l o a d i n g

ഗൾഫ്

സൗദി അറേബ്യയില്‍ കുട്ടികള്‍ക്കും അധ്യാപകര്‍ക്കുമായി ഡിജിറ്റല്‍ സുരക്ഷാ പരിശീലനം; പദ്ധതിയുമായി ഇന്‍ജാസ് അല്‍-അറബും ഗൂഗിളും

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
September 28, 2026

ജിദ്ദ: സൗദി അറേബ്യയിലെ വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കും ഡിജിറ്റല്‍ സുരക്ഷാ പരിശീലനം നല്‍കുന്ന പുതിയ പദ്ധതിക്ക് തുടക്കമായി. ഗൂഗിള്‍ ഡോട്ട് ഓര്‍ഗിന്റെ (Google.org) പിന്തുണയോടെ ഇന്‍ജാസ് അല്‍-അറബ് (INJAZ Al-Arab) നടപ്പാക്കുന്ന പദ്ധതിയിലൂടെ അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ 126,000-ത്തിലധികം പേര്‍ക്ക് പരിശീലനം നല്‍കും.

വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ അംഗീകാരത്തോടെ ആരംഭിച്ച പദ്ധതി, ഗൂഗിളിന്റെ അറബിക് ഓണ്‍ലൈന്‍ സുരക്ഷാ പാഠ്യപദ്ധതിയായ 'അബ്താല്‍ അല്‍ ഇന്റര്‍നെറ്റ്' സൗദിയിലെ സര്‍ക്കാര്‍ സ്‌കൂളുകളിലേക്ക് വ്യാപിപ്പിക്കും.

പദ്ധതിയുടെ ഭാഗമായി 120,000 പ്രൈമറി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കും 3,750 അധ്യാപകര്‍ക്കും 2,250 രക്ഷിതാക്കള്‍ക്കും പരിശീലനം ലഭിക്കുമെന്ന് ഇന്‍ജാസ് അല്‍-അറബ് വ്യക്തമാക്കി. കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ ലോകത്ത് സുരക്ഷിതമായി സഞ്ചരിക്കാനും, സ്‌കൂളുകളിലും വീടുകളിലും ഡിജിറ്റല്‍ ശീലങ്ങള്‍ പകര്‍ന്നു നല്‍കാന്‍ മുതിര്‍ന്നവരെ പ്രാപ്തരാക്കാനും പദ്ധതി ലക്ഷ്യമിടുന്നു.

ജനറല്‍ എജ്യുക്കേഷന്‍ ഡെപ്യൂട്ടി മിനിസ്റ്റര്‍ സാദ് ബിന്‍ അവദ് അല്‍-ഹര്‍ബിയുടെ സാന്നിധ്യത്തില്‍ നടന്ന ഇന്‍ജാസ് സൗദി അറേബ്യ ദേശീയ മത്സരത്തിനിടയിലാണ് ഈ കൂട്ടായ്മ പ്രഖ്യാപിച്ചത്.

ഉത്തരവാദിത്തമുള്ള ഓണ്‍ലൈന്‍ പെരുമാറ്റം, ഡിജിറ്റല്‍ പൗരത്വം, സുരക്ഷ എന്നിവ കുട്ടികളെ പഠിപ്പിക്കുന്നതിനായി സംവേദനാത്മക പഠന ഉപകരണങ്ങളാണ് 'അബ്താല്‍ അല്‍ ഇന്റര്‍നെറ്റ്' ഉപയോഗിക്കുന്നത്. യുവതലമുറയില്‍ സുസ്ഥിരമായ ഡിജിറ്റല്‍ ശീലങ്ങള്‍ വളര്‍ത്തിയെടുക്കുന്നതില്‍ അധ്യാപകരുടെയും രക്ഷിതാക്കളുടെയും പങ്ക് മുന്‍നിര്‍ത്തിയാണ് ഇവര്‍ക്കും പരിശീലനം നല്‍കുന്നത്.

ഇന്‍ജാസ് അല്‍-അറബും ഗൂഗിളും തമ്മിലുള്ള മുന്‍കാല സഹകരണത്തിന്റെ തുടര്‍ച്ചയാണിത്. 2021 മുതല്‍ ഈ പങ്കാളിത്തത്തിലൂടെ സൗദിയില്‍ 76,000-ത്തിലധികം ആളുകള്‍ക്ക് ഓണ്‍ലൈന്‍ സുരക്ഷാ പരിശീലനം ലഭിച്ചിട്ടുണ്ടെന്ന് സംഘടന അറിയിച്ചു.

കുട്ടികളെ ഡിജിറ്റല്‍ ലോകത്തിനായി സജ്ജമാക്കുന്നത് കൂട്ടായ ഉത്തരവാദിത്തമാണെന്നും, കുട്ടികളുടെ സുരക്ഷയ്ക്കാണ് എപ്പോഴും മുന്‍ഗണന നല്‍കേണ്ടതെന്നും ഇന്‍ജാസ് അല്‍-അറബ് പ്രസിഡന്റും സി.ഇ.ഒയുമായ അകേഫ് അഖ്രാബവി പറഞ്ഞു. ഗൂഗിള്‍.ഒര്‍ഗിന്റെ പുതിയ സഹായം രാജ്യത്തുടനീളമുള്ള കൂടുതല്‍ കുട്ടികളിലേക്ക് എത്താന്‍ സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഡിജിറ്റല്‍ ലോകം നല്‍കുന്ന എല്ലാ അവസരങ്ങളും കുട്ടികള്‍ക്ക് സുരക്ഷിതമായി പ്രയോജനപ്പെടുത്താന്‍ കഴിയുമെന്ന ആത്മവിശ്വാസം ഓരോ കുടുംബത്തിനും ഉണ്ടാകണമെന്ന് സൗദി അറേബ്യയിലെയും വടക്കേ ആഫ്രിക്കയിലെയും ഗൂഗിള്‍ ഗവണ്‍മെന്റ് അഫയേഴ്‌സ് ആന്‍ഡ് പബ്ലിക് പോളിസി മേധാവി സാറ അല്‍-ഹുസൈനി വ്യക്തമാക്കി.

ഡിജിറ്റല്‍ ഇടങ്ങള്‍ സുരക്ഷിതമായും ഉത്തരവാദിത്തത്തോടെയും ഉപയോഗിക്കാന്‍ വിദ്യാര്‍ത്ഥികളെ പ്രാപ്തരാക്കുന്നത് ഭാവിയിലേക്കുള്ള തയ്യാറെടുപ്പിന്റെ ഭാഗമാണെന്ന് വിദ്യാഭ്യാസ മന്ത്രാലയ വക്താവ് പറഞ്ഞു. ക്ലാസ് മുറികള്‍ക്ക് പുറത്തേക്കും പദ്ധതി വ്യാപിപ്പിക്കുന്നത് വലിയ നേട്ടമാണെന്നും, ആയിരക്കണക്കിന് അധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കും നല്‍കുന്ന പരിശീലനം സ്‌കൂളിലെ പഠനവും വീട്ടിലെ മാര്‍ഗനിര്‍ദ്ദേശങ്ങളും തമ്മില്‍ ബന്ധിപ്പിക്കാന്‍ സഹായിക്കുമെന്നും വക്താവ് കൂട്ടിച്ചേര്‍ത്തു.

Latest News

 'ഭയം' സൗദികളുടെ നിഘണ്ടുവിലില്ല: ലോക പെട്രോളിയം കോണ്‍ഗ്രസില്‍ അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍
'ഭയം' സൗദികളുടെ നിഘണ്ടുവിലില്ല: ലോക പെട്രോളിയം കോണ്‍ഗ്രസില്‍ അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍
October 12, 2026
ആര്‍ലേക്കറിന് തമിഴ്നാടിന്റെ പൂര്‍ണ ചുമതല; ഓംപ്രകാശ് മാഥുര്‍ കേരള ഗവര്‍ണര്‍
ആര്‍ലേക്കറിന് തമിഴ്നാടിന്റെ പൂര്‍ണ ചുമതല; ഓംപ്രകാശ് മാഥുര്‍ കേരള ഗവര്‍ണര്‍
October 12, 2026
റാബിക് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ഏരിയ കമ്മിറ്റിക്ക് പുതിയ നേതൃത്വം
റാബിക് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ഏരിയ കമ്മിറ്റിക്ക് പുതിയ നേതൃത്വം
October 12, 2026
റിയാദിന് ആഘോഷനിറവേകി ഫോര്‍ക്കാ മെഗാ മേള; ഇരുപതാം വാര്‍ഷികാഘോഷം ഇന്ത്യന്‍ അംബാസഡര്‍ ഉദ്ഘാടനം ചെയ്തു
റിയാദിന് ആഘോഷനിറവേകി ഫോര്‍ക്കാ മെഗാ മേള; ഇരുപതാം വാര്‍ഷികാഘോഷം ഇന്ത്യന്‍ അംബാസഡര്‍ ഉദ്ഘാടനം ചെയ്തു
October 12, 2026
രാജിവെക്കൂ. മാപ്പുസാക്ഷിയാകൂ... ഗ്യാനേഷിനോട് രാഹുല്‍; ചലോ ദല്‍ഹി മാര്‍ച്ച് ചരിത്രമായി
രാജിവെക്കൂ. മാപ്പുസാക്ഷിയാകൂ... ഗ്യാനേഷിനോട് രാഹുല്‍; ചലോ ദല്‍ഹി മാര്‍ച്ച് ചരിത്രമായി
October 12, 2026
പ്രക്ഷോഭം തടയാന്‍ പുതിയ നടപടി, ജന്തര്‍ മന്തറില്‍ പ്രതിഷേധം തടഞ്ഞ് ഉത്തരവ്
പ്രക്ഷോഭം തടയാന്‍ പുതിയ നടപടി, ജന്തര്‍ മന്തറില്‍ പ്രതിഷേധം തടഞ്ഞ് ഉത്തരവ്
October 12, 2026
മാര്‍ച്ചില്‍ അണിനിരന്ന് പതിനായിരങ്ങള്‍, സുപ്രീം കോടതിയില്‍ പ്രവേശിക്കാന്‍ രാഹുലിന് അനുമതി
മാര്‍ച്ചില്‍ അണിനിരന്ന് പതിനായിരങ്ങള്‍, സുപ്രീം കോടതിയില്‍ പ്രവേശിക്കാന്‍ രാഹുലിന് അനുമതി
October 12, 2026
ഡല്‍ഹിയില്‍ പ്രതിഷേധക്കടല്‍ അടങ്ങുന്നില്ല; വന്‍ പോലീസ് വേട്ടയ്ക്കുമപ്പുറം പടര്‍ന്നുപന്തലിച്ച് യുവജന മുന്നേറ്റം
ഡല്‍ഹിയില്‍ പ്രതിഷേധക്കടല്‍ അടങ്ങുന്നില്ല; വന്‍ പോലീസ് വേട്ടയ്ക്കുമപ്പുറം പടര്‍ന്നുപന്തലിച്ച് യുവജന മുന്നേറ്റം
October 12, 2026
സൗദി അറേബ്യയില്‍ പ്രതിവര്‍ഷം പാഴാക്കുന്നത് 43 ബില്യന്‍ റിയാലിന്റെ ഭക്ഷണം
സൗദി അറേബ്യയില്‍ പ്രതിവര്‍ഷം പാഴാക്കുന്നത് 43 ബില്യന്‍ റിയാലിന്റെ ഭക്ഷണം
October 12, 2026
റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണ ദൃശ്യങ്ങള്‍ പുറത്തുവിട്ട് അല്‍ അറബിയ
റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണ ദൃശ്യങ്ങള്‍ പുറത്തുവിട്ട് അല്‍ അറബിയ
October 12, 2026