l o a d i n g

കേരള

തദ്ദേശ ഉപതിരഞ്ഞെടുപ്പ്: എല്‍ഡിഎഫിന് മികച്ച മുന്നേറ്റം; യുഡിഎഫിന് തിരിച്ചടി, ചിറയിന്‍കീഴില്‍ എല്‍ഡിഎഫിന് അട്ടിമറി വിജയം

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
September 29, 2026

തിരുവനന്തപുരം: സംസ്ഥാനത്ത് 38 തദ്ദേശ വാര്‍ഡുകളിലേക്കു നടന്ന ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് തിളക്കമാര്‍ന്ന നേട്ടം. ആലപ്പുഴയും കൊല്ലവും ഒഴികെയുള്ള 12 ജില്ലകളിലായി നടന്ന തിരഞ്ഞെടുപ്പില്‍ സിറ്റിങ് സീറ്റുകള്‍ കണക്കിലെടുക്കുമ്പോള്‍ എല്‍ഡിഎഫ് വ്യക്തമായ മേധാവിത്വം ഉണ്ടാക്കി. വോട്ടെടുപ്പിന് മുമ്പ് യുഡിഎഫിന്റെ കൈവശം 22 സീറ്റുകളും എല്‍ഡിഎഫിന് 15 സീറ്റുകളുമാണ് ഉണ്ടായിരുന്നതെങ്കില്‍, അന്തിമഫലം പുറത്തുവന്നപ്പോള്‍ എല്‍ഡിഎഫ് 18 സീറ്റുകളില്‍ വിജയം ഉറപ്പിച്ചു. യുഡിഎഫിന് 19 സീറ്റുകളും ട്വന്റി 20 ഒരിടത്തും വിജയം നേടി.

യുഡിഎഫിന്റെ ഏഴ് സിറ്റിങ് സീറ്റുകള്‍ പിടിച്ചെടുക്കാന്‍ എല്‍ഡിഎഫിന് സാധിച്ചപ്പോള്‍, എല്‍ഡിഎഫിന്റെ നാല് സീറ്റുകളാണ് യുഡിഎഫ് തിരിച്ചുപിടിച്ചത്. ബിജെപിക്ക് ഇത്തവണ ഒരു സീറ്റിലും വിജയം നേടാനായില്ല.

രമ്യ ഹരിദാസ് എംഎല്‍എ ഉള്‍പ്പെട്ട കയ്യാങ്കളി വിവാദമുണ്ടായ ചിറയിന്‍കീഴ് മണ്ഡലത്തില്‍ യുഡിഎഫിന് കനത്ത തിരിച്ചടിയാണ് നേരിടേണ്ടി വന്നത്. ചിറയിന്‍കീഴ് നിയമസഭാ മണ്ഡലത്തിന്റെ പരിധിയില്‍ ഉപതിരഞ്ഞെടുപ്പ് നടന്ന അഞ്ചുതെങ്ങ് (ബ്ലോക്ക് പഞ്ചായത്ത്), മംഗലപുരം ഗ്രാമപഞ്ചായത്തിലെ മുണ്ടക്കല്‍ എന്നീ വാര്‍ഡുകളില്‍ യുഡിഎഫ് സിറ്റിങ് സീറ്റുകള്‍ എല്‍ഡിഎഫ് അട്ടിമറിയിലൂടെ പിടിച്ചെടുത്തു.

എല്‍ഡിഎഫ് നേട്ടമുണ്ടാക്കിയ ജില്ലകള്‍: കണ്ണൂര്‍, കോട്ടയം, പാലക്കാട്, തിരുവനന്തപുരം. യുഡിഎഫ് നേട്ടം നിലനിര്‍ത്തിയ ജില്ലകള്‍: ഇടുക്കി, തൃശൂര്‍, പത്തനംതിട്ട. (പത്തനംതിട്ട കുറ്റൂര്‍ ഗ്രാമപഞ്ചായത്തിലെ ഓതറ വാര്‍ഡില്‍ വെറും രണ്ട് വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് യുഡിഎഫ് വിജയം നിലനിര്‍ത്തിയത്. ഇവിടെ എല്‍ഡിഎഫ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു).

മറ്റ് പ്രധാന ഫലങ്ങള്‍: എറണാകുളം പൂതൃക്ക ഗ്രാമപഞ്ചായത്തിലെ കോലഞ്ചേരി ഈസ്റ്റ് വാര്‍ഡ് ട്വന്റി 20 നിലനിര്‍ത്തി. പാലക്കാട് ചിറ്റൂര്‍ തത്തമംഗലം മുനിസിപ്പാലിറ്റിയിലെ പരുത്തിക്കാവ് വാര്‍ഡില്‍ സുമേഷ് അച്യുതന്‍ എംഎല്‍എയുടെ സിറ്റിങ് സീറ്റ് ടോസിലൂടെ എല്‍ഡിഎഫ് സ്വന്തമാക്കി.

വി.ഡി. സതീശന്റെ നേതൃത്വത്തിലുള്ള യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷമുള്ള ആദ്യ തദ്ദേശ ഉപതിരഞ്ഞെടുപ്പ് ഫലം ഭരണപക്ഷത്തിന് ശക്തമായ രാഷ്ട്രീയ മുന്നറിയിപ്പുകൂടിയാണ് നല്‍കുന്നത്.

തദ്ദേശ ഉപതിരഞ്ഞെടുപ്പ് ഫലം: ബ്രാക്കറ്റില്‍ കഴിഞ്ഞ തവണത്തെ വിജയി

1.തിരുവനന്തപുരം- ചിറയിന്‍കീഴ് ബ്ലോക്ക് പഞ്ചായത്ത്- അഞ്ചുതെങ്ങ്- എല്‍ഡിഎഫ് (യുഡിഎഫ്)
2.തിരുവനന്തപുരം- വര്‍ക്കല ബ്ലോക്ക് പഞ്ചായത്ത്- ഒറ്റൂര്‍- എല്‍ഡിഎഫ്- (എല്‍ഡിഎഫ്)
3.തിരുവനന്തപുരം മംഗലപുരം ഗ്രാമപഞ്ചായത്ത്- മുണ്ടക്കല്‍- എല്‍ഡിഎഫ് (യുഡിഎഫ്)
4.തിരുവനന്തപുരം- തിരുപുറം ഗ്രാമപഞ്ചായത്ത്- പഴയകട- യുഡിഎഫ് (യുഡിഎഫ്)
5.തിരുവനന്തപുരം- തിരുവനന്തപുരം ജില്ലാ പഞ്ചായത്ത്- കല്ലറ-യുഡിഎഫ് ലീഡ് ചെയ്യുന്നു (യുഡിഎഫ്)
6.പത്തനംതിട്ട- കുറ്റൂര്‍ ഗ്രാമപഞ്ചായത്ത്- ഓതറ-യുഡിഎഫ് (യുഡിഎഫ്), സിറ്റിങ് സീറ്റില്‍ എല്‍ഡിഎഫ് മൂന്നാമതായി. ഡഉഎ ജയിച്ചത് 2 വോട്ടിന്


13.ഇടുക്കി-മുട്ടം ഗ്രാമപഞ്ചായത്ത്- തുടങ്ങനാട്- യുഡിഎഫ് (എല്‍ഡിഎഫ്)
14.എറണാകുളം-വടക്കേക്കര ഗ്രാമപഞ്ചായത്ത്- മടപ്ലാതുരുത്ത് കിഴക്ക്- യുഡിഎഫ് (യുഡിഎഫ്)
15.എറണാകുളം-പൂത്തൃക്ക ഗ്രാമപഞ്ചായത്ത്- കോലഞ്ചേരി ഈസ്റ്റ്- ട്വന്റി 20 (ട്വന്റി 20)
16.എറണാകുളം-പാറക്കടവ് ഗ്രാമപഞ്ചായത്ത്- പുളിയനം തെക്ക്- (എല്‍ഡിഎഫ്) എല്‍ഡിഎഫ്
17.എറണാകുളം-കൊച്ചി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍-അയ്യപ്പന്‍കാവ്- യുഡിഎഫ് (യുഡിഎഫ്)
18.തൃശ്ശൂര്‍-വടക്കാഞ്ചേരി ബ്ലോക്ക്പഞ്ചായത്ത്- തളി- യുഡിഎഫ് ലീഡ് ചെയ്യുന്നു (യുഡിഎഫ്)

19.തൃശ്ശൂര്‍-വള്ളാങ്ങല്ലൂര്‍ ബ്ലോക്ക്പഞ്ചായത്ത്-എടത്തിരിഞ്ഞി-എല്‍ഡിഎഫ് (എല്‍ഡിഎഫ്)
20.തൃശ്ശൂര്‍-തളിക്കുളം ഗ്രാമപഞ്ചായത്ത്- ആര്യംപാടം-എല്‍ഡിഎഫ് (എല്‍ഡിഎഫ്)
21.തൃശ്ശൂര്‍- ചേലക്കര ഗ്രാമപഞ്ചായത്ത്- കുറുമല കിഴക്കുമുറി- യുഡിഎഫ് (എല്‍ഡിഎഫ്)
22.തൃശ്ശൂര്‍-ചാലക്കുടി മുനിസിപ്പാലിറ്റി-മുനിസിപ്പല്‍ ഓഫീസ്- യുഡിഎഫ് (യുഡിഎഫ്)
23.പാലക്കാട്- പട്ടഞ്ചേരി ഗ്രാമപഞ്ചായത്ത്- പറക്കാട്ടുചള്ള- എല്‍ഡിഎഫ് (എല്‍ഡിഎഫ്)
24.പാലക്കാട്- പാലക്കാട് ജില്ലാ പഞ്ചായത്ത്-പല്ലശ്ശന- എല്‍ഡിഎഫ് ലീഡ് ചെയ്യുന്നു (എല്‍ഡിഎഫ്)
25.പാലക്കാട്- ചിറ്റൂര്‍ തത്തമംഗലം മുനിസിപ്പാലിറ്റി- പരുത്തിക്കാവ്- (എല്‍ഡിഎഫ് ടോസിലൂടെ വിജയിച്ചു) യുഡിഎഫ്, സുമേഷ് അച്യുതന്‍ എംഎല്‍എയുടെ സിറ്റിങ് സീറ്റ്
26.പാലക്കാട്- മലമ്പുഴ ബ്ലോക്ക് പഞ്ചായത്ത്- ഹേമാംബിക നഗര്‍- എല്‍ഡിഎഫ് (എല്‍ഡിഎഫ്)
27.പാലക്കാട്-ആലത്തൂര്‍ ബ്ലോക്ക് പഞ്ചായത്ത്- അത്തിപ്പൊറ്റ- എല്‍ഡിഎഫ് (യുഡിഎഫ്)
28.പാലക്കാട്- കരിമ്പ ഗ്രാമപഞ്ചായത്ത്- വെട്ടം-യുഡിഎഫ് (യുഡിഎഫ്)
29.പാലക്കാട്- ശ്രീകൃഷ്ണപുരം ഗ്രാമപഞ്ചായത്ത്- രാഗംകോര്‍ണര്‍- യുഡിഎഫ് (എല്‍ഡിഎഫ്)

30.മലപ്പുറം-വേങ്ങര ഗ്രാമപഞ്ചായത്ത്- പൂങ്കുടായ- യുഡിഎഫ് (യുഡിഎഫ്)
31.മലപ്പുറം-മങ്കട ഗ്രാമപഞ്ചായത്ത്- കടന്നമണ്ണ- എല്‍ഡിഎഫ് (എല്‍ഡിഎഫ്)
32.മലപ്പുറം- കാലടി ഗ്രാമപഞ്ചായത്ത്- വെറൂര്‍- എല്‍ഡിഎഫ് (എല്‍ഡിഎഫ്)
33.മലപ്പുറം- താനാളൂര്‍ ഗ്രാമപഞ്ചായത്ത്- മൂലക്കല്‍- യുഡിഎഫ് (യുഡിഎഫ്)
34.കോഴിക്കോട്- കോഴിക്കോട് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ൃ കുറ്റിച്ചിറ- യുഡിഎഫ് (യുഡിഎഫ്)
35.കണ്ണൂര്‍- പെരളശ്ശേരി ഗ്രാമപഞ്ചായത്ത്- ബാവോഡ് ഈസ്റ്റ്- എല്‍ഡിഎഫ് (യുഡിഎഫ്)
36.കണ്ണൂര്‍- മട്ടന്നൂര്‍ മുനിസിപ്പാലിറ്റി- ഉരുവച്ചാല്‍-എല്‍ഡിഎഫ് (എല്‍ഡിഎഫ്)
37.വയനാട്- മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് -പള്ളിക്കല്‍- യുഡിഎഫ് (യുഡിഎഫ്)
38.കാസര്‍കോട്- പിലിക്കോട് ഗ്രാമ പഞ്ചായത്ത്- പിലിക്കോട്- എല്‍ഡിഎഫ് (എല്‍ഡിഎഫ്)

Latest News

 'ഭയം' സൗദികളുടെ നിഘണ്ടുവിലില്ല: ലോക പെട്രോളിയം കോണ്‍ഗ്രസില്‍ അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍
'ഭയം' സൗദികളുടെ നിഘണ്ടുവിലില്ല: ലോക പെട്രോളിയം കോണ്‍ഗ്രസില്‍ അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍
October 12, 2026
ആര്‍ലേക്കറിന് തമിഴ്നാടിന്റെ പൂര്‍ണ ചുമതല; ഓംപ്രകാശ് മാഥുര്‍ കേരള ഗവര്‍ണര്‍
ആര്‍ലേക്കറിന് തമിഴ്നാടിന്റെ പൂര്‍ണ ചുമതല; ഓംപ്രകാശ് മാഥുര്‍ കേരള ഗവര്‍ണര്‍
October 12, 2026
റാബിക് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ഏരിയ കമ്മിറ്റിക്ക് പുതിയ നേതൃത്വം
റാബിക് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ഏരിയ കമ്മിറ്റിക്ക് പുതിയ നേതൃത്വം
October 12, 2026
റിയാദിന് ആഘോഷനിറവേകി ഫോര്‍ക്കാ മെഗാ മേള; ഇരുപതാം വാര്‍ഷികാഘോഷം ഇന്ത്യന്‍ അംബാസഡര്‍ ഉദ്ഘാടനം ചെയ്തു
റിയാദിന് ആഘോഷനിറവേകി ഫോര്‍ക്കാ മെഗാ മേള; ഇരുപതാം വാര്‍ഷികാഘോഷം ഇന്ത്യന്‍ അംബാസഡര്‍ ഉദ്ഘാടനം ചെയ്തു
October 12, 2026
രാജിവെക്കൂ. മാപ്പുസാക്ഷിയാകൂ... ഗ്യാനേഷിനോട് രാഹുല്‍; ചലോ ദല്‍ഹി മാര്‍ച്ച് ചരിത്രമായി
രാജിവെക്കൂ. മാപ്പുസാക്ഷിയാകൂ... ഗ്യാനേഷിനോട് രാഹുല്‍; ചലോ ദല്‍ഹി മാര്‍ച്ച് ചരിത്രമായി
October 12, 2026
പ്രക്ഷോഭം തടയാന്‍ പുതിയ നടപടി, ജന്തര്‍ മന്തറില്‍ പ്രതിഷേധം തടഞ്ഞ് ഉത്തരവ്
പ്രക്ഷോഭം തടയാന്‍ പുതിയ നടപടി, ജന്തര്‍ മന്തറില്‍ പ്രതിഷേധം തടഞ്ഞ് ഉത്തരവ്
October 12, 2026
മാര്‍ച്ചില്‍ അണിനിരന്ന് പതിനായിരങ്ങള്‍, സുപ്രീം കോടതിയില്‍ പ്രവേശിക്കാന്‍ രാഹുലിന് അനുമതി
മാര്‍ച്ചില്‍ അണിനിരന്ന് പതിനായിരങ്ങള്‍, സുപ്രീം കോടതിയില്‍ പ്രവേശിക്കാന്‍ രാഹുലിന് അനുമതി
October 12, 2026
ഡല്‍ഹിയില്‍ പ്രതിഷേധക്കടല്‍ അടങ്ങുന്നില്ല; വന്‍ പോലീസ് വേട്ടയ്ക്കുമപ്പുറം പടര്‍ന്നുപന്തലിച്ച് യുവജന മുന്നേറ്റം
ഡല്‍ഹിയില്‍ പ്രതിഷേധക്കടല്‍ അടങ്ങുന്നില്ല; വന്‍ പോലീസ് വേട്ടയ്ക്കുമപ്പുറം പടര്‍ന്നുപന്തലിച്ച് യുവജന മുന്നേറ്റം
October 12, 2026
സൗദി അറേബ്യയില്‍ പ്രതിവര്‍ഷം പാഴാക്കുന്നത് 43 ബില്യന്‍ റിയാലിന്റെ ഭക്ഷണം
സൗദി അറേബ്യയില്‍ പ്രതിവര്‍ഷം പാഴാക്കുന്നത് 43 ബില്യന്‍ റിയാലിന്റെ ഭക്ഷണം
October 12, 2026
റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണ ദൃശ്യങ്ങള്‍ പുറത്തുവിട്ട് അല്‍ അറബിയ
റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണ ദൃശ്യങ്ങള്‍ പുറത്തുവിട്ട് അല്‍ അറബിയ
October 12, 2026