l o a d i n g

ഗൾഫ്

യെമനില്‍ ഹൂതികള്‍ക്കെതിരെ കനത്ത ആക്രമണം; 72 മണിക്കൂറിനിടെ 756 കൃത്യതയാര്‍ന്ന ഓപ്പറേഷനുകള്‍: വന്‍ ആള്‍ നാശം

Thumbnail
Publisher By     Staff Reporter
September 28, 2026

റിയാദ്: യെമനില്‍ ഇറാന്‍ പിന്തുണയുള്ള ഹൂതി മിലിഷ്യകളുടെ സൈനിക കേന്ദ്രങ്ങള്‍ക്കും ശേഷികള്‍ക്കുമെതിരെ യെമന്‍ സായുധ സേന ശക്തമായ ആക്രമണം തുടരുന്നു. കഴിഞ്ഞ 72 മണിക്കൂറിനിടെ വിവിധ മുന്നണികളിലായി 756 കൃത്യതയാര്‍ന്ന സൈനിക നടപടികള്‍ നടപ്പിലാക്കിയതായി ഔദ്യോഗിക വക്താവ് കേണല്‍ മജീദ് അബ്ദുല്ല അല്‍-നുസൈലി അറിയിച്ചു.

യുദ്ധവിമാനങ്ങള്‍, ഡ്രോണുകള്‍, മിസൈലുകള്‍, ഫീല്‍ഡ് ആര്‍ട്ടിലറി, റോക്കറ്റ് ലോഞ്ചറുകള്‍ എന്നിവ ഉപയോഗിച്ചാണ് ഹൂതി കേന്ദ്രങ്ങള്‍ക്കും അംഗങ്ങള്‍ക്കുമെതിരെ ആക്രമണം നടത്തിയതെന്ന് യെമന്‍ സായുധ സേനയുടെ പ്രസ്താവനയില്‍ വ്യക്തമാക്കുന്നു.

കാത്തഫ്, അല്‍-ബഖ, അലാബ്, അല്‍-ജൗഫ്, മാരിബ്, അല്‍-ബൈദ, ലാഹിജ്, തായിസ് എന്നീ മുന്‍നിര മേഖലകളില്‍ നടന്ന ആക്രമണങ്ങളില്‍ 2,316 ഹൂതി അംഗങ്ങള്‍ കൊല്ലപ്പെടുകയോ പരിക്കേല്‍ക്കുകയോ ചെയ്തതായി പറയുന്നു. ഡ്രോണുകളും മിസൈലുകളും പ്രവര്‍ത്തിപ്പിക്കുന്നതിലും വിക്ഷേപിക്കുന്നതിലും വിദഗ്ധരായ നാല് ഇറാനിയന്‍ പൗരന്മാര്‍ തായിസ് ഗവര്‍ണറേറ്റില്‍ നടന്ന ആക്രമണത്തില്‍ കൊല്ലപ്പെട്ടു. ഹൂതികള്‍ക്ക് ഇറാന്‍ തുടര്‍ച്ചയായി നല്‍കുന്ന പിന്തുണയുടെ തെളിവാണിതെന്ന് സൈന്യം ചൂണ്ടിക്കാട്ടി.

ഹൂതികളുടെ ട്രൂപ്പ് കാരിയറുകള്‍, വാഹനങ്ങള്‍, സൈനിക ശക്തിപ്പെടുത്തലുകള്‍, മിസൈല്‍ ലോഞ്ചിങ് പ്ലാറ്റ്ഫോമുകള്‍, ആയുധ ഡിപ്പോകള്‍ എന്നിവ വ്യോമാക്രമണങ്ങളിലും മറ്റുമായി തകര്‍ക്കുകയോ പ്രവര്‍ത്തനരഹിതമാക്കുകയോ ചെയ്തു.

തങ്ങള്‍ നടത്തുന്ന ആക്രമണങ്ങള്‍ സര്‍ക്കാര്‍ സേനയുടെ തലയില്‍ കെട്ടിവെച്ച് ഹൂതികള്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുകയാണെന്നും സൈന്യം ആരോപിച്ചു. ലാഹിജ് ഗവര്‍ണറേറ്റിലെ അല്‍-ധാലെ ജില്ലയിലെ അംറ് ബിന്‍ അല്‍-ആസ് സ്‌കൂളിന് നേരെ സെപ്റ്റംബര്‍ 23-ന് ഹൂതികള്‍ നടത്തിയ ആക്രമണത്തില്‍ മൂന്ന് സിവിലിയന്മാര്‍ കൊല്ലപ്പെടുകയും നാല് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഈ ആക്രമണത്തില്‍ വിദ്യാഭ്യാ: സ സ്ഥാപനത്തിന് കനത്ത കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തു.

കൂടാതെ, ലാഹിജിലെ റോഡുകളിലും തെരുവുകളിലും അന്താരാഷ്ട്രതലത്തില്‍ നിരോധിക്കപ്പെട്ട കുഴിബോംബുകള്‍ ഹൂതികള്‍ സ്ഥാപിക്കുന്നത് തുടരുകയാണെന്നും ഇത് സാധാരണക്കാരുടെ ജീവിതം ദുസ്സഹമാക്കുന്നുണ്ടെന്നും കേണല്‍ അല്‍-നുസൈലി കൂട്ടിച്ചേര്‍ത്തു.

അന്താരാഷ്ട്ര മാനുഷിക നിയമങ്ങള്‍ പാലിച്ചുകൊണ്ട് ഹൂതികള്‍ക്കെതിരായ സൈനിക കാമ്പെയ്ന്‍ തുടരുമെന്നും സമാധാനവും സുരക്ഷയും പുനഃസ്ഥാപിക്കുന്നതുവരെ തീവ്രവാദ പ്രവര്‍ത്തനങ്ങളെ ശക്തമായി പ്രതിരോധിക്കുമെന്നും യെമന്‍ സായുധ സേന വ്യക്തമാക്കി.

Latest News

 'ഭയം' സൗദികളുടെ നിഘണ്ടുവിലില്ല: ലോക പെട്രോളിയം കോണ്‍ഗ്രസില്‍ അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍
'ഭയം' സൗദികളുടെ നിഘണ്ടുവിലില്ല: ലോക പെട്രോളിയം കോണ്‍ഗ്രസില്‍ അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍
October 12, 2026
ആര്‍ലേക്കറിന് തമിഴ്നാടിന്റെ പൂര്‍ണ ചുമതല; ഓംപ്രകാശ് മാഥുര്‍ കേരള ഗവര്‍ണര്‍
ആര്‍ലേക്കറിന് തമിഴ്നാടിന്റെ പൂര്‍ണ ചുമതല; ഓംപ്രകാശ് മാഥുര്‍ കേരള ഗവര്‍ണര്‍
October 12, 2026
റാബിക് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ഏരിയ കമ്മിറ്റിക്ക് പുതിയ നേതൃത്വം
റാബിക് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ഏരിയ കമ്മിറ്റിക്ക് പുതിയ നേതൃത്വം
October 12, 2026
റിയാദിന് ആഘോഷനിറവേകി ഫോര്‍ക്കാ മെഗാ മേള; ഇരുപതാം വാര്‍ഷികാഘോഷം ഇന്ത്യന്‍ അംബാസഡര്‍ ഉദ്ഘാടനം ചെയ്തു
റിയാദിന് ആഘോഷനിറവേകി ഫോര്‍ക്കാ മെഗാ മേള; ഇരുപതാം വാര്‍ഷികാഘോഷം ഇന്ത്യന്‍ അംബാസഡര്‍ ഉദ്ഘാടനം ചെയ്തു
October 12, 2026
രാജിവെക്കൂ. മാപ്പുസാക്ഷിയാകൂ... ഗ്യാനേഷിനോട് രാഹുല്‍; ചലോ ദല്‍ഹി മാര്‍ച്ച് ചരിത്രമായി
രാജിവെക്കൂ. മാപ്പുസാക്ഷിയാകൂ... ഗ്യാനേഷിനോട് രാഹുല്‍; ചലോ ദല്‍ഹി മാര്‍ച്ച് ചരിത്രമായി
October 12, 2026
പ്രക്ഷോഭം തടയാന്‍ പുതിയ നടപടി, ജന്തര്‍ മന്തറില്‍ പ്രതിഷേധം തടഞ്ഞ് ഉത്തരവ്
പ്രക്ഷോഭം തടയാന്‍ പുതിയ നടപടി, ജന്തര്‍ മന്തറില്‍ പ്രതിഷേധം തടഞ്ഞ് ഉത്തരവ്
October 12, 2026
മാര്‍ച്ചില്‍ അണിനിരന്ന് പതിനായിരങ്ങള്‍, സുപ്രീം കോടതിയില്‍ പ്രവേശിക്കാന്‍ രാഹുലിന് അനുമതി
മാര്‍ച്ചില്‍ അണിനിരന്ന് പതിനായിരങ്ങള്‍, സുപ്രീം കോടതിയില്‍ പ്രവേശിക്കാന്‍ രാഹുലിന് അനുമതി
October 12, 2026
ഡല്‍ഹിയില്‍ പ്രതിഷേധക്കടല്‍ അടങ്ങുന്നില്ല; വന്‍ പോലീസ് വേട്ടയ്ക്കുമപ്പുറം പടര്‍ന്നുപന്തലിച്ച് യുവജന മുന്നേറ്റം
ഡല്‍ഹിയില്‍ പ്രതിഷേധക്കടല്‍ അടങ്ങുന്നില്ല; വന്‍ പോലീസ് വേട്ടയ്ക്കുമപ്പുറം പടര്‍ന്നുപന്തലിച്ച് യുവജന മുന്നേറ്റം
October 12, 2026
സൗദി അറേബ്യയില്‍ പ്രതിവര്‍ഷം പാഴാക്കുന്നത് 43 ബില്യന്‍ റിയാലിന്റെ ഭക്ഷണം
സൗദി അറേബ്യയില്‍ പ്രതിവര്‍ഷം പാഴാക്കുന്നത് 43 ബില്യന്‍ റിയാലിന്റെ ഭക്ഷണം
October 12, 2026
റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണ ദൃശ്യങ്ങള്‍ പുറത്തുവിട്ട് അല്‍ അറബിയ
റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണ ദൃശ്യങ്ങള്‍ പുറത്തുവിട്ട് അല്‍ അറബിയ
October 12, 2026