l o a d i n g

ഗൾഫ്

സൗദി ജയിലില്‍ കഴിയുന്ന മകനെ ഒരു നോക്ക് കാണണമെന്ന ആഗ്രഹവുമായി പിതാവ് യാത്രയായി

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
September 28, 2026

പറവൂര്‍: സൗദി ജയിലില്‍ കഴിയുന്ന മകനെ അവസാനമായി ഒരു നോക്ക് കാണണമെന്ന ആഗ്രഹം സഫലമാകാതെ പിതാവ് യാത്രയായി. സൗദി അറേബ്യയിലെ ജയിലില്‍ കഴിയുന്ന ഷിജുമോന്റെ പിതാവ് വെടിമറ തോപ്പില്‍ ടി.എ. മുഹമ്മദ് (75) ആണ് ആ ഹതഭാഗ്യന്‍. വെള്ളിയാഴ്ച രാത്രി ഒന്‍പതരയോടെ വീട്ടില്‍ വെച്ച് നെഞ്ചുവേദന അനുഭവപ്പെട്ട അദ്ദേഹത്തെ ഉടന്‍ തന്നെ പറവൂരിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

നാലുമാസത്തോളമായി സൗദി അറേബ്യയിലെ ജയിലിലാണ് ഷിജുമോന്‍. ടാക്‌സി കമ്പനിയില്‍ നിന്നും വാടകക്കെടുത്ത കാറിന്റെ ഓട്ടം കുറഞ്ഞതിനെ തുടര്‍ന്നുണ്ടായ വാടക കുടിശികയാണ് ഷിജുമോനെ ജയിലിലെത്തിച്ചത്. വാടക നല്‍കാനാകാതെ കാര്‍ കമ്പനിയില്‍ തിരിച്ചേല്‍പ്പിച്ച് നാട്ടിലേക്ക് മടങ്ങാന്‍ ശ്രമിക്കവെ, കമ്പനിയുടെ പരാതിയെ തുടര്‍ന്ന് എയര്‍പോര്‍ട്ടില്‍ വെച്ച് ഷിജുമോനെ പൊലീസ് കസ്റ്റഡിയിലെടുത്ത് ജയിലിലടയ്ക്കുകയായിരുന്നു.

മകന്റെ മോചനത്തിനായി വാതിലുകളൊക്കെ മുട്ടിത്തളര്‍ന്ന മാതാപിതാക്കള്‍ ഒടുവില്‍ മുഖ്യമന്ത്രിയെ നേരില്‍ കണ്ട് നിവേദനവും നല്‍കിയിരുന്നു. എന്നാല്‍ മകന്റെ മോചനം യാഥാര്‍ത്ഥ്യമാകുന്നതിന് തൊട്ടുമുമ്പ് വിധി ആ പിതാവിനെ തട്ടിയെടുത്തു.

സംഭവമറിഞ്ഞ് മുസ്ലിം ലീഗ് പറവൂര്‍ നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറി കെ.കെ. അബ്ദുള്ള, മക്കയിലുണ്ടായിരുന്ന ഗ്ലോബല്‍ കെ.എം.സി.സി. എറണാകുളം ജില്ലാ പ്രസിഡന്റ് നാസര്‍ എടവനക്കാടുമായി ബന്ധപ്പെട്ട് മോചനത്തിനുള്ള നടപടികള്‍ക്ക് വേഗത കൂട്ടി. നാസര്‍ എടവനക്കാടും സുഹൃത്തുക്കളും ചേര്‍ന്ന് മൂന്നേകാല്‍ ലക്ഷത്തോളം രൂപ സ്വരൂപിച്ച് കോടതിയില്‍ അടച്ചു. മോചനവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ പുരോഗമിക്കുന്നതിനിടെയാണ് മുഹമ്മദിന്റെ മരണം.

കഴിഞ്ഞ ദിവസം മുസ്ലിം ലീഗ് നേതാക്കളായ കെ.കെ.അബ്ദുള്ള, ഹാറൂണ്‍ ഷാ സുല്‍ത്താന്‍, കെ.കെ. ഇസ്ഹാഖ്, സിദ്ധീക്ക് എടവനക്കാട് എന്നിവര്‍ ഷിജുമോന്റെ വസതിയിലെത്തി മോചന നടപടികള്‍ കുടുംബത്തെ ധരിപ്പിച്ചിരുന്നു. കോടതിയുടെ നടപടികള്‍ പൂര്‍ത്തിയായി ഒക്ടോബറില്‍ ഷിജുമോന്‍ മോചിതനാകുമെന്ന പ്രതീക്ഷ പ്രതീക്ഷയിലാണെന്ന് അവര്‍ പറഞ്ഞു. പിതാവിന്റെ നിര്യാണ വിവരം ജയിലധികൃതരെ ഔദ്യോഗികമായി ധരിപ്പിച്ചിട്ടുണ്ടെന്നും, എത്രയും പെട്ടെന്ന് ഷിജുമോന്റെ മോചനം സാധ്യമായേക്കുമെന്നും നാസര്‍ എടവനക്കാട് അറിയിച്ചു.

മുഹമ്മദിന്റെ ഭാര്യ മൈമൂന. ഷമിത മകളാണ്.

Latest News

 'ഭയം' സൗദികളുടെ നിഘണ്ടുവിലില്ല: ലോക പെട്രോളിയം കോണ്‍ഗ്രസില്‍ അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍
'ഭയം' സൗദികളുടെ നിഘണ്ടുവിലില്ല: ലോക പെട്രോളിയം കോണ്‍ഗ്രസില്‍ അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍
October 12, 2026
ആര്‍ലേക്കറിന് തമിഴ്നാടിന്റെ പൂര്‍ണ ചുമതല; ഓംപ്രകാശ് മാഥുര്‍ കേരള ഗവര്‍ണര്‍
ആര്‍ലേക്കറിന് തമിഴ്നാടിന്റെ പൂര്‍ണ ചുമതല; ഓംപ്രകാശ് മാഥുര്‍ കേരള ഗവര്‍ണര്‍
October 12, 2026
റാബിക് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ഏരിയ കമ്മിറ്റിക്ക് പുതിയ നേതൃത്വം
റാബിക് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ഏരിയ കമ്മിറ്റിക്ക് പുതിയ നേതൃത്വം
October 12, 2026
റിയാദിന് ആഘോഷനിറവേകി ഫോര്‍ക്കാ മെഗാ മേള; ഇരുപതാം വാര്‍ഷികാഘോഷം ഇന്ത്യന്‍ അംബാസഡര്‍ ഉദ്ഘാടനം ചെയ്തു
റിയാദിന് ആഘോഷനിറവേകി ഫോര്‍ക്കാ മെഗാ മേള; ഇരുപതാം വാര്‍ഷികാഘോഷം ഇന്ത്യന്‍ അംബാസഡര്‍ ഉദ്ഘാടനം ചെയ്തു
October 12, 2026
രാജിവെക്കൂ. മാപ്പുസാക്ഷിയാകൂ... ഗ്യാനേഷിനോട് രാഹുല്‍; ചലോ ദല്‍ഹി മാര്‍ച്ച് ചരിത്രമായി
രാജിവെക്കൂ. മാപ്പുസാക്ഷിയാകൂ... ഗ്യാനേഷിനോട് രാഹുല്‍; ചലോ ദല്‍ഹി മാര്‍ച്ച് ചരിത്രമായി
October 12, 2026
പ്രക്ഷോഭം തടയാന്‍ പുതിയ നടപടി, ജന്തര്‍ മന്തറില്‍ പ്രതിഷേധം തടഞ്ഞ് ഉത്തരവ്
പ്രക്ഷോഭം തടയാന്‍ പുതിയ നടപടി, ജന്തര്‍ മന്തറില്‍ പ്രതിഷേധം തടഞ്ഞ് ഉത്തരവ്
October 12, 2026
മാര്‍ച്ചില്‍ അണിനിരന്ന് പതിനായിരങ്ങള്‍, സുപ്രീം കോടതിയില്‍ പ്രവേശിക്കാന്‍ രാഹുലിന് അനുമതി
മാര്‍ച്ചില്‍ അണിനിരന്ന് പതിനായിരങ്ങള്‍, സുപ്രീം കോടതിയില്‍ പ്രവേശിക്കാന്‍ രാഹുലിന് അനുമതി
October 12, 2026
ഡല്‍ഹിയില്‍ പ്രതിഷേധക്കടല്‍ അടങ്ങുന്നില്ല; വന്‍ പോലീസ് വേട്ടയ്ക്കുമപ്പുറം പടര്‍ന്നുപന്തലിച്ച് യുവജന മുന്നേറ്റം
ഡല്‍ഹിയില്‍ പ്രതിഷേധക്കടല്‍ അടങ്ങുന്നില്ല; വന്‍ പോലീസ് വേട്ടയ്ക്കുമപ്പുറം പടര്‍ന്നുപന്തലിച്ച് യുവജന മുന്നേറ്റം
October 12, 2026
സൗദി അറേബ്യയില്‍ പ്രതിവര്‍ഷം പാഴാക്കുന്നത് 43 ബില്യന്‍ റിയാലിന്റെ ഭക്ഷണം
സൗദി അറേബ്യയില്‍ പ്രതിവര്‍ഷം പാഴാക്കുന്നത് 43 ബില്യന്‍ റിയാലിന്റെ ഭക്ഷണം
October 12, 2026
റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണ ദൃശ്യങ്ങള്‍ പുറത്തുവിട്ട് അല്‍ അറബിയ
റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണ ദൃശ്യങ്ങള്‍ പുറത്തുവിട്ട് അല്‍ അറബിയ
October 12, 2026