l o a d i n g

ഗൾഫ്

ദുബായ്-തെല്‍ അവീവ് ഫ്‌ലൈദുബായ് വിമാനത്തിലെ കോക്ക്പിറ്റ് സംഘര്‍ഷം: ക്യാപ്റ്റന്‍ ഇന്ത്യക്കാരനെന്ന് റിപ്പോര്‍ട്ട്

Thumbnail

ക്യാപ്റ്റന്‍ സ്മിത് മച്ചാര്‍

Publisher By     Staff Reporter
September 30, 2026

ദുബായ്: ദുബായില്‍ നിന്ന് തെല്‍ അവീവിലേക്ക് പുറപ്പെട്ട ഫ്‌ലൈദുബായ് വിമാനത്തില്‍ സഹപൈലറ്റുമായി കോക്ക്പിറ്റില്‍ ഏറ്റുമുട്ടിയ ക്യാപ്റ്റന്‍ ഇന്ത്യക്കാരനാണെന്ന് ഇസ്രായേല്‍ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. ഒമാന്‍ പൗരനായ കോപൈലറ്റ് വിമാനം തകര്‍ക്കാന്‍ ശ്രമിച്ചതായാണ് ഇസ്രായേല്‍ ഔദ്യോഗിക കേന്ദ്രങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. വിമാനം പിന്നീട് സൗദി അറേബ്യയില്‍ അടിയന്തരമായി ഇറക്കി.

വിമാനം തകര്‍ക്കുന്നത് തടയാന്‍ ക്യാപ്റ്റന്‍ ഇന്ത്യന്‍ പൗരനായ സ്മിത് മച്ചാര്‍ സഹപൈലറ്റുമായി മല്ലിട്ടതായും, തുടര്‍ന്ന് ഇസ്രായേലി യാത്രക്കാരുടെ കൂടി സഹായത്തോടെ അക്രമിയായ സഹപൈലറ്റിനെ കീഴ്‌പ്പെടുത്തിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു. വിമാനത്തിലുണ്ടായിരുന്ന മുഴുവന്‍ യാത്രക്കാരെയും വന്‍ ദുരന്തത്തില്‍ നിന്ന് രക്ഷിച്ച ഈ ഹീറോകളെ സല്യൂട്ട് ചെയ്യുന്നതായി ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞു.

യാത്രാമധ്യേ ഇസ്രായേലിനോട് അടുത്തപ്പോള്‍ പൈലറ്റുമാരില്‍ ഒരാള്‍ മറ്റേയാളെ കുത്തുകയും യാത്രക്കാരുമായി വിമാനം ഇടിച്ചിറക്കാന്‍ ശ്രമിക്കുകയും ചെയ്തതായി നെതന്യാഹു പ്രസ്താവനയില്‍ പറഞ്ഞു. വിമാനം കൂപ്പുകുത്താന്‍ തുടങ്ങിയപ്പോള്‍ യാത്രക്കാരും ജീവനക്കാരും ചേര്‍ന്ന് കോക്ക്പിറ്റില്‍ അതിക്രമിച്ചു കയറി അക്രമിയെ കീഴടക്കുകയായിരുന്നു. മറ്റൊരു ജീവനക്കാരന്‍ കൂടി എത്തിയാണ് വിമാനത്തിന്റെ നിയന്ത്രണം വീണ്ടെടുത്ത് സുരക്ഷിതമായി ലാന്‍ഡ് ചെയ്തത്.

സൗദി അറേബ്യയിലെ തബൂക്ക് എയര്‍പോര്‍ട്ടില്‍ വിമാനം സുരക്ഷിതമായി ലാന്‍ഡ് ചെയ്തതായും, പരിക്കേറ്റ പൈലറ്റുമാരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും അധികൃതര്‍ അറിയിച്ചു. കുറ്റകൃത്യം നടത്തിയ പൈലറ്റിനെ അറസ്റ്റ് ചെയ്യുകയും സൗദി അധികൃതര്‍ ചോദ്യം ചെയ്തുവരികയാണെന്നും നെതന്യാഹു പറഞ്ഞു.

ദുബായില്‍ നിന്ന് തെല്‍ അവീവിലേക്ക് പോയ FZ1073 ഫ്‌ലൈദുബായ് വിമാനത്തില്‍ 27 കുട്ടികള്‍ ഉള്‍പ്പെടെ 174 യാത്രക്കാരാണ് ഉണ്ടായിരുന്നത്. വിമാനം അഞ്ച് മിനിറ്റിനുള്ളില്‍ 34,000 അടി ഉയരത്തില്‍ നിന്ന് പെട്ടെന്ന് താഴേക്ക് പതിക്കുകയും തുടര്‍ന്ന് ഗതിമാറി തബൂക്കിലേക്ക് പോവുകയുമായിരുന്നു. വിമാനത്തില്‍ ഭീകരമായ നിലവിളികളായിരുന്നുവെന്നും മൂന്നോ അഞ്ചോ പേര്‍ ചേര്‍ന്ന് കോക്ക്പിറ്റില്‍ ഇരച്ചുകയറി അക്രമിയെ കീഴ്‌പ്പെടുത്തുകയായിരുന്നുവെന്ന് ഒരു യാത്രക്കാരി വെളിപ്പെടുത്തി.

Latest News

റൊണാള്‍ഡോയുടെ ചുമലിലേറി അന്നസ്ര്‍, ആയിരം ഗോളിലേക്ക് ഒരു ചുവട് കൂടി
റൊണാള്‍ഡോയുടെ ചുമലിലേറി അന്നസ്ര്‍, ആയിരം ഗോളിലേക്ക് ഒരു ചുവട് കൂടി
October 13, 2026
റിയാദ് വിമാനത്താവളത്തിനും ഖമീസ് മുശൈത്തിനും നേരെ ഹൂതി ആക്രമണം: ബാലിസ്റ്റിക് മിസൈലുകള്‍ സൗദി സഖ്യസേന തകര്‍ത്തു; റിയാദ് വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം പുന:രാരംഭിക്കല്‍ നീട്ടി
റിയാദ് വിമാനത്താവളത്തിനും ഖമീസ് മുശൈത്തിനും നേരെ ഹൂതി ആക്രമണം: ബാലിസ്റ്റിക് മിസൈലുകള്‍ സൗദി സഖ്യസേന തകര്‍ത്തു; റിയാദ് വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം പുന:രാരംഭിക്കല്‍ നീട്ടി
October 13, 2026
സി.ജെ.പിയെ പഴിച്ച സരിന് പണി കിട്ടി, മണിക്കൂറുകള്‍ക്കകം യു ടേണ്‍
സി.ജെ.പിയെ പഴിച്ച സരിന് പണി കിട്ടി, മണിക്കൂറുകള്‍ക്കകം യു ടേണ്‍
October 13, 2026
 'ഭയം' സൗദികളുടെ നിഘണ്ടുവിലില്ല: ലോക പെട്രോളിയം കോണ്‍ഗ്രസില്‍ അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍
'ഭയം' സൗദികളുടെ നിഘണ്ടുവിലില്ല: ലോക പെട്രോളിയം കോണ്‍ഗ്രസില്‍ അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍
October 12, 2026
ആര്‍ലേക്കറിന് തമിഴ്നാടിന്റെ പൂര്‍ണ ചുമതല; ഓംപ്രകാശ് മാഥുര്‍ കേരള ഗവര്‍ണര്‍
ആര്‍ലേക്കറിന് തമിഴ്നാടിന്റെ പൂര്‍ണ ചുമതല; ഓംപ്രകാശ് മാഥുര്‍ കേരള ഗവര്‍ണര്‍
October 12, 2026
റാബിക് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ഏരിയ കമ്മിറ്റിക്ക് പുതിയ നേതൃത്വം
റാബിക് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ഏരിയ കമ്മിറ്റിക്ക് പുതിയ നേതൃത്വം
October 12, 2026
റിയാദിന് ആഘോഷനിറവേകി ഫോര്‍ക്കാ മെഗാ മേള; ഇരുപതാം വാര്‍ഷികാഘോഷം ഇന്ത്യന്‍ അംബാസഡര്‍ ഉദ്ഘാടനം ചെയ്തു
റിയാദിന് ആഘോഷനിറവേകി ഫോര്‍ക്കാ മെഗാ മേള; ഇരുപതാം വാര്‍ഷികാഘോഷം ഇന്ത്യന്‍ അംബാസഡര്‍ ഉദ്ഘാടനം ചെയ്തു
October 12, 2026
രാജിവെക്കൂ. മാപ്പുസാക്ഷിയാകൂ... ഗ്യാനേഷിനോട് രാഹുല്‍; ചലോ ദല്‍ഹി മാര്‍ച്ച് ചരിത്രമായി
രാജിവെക്കൂ. മാപ്പുസാക്ഷിയാകൂ... ഗ്യാനേഷിനോട് രാഹുല്‍; ചലോ ദല്‍ഹി മാര്‍ച്ച് ചരിത്രമായി
October 12, 2026
പ്രക്ഷോഭം തടയാന്‍ പുതിയ നടപടി, ജന്തര്‍ മന്തറില്‍ പ്രതിഷേധം തടഞ്ഞ് ഉത്തരവ്
പ്രക്ഷോഭം തടയാന്‍ പുതിയ നടപടി, ജന്തര്‍ മന്തറില്‍ പ്രതിഷേധം തടഞ്ഞ് ഉത്തരവ്
October 12, 2026
മാര്‍ച്ചില്‍ അണിനിരന്ന് പതിനായിരങ്ങള്‍, സുപ്രീം കോടതിയില്‍ പ്രവേശിക്കാന്‍ രാഹുലിന് അനുമതി
മാര്‍ച്ചില്‍ അണിനിരന്ന് പതിനായിരങ്ങള്‍, സുപ്രീം കോടതിയില്‍ പ്രവേശിക്കാന്‍ രാഹുലിന് അനുമതി
October 12, 2026