l o a d i n g

കേരള

സര്‍ക്കാരിനെ വിടാതെ യാത്രാ വിവാദം, കൂടുതല്‍ മന്ത്രിമാര്‍ വിദേശത്തേക്ക്

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
September 26, 2026

തിരുവനന്തപുരം: മുഖ്യമന്ത്രിയും മന്ത്രിമാരും സ്വകാര്യ വ്യക്തികളില്‍നിന്നും സ്ഥാപനങ്ങളില്‍നിന്നും യാത്രാസൗകര്യങ്ങളും മറ്റ് ആനുകൂല്യങ്ങളും സ്വീകരിക്കുന്നതിനെച്ചൊല്ലിയുള്ള വിവാദം ശക്തമാകുന്നതിനിടെ കൂടുതല്‍ മന്ത്രിമാര്‍ വിദേശയാത്രക്ക് ഒരുങ്ങുന്നു. മന്ത്രിമാരായ റോജി എം ജോണ്‍, മോന്‍സ് ജോസഫ്, സണ്ണി ജോസഫ്, എ.പി അനില്‍കുമാര്‍, ചീഫ് വിപ്പ് അപു ജോസഫ് എന്നിവരാണ് വിദേശയാത്രക്ക് പെട്ടിയൊരുക്കുന്നത്. സണ്ണി ജോസഫ്, എ.പി അനില്‍കുമാര്‍ എന്നിവര്‍ ഗള്‍ഫ് രാജ്യങ്ങളിലേക്കാണ് പോവുന്നത്. കാത്തലിക് കോണ്‍ഗ്രസ് ഗ്ലോബല്‍ മീറ്റിലും ഓണാഘോഷത്തിലുമൊക്കെ പങ്കെടുക്കാനാണ് യാത്രയെന്നാണ് റിപ്പോര്‍ട്ട്. ഒക്ടോബര്‍ മൂന്നാം വാരത്തിലാണ് യാത്ര. റോജി എം ജോണ്‍, മോന്‍സ് ജോസഫ്, അപു ജോസഫ് എന്നിവര്‍ യൂറോപ്യന്‍ രാജ്യങ്ങളിലേക്കും. ചെലവ് സ്വയം വഹിക്കുമെന്ന് കാണിച്ചാണ് ഇവര്‍ യാത്രക്ക് അനുമതി തേടിയത്.
ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി സ്വകാര്യ വിമാനം ഉപയോഗിച്ച മുഖ്യമന്ത്രി വി.ഡി. സതീശന്റെ നടപടിയും മന്ത്രിമാരുടെ വിദേശയാത്രകള്‍ക്ക് സ്വകാര്യ വ്യക്തികളും സംഘടനകളും ചെലവ് വഹിച്ചതും സംസ്ഥാന സര്‍ക്കാരിനെ വെട്ടിലാക്കിയിരിക്കുകയാണ്.
മലപ്പുറത്തെ ഉരുള്‍പൊട്ടലില്‍ ആറുപേര്‍ മരിച്ച സാഹചര്യത്തില്‍ സെപ്റ്റംബര്‍ 21ന് തിരുവനന്തപുരത്തുനിന്ന് കോഴിക്കോട് എത്താനാണ് മുഖ്യമന്ത്രി സ്വകാര്യ വിമാനം ഉപയോഗിച്ചത്. വിമാനയാത്രയ്ക്ക് ഒരു രൂപ പോലും ചെലവഴിച്ചിട്ടില്ലെന്നും ഒരു പരിചയക്കാരനാണ് വിമാനം ഏര്‍പ്പെടുത്തിയതെന്നും അദ്ദേഹം പറഞ്ഞു.
സ്വകാര്യമായി ഏര്‍പ്പെടുത്തിയ യാത്രാസൗകര്യം സ്വീകരിക്കുന്നതില്‍ തെറ്റില്ലെന്നും ഭാവിയിലും ഇത്തരം സഹായം സ്വീകരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയതോടെയാണ് വിവാദം കൂടുതല്‍ ശക്തമായത്. മുന്‍ മുഖ്യമന്ത്രിമാരായ പിണറായി വിജയനും ഉമ്മന്‍ചാണ്ടിയും വ്യക്തികളുടെ വിമാനങ്ങളില്‍ യാത്ര ചെയ്തിട്ടുണ്ടെന്നും സതീശന്‍ ചൂണ്ടിക്കാട്ടി.
കര്‍ണാടക ഊര്‍ജമന്ത്രി കെ.ജെ. ജോര്‍ജിന്റെ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള ബെംഗളൂരുവിലെ കെലചന്ദ്ര ലോജിസ്റ്റിക്‌സ് െ്രെപവറ്റ് ലിമിറ്റഡിന്റേതാണ് വിമാനം. ചിപ്‌സണ്‍ ഏവിയേഷന്‍ െ്രെപവറ്റ് ലിമിറ്റഡാണ് വിമാനം ബുക്ക് ചെയ്തതെന്നാണ് വിവരം. എന്നാല്‍ യാത്രയുടെ ചെലവ് ആരാണ് വഹിച്ചതെന്ന കാര്യത്തില്‍ വ്യക്തതയില്ല.
കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറപ്പെടുവിച്ച കേന്ദ്രസംസ്ഥാന മന്ത്രിമാരുടെ പെരുമാറ്റച്ചട്ടത്തിലെ വ്യവസ്ഥകള്‍ സ്വകാര്യ വ്യക്തികളില്‍നിന്നുള്ള വിലപിടിപ്പുള്ള സമ്മാനങ്ങളും ആതിഥ്യവും സ്വീകരിക്കുന്നതിനെ നിയന്ത്രിക്കുന്നതായി നിയമവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
സുപ്രീംകോടതി അഭിഭാഷക തുളസി കെ. രാജിന്റെ അഭിപ്രായത്തില്‍ ഔദ്യോഗിക യാത്രയ്ക്കായി സ്വകാര്യ വ്യക്തി സ്‌പോണ്‍സര്‍ ചെയ്യുന്ന വിമാനം സ്വീകരിക്കുന്നത് രാഷ്ട്രീയ ഔചിത്യത്തിന്റെ മാനദണ്ഡങ്ങളില്‍ ഗൗരവമായി കാണേണ്ട വിഷയമാണ്. മന്ത്രിമാര്‍ക്ക് രാഷ്ട്രീയ, ചാരിറ്റബിള്‍ അല്ലെങ്കില്‍ മറ്റ് സംഭാവനകള്‍ സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങളും അവര്‍ ചൂണ്ടിക്കാട്ടി. സ്വകാര്യ വ്യക്തികള്‍ നല്‍കുന്ന ആനുകൂല്യങ്ങള്‍ പ്രത്യുപകാരം തേടുന്നതിനുള്ള സാഹചര്യം സൃഷ്ടിക്കാമെന്നതാണ് പ്രധാന ആശങ്ക.
ഇത്തരം സാഹചര്യങ്ങളെ നേരിട്ട് നിയന്ത്രിക്കുന്ന പ്രത്യേക നിയമം ഇല്ലെന്നും മന്ത്രിമാരുടെ വിവേചനബുദ്ധിയും പൊതുജീവിതത്തിലെ മര്യാദയും പ്രധാനമാണെന്നും മുന്‍ ലോക്‌സഭാ സെക്രട്ടറി ജനറല്‍ പി.ഡി.ടി. ആചാര്യ വിലയിരുത്തി. അടിയന്തര സാഹചര്യത്തില്‍ സര്‍ക്കാര്‍ ഗതാഗതസൗകര്യം ഉടന്‍ ലഭ്യമല്ലെങ്കില്‍ സ്വകാര്യ സഹായം സ്വീകരിക്കേണ്ടിവരാം. എന്നാല്‍ അതിനെ സ്ഥിരമായ രീതിയാക്കാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
തദ്ദേശസ്വയംഭരണ മന്ത്രി കെ.എം. ഷാജി സുഹൃത്തിന്റെ റേഞ്ച് റോവര്‍ ഔദ്യോഗിക വാഹനമായി ഉപയോഗിച്ചതും വിവാദമായിരുന്നു. സര്‍ക്കാര്‍ വാഹനം അറ്റകുറ്റപ്പണിയിലായിരുന്നതിനാലാണ് സുഹൃത്തിന്റെ വാഹനം ഉപയോഗിച്ചതെന്നാണ് വിശദീകരണം.
വാഹനങ്ങളുടെ പഴക്കവും തകരാറുകളും ചൂണ്ടിക്കാട്ടിയാണ് മുഖ്യമന്ത്രി ഷാജിയെ പ്രതിരോധിച്ചത്. ഷാജി ഉപയോഗിച്ച വാഹനം പത്ത് വര്‍ഷം പഴക്കമുള്ളതാണെന്നും സുഹൃത്തില്‍നിന്ന് വാഹനം കടം വാങ്ങിയതില്‍ എന്താണ് തെറ്റെന്നും സതീശന്‍ ചോദിച്ചു. ആവശ്യമായ അനുമതി ലഭിച്ചിരുന്നുവെന്നാണ് ഷാജിയുടെ വിശദീകരണം.
സ്വകാര്യ സംഘടനകളോ വ്യക്തികളോ ചെലവ് വഹിക്കുന്ന മന്ത്രിമാരുടെ വിദേശയാത്രകളെയും മുഖ്യമന്ത്രി ന്യായീകരിച്ചു. മന്ത്രിമാര്‍ വിദേശത്ത് പോയി കാര്യങ്ങള്‍ പഠിച്ചുവരണമെന്നും സര്‍ക്കാരിന് സാമ്പത്തിക ബാധ്യതയില്ലെങ്കില്‍ വിദേശത്തുള്ള മലയാളി സംഘടനകള്‍ യാത്ര സ്‌പോണ്‍സര്‍ ചെയ്യുന്നതില്‍ തെറ്റില്ലെന്നുമാണ് സതീശന്റെ നിലപാട്.
കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയും ഭാര്യയും അമേരിക്കയിലെ ഷിക്കാഗോയില്‍ വിവാഹച്ചടങ്ങില്‍ പങ്കെടുത്ത യാത്രയുടെ ചെലവ് ആതിഥേയരാണ് വഹിച്ചതെന്ന വെളിപ്പെടുത്തലും ഇതോടൊപ്പം ചര്‍ച്ചയായി. ജയ്ഹിന്ദ് ടി.വിയുടെ മുന്‍ നേതൃത്വവുമായി ബന്ധമുള്ള ഫെലിക്‌സ് സൈമണിന്റെ മകന്റെ വിവാഹത്തില്‍ പങ്കെടുക്കാനായിരുന്നു യാത്രയെന്ന് ചെന്നിത്തല വ്യക്തമാക്കിയിരുന്നു.
ഔദ്യോഗിക യാത്രകള്‍ സര്‍ക്കാര്‍ സംവിധാനത്തിലൂടെയോ സര്‍ക്കാര്‍ ചെലവിലോ ആയിരിക്കണമെന്ന്
പരിസ്ഥിതി നിയമവിദഗ്ധന്‍ ഹരീഷ് വാസുദേവന്‍ അഭിപ്രായപ്പെട്ടു. ഇത്തരം യാത്രകള്‍ക്ക് നിയമസഭയ്ക്കും ജനങ്ങള്‍ക്കും കോടതികള്‍ക്കും കണക്ക് പറയാന്‍ സര്‍ക്കാരിന് ബാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സ്വകാര്യ വ്യവസായികളില്‍നിന്ന് മുഖ്യമന്ത്രിയോ മന്ത്രിമാരോ സൗജന്യ സേവനങ്ങളോ ആനുകൂല്യങ്ങളോ സ്വീകരിക്കുന്നത് പ്രത്യാഘാതം സൃഷ്ടിക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

Latest News

*റിയാദ് വിമാനത്താവള ആക്രമണം: ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരൻ മരിച്ചു; 10 പേർ ചികിത്സയിൽ*
*റിയാദ് വിമാനത്താവള ആക്രമണം: ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരൻ മരിച്ചു; 10 പേർ ചികിത്സയിൽ*
October 11, 2026
ഡോ. കെ.പി. സുലൈമാന്‍ ഹാജിക്ക് കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി സ്വീകരണം നല്‍കി
ഡോ. കെ.പി. സുലൈമാന്‍ ഹാജിക്ക് കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി സ്വീകരണം നല്‍കി
October 11, 2026
തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ റിയാദ് ഒഐസിസിയുടെ പ്രതിഷേധ വലയം
തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ റിയാദ് ഒഐസിസിയുടെ പ്രതിഷേധ വലയം
October 11, 2026
റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ആക്രമണം; ടെര്‍മിനല്‍ 4-ല്‍ തീപിടിത്തം
റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ആക്രമണം; ടെര്‍മിനല്‍ 4-ല്‍ തീപിടിത്തം
October 11, 2026
ദമ്മാമില്‍ ആവേശത്തിരയിളക്കി 'HMR മാഡ്രിഡ് സോക്കര്‍ 2026'-ന് വര്‍ണ്ണാഭമായ തുടക്കം
ദമ്മാമില്‍ ആവേശത്തിരയിളക്കി 'HMR മാഡ്രിഡ് സോക്കര്‍ 2026'-ന് വര്‍ണ്ണാഭമായ തുടക്കം
October 11, 2026
വായനയുടെയും എഴുത്തിന്റെയും അനുഭവലോകം തുറന്ന് 'എഴുത്തുകാരും പുസ്തകങ്ങളും'
വായനയുടെയും എഴുത്തിന്റെയും അനുഭവലോകം തുറന്ന് 'എഴുത്തുകാരും പുസ്തകങ്ങളും'
October 11, 2026
സൗദി കെ.എം.സി.സി സാമൂഹ്യ സുരക്ഷാ പദ്ധതി കോ-ഓര്‍ഡിനേറ്റര്‍ പരിശീലന ക്യാമ്പ് സമാപിച്ചു
സൗദി കെ.എം.സി.സി സാമൂഹ്യ സുരക്ഷാ പദ്ധതി കോ-ഓര്‍ഡിനേറ്റര്‍ പരിശീലന ക്യാമ്പ് സമാപിച്ചു
October 11, 2026
ഡല്‍ഹിയില്‍ പ്രതിഷേധക്കാര്‍ക്ക് നേരെ ആക്രമണം: നാലുപേര്‍ പോലീസ് പിടിയില്‍
ഡല്‍ഹിയില്‍ പ്രതിഷേധക്കാര്‍ക്ക് നേരെ ആക്രമണം: നാലുപേര്‍ പോലീസ് പിടിയില്‍
October 11, 2026
പാകിസ്ഥാനിലെ ഖൈബര്‍ പഖ്തൂണ്‍ഖ്വയില്‍ അടിയന്തരാവസ്ഥ; മുഖ്യമന്ത്രി സുഹൈല്‍ അഫ്രീദി അറസ്റ്റില്‍
പാകിസ്ഥാനിലെ ഖൈബര്‍ പഖ്തൂണ്‍ഖ്വയില്‍ അടിയന്തരാവസ്ഥ; മുഖ്യമന്ത്രി സുഹൈല്‍ അഫ്രീദി അറസ്റ്റില്‍
October 11, 2026
'എന്നെ തടങ്കലില്‍ വെച്ചതല്ല, തട്ടിക്കൊണ്ടുപോയതാണ്': മോചിതനായ ശേഷം ധ്രുവ് രാഠി
'എന്നെ തടങ്കലില്‍ വെച്ചതല്ല, തട്ടിക്കൊണ്ടുപോയതാണ്': മോചിതനായ ശേഷം ധ്രുവ് രാഠി
October 11, 2026