l o a d i n g

ഗൾഫ്

അല്‍ ഹുദാ മദ്‌റസ ജിദ്ദയില്‍ സൗദി ദേശീയ ദിനാഘോഷം സംഘടിപ്പിച്ചു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
September 29, 2026

ജിദ്ദ: കുട്ടികളുടെ വൈവിധ്യമാര്‍ന്ന കലാ-സാംസ്‌കാരിക പരിപാടികളോടെ ജിദ്ദ ശറഫിയ്യയിലെ അല്‍ ഹുദാ മദ്‌റസ സൗദി അറേബ്യയുടെ 96-ാമത് ദേശീയ ദിനാഘോഷം സംഘടിപ്പിച്ചു.

മദ്‌റസാ പ്രിന്‍സിപ്പല്‍ ലിയാഖത്ത് അലി ഖാന്‍ ചടങ്ങില്‍ ദേശീയ ദിനാശംസകള്‍ നേര്‍ന്നു. 'നാം ഇന്ത്യക്കാരാണെങ്കിലും നമ്മില്‍ ഭൂരിഭാഗം പേരുടെയും ജീവിതത്തിന്റെ സിംഹഭാഗവും ചെലവഴിച്ചത് സൗദി അറേബ്യയിലാണ്. ഇന്ത്യ നമുക്ക് പെറ്റമ്മയാണെങ്കില്‍ സൗദി അറേബ്യ നമ്മുടെ പോറ്റമ്മയാണ്. നമ്മെ പോറ്റിവളര്‍ത്തുന്ന ഈ രാജ്യത്തോടും ഇവിടുത്തെ ഭരണാധികാരികളോടും നന്ദിയും കൂറും പുലര്‍ത്തേണ്ടത് ഓരോരുത്തരുടെയും കടമയും ബാധ്യതയുമാണ്,' അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

പ്രവാസികളായ നമ്മെ ചേര്‍ത്തുപിടിക്കുകയും ഉപജീവനമൊരുക്കുകയും ചെയ്ത ഈ രാജ്യത്തിന്റെ വളര്‍ച്ചയ്ക്കും പുരോഗതിക്കും വേണ്ടി നാം സദാ പരിശ്രമിക്കുകയും പ്രാര്‍ഥിക്കുകയും ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു. സൗദി അറേബ്യയുടെ സമാധാനവും സമൃദ്ധിയും എന്നും നിലനില്‍ക്കട്ടെയെന്നും രാജ്യത്തിനും ഭരണാധികാരികള്‍ക്കും ജനങ്ങള്‍ക്കും കൂടുതല്‍ സന്തോഷവും സമാധാനവും വിജയങ്ങളും ഉണ്ടാകട്ടെയെന്നും അദ്ദേഹം ആശംസിച്ചു.

മദ്‌റസാ വിദ്യാര്‍ഥികള്‍ ആലപിച്ച സൗദി ദേശീയ ഗാനത്തോടെയാണ് പരിപാടികള്‍ക്ക് തുടക്കമായത്. ഐദ അന, ഐസ മെഹക്, ശസ നഹ്‌റിന്‍, ഇഫ്ര, ഇനാറ, ഫാദി ഫിറോസ്, മിസ്ഹബ് അബ്ദുല്ല എന്നിവര്‍ ദേശീയ ദിന സന്ദേശങ്ങള്‍ നല്‍കിക്കൊണ്ട് പ്രഭാഷണങ്ങള്‍ അവതരിപ്പിച്ചു. ആക്കിഫ് അര്‍ഷാദ് മലയാള ഗാനം ആലപിച്ചു.മദ്‌റസാ അധ്യാപകരും മാനേജ്‌മെന്റ് അംഗങ്ങളും പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

Latest News

*റിയാദ് വിമാനത്താവള ആക്രമണം: ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരൻ മരിച്ചു; 10 പേർ ചികിത്സയിൽ*
*റിയാദ് വിമാനത്താവള ആക്രമണം: ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരൻ മരിച്ചു; 10 പേർ ചികിത്സയിൽ*
October 11, 2026
ഡോ. കെ.പി. സുലൈമാന്‍ ഹാജിക്ക് കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി സ്വീകരണം നല്‍കി
ഡോ. കെ.പി. സുലൈമാന്‍ ഹാജിക്ക് കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി സ്വീകരണം നല്‍കി
October 11, 2026
തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ റിയാദ് ഒഐസിസിയുടെ പ്രതിഷേധ വലയം
തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ റിയാദ് ഒഐസിസിയുടെ പ്രതിഷേധ വലയം
October 11, 2026
റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ആക്രമണം; ടെര്‍മിനല്‍ 4-ല്‍ തീപിടിത്തം
റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ആക്രമണം; ടെര്‍മിനല്‍ 4-ല്‍ തീപിടിത്തം
October 11, 2026
ദമ്മാമില്‍ ആവേശത്തിരയിളക്കി 'HMR മാഡ്രിഡ് സോക്കര്‍ 2026'-ന് വര്‍ണ്ണാഭമായ തുടക്കം
ദമ്മാമില്‍ ആവേശത്തിരയിളക്കി 'HMR മാഡ്രിഡ് സോക്കര്‍ 2026'-ന് വര്‍ണ്ണാഭമായ തുടക്കം
October 11, 2026
വായനയുടെയും എഴുത്തിന്റെയും അനുഭവലോകം തുറന്ന് 'എഴുത്തുകാരും പുസ്തകങ്ങളും'
വായനയുടെയും എഴുത്തിന്റെയും അനുഭവലോകം തുറന്ന് 'എഴുത്തുകാരും പുസ്തകങ്ങളും'
October 11, 2026
സൗദി കെ.എം.സി.സി സാമൂഹ്യ സുരക്ഷാ പദ്ധതി കോ-ഓര്‍ഡിനേറ്റര്‍ പരിശീലന ക്യാമ്പ് സമാപിച്ചു
സൗദി കെ.എം.സി.സി സാമൂഹ്യ സുരക്ഷാ പദ്ധതി കോ-ഓര്‍ഡിനേറ്റര്‍ പരിശീലന ക്യാമ്പ് സമാപിച്ചു
October 11, 2026
ഡല്‍ഹിയില്‍ പ്രതിഷേധക്കാര്‍ക്ക് നേരെ ആക്രമണം: നാലുപേര്‍ പോലീസ് പിടിയില്‍
ഡല്‍ഹിയില്‍ പ്രതിഷേധക്കാര്‍ക്ക് നേരെ ആക്രമണം: നാലുപേര്‍ പോലീസ് പിടിയില്‍
October 11, 2026
പാകിസ്ഥാനിലെ ഖൈബര്‍ പഖ്തൂണ്‍ഖ്വയില്‍ അടിയന്തരാവസ്ഥ; മുഖ്യമന്ത്രി സുഹൈല്‍ അഫ്രീദി അറസ്റ്റില്‍
പാകിസ്ഥാനിലെ ഖൈബര്‍ പഖ്തൂണ്‍ഖ്വയില്‍ അടിയന്തരാവസ്ഥ; മുഖ്യമന്ത്രി സുഹൈല്‍ അഫ്രീദി അറസ്റ്റില്‍
October 11, 2026
'എന്നെ തടങ്കലില്‍ വെച്ചതല്ല, തട്ടിക്കൊണ്ടുപോയതാണ്': മോചിതനായ ശേഷം ധ്രുവ് രാഠി
'എന്നെ തടങ്കലില്‍ വെച്ചതല്ല, തട്ടിക്കൊണ്ടുപോയതാണ്': മോചിതനായ ശേഷം ധ്രുവ് രാഠി
October 11, 2026