l o a d i n g

കേരള

ട്രാൻസ്‌ജെൻഡർ വിദ്യാർത്ഥികൾക്ക് വിദേശപഠനം: ധനസഹായവും യാത്രാരേഖകളും കൈമാറി സാമൂഹ്യനീതി വകുപ്പ്

Thumbnail
Publisher By     Staff Reporter
September 25, 2026

കൊച്ചി: സാമൂഹ്യനീതി വകുപ്പും ഓവർസീസ് ഡെവലപ്‌മെന്റ് ആൻഡ് എംപ്ലോയ്‌മെന്റ് പ്രമോഷൻ കൺസൾട്ടന്റ്സ് ലിമിറ്റഡും (ODAPEC) സംയുക്തമായി നടപ്പാക്കുന്ന വിദേശപഠന പദ്ധതിയുടെ ഭാഗമായി, തിരഞ്ഞെടുക്കപ്പെട്ട ആറ് ട്രാൻസ്‌ജെൻഡർ വിദ്യാർത്ഥികളിൽ രണ്ട് പേർക്ക് 44 ലക്ഷം രൂപയുടെ ധനസഹായവും യാത്രാരേഖകളും കൈമാറി. സാമൂഹ്യനീതി വകുപ്പ് മന്ത്രി അഡ്വ. വി. ഇ. അബ്ദുൽ ഗഫൂർ വിദ്യാർത്ഥികൾക്ക് യാത്രാ ടിക്കറ്റുകൾ ഔദ്യോഗികമായി കൈമാറി.

യുകെയിലെ യൂണിവേഴ്സിറ്റി ഓഫ് ഈസ്റ്റ് ആംഗ്ലിയ (UEA), നോർവിച്ച്, നോർത്ത് വെയിൽസിലെ ബാങ്കർ യൂണിവേഴ്സിറ്റി എന്നിവയുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. ഉന്നത വിദ്യാഭ്യാസം ആഗ്രഹിക്കുന്ന ട്രാൻസ്‌ജെൻഡർ വിദ്യാർത്ഥികൾക്ക് അന്താരാഷ്ട്ര നിലവാരത്തിലുള്ള വിദ്യാഭ്യാസ അവസരങ്ങൾ ലഭ്യമാക്കുന്നതിനും അവരുടെ വിദ്യാഭ്യാസ, തൊഴിൽ സാധ്യതകൾ കൂടുതൽ വിപുലീകരിക്കുന്നതിനുമാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.

പദ്ധതിയുടെ ഭാഗമായി എറണാകുളം സ്വദേശികളായ മെൽവിൻ ജോബ്, ഡിലൻ എസ്. ഐ. വി., ആനന്ദ സി. രാജപ്പൻ, കൊല്ലം സ്വദേശി അലക്സ് ജോസഫ്, ഇടുക്കി സ്വദേശി റയാൻ എസ്., കോട്ടയം സ്വദേശി നൈതിക് എന്നിവർക്ക് വിദേശപഠനത്തിന് അവസരം ലഭിച്ചു.

ചടങ്ങിൽ ഒഡെപെക് എച്ച്.ആർ. പ്രതിനിധി അജയ്, എറണാകുളം ജില്ലാ സാമൂഹ്യനീതി ഓഫീസർ ജോൺ ജോഷി കെ.ജെ., ജില്ലാ ട്രാൻസ്‌ജെൻഡർ ബോർഡ് അംഗങ്ങളായ ഷെറിൻ ആന്റണി, അമൃത ജോസഫ്, ടി.ജി. സെൽ പ്രോജക്ട് അസിസ്റ്റന്റ് കോർഡിനേറ്റർ സാൻജോ സ്റ്റീവ്, അശ്വിൻ ലൂക്ക് എന്നിവർ പങ്കെടുത്തു.

Latest News

*റിയാദ് വിമാനത്താവള ആക്രമണം: ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരൻ മരിച്ചു; 10 പേർ ചികിത്സയിൽ*
*റിയാദ് വിമാനത്താവള ആക്രമണം: ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരൻ മരിച്ചു; 10 പേർ ചികിത്സയിൽ*
October 11, 2026
ഡോ. കെ.പി. സുലൈമാന്‍ ഹാജിക്ക് കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി സ്വീകരണം നല്‍കി
ഡോ. കെ.പി. സുലൈമാന്‍ ഹാജിക്ക് കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി സ്വീകരണം നല്‍കി
October 11, 2026
തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ റിയാദ് ഒഐസിസിയുടെ പ്രതിഷേധ വലയം
തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ റിയാദ് ഒഐസിസിയുടെ പ്രതിഷേധ വലയം
October 11, 2026
റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ആക്രമണം; ടെര്‍മിനല്‍ 4-ല്‍ തീപിടിത്തം
റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ആക്രമണം; ടെര്‍മിനല്‍ 4-ല്‍ തീപിടിത്തം
October 11, 2026
ദമ്മാമില്‍ ആവേശത്തിരയിളക്കി 'HMR മാഡ്രിഡ് സോക്കര്‍ 2026'-ന് വര്‍ണ്ണാഭമായ തുടക്കം
ദമ്മാമില്‍ ആവേശത്തിരയിളക്കി 'HMR മാഡ്രിഡ് സോക്കര്‍ 2026'-ന് വര്‍ണ്ണാഭമായ തുടക്കം
October 11, 2026
വായനയുടെയും എഴുത്തിന്റെയും അനുഭവലോകം തുറന്ന് 'എഴുത്തുകാരും പുസ്തകങ്ങളും'
വായനയുടെയും എഴുത്തിന്റെയും അനുഭവലോകം തുറന്ന് 'എഴുത്തുകാരും പുസ്തകങ്ങളും'
October 11, 2026
സൗദി കെ.എം.സി.സി സാമൂഹ്യ സുരക്ഷാ പദ്ധതി കോ-ഓര്‍ഡിനേറ്റര്‍ പരിശീലന ക്യാമ്പ് സമാപിച്ചു
സൗദി കെ.എം.സി.സി സാമൂഹ്യ സുരക്ഷാ പദ്ധതി കോ-ഓര്‍ഡിനേറ്റര്‍ പരിശീലന ക്യാമ്പ് സമാപിച്ചു
October 11, 2026
ഡല്‍ഹിയില്‍ പ്രതിഷേധക്കാര്‍ക്ക് നേരെ ആക്രമണം: നാലുപേര്‍ പോലീസ് പിടിയില്‍
ഡല്‍ഹിയില്‍ പ്രതിഷേധക്കാര്‍ക്ക് നേരെ ആക്രമണം: നാലുപേര്‍ പോലീസ് പിടിയില്‍
October 11, 2026
പാകിസ്ഥാനിലെ ഖൈബര്‍ പഖ്തൂണ്‍ഖ്വയില്‍ അടിയന്തരാവസ്ഥ; മുഖ്യമന്ത്രി സുഹൈല്‍ അഫ്രീദി അറസ്റ്റില്‍
പാകിസ്ഥാനിലെ ഖൈബര്‍ പഖ്തൂണ്‍ഖ്വയില്‍ അടിയന്തരാവസ്ഥ; മുഖ്യമന്ത്രി സുഹൈല്‍ അഫ്രീദി അറസ്റ്റില്‍
October 11, 2026
'എന്നെ തടങ്കലില്‍ വെച്ചതല്ല, തട്ടിക്കൊണ്ടുപോയതാണ്': മോചിതനായ ശേഷം ധ്രുവ് രാഠി
'എന്നെ തടങ്കലില്‍ വെച്ചതല്ല, തട്ടിക്കൊണ്ടുപോയതാണ്': മോചിതനായ ശേഷം ധ്രുവ് രാഠി
October 11, 2026