l o a d i n g

ഗൾഫ്

ഹൂത്തികളെ തുരത്താന്‍ യെമന്‍, സൈനിക നീക്കം ശക്തമാക്കുന്നു

Thumbnail
Publisher By     Staff Reporter
October 5, 2026

ഏദന്‍: ഹൂത്തികളുടെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങള്‍ തിരിച്ചുപിടിക്കാന്‍ യെമനിലെ അന്താരാഷ്ട്ര അംഗീകൃത സര്‍ക്കാര്‍ സൈനിക നീക്കം ശക്തമാക്കി. രാജ്യത്തെ മുഴുവന്‍ പ്രദേശങ്ങളിലും സര്‍ക്കാര്‍ അധികാരം പുനഃസ്ഥാപിക്കുകയെന്ന ലക്ഷ്യത്തോടെ സൈനിക നടപടികള്‍ ആരംഭിച്ചതായി പ്രസിഡന്‍ഷ്യല്‍ ലീഡര്‍ഷിപ്പ് കൗണ്‍സില്‍ തലവന്‍ റഷാദ് അല്‍ അലിമി പ്രഖ്യാപിച്ചു.
ഹൂത്തികളുടെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങള്‍ തിരിച്ചുപിടിക്കുന്നതിനുള്ള സൈനിക പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചതായി ടെലിവിഷന്‍ പ്രസംഗത്തിലാണ് അല്‍ അലിമി പ്രഖ്യാപിച്ചത്. അധികാരം മുഴുവന്‍ ഭൂപ്രദേശത്തും വ്യാപിപ്പിക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി. സൗദി അറേബ്യയുടെ പിന്തുണ് അന്താരാഷ്ട്ര അംഗീകൃത യെമന്‍ സര്‍ക്കാരിനാണ്്.
പുതിയ നീക്കത്തിന് പിന്നാലെ യെമനിലെ പ്രധാന യുദ്ധമേഖലയായ തായിസില്‍ പോരാട്ടം ശക്തമായി. സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള തായിസിനെ ഏദനുമായി ബന്ധിപ്പിക്കുന്ന പ്രധാന വിതരണപാത ഹൂത്തികള്‍ മുറിച്ചതായി വിവിധ സുരക്ഷാ കേന്ദ്രങ്ങളെ ഉദ്ധരിച്ച് റിപ്പോര്‍ട്ടുകളുണ്ട്. ഇതോടെ തായിസ് കൂടുതല്‍ ഒറ്റപ്പെടുന്ന സാഹചര്യമാണെന്നാണ് വിലയിരുത്തല്‍.
തായിസിനും സമീപ പ്രദേശങ്ങള്‍ക്കും പുറമെ തലസ്ഥാനമായ സന്‍ആയിലും ഹൂത്തികളുടെ വടക്കന്‍ ശക്തികേന്ദ്രമായ സഅദയിലും ആക്രമണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സര്‍ക്കാര്‍ സേനയുടെ ആക്രമണങ്ങളില്‍ ഹൂത്തികള്‍ക്ക് കനത്ത ആള്‍നാശമുണ്ടായതായി യെമന്‍ സൈനിക വക്താക്കള്‍ അവകാശപ്പെട്ടു
സൗദി അറേബ്യയുമായുള്ള ഹുത്തികളുടെ ഏറ്റുമുട്ടലും ശക്തമായി. സൗദിയുടെ നേതൃത്വത്തിലുള്ള സഖ്യസേന 12 മണിക്കൂറിനിടെ യെമനില്‍ 50 വ്യോമമിസൈല്‍ ആക്രമണങ്ങള്‍ നടത്തിയെന്നായിരുന്നു ഹൂത്തികളുടെ ആരോപണം. ഇതിന് മറുപടിയായി റിയാദിലെയും ഖുറൈസിലെയും സൗദി ദേശീയ എണ്ണക്കമ്പനിയായ അരാംകോയുടെ കേന്ദ്രങ്ങള്‍ക്കുനേരെ മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് ആക്രമണം നടത്തിയതായി ഹൂത്തികള്‍ അറിയിച്ചു. എന്നാല്‍ സൗദി അധികൃതര്‍ ഈ അവകാശവാദം സ്ഥിരീകരിച്ചിട്ടില്ല.
റിയാദിന് സമീപം അരാംകോ കേന്ദ്രവുമായി ബന്ധപ്പെട്ട പ്രദേശത്ത് തീയും പുകയും കണ്ടതായി അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. എന്നാല്‍ തീപിടിത്തത്തിന്റെ കാരണം സൗദി അധികൃതരോ അരാംകോയോ സ്ഥിരീകരിച്ചിട്ടില്ല.
ചെങ്കടലിലേക്കുള്ള തന്ത്രപ്രധാനമായ ബാബ് അല്‍ മന്ദബ് കടലിടുക്കിനും സമീപ പ്രദേശങ്ങള്‍ക്കുമുള്ള നിയന്ത്രണത്തിനു വേണ്ടിയാണ് പുതിയ പോരാട്ടം. ആഗോള കപ്പല്‍ ഗതാഗതത്തിന് സുപ്രധാനമായ ഈ പാതയ്ക്ക് സമീപമുള്ള പ്രദേശങ്ങളില്‍ ഹൂത്തികളുടെ സമീപകാല മുന്നേറ്റം സംഘര്‍ഷത്തിന് പുതിയ തീവ്രത നല്‍കിയിട്ടുണ്ട്. സെപ്റ്റംബറില്‍ മൊഖ തുറമുഖവും ബാബ് അല്‍ മന്ദബ് മേഖലയിലെ തന്ത്രപ്രധാനമായ ചില ദ്വീപുകളും ഹൂത്തികള്‍ പിടിച്ചെടുത്തിരുന്നു.
2014ല്‍ ഹൂത്തികള്‍ തലസ്ഥാനമായ സന്‍ആ പിടിച്ചെടുത്തതോടെയാണ് യെമനിലെ നിലവിലെ യുദ്ധത്തിന് പ്രധാനമായും തുടക്കമായത്. തുടര്‍ന്ന് സര്‍ക്കാര്‍ ഏദനിലേക്ക് പിന്‍വാങ്ങുകയായിരുന്നു. 2022ലെ വെടിനിര്‍ത്തല്‍ തകര്‍ന്നതിനു ശേഷം അടുത്തകാലത്ത് വീണ്ടും പോരാട്ടം ശക്തമായി.
പുതിയ സൈനിക നീക്കം യെമനിലെ നേരത്തേ തന്നെ രൂക്ഷമായ മാനുഷിക പ്രതിസന്ധി കൂടുതല്‍ വഷളാക്കുമെന്ന ആശങ്കയും ഉയരുന്നുണ്ട്. തായിസിലെ പോരാട്ടം ഭക്ഷ്യവിതരണത്തെയും വിലകളെയും ബാധിക്കുകയും നിരവധി കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിക്കേണ്ട സാഹചര്യം സൃഷ്ടിക്കുകയും ചെയ്തതായി റിപ്പോര്‍ട്ടുകളുണ്ട്

Latest News

 'ഭയം' സൗദികളുടെ നിഘണ്ടുവിലില്ല: ലോക പെട്രോളിയം കോണ്‍ഗ്രസില്‍ അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍
'ഭയം' സൗദികളുടെ നിഘണ്ടുവിലില്ല: ലോക പെട്രോളിയം കോണ്‍ഗ്രസില്‍ അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍
October 12, 2026
ആര്‍ലേക്കറിന് തമിഴ്നാടിന്റെ പൂര്‍ണ ചുമതല; ഓംപ്രകാശ് മാഥുര്‍ കേരള ഗവര്‍ണര്‍
ആര്‍ലേക്കറിന് തമിഴ്നാടിന്റെ പൂര്‍ണ ചുമതല; ഓംപ്രകാശ് മാഥുര്‍ കേരള ഗവര്‍ണര്‍
October 12, 2026
റാബിക് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ഏരിയ കമ്മിറ്റിക്ക് പുതിയ നേതൃത്വം
റാബിക് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ഏരിയ കമ്മിറ്റിക്ക് പുതിയ നേതൃത്വം
October 12, 2026
റിയാദിന് ആഘോഷനിറവേകി ഫോര്‍ക്കാ മെഗാ മേള; ഇരുപതാം വാര്‍ഷികാഘോഷം ഇന്ത്യന്‍ അംബാസഡര്‍ ഉദ്ഘാടനം ചെയ്തു
റിയാദിന് ആഘോഷനിറവേകി ഫോര്‍ക്കാ മെഗാ മേള; ഇരുപതാം വാര്‍ഷികാഘോഷം ഇന്ത്യന്‍ അംബാസഡര്‍ ഉദ്ഘാടനം ചെയ്തു
October 12, 2026
രാജിവെക്കൂ. മാപ്പുസാക്ഷിയാകൂ... ഗ്യാനേഷിനോട് രാഹുല്‍; ചലോ ദല്‍ഹി മാര്‍ച്ച് ചരിത്രമായി
രാജിവെക്കൂ. മാപ്പുസാക്ഷിയാകൂ... ഗ്യാനേഷിനോട് രാഹുല്‍; ചലോ ദല്‍ഹി മാര്‍ച്ച് ചരിത്രമായി
October 12, 2026
പ്രക്ഷോഭം തടയാന്‍ പുതിയ നടപടി, ജന്തര്‍ മന്തറില്‍ പ്രതിഷേധം തടഞ്ഞ് ഉത്തരവ്
പ്രക്ഷോഭം തടയാന്‍ പുതിയ നടപടി, ജന്തര്‍ മന്തറില്‍ പ്രതിഷേധം തടഞ്ഞ് ഉത്തരവ്
October 12, 2026
മാര്‍ച്ചില്‍ അണിനിരന്ന് പതിനായിരങ്ങള്‍, സുപ്രീം കോടതിയില്‍ പ്രവേശിക്കാന്‍ രാഹുലിന് അനുമതി
മാര്‍ച്ചില്‍ അണിനിരന്ന് പതിനായിരങ്ങള്‍, സുപ്രീം കോടതിയില്‍ പ്രവേശിക്കാന്‍ രാഹുലിന് അനുമതി
October 12, 2026
ഡല്‍ഹിയില്‍ പ്രതിഷേധക്കടല്‍ അടങ്ങുന്നില്ല; വന്‍ പോലീസ് വേട്ടയ്ക്കുമപ്പുറം പടര്‍ന്നുപന്തലിച്ച് യുവജന മുന്നേറ്റം
ഡല്‍ഹിയില്‍ പ്രതിഷേധക്കടല്‍ അടങ്ങുന്നില്ല; വന്‍ പോലീസ് വേട്ടയ്ക്കുമപ്പുറം പടര്‍ന്നുപന്തലിച്ച് യുവജന മുന്നേറ്റം
October 12, 2026
സൗദി അറേബ്യയില്‍ പ്രതിവര്‍ഷം പാഴാക്കുന്നത് 43 ബില്യന്‍ റിയാലിന്റെ ഭക്ഷണം
സൗദി അറേബ്യയില്‍ പ്രതിവര്‍ഷം പാഴാക്കുന്നത് 43 ബില്യന്‍ റിയാലിന്റെ ഭക്ഷണം
October 12, 2026
റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണ ദൃശ്യങ്ങള്‍ പുറത്തുവിട്ട് അല്‍ അറബിയ
റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണ ദൃശ്യങ്ങള്‍ പുറത്തുവിട്ട് അല്‍ അറബിയ
October 12, 2026