l o a d i n g

കേരള

ആത്മവിശുദ്ധിയോടെ പൊതുജീവിതത്തില്‍ ഇടപെടുകയും ആത്മീയതയുടെ പേരില്‍ നടക്കുന്ന ചൂഷണങ്ങളില്‍ നിന്ന് വിട്ടു നില്‍ക്കുകയും ചെയ്യുക -സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍

Thumbnail

നാസിഹ് സമ്മിറ്റ് സമസ്ത പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുകോയ തങ്ങള്‍ ഉദ്ഘാടനം ചെയ്യുന്നു

Publisher By     Staff Reporter
September 29, 2026

കോഴിക്കോട്: പൊതു സമൂഹത്തില്‍ ഇടപെടുന്നവര്‍ക്ക് ആത്മവിശുദ്ധി പ്രഥമവും പ്രധാനവുമാണെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് മുത്തുകോയ തങ്ങള്‍ അഭിപ്രായപ്പെട്ടു. സമസ്ത നൂറാം വാര്‍ഷിക മഹാ സമ്മേളനത്തോടനുബന്ധിച്ച് പ്രഖ്യാപിച്ച നാസിഹീങ്ങളുടെ ഏകദിന ക്യാമ്പ് 'നാസിഹ് സമ്മിറ്റ്' ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

സദുപദേശങ്ങള്‍ പകരുമ്പോള്‍ സാഹചര്യങ്ങളും സാമൂഹിക മന:സ്ഥിതിയും പരിഗണിക്കണമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സമസ്ത വിഭാവനം ചെയ്യുന്ന ആശയങ്ങളും ആദര്‍ശങ്ങളും ശൈലികളും രാജ്യത്തിന്റെ നിയമങ്ങള്‍ പാലിച്ചു കൊണ്ടു മാത്രമേ മുന്നോട്ടു പോയിട്ടുള്ളൂവെന്നും ആ പാരമ്പര്യത്തില്‍ മാത്രമേ പ്രവര്‍ത്തകര്‍ പ്രവര്‍ത്തിക്കാവൂ എന്ന് അദ്ദേഹം ബോധിപ്പിച്ചു. ആത്മീയതയുടെ പേരില്‍ നടക്കുന്ന ആത്മീയ ചൂഷണങ്ങളില്‍ നിന്ന് വിശ്വാസികള്‍ വിട്ടു നില്‍ക്കണമെന്ന് അദ്ദേഹം പറഞ്ഞു.

മഹല്ലുകളില്‍ പുതുതലമുറ നേരിടുന്ന മതനിരാസം, യുക്തിവാദ ചിന്തകള്‍, ലിബറല്‍ ആശയങ്ങളുടെ സ്വാധീനം, മതകാര്യങ്ങളോടുള്ള താല്‍പര്യക്കുറവ്, ആത്മീയ ശൂന്യത, സാമൂഹിക ജീര്‍ണ്ണതകള്‍, അനാശാസ്യ പ്രവണതകള്‍ തുടങ്ങിയ വെല്ലുവിളികളെ ഗൗരവമായി സമീപിക്കുകയാണ് നാസിഹ് കര്‍മ പദ്ധതിയുടെ ലക്ഷ്യം.
രാജ്യത്തിന്റെ അഖണ്ഡതക്കും പുരോഗതിക്കും പ്രയത്‌നിക്കുന്നതോടൊപ്പം രഷ്ട്ര വിരുദ്ധ-തീവ്രവാദ പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കാനും പ്രാപ്തമാക്കുകയെന്നതും നാസിഹ് കര്‍മ പദ്ധതിയുടെ പ്രധാന പ്രവര്‍ത്തനങ്ങളാണ്.

കോഴിക്കോട് മുഖ്യ ഖാസിയും പ്ലാനിംഗ് സെല്‍ ചെയര്‍മാനുമായ സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി അധ്യക്ഷത വഹിച്ചു. സമസ്ത ജനറല്‍ സെക്രട്ടറി പി.പി ഉമര്‍ മുസ്ലിയാര്‍ കൊയ്യോട് മുഖ്യ പ്രഭാഷണം നടത്തി. സമസ്ത മുശാവറാംഗം ഒളവണ്ണ അബൂബക്കര്‍ ദാരിമി സിയാറത്തിന് നേതൃത്വം നല്‍കി. സമസ്ത വൈസ്. പ്രസിഡന്റ് എ.വി അബ്ദുറഹ്‌മാന്‍ മുസ്ലിയാര്‍ പതാക ഉയര്‍ത്തി. സമസ്ത വിദ്യാഭ്യാസ ബോര്‍ഡ് പ്രസിഡന്റ് മൗലാന പി.കെ മൂസക്കുട്ടി ഹസ്റത്ത് ഉദ്ബോധനം നടത്തി, സയ്യിദ് പൂക്കോയ തങ്ങള്‍ ബാ അലവി അല്‍ ഐന്‍ സയ്യിദ് സാബിഖലി ശിഹാബ് തങ്ങള്‍ പാണക്കാട്, വാക്കോട് മൊയ്തീന്‍ കുട്ടി ഫൈസി, സയ്യിദ് ശുഐബ് തങ്ങള്‍ കണ്ണൂര്‍, ഒ.പി.എം അശ്‌റഫ് കുറ്റിക്കടവ്, എംപി മുഹമ്മദ് മുസ്ലിയാര്‍ കടുങ്ങല്ലൂര്‍, ഡോ. നാട്ടിക മുഹമ്മദലി, റഷീദ് ബാഖവി എടപ്പാള്‍, റഫീഖ് ചെന്നൈ പ്രസംഗിച്ചു.

ഡോ. സി.കെ അബ്ദുറഹ്‌മാന്‍ ഫൈസി അരിപ്ര, അബ്ദുല്‍ ഗഫൂര്‍ അന്‍വരി മുതൂര്, അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്,സുലൈമാന്‍ ഫൈസി ചുങ്കത്തറ, മുസ്തഫ അഷ്‌റഫി കക്കുപ്പടി, ഡോ. ടി.എ സാലിം ഫൈസി വിഷയാവതരണം നടത്തി.

സമാപന ചടങ്ങിന്റെ ഉദ്ഘാടനം സമസ്ത സെക്രട്ടറി കെ. ഉമര്‍ ഫൈസി മുക്കം നിര്‍വ്വഹിച്ചു. സയ്യിദ് ഫഖ്‌റുദ്ദീന്‍ തങ്ങള്‍ കണ്ണന്തളി അധ്യക്ഷ നായി. സമസ്ത മുശാവറാംഗം പി.എം അബ്ദുസ്സലാം ബാഖവി വടക്കേക്കാട് സമാപന പ്രഭാഷണം നടത്തി. ഇബ്രാഹിം ഫൈസി പേരാല്‍ സ്വാഗതം പറഞ്ഞു. സമസ്ത വിദ്യാഭ്യാസ ബോര്‍ഡ് മാനേജര്‍ കെ. മോയിന്‍ കുട്ടി മാസ്റ്റര്‍ സ്വാഗതവും പ്ലാനിംഗ് സെല്‍ കണ്‍വീനര്‍ ജി.എം സ്വലാഹുദീന്‍ ഫൈസി വല്ലപ്പുഴ നന്ദിയും പറഞ്ഞു.

Latest News

*റിയാദ് വിമാനത്താവള ആക്രമണം: ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരൻ മരിച്ചു; 10 പേർ ചികിത്സയിൽ*
*റിയാദ് വിമാനത്താവള ആക്രമണം: ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരൻ മരിച്ചു; 10 പേർ ചികിത്സയിൽ*
October 11, 2026
ഡോ. കെ.പി. സുലൈമാന്‍ ഹാജിക്ക് കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി സ്വീകരണം നല്‍കി
ഡോ. കെ.പി. സുലൈമാന്‍ ഹാജിക്ക് കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി സ്വീകരണം നല്‍കി
October 11, 2026
തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ റിയാദ് ഒഐസിസിയുടെ പ്രതിഷേധ വലയം
തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ റിയാദ് ഒഐസിസിയുടെ പ്രതിഷേധ വലയം
October 11, 2026
റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ആക്രമണം; ടെര്‍മിനല്‍ 4-ല്‍ തീപിടിത്തം
റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ആക്രമണം; ടെര്‍മിനല്‍ 4-ല്‍ തീപിടിത്തം
October 11, 2026
ദമ്മാമില്‍ ആവേശത്തിരയിളക്കി 'HMR മാഡ്രിഡ് സോക്കര്‍ 2026'-ന് വര്‍ണ്ണാഭമായ തുടക്കം
ദമ്മാമില്‍ ആവേശത്തിരയിളക്കി 'HMR മാഡ്രിഡ് സോക്കര്‍ 2026'-ന് വര്‍ണ്ണാഭമായ തുടക്കം
October 11, 2026
വായനയുടെയും എഴുത്തിന്റെയും അനുഭവലോകം തുറന്ന് 'എഴുത്തുകാരും പുസ്തകങ്ങളും'
വായനയുടെയും എഴുത്തിന്റെയും അനുഭവലോകം തുറന്ന് 'എഴുത്തുകാരും പുസ്തകങ്ങളും'
October 11, 2026
സൗദി കെ.എം.സി.സി സാമൂഹ്യ സുരക്ഷാ പദ്ധതി കോ-ഓര്‍ഡിനേറ്റര്‍ പരിശീലന ക്യാമ്പ് സമാപിച്ചു
സൗദി കെ.എം.സി.സി സാമൂഹ്യ സുരക്ഷാ പദ്ധതി കോ-ഓര്‍ഡിനേറ്റര്‍ പരിശീലന ക്യാമ്പ് സമാപിച്ചു
October 11, 2026
ഡല്‍ഹിയില്‍ പ്രതിഷേധക്കാര്‍ക്ക് നേരെ ആക്രമണം: നാലുപേര്‍ പോലീസ് പിടിയില്‍
ഡല്‍ഹിയില്‍ പ്രതിഷേധക്കാര്‍ക്ക് നേരെ ആക്രമണം: നാലുപേര്‍ പോലീസ് പിടിയില്‍
October 11, 2026
പാകിസ്ഥാനിലെ ഖൈബര്‍ പഖ്തൂണ്‍ഖ്വയില്‍ അടിയന്തരാവസ്ഥ; മുഖ്യമന്ത്രി സുഹൈല്‍ അഫ്രീദി അറസ്റ്റില്‍
പാകിസ്ഥാനിലെ ഖൈബര്‍ പഖ്തൂണ്‍ഖ്വയില്‍ അടിയന്തരാവസ്ഥ; മുഖ്യമന്ത്രി സുഹൈല്‍ അഫ്രീദി അറസ്റ്റില്‍
October 11, 2026
'എന്നെ തടങ്കലില്‍ വെച്ചതല്ല, തട്ടിക്കൊണ്ടുപോയതാണ്': മോചിതനായ ശേഷം ധ്രുവ് രാഠി
'എന്നെ തടങ്കലില്‍ വെച്ചതല്ല, തട്ടിക്കൊണ്ടുപോയതാണ്': മോചിതനായ ശേഷം ധ്രുവ് രാഠി
October 11, 2026