്ച് യുവജന മുന്നേറ്റം
ഡല്‍ഹിയില്‍ പ്രതിഷേധക്കടല്‍ അടങ്ങുന്നില്ല; വന്‍ പോലീസ് വേട്ടയ്ക്കുമപ്പുറം പടര്‍ന്നുപന്തലിച്ച് യുവജന മുന്നേറ്റം
October 12, 2026
സൗദി അറേബ്യയില്‍ പ്രതിവര്‍ഷം പാഴാക്കുന്നത് 43 ബില്യന്‍ റിയാലിന്റെ ഭക്ഷണം
സൗദി അറേബ്യയില്‍ പ്രതിവര്‍ഷം പാഴാക്കുന്നത് 43 ബില്യന്‍ റിയാലിന്റെ ഭക്ഷണം
October 12, 2026
റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണ ദൃശ്യങ്ങള്‍ പുറത്തുവിട്ട് അല്‍ അറബിയ
റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണ ദൃശ്യങ്ങള്‍ പുറത്തുവിട്ട് അല്‍ അറബിയ
October 12, 2026