റിയാദ്: ഓണത്തിന്റെ ഗൃഹാതുരതയും കേരളത്തിന്റെ തനത് സാംസ്‌കാരിക പാരമ്പര്യവും പ്രവാസി മലയാളികളുടെ കൂട്ടായ്മയും ഒരേ വേദിയില്‍ അണിനിരത്തി ഒഐസിസി റിയാദ് സെന്‍ട്രല്‍ കമ്മിറ്റി സംഘടിപ്പിച്ച 'ഒരുമ 2026' ശ്രദ്ധേയമായി. മാര്‍ക്ക് ആന്‍ഡ് സേവ് ഫ്‌ലമിംഗോ മാളില്‍ നടന്ന ആഘോഷത്തില്‍ ആയിരക്കണക്കിന് പ്രവാസി മലയാളികള്‍ പങ്കെടുത്തു.
ചെണ്ടമേളത്തിന്റെയും താലപ്പൊലിയുടെയും അകമ്പടിയോടെ മാവേലിയുടെ വരവോടെയാണ് ആഘോഷത്തിന് ഉത്സവച്ഛായ പകര്‍ന്നത്. ഗാനമേള, തിരുവാതിര, ഒപ്പന, മാര്‍ഗംകളി, കൈകൊട്ടിക്കളി, ഗ്രൂപ്പ് ഡാന്‍സ്, വിവിധ നൃത്താവിഷ്‌കാരങ്ങള്‍ എന്നിവ അരങ്ങേറിയതോടെ വേദി പൂര്‍ണമായും കേരളീയ ഉത്സവാന്തരീക്ഷത്തിലായി.
പാലക്കാട് ലോക്‌സഭാ മണ്ഡലം അംഗം വി.കെ. ശ്രീകണ്ഠന്‍ എം.പി. സാംസ്‌കാരിക സമ്മേളനം ഉദ്ഘാടനം ചെയ്തു. ഒഐസിസി റിയാദ് സെന്‍ട്രല്‍ കമ്മിറ്റി വൈസ് പ്രസിഡന്റ് രഘുനാഥ് പറശ്ശിനിക്കടവ് ആമുഖ പ്രസംഗം നടത്തി. സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് സലിം കളക്കര അധ്യക്ഷത വഹിച്ചു.
എന്‍.ആര്‍.കെ ചെയര്‍മാന്‍ സുരേന്ദ്രന്‍ കൂട്ടായി, ഒഐസിസി ഭാരവാഹികളായ കുഞ്ഞി കുമ്പള, ശിഹാബ് കൊട്ടുകാട്, നൗഫല്‍ പാലക്കാടന്‍, റഹ്‌മാന്‍ മുനമ്പത്ത്, മുഹമ്മദലി മണ്ണാര്‍ക്കാട്, നവാസ് വെള്ളിമാടുകുന്ന്, അമീര്‍ പട്ടണത്ത്, സെയ്ഫ് കായംകുളം, അബ്ദുല്‍ കരീം കൊടുവള്ളി, ബാലു കുട്ടന്‍, സുരേഷ് ശങ്കര്‍, ഷുക്കൂര്‍ ആലുവ, മൃദുല വിനീഷ്, ശിഹാബ് പാലക്കാട് എന്നിവര്‍ സംസാരിച്ചു. പ്രോഗ്രാം ജനറല്‍ കണ്‍വീനര്‍ ഷംനാദ് കരുനാഗപ്പള്ളി സ്വാഗതവും ജനറല്‍ സെക്രട്ടറി സക്കീര്‍ ദാനത്ത് നന്ദിയും പറഞ്ഞു. ഷാജി സോന, മാള മുഹിയിദ്ധീന്‍, അസ്‌ക്കര്‍ കണ്ണൂര്‍, അഡ്വ. എല്‍.കെ. അജിത്ത്, ഹക്കീം പട്ടാമ്പി, അഷ്‌റഫ് മേച്ചേരി, നാദിര്‍ഷാ റഹ്‌മാന്‍, ബഷീര്‍ കോട്ടക്കല്‍, ജയന്‍ കൊടുങ്ങല്ലൂര്‍ എന്നിവര്‍ വേദിയില്‍ സന്നിഹിതരായി.
ചടങ്ങില്‍ വിശിഷ്ടാതിഥിയായ വി.കെ. ശ്രീകണ്ഠന്‍ എം.പിക്കുള്ള ആദരഫലകം ഒഐസിസി ഗ്ലോബല്‍ കമ്മിറ്റി അംഗം യഹിയാ കൊടുങ്ങല്ലൂര്‍ സമ്മാനിച്ചു. പാലക്കാട് റെഡിമെയ്ഡ്‌സ് മാനേജിംഗ് ഡയറക്ടര്‍ ഷാജി മുല്ലപ്പള്ളി, അല്‍ ശിഫ മെഡിക്കല്‍ സര്‍വീസ് ഡോ. മുഹമ്മദ് ഇദ്രീസ്, മാര്‍ക്ക് ആന്‍ഡ് സേവ് ജനറല്‍ മാനേജര്‍ മുസ്തഫ, ഇന്‍ചാന്റര്‍, യാര്‍ഡ്‌ലി മാനേജര്‍ സിയാദ് എന്നിവരടക്കം വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ചവര്‍ക്കുള്ള പ്രത്യേക പുരസ്‌കാരവും ചടങ്ങില്‍ എം.പി. സമ്മാനിച്ചു.
ഫ മെഡിക്കല്‍ സര്‍വീസ് ഡോ. മുഹമ്മദ് ഇദ്രീസ്, മാര്‍ക്ക് ആന്‍ഡ് സേവ് ജനറല്‍ മാനേജര്‍ മുസ്തഫ, ഇന്‍ചാന്റര്‍, യാര്‍ഡ്‌ലി മാനേജര്‍ സിയാദ് എന്നിവരടക്കം വിവിധ
ആഘോഷത്തിന്റെ പ്രധാന ആകര്‍ഷണങ്ങളിലൊന്നായിരുന്നു മാവേലിയുടെ വരവ്. അഖിനാസ് കരുനാഗപ്പള്ളി മാവേലിയുടെ വേഷത്തിലെത്തി സദസ്സിന്റെ ശ്രദ്ധ പിടിച്ചുപറ്റി. സാബു കല്ലേഭാഗം, ഷരീഫലി, സ്റ്റാന്‍ലി സീമോന്‍ എന്നിവരുടെ നേതൃത്വത്തില്‍ ഒരുക്കിയ പൂക്കളവും ആഘോഷത്തിന് കേരളീയ തനിമ നല്‍കി.
ഒഐസിസി റിയാദ് സെന്‍ട്രല്‍ കമ്മിറ്റിയുടെ വിവിധ ഭാരവാഹികളും ജില്ലാ പ്രസിഡന്റുമാരും പ്രവര്‍ത്തകരും പരിപാടിയുടെ വിജയത്തിനായി വിവിധ കമ്മിറ്റികളായി പ്രവര്‍ത്തിച്ചു. അബ്ദുള്ള വല്ലാഞ്ചിറ, അലി ആലുവ, നാസര്‍ വലപ്പാട്, ഷാജി മഠത്തില്‍, ബാബുകുട്ടി പത്തനംതിട്ട, സന്തോഷ് കണ്ണൂര്‍, ഷമീര്‍ മാളിയേക്കല്‍, ഷിജോ വയനാട്, വിന്‍സന്റ് തിരുവനന്തപുരം, നസീര്‍ ഹനീഫ, ഒമര്‍ ഷരീഫ്, ഷബീര്‍ വരിക്കാപ്പള്ളി, ഷിജു കോട്ടയം എന്നിവര്‍ നേതൃത്വം നല്‍കി.
ആഘോഷത്തിനെത്തിയവര്‍ക്കായി ഭക്ഷണ വിതരണത്തിനും വിപുലമായ സംവിധാനമാണ് ഒരുക്കിയത്. ജോസഫ് കോട്ടയം, ബിബിന്‍ ജെന്‍സിന്‍, അജിത്ത്, ഷിജു കോട്ടയം, റിയാസ് തേനൂര്‍, മജീദ് മൈത്രി, മുഹമ്മദ് നിസാര്‍ കൊല്ലം, ഷംസീര്‍ കൊല്ലം, ജെയ്ന്‍, റെജി മാത്യു, മുഹമ്മദ് ഖാന്‍, നന്ദകുമാര്‍, റിജോ ഡൊമിനിക്ക്, സക്കീര്‍ കലൂര്‍, ജോബി ജോര്‍ജ്, നാസര്‍ ആലുവ, അജിത്ത് ചെറുവട്ടൂര്‍, സലാം ബത്തൂക്ക്, ജാഫര്‍ ഖാന്‍, ഷഹീര്‍ പത്തിരിപ്പാലം, നിഹാസ്, റഫീഖ് പട്ടാമ്പി, രാജേഷ് ഉണ്ണിയാടന്‍, ഇബ്രാഹിം, ഔസേപ്പ്, പ്രഭാകരന്‍, വിനീഷ് ഒതായി, ഇസ്മായില്‍, സൈജു തുവ്വൂര്‍, വഹിഹ് വാഴക്കാട്, മുത്തു പാണ്ടിക്കാട്, റഫീഖ് കൊടിഞ്ഞി, നജീബ് ആക്കോട്, സുജിത്ത് കണ്ണൂര്‍, ഷഫീഖ്, ജലീല്‍, മണികണ്ഠന്‍, ബിന്നി ഇടുക്കി, നിഷാദ് ഈസ, ജിന്‍സ് ഇടുക്കി, നൗഷാദ്, വര്‍ഗീസ് ബേബി, ഷൈജു നമ്പലശേരില്‍, അനീസ്, കാര്‍ത്തികപ്പള്ളി, ഹാഷിം ആലപ്പുഴ, ഷെമീര്‍ ചെങ്ങന്നൂര്‍, ജോമോന്‍ ഓണംപ്പള്ളില്‍, അഷ്റഫ് കായംകുളം, സമദ് വയനാട്, റിയാസ് ആസാദ് കോഴിക്കോട് തുടങ്ങി നിരവധി പ്രവര്‍ത്തകര്‍ ഭക്ഷണ വിതരണത്തിന് നേതൃത്വം നല്‍കി.
തുടര്‍ന്ന് അല്‍ത്താഫ് കാലിക്കറ്റ് നേതൃത്വം നല്‍കിയ ഗാനമേള ആഘോഷത്തിന് സംഗീതത്തിന്റെ നിറം പകര്‍ന്നു. രഷ്മി വിനോദ് ചിട്ടപ്പെടുത്തിയ വൈദേഹി നൃത്തവിദ്യാലയത്തിന്റെ തിരുവാതിരയും ഗ്രൂപ്പ് ഡാന്‍സും ശ്രദ്ധേയമായി. സ്വാതി ആദര്‍ശ് സംവിധാനം ചെയ്ത ആരവി ഡാന്‍സ് അക്കാഡമിയുടെ ഒപ്പന, മാര്‍ഗംകളി, കൈകൊട്ടിക്കളി എന്നിവയും അരങ്ങേറി. ടുഡേയ്‌സ് റിയാദ് ടീമിന്റെ വിവിധ നൃത്താവിഷ്‌കാരങ്ങളും സാന്‍ഡ്രിന്‍ ലിന്‍സു സന്തോഷിന്റെ ഗിറ്റാര്‍ ഫ്യൂഷനും സദസ്സിന്റെ കൈയടി നേടി.
ഉമ്മര്‍ അലി, ലിന്‍സു സന്തോഷ് എന്നിവര്‍ പരിപാടിയുടെ അവതാരകരായിരുന്നു. നാസര്‍ മാവൂര്‍, മുഹമ്മദ് ഖാന്‍, ടോം സി. മാത്യു, ഡൊമിനിക് സാവിയോ, നാസര്‍ ലെയ്‌സ്, ജംഷീദ് തുവ്വൂര്‍, മൊയ്തീന്‍ പാലക്കാട്, അന്‍സാര്‍ വര്‍ക്കല, സൈനുദ്ധീന്‍ വല്ലപ്പുഴ, ഹരീന്ദ്രന്‍ കണ്ണൂര്‍, അലക്‌സ് കൊട്ടാരക്കര, ഷറഫു ചിറ്റന്‍, സോണി പാറക്കല്‍, ഷംസീര്‍ പാലക്കാട് തുടങ്ങിയവര്‍ വിവിധ കലാപരിപാടികള്‍ അവതരിപ്പിച്ചവര്‍ക്കുള്ള സമ്മാനങ്ങള്‍ നല്‍കി.
പ്രവാസത്തിന്റെ തിരക്കുകള്‍ക്കിടയിലും ഓണത്തിന്റെ ഓര്‍മ്മകളും കേരളീയ കലാരൂപങ്ങളും സൗഹൃദവും ഒരുമയും പങ്കുവെക്കാന്‍ ആയിരങ്ങളെ ഒരുമിപ്പിച്ച 'ഒരുമ 2026', റിയാദിലെ പ്രവാസി മലയാളി സമൂഹത്തിന്റെ സാംസ്‌കാരിക കൂട്ടായ്മയുടെ ശ്രദ്ധേയമായ വേദിയായി.