l o a d i n g

ഗൾഫ്

'Love Life, No Drugs' പ്രമേയത്തില്‍ ഐ.സി.എഫ് ലഹരി വിരുദ്ധ കാമ്പയിന്‍: 'ഓപ്പറേഷന്‍ തൂഫാന്‍' ഐക്യദാര്‍ഢ്യവുമായി ജിദ്ദയില്‍ ലഹരി വിരുദ്ധ പ്രതിജ്ഞ

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
September 29, 2026

ജിദ്ദ: കേരള സര്‍ക്കാരിന്റെ ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഐ.സി.എഫ് നേതൃത്വത്തില്‍ ജിദ്ദയില്‍ വിപുലമായ ലഹരി വിരുദ്ധ പ്രതിജ്ഞാ കാമ്പയിന്‍ സംഘടിപ്പിച്ചു. 'Love Life, No Drugs' എന്ന സന്ദേശവുമായി സംഘടിപ്പിച്ച കാമ്പയിന്റെ ഭാഗമായി ജിദ്ദയിലെ വിവിധ കേന്ദ്രങ്ങളില്‍ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി. വിവിധ പരിപാടികളിലായി ആയിരക്കണക്കിന് പ്രവാസികള്‍ കാമ്പയിന്റെ ഭാഗമായി. നാഷണല്‍, ചാപ്റ്റര്‍, റീജിയന്‍, ഡിവിഷന്‍ തുടങ്ങിയ വിവിധ ഘടകങ്ങളിലെ നേതാക്കള്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

ലഹരിയുടെ ദൂഷ്യഫലങ്ങളെക്കുറിച്ച് പൊതുജനങ്ങളില്‍ അവബോധം സൃഷ്ടിക്കുകയും ലഹരി ഉപയോഗത്തിനെതിരെ വ്യക്തിപരവും സാമൂഹികവുമായ പ്രതിരോധം ശക്തിപ്പെടുത്തുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് കാമ്പയിന്‍ സംഘടിപ്പിച്ചത്.

ജിദ്ദ റീജിയന്‍ കേന്ദ്രത്തില്‍ നടന്ന പരിപാടിയില്‍ സയ്യിദ് സൈനുല്‍ ആബിദീന്‍ തങ്ങള്‍ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ബഷീര്‍ മാസ്റ്റര്‍ പറവൂര്‍, യഹ്യ ഖലീല്‍ നൂറാനി, ഹസ്സന്‍ സഖാഫി എന്നിവര്‍ സംസാരിച്ചു.

ലഹരിയുടെ വിവിധ രൂപങ്ങളെ ജീവിതത്തില്‍ നിന്ന് അകറ്റിനിര്‍ത്താനും സ്വന്തം തലമുറയെ ലഹരിയില്‍ നിന്ന് സംരക്ഷിക്കാനും പ്രതിജ്ഞയില്‍ ആഹ്വാനം ചെയ്തു. ആഘോഷങ്ങള്‍, സൗഹൃദം, സമ്മര്‍ദ്ദം തുടങ്ങിയ കാരണങ്ങളാല്‍ പോലും ലഹരിയിലേക്ക് ആദ്യ ചുവടുവെക്കാതിരിക്കാനുള്ള വ്യക്തിപരമായ ഉത്തരവാദിത്തവും പ്രതിജ്ഞ ഓര്‍മ്മിപ്പിച്ചു.

ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് അതിര്‍ത്തികള്‍ ബാധകമല്ലെന്നും പ്രവാസി സമൂഹത്തിനും ഈ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകാനാകുമെന്നും പരിപാടികളില്‍ സംസാരിച്ച നേതാക്കള്‍ പറഞ്ഞു. കേരള സര്‍ക്കാരിന്റെ ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രവാസി സമൂഹത്തിന്റെ പിന്തുണയും ഐക്യദാര്‍ഢ്യവും അറിയിക്കുന്നതിന്റെ ഭാഗമായാണ് കാമ്പയിന്‍ സംഘടിപ്പിച്ചതെന്നും സംഘാടകര്‍ അറിയിച്ചു.

Latest News

റൊണാള്‍ഡോയുടെ ചുമലിലേറി അന്നസ്ര്‍, ആയിരം ഗോളിലേക്ക് ഒരു ചുവട് കൂടി
റൊണാള്‍ഡോയുടെ ചുമലിലേറി അന്നസ്ര്‍, ആയിരം ഗോളിലേക്ക് ഒരു ചുവട് കൂടി
October 13, 2026
റിയാദ് വിമാനത്താവളത്തിനും ഖമീസ് മുശൈത്തിനും നേരെ ഹൂതി ആക്രമണം: ബാലിസ്റ്റിക് മിസൈലുകള്‍ സൗദി സഖ്യസേന തകര്‍ത്തു; റിയാദ് വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം പുന:രാരംഭിക്കല്‍ നീട്ടി
റിയാദ് വിമാനത്താവളത്തിനും ഖമീസ് മുശൈത്തിനും നേരെ ഹൂതി ആക്രമണം: ബാലിസ്റ്റിക് മിസൈലുകള്‍ സൗദി സഖ്യസേന തകര്‍ത്തു; റിയാദ് വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം പുന:രാരംഭിക്കല്‍ നീട്ടി
October 13, 2026
സി.ജെ.പിയെ പഴിച്ച സരിന് പണി കിട്ടി, മണിക്കൂറുകള്‍ക്കകം യു ടേണ്‍
സി.ജെ.പിയെ പഴിച്ച സരിന് പണി കിട്ടി, മണിക്കൂറുകള്‍ക്കകം യു ടേണ്‍
October 13, 2026
 'ഭയം' സൗദികളുടെ നിഘണ്ടുവിലില്ല: ലോക പെട്രോളിയം കോണ്‍ഗ്രസില്‍ അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍
'ഭയം' സൗദികളുടെ നിഘണ്ടുവിലില്ല: ലോക പെട്രോളിയം കോണ്‍ഗ്രസില്‍ അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍
October 12, 2026
ആര്‍ലേക്കറിന് തമിഴ്നാടിന്റെ പൂര്‍ണ ചുമതല; ഓംപ്രകാശ് മാഥുര്‍ കേരള ഗവര്‍ണര്‍
ആര്‍ലേക്കറിന് തമിഴ്നാടിന്റെ പൂര്‍ണ ചുമതല; ഓംപ്രകാശ് മാഥുര്‍ കേരള ഗവര്‍ണര്‍
October 12, 2026
റാബിക് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ഏരിയ കമ്മിറ്റിക്ക് പുതിയ നേതൃത്വം
റാബിക് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ഏരിയ കമ്മിറ്റിക്ക് പുതിയ നേതൃത്വം
October 12, 2026
റിയാദിന് ആഘോഷനിറവേകി ഫോര്‍ക്കാ മെഗാ മേള; ഇരുപതാം വാര്‍ഷികാഘോഷം ഇന്ത്യന്‍ അംബാസഡര്‍ ഉദ്ഘാടനം ചെയ്തു
റിയാദിന് ആഘോഷനിറവേകി ഫോര്‍ക്കാ മെഗാ മേള; ഇരുപതാം വാര്‍ഷികാഘോഷം ഇന്ത്യന്‍ അംബാസഡര്‍ ഉദ്ഘാടനം ചെയ്തു
October 12, 2026
രാജിവെക്കൂ. മാപ്പുസാക്ഷിയാകൂ... ഗ്യാനേഷിനോട് രാഹുല്‍; ചലോ ദല്‍ഹി മാര്‍ച്ച് ചരിത്രമായി
രാജിവെക്കൂ. മാപ്പുസാക്ഷിയാകൂ... ഗ്യാനേഷിനോട് രാഹുല്‍; ചലോ ദല്‍ഹി മാര്‍ച്ച് ചരിത്രമായി
October 12, 2026
പ്രക്ഷോഭം തടയാന്‍ പുതിയ നടപടി, ജന്തര്‍ മന്തറില്‍ പ്രതിഷേധം തടഞ്ഞ് ഉത്തരവ്
പ്രക്ഷോഭം തടയാന്‍ പുതിയ നടപടി, ജന്തര്‍ മന്തറില്‍ പ്രതിഷേധം തടഞ്ഞ് ഉത്തരവ്
October 12, 2026
മാര്‍ച്ചില്‍ അണിനിരന്ന് പതിനായിരങ്ങള്‍, സുപ്രീം കോടതിയില്‍ പ്രവേശിക്കാന്‍ രാഹുലിന് അനുമതി
മാര്‍ച്ചില്‍ അണിനിരന്ന് പതിനായിരങ്ങള്‍, സുപ്രീം കോടതിയില്‍ പ്രവേശിക്കാന്‍ രാഹുലിന് അനുമതി
October 12, 2026