ജിസാന്‍: ഖല്‍ബിലുണ്ട് എന്റെ നബി എന്ന ശീര്‍ഷകത്തില്‍ ഒരു മാസക്കാലം ഐ.സി.എഫ് ജിസാന്‍ റീജിയന്‍ സംഘടിപ്പിച്ച മീലാദ് കാമ്പയിന് സമാപനം. സാമൂഹിക, രാഷ്ട്രീയ, സാംസ്‌കാരിക രംഗങ്ങളിലെ പ്രമുഖരെ പങ്കെടുപ്പിച്ചുള്ള സ്‌നേഹസംഗമം, പ്രശസ്ത എഴുത്തുകാരനും നോവലിസ്റ്റുമായ പി. സുരേന്ദ്രന്റെ പ്രവാചക സന്ദേശങ്ങളെക്കുറിച്ചുള്ള വിചാരങ്ങള്‍ പങ്കുവെക്കുന്ന ആര്‍ദ്രമായി സ്‌നേഹമായി എന്ന പുസ്തകത്തിന്റെ വിതരണം എന്നിവയോടെയാണ് പരിപാടികള്‍ക്ക് തുടക്കമായത്.
സ്‌നേഹ സൗഹൃദങ്ങള്‍ പങ്കിട്ട ഹാര്‍ട്ട് ടു ഹാര്‍ട്ട്, പ്രവാചക സന്ദേശങ്ങള്‍ പ്രചരിപ്പിച്ച ദി മെസ്സേജ്, മദ്രസാ വിദ്യാര്‍ത്ഥികളുടെയും പ്രവര്‍ത്തകരുടെയും കലാപരിപാടികള്‍ക്കായുള്ള മീലാദ് ഹെറിറ്റേജ്, പ്രവാചക ജീവിത പാഠങ്ങളും പ്രകീര്‍ത്തനങ്ങളും പ്രചരിപ്പിച്ച മിഡ്നൈറ്റ് ബ്ലൂ, വനിതകള്‍ക്കായി പ്രവാചക ചരിത്ര പഠനത്തില്‍ ഡെയ്‌ലി ക്വിസ്, ലൗ ലൈഫ്, നോ ഡ്രഗ്‌സ് എന്ന പ്രമേയത്തിലുള്ള ലഹരിവിരുദ്ധ പ്രതിജ്ഞ തുടങ്ങി ശ്രദ്ധേയമായ നിരവധി പരിപാടികള്‍ കാമ്പയിന്റെ ഭാഗമായി സംഘടിപ്പിച്ചു.
ഒരു മാസത്തെ കാമ്പയിന്‍ ജിസാന്‍ നൂറുല്‍ ഹുദാ മദ്രസാ വിദ്യാര്‍ത്ഥികളുടെ കലാപരിപാടികളോടെ സമാപിച്ചു. സമാപന സംഗമം റീജിയന്‍ പ്രസിഡന്റ് താഹ കിണാശ്ശേരിയുടെ അധ്യക്ഷതയില്‍ അബ്ദുല്ല സുഹ്രി ഉദ്ഘാടനം ചെയ്തു. മുസ്തഫ സഅദി ക്ലാരി മുഖ്യസന്ദേശം നല്‍കി.
മുഹമ്മദ് ബിന്‍ സ്വാലിഹ്, അനസ് ജൗഹരി, അബ്ദുല്‍ മജീദ് മുസ്ലിയാര്‍, റഫീഖ് ഓമച്ചപ്പുഴ, മന്‍സൂര്‍ കിനാലൂര്‍, നൗഫല്‍ മമ്പാട്, ഹാരിസ് പട്‌ള എന്നിവര്‍ വിജയികള്‍ക്ക് സമ്മാനവിതരണം നടത്തി. സത്താര്‍ പെടേന സ്വാഗതവും രഹ്നാസ് കുറ്റ്യാടി നന്ദിയും പറഞ്ഞു.