l o a d i n g

വേള്‍ഡ്

ആരാച്ചാര്‍ പരാജയപ്പെട്ടു, മരണത്തെ അതിജീവിച്ച് ക്രിസ്റ്റ പൈക്ക്; ടെന്നസിയില്‍ ഞെട്ടിക്കുന്ന വധശിക്ഷാ നാടകം

Thumbnail

ക്രിസ്റ്റ പൈക്ക്

Publisher By     Staff Reporter
October 2, 2026


നാഷ്വില്‍: അമേരിക്കയിലെ ടെന്നസിയില്‍ വധശിക്ഷ നടപ്പാക്കാനുള്ള ഔദ്യോഗിക ശ്രമം ദയനീയമായി പരാജയപ്പെട്ടു. കഴിഞ്ഞ 200 വര്‍ഷത്തിനിടയില്‍ ടെന്നസിയില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെടുന്ന ആദ്യത്തെ വനിതയായ ക്രിസ്റ്റ പൈക്ക് (50), മാരകമായ വിഷം കുത്തിവെച്ചിട്ടും മരണത്തെ അതിജീവിച്ചു. സംഭവത്തില്‍ അമേരിക്കന്‍ സമൂഹം ഒന്നടക്കം ഞെട്ടലിലാണ്.

സംഭവത്തെ തുടര്‍ന്ന് ടെന്നസി ഗവര്‍ണര്‍ ബില്‍ ലീ ഈ വര്‍ഷം അവസാനിക്കുന്നതുവരെ സംസ്ഥാനത്തെ എല്ലാ വധശിക്ഷകളും നിര്‍ത്തിവയ്ക്കുകയും, സ്വതന്ത്രമായ ഒരു മൂന്നാം കക്ഷി അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തു. 'വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട തടവുകാരിയുടെ ശിക്ഷ നടപ്പാക്കുന്നതില്‍ സംസ്ഥാനം പരാജയപ്പെട്ടത് ഏറെ അസ്വസ്ഥതയുളവാക്കുന്നതാണ്,' ഗവര്‍ണര്‍ ബില്‍ ലീ വ്യക്തമാക്കി.

എന്താണ് സംഭവിച്ചത്?
സെപ്റ്റംബര്‍ 30-ന് രാത്രി റിവര്‍ബെന്‍ഡ് മാക്‌സിമം സെക്യൂരിറ്റി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ വെച്ചാണ് ക്രിസ്റ്റ പൈക്കിന്റെ വധശിക്ഷ നടപ്പാക്കാന്‍ തീരുമാനിച്ചിരുന്നത്. സുപ്രീം കോടതിയുടെ അന്തിമ അനുമതി ലഭിച്ചതിനെ തുടര്‍ന്നായിരുന്നു നടപടികള്‍.

പെന്റോബാര്‍ബിറ്റല്‍ എന്ന മാരകമായ വിഷത്തിന്റെ രണ്ട് ഡോസുകള്‍ പൈക്കിന് നല്‍കിയെങ്കിലും അത് ഫലം കണ്ടില്ല. രണ്ട് തവണ വിഷം കുത്തിവെച്ചിട്ടും അവരുടെ ബോധം നഷ്ടപ്പെടുകയോ ഹൃദയമിടിപ്പ് നിലയ്ക്കുകയോ ചെയ്തില്ല. ഏകദേശം 40 മിനിറ്റോളം കഴിഞ്ഞിട്ടും അവള്‍ ജീവനോടെ തുടരുകയും കൂര്‍ക്കംവലിച്ച് ശ്വാസമെടുക്കുന്നത് തുടരുകയും ചെയ്യുകയായിരുന്നു.

തുടര്‍ന്ന് വധശിക്ഷ നടപ്പാക്കാനുള്ള ശ്രമം താല്‍ക്കാലികമായി നിര്‍ത്തിവെച്ച്, അതീവ ഗുരുതരാവസ്ഥയിലായ പൈക്കിനെ അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റി. നിലവില്‍ ജീവന്‍ രക്ഷാമാര്‍ഗ്ഗങ്ങള്‍ സ്വീകരിച്ചിരിക്കുന്ന ഇവരുടെ ആരോഗ്യനിലയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. രണ്ടാമത്തെ ഡോസിനുശേഷവും ജീവനുണ്ടെങ്കില്‍ എന്തുചെയ്യണമെന്നത് സംബന്ധിച്ച് സംസ്ഥാനത്തിന്റെ നിയമങ്ങളില്‍ വ്യക്തതയില്ലെന്ന് എ.പി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

കോളീന്‍ സ്ലെമ്മര്‍
കോളീന്‍ സ്ലെമ്മര്‍

ആരാണ് ക്രിസ്റ്റ പൈക്ക്?
1995 ജനുവരി 12-ന്, തന്റെ 18-ാം വയസ്സില്‍, സഹപാഠിയായ 19 കാരിയായ കോളീന്‍ സ്ലെമ്മറെ കൊലപ്പെടുത്തിയ കേസിലാണ് 1996-ല്‍ ക്രിസ്റ്റ പൈക്കിന് വധശിക്ഷ വിധിച്ചത്. തന്റെ 17 വയസ്സുകാരനായ കാമുകന്‍ ടാഡാരില്‍ ഷിപ്പിനെ കോളീന്‍ തട്ടിയെടുക്കാന്‍ ശ്രമിച്ചുവെന്ന് ആരോപിച്ചായിരുന്നു ഈ ക്രൂരകൃത്യം. ക്രിസ്റ്റയും കാമുകനും ചേര്‍ന്ന് കോളീനെ വിജനമായ പ്രദേശത്തേക്ക് വിളിച്ചുവരുത്തി ബോക്‌സ് കട്ടറും പാറക്കഷണവും ഉപയോഗിച്ച് കൊലപ്പെടുത്തുകയായിരുന്നു.

വിചാരണാവേളയില്‍ കുറ്റം ഏറ്റുപറഞ്ഞ ക്രിസ്റ്റ, താന്‍ ചെറിയ പ്രായത്തില്‍ ചെയ്ത ക്രൂരതയുടെ വ്യാപ്തി ബോധ്യമാകാന്‍ ഏറെ വര്‍ഷങ്ങള്‍ വേണ്ടി വന്നെന്ന് മാപ്പപേക്ഷയില്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ മാപ്പപേക്ഷ കോടതി തള്ളുകയായിരുന്നു. ക്രിസ്റ്റയുടെ കാമുകനായ ടാഡാരില്‍ ഷിപ്പിന് പ്രായപൂര്‍ത്തിയാകാത്തതിനാല്‍ വധശിക്ഷ ഒഴിവാക്കി ജീവപര്യന്തം തടവായി ശിക്ഷ ഇളവ് ചെയ്തിരുന്നു. ശിക്ഷ നടപ്പാക്കുന്നതിന് തൊട്ടുമുമ്പ് സുപ്രീം കോടതിയില്‍ നല്‍കിയ അവസാന അപേക്ഷയും തള്ളപ്പെട്ട ശേഷമാണ് വധശിക്ഷയ്ക്ക് കൊണ്ടുപോയത്.

പെന്റോബാര്‍ബിറ്റല്‍ മരുന്നും തുടര്‍നടപടികളും
ശരീരത്തിന്റെ പ്രവര്‍ത്തനങ്ങളെയും നാഡീവ്യൂഹത്തെയും മന്ദീഭവിപ്പിക്കുന്ന ശക്തമായ ഒരു മരുന്നാണ് പെന്റോബാര്‍ബിറ്റല്‍. ഉയര്‍ന്ന അളവില്‍ നല്‍കുമ്പോള്‍ മരണം സംഭവിക്കുമെങ്കിലും, ഈ കേസില്‍ മരുന്നിന്റെ അളവോ ഗുണനിലവാരമോ സംബന്ധിച്ച് ആശയക്കുഴപ്പം നിലനില്‍ക്കുന്നുണ്ട്.

അമേരിക്കയില്‍ വധശിക്ഷകള്‍ പരാജയപ്പെടുന്നത് ഇതാദ്യമല്ല. 2022-ല്‍ രാജ്യത്തെ മൂന്നിലൊന്ന് വധശിക്ഷകളും വിവിധ കാരണങ്ങളാല്‍ തടസ്സപ്പെട്ടിരുന്നു. ഈ പരാജയത്തിന് ശേഷം ഫെഡറല്‍ കോടതികള്‍ വീണ്ടുമൊരു വധശിക്ഷാ ശ്രമത്തിന് അനുമതി നല്‍കുമോ എന്ന കാര്യത്തില്‍ നിയമ വിദഗ്ദ്ധര്‍ക്കിടയില്‍ സംശയങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. എങ്കിലും ചരിത്രപരമായി സമാനമായ സാഹചര്യങ്ങളില്‍ രണ്ടാം വധശിക്ഷാ ശ്രമങ്ങള്‍ക്ക് അമേരിക്കന്‍ കോടതികള്‍ അനുമതി നല്‍കിയ മുന്‍കാല ഉദാഹരണങ്ങളുമുണ്ട്.

Latest News

*റിയാദ് വിമാനത്താവള ആക്രമണം: ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരൻ മരിച്ചു; 10 പേർ ചികിത്സയിൽ*
*റിയാദ് വിമാനത്താവള ആക്രമണം: ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരൻ മരിച്ചു; 10 പേർ ചികിത്സയിൽ*
October 11, 2026
ഡോ. കെ.പി. സുലൈമാന്‍ ഹാജിക്ക് കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി സ്വീകരണം നല്‍കി
ഡോ. കെ.പി. സുലൈമാന്‍ ഹാജിക്ക് കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി സ്വീകരണം നല്‍കി
October 11, 2026
തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ റിയാദ് ഒഐസിസിയുടെ പ്രതിഷേധ വലയം
തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ റിയാദ് ഒഐസിസിയുടെ പ്രതിഷേധ വലയം
October 11, 2026
റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ആക്രമണം; ടെര്‍മിനല്‍ 4-ല്‍ തീപിടിത്തം
റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ആക്രമണം; ടെര്‍മിനല്‍ 4-ല്‍ തീപിടിത്തം
October 11, 2026
ദമ്മാമില്‍ ആവേശത്തിരയിളക്കി 'HMR മാഡ്രിഡ് സോക്കര്‍ 2026'-ന് വര്‍ണ്ണാഭമായ തുടക്കം
ദമ്മാമില്‍ ആവേശത്തിരയിളക്കി 'HMR മാഡ്രിഡ് സോക്കര്‍ 2026'-ന് വര്‍ണ്ണാഭമായ തുടക്കം
October 11, 2026
വായനയുടെയും എഴുത്തിന്റെയും അനുഭവലോകം തുറന്ന് 'എഴുത്തുകാരും പുസ്തകങ്ങളും'
വായനയുടെയും എഴുത്തിന്റെയും അനുഭവലോകം തുറന്ന് 'എഴുത്തുകാരും പുസ്തകങ്ങളും'
October 11, 2026
സൗദി കെ.എം.സി.സി സാമൂഹ്യ സുരക്ഷാ പദ്ധതി കോ-ഓര്‍ഡിനേറ്റര്‍ പരിശീലന ക്യാമ്പ് സമാപിച്ചു
സൗദി കെ.എം.സി.സി സാമൂഹ്യ സുരക്ഷാ പദ്ധതി കോ-ഓര്‍ഡിനേറ്റര്‍ പരിശീലന ക്യാമ്പ് സമാപിച്ചു
October 11, 2026
ഡല്‍ഹിയില്‍ പ്രതിഷേധക്കാര്‍ക്ക് നേരെ ആക്രമണം: നാലുപേര്‍ പോലീസ് പിടിയില്‍
ഡല്‍ഹിയില്‍ പ്രതിഷേധക്കാര്‍ക്ക് നേരെ ആക്രമണം: നാലുപേര്‍ പോലീസ് പിടിയില്‍
October 11, 2026
പാകിസ്ഥാനിലെ ഖൈബര്‍ പഖ്തൂണ്‍ഖ്വയില്‍ അടിയന്തരാവസ്ഥ; മുഖ്യമന്ത്രി സുഹൈല്‍ അഫ്രീദി അറസ്റ്റില്‍
പാകിസ്ഥാനിലെ ഖൈബര്‍ പഖ്തൂണ്‍ഖ്വയില്‍ അടിയന്തരാവസ്ഥ; മുഖ്യമന്ത്രി സുഹൈല്‍ അഫ്രീദി അറസ്റ്റില്‍
October 11, 2026
'എന്നെ തടങ്കലില്‍ വെച്ചതല്ല, തട്ടിക്കൊണ്ടുപോയതാണ്': മോചിതനായ ശേഷം ധ്രുവ് രാഠി
'എന്നെ തടങ്കലില്‍ വെച്ചതല്ല, തട്ടിക്കൊണ്ടുപോയതാണ്': മോചിതനായ ശേഷം ധ്രുവ് രാഠി
October 11, 2026