l o a d i n g

ഇന്ത്യ

വോട്ടവകാശം നിഷേധിക്കുന്നത് രണ്ടാം തരം പൗരന്മാരെ സൃഷ്ടിക്കല്‍ -സുപ്രീം കോടതി ജഡ്ജി

Thumbnail
Publisher By     Staff Reporter
October 5, 2026

ന്യൂദല്‍ഹി: രാജ്യത്തെ ദശലക്ഷക്കണക്കിന് പൗരന്മാരുടെ വോട്ടവകാശം കൂട്ടത്തോടെ നിഷേധിക്കുന്ന തരത്തിലുള്ള ഏതൊരു നടപടിയും ഏകപക്ഷീയവും ഭരണഘടനാവിരുദ്ധവുമാണെന്ന് സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് ഉജ്ജല്‍ ഭുയാന്‍. വോട്ടവകാശം നഷ്ടപ്പെടുന്നതോടെ പൗരന്മാരെ രാജ്യത്തെ രണ്ടാംതരം പൗരന്മാരാക്കി മാറ്റുന്ന സാഹചര്യം അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
ഹൈദരാബാദിലെ നാഷണല്‍ അക്കാദമി ഓഫ് ലീഗല്‍ സ്റ്റഡീസ് ആന്‍ഡ് റിസര്‍ച്ചില്‍ നടന്ന 19ാമത് ജസ്റ്റിസ് ബി.ആര്‍. സാവ്‌നി മെമ്മോറിയല്‍ മൂട്ട് കോര്‍ട്ട് മത്സരത്തിന്റെ സമാപനച്ചടങ്ങില്‍ സംസാരിക്കുകയായിരുന്നു ജസ്റ്റിസ് ഭുയാന്‍.
ദശലക്ഷക്കണക്കിന് പൗരന്മാരെ വോട്ടര്‍ പട്ടികയില്‍നിന്ന് കൂട്ടത്തോടെ ഒഴിവാക്കുന്ന ഒരു നടപടിയെയും പലതരത്തിലുള്ള വാദങ്ങള്‍ ഉന്നയിച്ച് ന്യായീകരിക്കാനാവില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. അത്തരമൊരു നടപടി ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങളെയാണ് ബാധിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇന്ത്യന്‍ ഭരണഘടന വോട്ടവകാശമുള്ള പൗരന്മാരെന്നും വോട്ടവകാശമില്ലാത്ത പൗരന്മാരെന്നും രണ്ട് വിഭാഗങ്ങളെ വിഭാവനം ചെയ്യുന്നില്ല. വോട്ടവകാശം നഷ്ടപ്പെടുന്നതിലൂടെ സ്വന്തം രാജ്യത്ത് തന്നെ പൗരന്മാരെ രണ്ടാംതരം പൗരന്മാരാക്കി മാറ്റുന്ന സാഹചര്യം ഭരണഘടനയുടെ 14ാം അനുച്ഛേദവും 326ാം അനുച്ഛേദവും ഉറപ്പുനല്‍കുന്ന തുല്യതയുടെയും സാര്‍വത്രിക പ്രായപൂര്‍ത്തി വോട്ടവകാശത്തിന്റെയും തത്വങ്ങള്‍ക്ക് വിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.
ദശലക്ഷക്കണക്കിന് ഇന്ത്യന്‍ പൗരന്മാരെ വോട്ടവകാശത്തില്‍നിന്ന് ഒഴിവാക്കുന്ന ഏതൊരു നടപടിയും സ്വതവേ ഏകപക്ഷീയമാണ്. അതിനെ ന്യായീകരിക്കാന്‍ എത്ര വാദങ്ങള്‍ ഉന്നയിച്ചാലും സാധ്യമല്ല. അത് ഭരണഘടനയുടെ അന്തസ്സത്തക്ക് എതിരാണ്. ഇത്തരമൊരു നടപടി ഇന്ത്യ സ്വീകരിച്ച ഭരണഘടനാ വ്യവസ്ഥയുടെ തന്നെ നിഷേധമായി മാറും-ജസ്റ്റിസ് ഭുയാന്‍ അഭിപ്രായപ്പെട്ടു.
ഇന്ത്യന്‍ ഭരണഘടനയുടെ 326ാം അനുച്ഛേദം ലോക്‌സഭയിലേക്കും സംസ്ഥാന നിയമസഭകളിലേക്കുമുള്ള തിരഞ്ഞെടുപ്പുകള്‍ പ്രായപൂര്‍ത്തിയായ പൗരന്മാരുടെ വോട്ടവകാശത്തിന്റെ അടിസ്ഥാനത്തിലായിരിക്കണമെന്ന് വ്യവസ്ഥ ചെയ്യുന്നു. ഇതില്‍ ഇടപെടാന്‍ ഒരു അധികാരിക്കും കഴിയില്ലെന്നും ഒരു കോടതിക്കും അത്തരം നടപടിയെ അംഗീകരിക്കാനോ ന്യായീകരിക്കാനോ കഴിയില്ലെന്നും ജസ്റ്റിസ് ഭുയാന്‍ പറഞ്ഞു.
വോട്ടവകാശം ഇന്ത്യന്‍ ജനതയുടെ സ്വാതന്ത്ര്യസമരവുമായി അഭേദ്യമായി ബന്ധപ്പെട്ടതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വിദേശഭരണത്തിനെതിരായ ദീര്‍ഘകാല പോരാട്ടത്തിലൂടെയും നിരവധി പേരുടെ ത്യാഗത്തിലൂടെയും നേടിയ സ്വാതന്ത്ര്യത്തിന്റെ പ്രധാന പ്രതീകങ്ങളിലൊന്നാണ് ജനങ്ങളുടെ രാഷ്ട്രീയ പങ്കാളിത്തത്തിനുള്ള അവകാശമെന്നും അദ്ദേഹം പറഞ്ഞു.
എസ്.ഐ.ആര്‍ വിവാദത്തിനിടെയാണ് അതെക്കുറിച്ച് നേരിട്ട് പരാമര്‍ശിക്കാതെ ജസ്റ്റിസ് ഭുയാന്റെ പരാമര്‍ശം.
2026 മേയില്‍ ബിഹാറിലെ എസ്.ഐ.ആര്‍ നടപടിയെ ചോദ്യം ചെയ്ത ഹര്‍ജികളില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി ചീഫ് ജസ്റ്റിസ് സൂര്യകാന്തും ജസ്റ്റിസ് ജോയ്മല്യ ബാഗ്ചിയും ഉള്‍പ്പെട്ട സുപ്രീം കോടതിയുടെ ബെഞ്ച് ശരിവച്ചിരുന്നു. സ്വതന്ത്രവും നീതിപൂര്‍വവുമായ തിരഞ്ഞെടുപ്പിന് കൃത്യവും നിയമപരമായി സാധുവുമായ വോട്ടര്‍ പട്ടിക അനിവാര്യമാണെന്ന നിരീക്ഷണമാണ് അവര്‍ മുന്നോട്ടുവെച്ചത്. എന്നാല്‍ വോട്ടര്‍ പട്ടിക പരിഷ്‌കരണത്തിന്റെ പേരില്‍ അര്‍ഹരായ പൗരന്മാരുടെ വോട്ടവകാശം കൂട്ടത്തോടെ നഷ്ടപ്പെടുന്ന സാഹചര്യം ഭരണഘടനാപരമായി അംഗീകരിക്കാനാവില്ലെന്ന ജസ്റ്റിസ് ഭുയാന്റെ പരാമര്‍ശം ആ വിധിയെക്കുറിച്ച വിവാദത്തിന് എരിവ് പകരും.
ഒരു കോടീശ്വരന്റെയും സാധാരണ തൊഴിലാളിയുടെയും വോട്ടിന് തുല്യമായ വിലയാണുള്ളത് എന്ന ജനാധിപത്യത്തിന്റെ അടിസ്ഥാന ആശയം ചൂണ്ടിക്കാട്ടിയ ജസ്റ്റിസ് ഭുയാന്‍ പൗരത്വത്തില്‍നിന്ന് വോട്ടവകാശത്തെ വേര്‍തിരിക്കുന്നത് ഒരു വ്യക്തിയുടെ രാഷ്ട്രീയ സ്വത്വത്തെ തന്നെ ദുര്‍ബലപ്പെടുത്തുന്നതിന് തുല്യമാണെന്ന ശക്തമായ സന്ദേശമാണ് നല്‍കിയത്.

Latest News

*റിയാദ് വിമാനത്താവള ആക്രമണം: ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരൻ മരിച്ചു; 10 പേർ ചികിത്സയിൽ*
*റിയാദ് വിമാനത്താവള ആക്രമണം: ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരൻ മരിച്ചു; 10 പേർ ചികിത്സയിൽ*
October 11, 2026
ഡോ. കെ.പി. സുലൈമാന്‍ ഹാജിക്ക് കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി സ്വീകരണം നല്‍കി
ഡോ. കെ.പി. സുലൈമാന്‍ ഹാജിക്ക് കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി സ്വീകരണം നല്‍കി
October 11, 2026
തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ റിയാദ് ഒഐസിസിയുടെ പ്രതിഷേധ വലയം
തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ റിയാദ് ഒഐസിസിയുടെ പ്രതിഷേധ വലയം
October 11, 2026
റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ആക്രമണം; ടെര്‍മിനല്‍ 4-ല്‍ തീപിടിത്തം
റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ആക്രമണം; ടെര്‍മിനല്‍ 4-ല്‍ തീപിടിത്തം
October 11, 2026
ദമ്മാമില്‍ ആവേശത്തിരയിളക്കി 'HMR മാഡ്രിഡ് സോക്കര്‍ 2026'-ന് വര്‍ണ്ണാഭമായ തുടക്കം
ദമ്മാമില്‍ ആവേശത്തിരയിളക്കി 'HMR മാഡ്രിഡ് സോക്കര്‍ 2026'-ന് വര്‍ണ്ണാഭമായ തുടക്കം
October 11, 2026
വായനയുടെയും എഴുത്തിന്റെയും അനുഭവലോകം തുറന്ന് 'എഴുത്തുകാരും പുസ്തകങ്ങളും'
വായനയുടെയും എഴുത്തിന്റെയും അനുഭവലോകം തുറന്ന് 'എഴുത്തുകാരും പുസ്തകങ്ങളും'
October 11, 2026
സൗദി കെ.എം.സി.സി സാമൂഹ്യ സുരക്ഷാ പദ്ധതി കോ-ഓര്‍ഡിനേറ്റര്‍ പരിശീലന ക്യാമ്പ് സമാപിച്ചു
സൗദി കെ.എം.സി.സി സാമൂഹ്യ സുരക്ഷാ പദ്ധതി കോ-ഓര്‍ഡിനേറ്റര്‍ പരിശീലന ക്യാമ്പ് സമാപിച്ചു
October 11, 2026
ഡല്‍ഹിയില്‍ പ്രതിഷേധക്കാര്‍ക്ക് നേരെ ആക്രമണം: നാലുപേര്‍ പോലീസ് പിടിയില്‍
ഡല്‍ഹിയില്‍ പ്രതിഷേധക്കാര്‍ക്ക് നേരെ ആക്രമണം: നാലുപേര്‍ പോലീസ് പിടിയില്‍
October 11, 2026
പാകിസ്ഥാനിലെ ഖൈബര്‍ പഖ്തൂണ്‍ഖ്വയില്‍ അടിയന്തരാവസ്ഥ; മുഖ്യമന്ത്രി സുഹൈല്‍ അഫ്രീദി അറസ്റ്റില്‍
പാകിസ്ഥാനിലെ ഖൈബര്‍ പഖ്തൂണ്‍ഖ്വയില്‍ അടിയന്തരാവസ്ഥ; മുഖ്യമന്ത്രി സുഹൈല്‍ അഫ്രീദി അറസ്റ്റില്‍
October 11, 2026
'എന്നെ തടങ്കലില്‍ വെച്ചതല്ല, തട്ടിക്കൊണ്ടുപോയതാണ്': മോചിതനായ ശേഷം ധ്രുവ് രാഠി
'എന്നെ തടങ്കലില്‍ വെച്ചതല്ല, തട്ടിക്കൊണ്ടുപോയതാണ്': മോചിതനായ ശേഷം ധ്രുവ് രാഠി
October 11, 2026