വാഷിംഗ്ടണ്‍: അമേരിക്കന്‍ സൈനികര്‍ക്ക് കനത്ത ആള്‍നാശമുണ്ടാക്കിയ ഇറാന്‍ ഡ്രോണ്‍ ആക്രമണത്തില്‍ പരിക്കേറ്റ സൈനികര്‍ പരസ്യമായി രംഗത്ത്. കമാന്‍ഡര്‍മാര്‍ ഭീഷണി വേണ്ടത്ര ഗൗരവത്തിലെടുത്തില്ലെന്നും സൈനിക മെഡിക്കല്‍ സംവിധാനം പരാജയപ്പെട്ടുവെന്നുമാണ് സൈനികരുടെ ആരോപണം. ഇറാനെതിരെ യുഎസും ഇസ്രായേലും യുദ്ധം പ്രഖ്യാപിച്ച് പിറ്റേദിവസം (മാര്‍ച്ച് 1) കുവൈറ്റിലെ പോര്‍ട്ട് ഷുഐബയിലുണ്ടായ ഇറാന്‍ ഡ്രോണ്‍ ആക്രമണത്തില്‍ ആറ് അമേരിക്കന്‍ സൈനികരാണ് കൊല്ലപ്പെട്ടത്. ഈ ആക്രമണത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പെന്റഗണ്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല.
എട്ടാം മാസത്തിലേക്ക് കടക്കുന്ന യുദ്ധവും അതുണ്ടാക്കിയ സാമ്പത്തിക മാന്ദ്യവും ഇടക്കാല തിരഞ്ഞെടുപ്പ് അടുത്തിരിക്കെ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥികള്‍ക്ക് വലിയ തിരിച്ചടിയായിരിക്കുകയാണ്. റെക്കോര്‍ഡ് വിലക്കയറ്റവും ഡീസല്‍ വിലവര്‍ദ്ധനവും കാരണം കര്‍ഷകര്‍ പ്രതിഷേധത്തിലാണ്. അതിനിടയില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തിങ്കളാഴ്ച നെബ്രാസ്‌കയില്‍ തന്റെ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികള്‍ക്ക് തുടക്കം കുറിക്കും. ട്രംപിന്റെ പുതിയ നയങ്ങള്‍ തങ്ങള്‍ക്ക് ഗുണം ചെയ്യുമെന്ന പ്രതീക്ഷയിലാണ് ഡെമോക്രാറ്റുകള്‍.
Related News