l o a d i n g

ഇന്ത്യ

ഷാഹി മസ്ജിദ് തകര്‍ക്കാനുള്ള നീക്കം തടഞ്ഞു, മൂന്നടി ഭാഗം പൊളിച്ചു മാറ്റി

Thumbnail
Publisher By     Staff Reporter
September 29, 2026

ഉജ്ജയിന്‍: മധ്യപ്രദേശിലെ ഉജ്ജയിനില്‍ റോഡ് വികസനവുമായി ബന്ധപ്പെട്ട് നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഷാഹി മസ്ജിദ് പൊളിച്ചുനീക്കാനുള്ള ശ്രമം തടിച്ചുകൂടിയ ജനക്കൂട്ടം തടഞ്ഞു. ഒത്തുതീര്‍പ്പിന്റെ ഭാഗമായി മൂന്നടി ഭാഗം നീക്കി. പൊളിക്കുന്നതിനെതിരെ മസ്ജിദ് കമ്മിറ്റി നല്‍കിയ ഹര്‍ജി മധ്യപ്രദേശ് ഹൈക്കോടതിയുടെ ഇന്‍ഡോര്‍ ബെഞ്ച് തള്ളിയതിന് പിന്നാലെയാണ് നടപടി. റോഡ് വികസനത്തിനായി മസ്ജിദിന്റെ 11 അടി ഭാഗം നീക്കണമെന്നായിരുന്നു നേരത്തെയുള്ള നിര്‍ദേശം. ചര്‍ച്ചകള്‍ക്കൊടുവില്‍ ഇത് മൂന്നടിയായി ചുരുക്കുകയായിരുന്നു.
ഞായറാഴ്ച രാത്രിയിലും തിങ്കളാഴ്ച രാവിലെയും മസ്ജിദിന് സമീപം സംഘര്‍ഷാവസ്ഥ നിലനിന്നു. സ്ഥലത്ത് ആളുകള്‍ തടിച്ചുകൂടിയതിനെ തുടര്‍ന്ന് കല്ലേറുണ്ടായി. പോലീസ് കണ്ണീര്‍വാതകം പ്രയോഗിക്കുകയും ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ ബലം പ്രയോഗിക്കുകയും ചെയ്‌തെന്നും റിപ്പോര്‍ട്ടുകളുണ്ട്. പ്രദേശത്ത് ഏകദേശം 600 പൊലീസുകാരെ വിന്യസിച്ചു. റാപ്പിഡ് ആക്ഷന്‍ ഫോഴ്‌സിനെയും ഉള്‍പ്പെടുത്തി സുരക്ഷ ശക്തമാക്കി. ഡ്രോണുകളും സിസിടിവി ക്യാമറകളും ഉപയോഗിച്ച് പ്രദേശത്തെ നിരീക്ഷിക്കുകയും ചെയ്തു.
സംഭവവുമായി ബന്ധപ്പെട്ട് ഏഴ് പേരെ അറസ്റ്റ് ചെയ്യുകയും 15 പേരെ കസ്റ്റഡിയിലെടുക്കുകയും ചെയ്ത. മസ്ജിദിന്റെ നിര്‍ദിഷ്ട ഭാഗം നീക്കം ചെയ്തത് മസ്ജിദ് കമ്മിറ്റി അംഗങ്ങള്‍ തന്നെയാണെന്ന് ഉജ്ജയിന്‍ കലക്ടര്‍ റോഷന്‍ സിങ അറിയിച്ചു.
സ്ഥലത്ത് സംഘര്‍ഷം രൂക്ഷമായതിനെ തുടര്‍ന്ന് ഖാസി ഖലീല്‍ ഖുറേഷി റഹ്മാന്‍ ജനങ്ങളോട് പ്രദേശത്തേക്ക് എത്തരുതെന്നും അഭ്യൂഹങ്ങള്‍ വിശ്വസിക്കരുതെന്നും അഭ്യര്‍ഥിച്ചിരുന്നു. തുടര്‍ന്ന് ഞായറാഴ്ച രാത്രി നടത്തിയ ചര്‍ച്ചകളിലാണ് മൂന്നടി ഭാഗം നീക്കുന്നതുമായി ബന്ധപ്പെട്ട ധാരണയിലെത്തിയത്.
2028ലെ സിംഹസ്ഥ കുംഭമേളയ്ക്ക് മുന്നോടിയായി ഉജ്ജയിനില്‍ റോഡ് വികസന പദ്ധതികള്‍ പുരോഗമിക്കുകയാണ്. ലക്ഷക്കണക്കിന് തീര്‍ഥാടകര്‍ എത്തുമെന്ന് പ്രതീക്ഷിക്കുന്ന മേളക്കായി റോഡുകള്‍ വീതികൂട്ടുന്നതിന്റെ ഭാഗമായി 272 കെട്ടിടങ്ങളാണ് പൊളിക്കാന്‍ അടയാളപ്പെടുത്തിയിട്ടുള്ളത്.
മസ്ജിദിന്റെ ഭാഗം ഒഴിവാക്കിക്കൊണ്ട് റോഡിന്റെ അലൈന്‍മെന്റില്‍ ചെറിയ മാറ്റം വരുത്തിയാല്‍ പ്രശ്‌നം പരിഹരിക്കാമെന്നായിരുന്നു മസ്ജിദ് കമ്മിറ്റിയുടെ പ്രധാന വാദം.
ഭൂമിക്ക് പകരം ആനുകൂല്യങ്ങള്‍ നല്‍കുമെന്ന് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിരുന്നു.
ഷാഹി മസ്ജിദിന്റെ ഭാഗങ്ങള്‍ നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ട് മുസ്ലിം വിഭാഗം നല്‍കിയ രണ്ട് അപ്പീലുകള്‍ മധ്യപ്രദേശ് ഹൈക്കോടതി തിങ്കളാഴ്ച തീര്‍പ്പാക്കി. ഉജ്ജയിന്‍ മുനിസിപ്പല്‍ കോര്‍പ്പറേഷനുമായി വിഷയത്തില്‍ ധാരണയിലെത്തിയതായി ഹര്‍ജിക്കാര്‍ കോടതിയെ അറിയിച്ചതിനെ തുടര്‍ന്നാണ് ഇന്‍ഡോര്‍ ബെഞ്ചിന്റെ നടപടി.
മുനിസിപ്പല്‍ കോര്‍പ്പറേഷനുമായി നടത്തിയ ചര്‍ച്ചകളില്‍ പ്രശ്‌നത്തിന് പരിഹാരം കണ്ടെത്തിയതായി ഹര്‍ജിക്കാര്‍ അറിയിച്ചതോടെ അപ്പീലുകളില്‍ കൂടുതല്‍ ഉത്തരവ് ആവശ്യമില്ലെന്ന് കോടതി വിലയിരുത്തി.

Latest News

 'ഭയം' സൗദികളുടെ നിഘണ്ടുവിലില്ല: ലോക പെട്രോളിയം കോണ്‍ഗ്രസില്‍ അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍
'ഭയം' സൗദികളുടെ നിഘണ്ടുവിലില്ല: ലോക പെട്രോളിയം കോണ്‍ഗ്രസില്‍ അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍
October 12, 2026
ആര്‍ലേക്കറിന് തമിഴ്നാടിന്റെ പൂര്‍ണ ചുമതല; ഓംപ്രകാശ് മാഥുര്‍ കേരള ഗവര്‍ണര്‍
ആര്‍ലേക്കറിന് തമിഴ്നാടിന്റെ പൂര്‍ണ ചുമതല; ഓംപ്രകാശ് മാഥുര്‍ കേരള ഗവര്‍ണര്‍
October 12, 2026
റാബിക് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ഏരിയ കമ്മിറ്റിക്ക് പുതിയ നേതൃത്വം
റാബിക് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ഏരിയ കമ്മിറ്റിക്ക് പുതിയ നേതൃത്വം
October 12, 2026
റിയാദിന് ആഘോഷനിറവേകി ഫോര്‍ക്കാ മെഗാ മേള; ഇരുപതാം വാര്‍ഷികാഘോഷം ഇന്ത്യന്‍ അംബാസഡര്‍ ഉദ്ഘാടനം ചെയ്തു
റിയാദിന് ആഘോഷനിറവേകി ഫോര്‍ക്കാ മെഗാ മേള; ഇരുപതാം വാര്‍ഷികാഘോഷം ഇന്ത്യന്‍ അംബാസഡര്‍ ഉദ്ഘാടനം ചെയ്തു
October 12, 2026
രാജിവെക്കൂ. മാപ്പുസാക്ഷിയാകൂ... ഗ്യാനേഷിനോട് രാഹുല്‍; ചലോ ദല്‍ഹി മാര്‍ച്ച് ചരിത്രമായി
രാജിവെക്കൂ. മാപ്പുസാക്ഷിയാകൂ... ഗ്യാനേഷിനോട് രാഹുല്‍; ചലോ ദല്‍ഹി മാര്‍ച്ച് ചരിത്രമായി
October 12, 2026
പ്രക്ഷോഭം തടയാന്‍ പുതിയ നടപടി, ജന്തര്‍ മന്തറില്‍ പ്രതിഷേധം തടഞ്ഞ് ഉത്തരവ്
പ്രക്ഷോഭം തടയാന്‍ പുതിയ നടപടി, ജന്തര്‍ മന്തറില്‍ പ്രതിഷേധം തടഞ്ഞ് ഉത്തരവ്
October 12, 2026
മാര്‍ച്ചില്‍ അണിനിരന്ന് പതിനായിരങ്ങള്‍, സുപ്രീം കോടതിയില്‍ പ്രവേശിക്കാന്‍ രാഹുലിന് അനുമതി
മാര്‍ച്ചില്‍ അണിനിരന്ന് പതിനായിരങ്ങള്‍, സുപ്രീം കോടതിയില്‍ പ്രവേശിക്കാന്‍ രാഹുലിന് അനുമതി
October 12, 2026
ഡല്‍ഹിയില്‍ പ്രതിഷേധക്കടല്‍ അടങ്ങുന്നില്ല; വന്‍ പോലീസ് വേട്ടയ്ക്കുമപ്പുറം പടര്‍ന്നുപന്തലിച്ച് യുവജന മുന്നേറ്റം
ഡല്‍ഹിയില്‍ പ്രതിഷേധക്കടല്‍ അടങ്ങുന്നില്ല; വന്‍ പോലീസ് വേട്ടയ്ക്കുമപ്പുറം പടര്‍ന്നുപന്തലിച്ച് യുവജന മുന്നേറ്റം
October 12, 2026
സൗദി അറേബ്യയില്‍ പ്രതിവര്‍ഷം പാഴാക്കുന്നത് 43 ബില്യന്‍ റിയാലിന്റെ ഭക്ഷണം
സൗദി അറേബ്യയില്‍ പ്രതിവര്‍ഷം പാഴാക്കുന്നത് 43 ബില്യന്‍ റിയാലിന്റെ ഭക്ഷണം
October 12, 2026
റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണ ദൃശ്യങ്ങള്‍ പുറത്തുവിട്ട് അല്‍ അറബിയ
റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണ ദൃശ്യങ്ങള്‍ പുറത്തുവിട്ട് അല്‍ അറബിയ
October 12, 2026