ജിദ്ദ: ദീര്‍ഘകാലം ജിദ്ദിയില്‍ പ്രവാസിയായിരുന്ന മുഴപ്പിലങ്ങാട് ടെലിഫോണ്‍ എക്‌സ്‌ചേഞ്ചിന് സമീപം ലുലൂസിലെ പെരിയാറ്റില്‍ എം നിസാര്‍ (ഗാര്‍ഡന്‍ നിസാര്‍-64) നിര്യാതനായി. ഖബറടക്കം ഇന്ന് (ചൊവ്വ) ഉച്ചക്ക് എടക്കാട് മണപ്പുറം ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍.
എടക്കാട്ടെ മങ്കിയില്‍ കുടുംബാംഗമാണ്. പരേതരായ വലിയ വളപ്പില്‍ അബ്ദുല്‍ഖാദര്‍, മങ്കിയില്‍ നഫീസ എന്നിവരുടെ മകനാണ്. ഭാര്യ: വി.വി ഫൗസിയ. മക്കള്‍: നാഫിസ് (റിയാദ്), നിഹാല്‍. സഹോദരങ്ങള്‍: അന്തൂട്ടി, നാസര്‍ (ഇരുവരും ജിദ്ദ), ജമീല.
Related News