l o a d i n g

ഇന്ത്യ

വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം

Thumbnail
Publisher By     Staff Reporter
September 22, 2026

ന്യൂദല്‍ഹി: 2020ലെ ദല്‍ഹി കലാപവുമായി ബന്ധപ്പെട്ട ഗൂഢാലോചന കേസില്‍ ജയില്‍ കഴിയുന്ന ആക്ടിവിസ്റ്റ് ഷര്‍ജീല്‍ ഇമാമിന് ഏഴ് ദിവസത്തെ ഇടക്കാല ജാമ്യം. ബന്ധുവിന്റെ വിവാഹത്തില്‍ പങ്കെടുക്കുന്നതിനായാണ് ദല്‍ഹി കോടതിയുടെ അനുമതി. അഡീഷണല്‍ സെഷന്‍സ് ജഡ്ജി സമീര്‍ ബജ്പായിയാണ് ഇടക്കാല ജാമ്യാപേക്ഷ അനുവദിച്ചത്. ഒക്ടോബര്‍ 4 മുതല്‍ ഒക്ടോബര്‍ 10 വരെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്.
നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയല്‍ നിയമമായ യു.എ.പി.എ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ പ്രകാരമാണ് ഷര്‍ജീലിനെതിരായ കേസ്. 2020 ഫെബ്രുവരിയില്‍ വടക്കുകിഴക്കന്‍ ദല്‍ഹിയില്‍ നടന്ന കലാപത്തിന് പിന്നിലെ ഗൂഢാലോചനയില്‍ ഇമാമും ഉമര്‍ ഖാലിദും ഉള്‍പ്പെടെയുള്ളവര്‍ പങ്കാളികളായിരുന്നുവെന്നാണ് അന്വേഷണ ഏജന്‍സികളുടെ ആരോപണം. ഇരുവരും വിചാരണ ആരംഭിക്കാതെ ജയിലില്‍ തുടരുകയാണ്.
പൗരത്വ ഭേദഗതി നിയമം, ദേശീയ പൗരത്വ രജിസ്റ്റര്‍ എന്നിവയ്‌ക്കെതിരായ പ്രതിഷേധങ്ങള്‍ക്കിടെയാണ് 2020 ഫെബ്രുവരിയില്‍ വടക്കുകിഴക്കന്‍ ദല്‍ഹിയില്‍ വ്യാപകമായ അക്രമസംഭവങ്ങള്‍ ഉണ്ടായത്. കലാപത്തില്‍ 53 പേര്‍ കൊല്ലപ്പെടുകയും 700ലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
കേസില്‍ വിചാരണ ആരംഭിക്കാതെ ദീര്‍ഘകാലം തടങ്കലില്‍ തുടരുന്നത് ഭരണഘടന ഉറപ്പുനല്‍കുന്ന വ്യക്തിസ്വാതന്ത്ര്യത്തെ ബാധിക്കുന്നുവെന്നായിരുന്നു ഉമര്‍ ഖാലിദിന്റെയും ഷര്‍ജീല്‍ ഇമാമിന്റെയും ജാമ്യാപേക്ഷകളിലെ പ്രധാന വാദം. ഇരുവരുടെയും ജാമ്യാപേക്ഷകള്‍ ജൂലൈ 4ന് ദല്‍ഹി കോടതി തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് ഷര്‍ജീലിന്റെ സ്ഥിരം ജാമ്യാപേക്ഷ ദല്‍ഹി ഹൈക്കോടതിയുടെ പരിഗണനയിലെത്തിയത്. അതിനിടെയാണ് ബന്ധുവിന്റെ വിവാഹത്തില്‍ പങ്കെടുക്കുന്നതിനായി ഏഴ് ദിവസത്തെ ഇടക്കാല ജാമ്യം ലഭിച്ചിരിക്കുന്നത്.
ഷര്‍ജീലിന് നേരത്തെയും സമാനമായി ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. സഹോദരന്റെ വിവാഹത്തില്‍ പങ്കെടുക്കുന്നതിനായി മാര്‍ച്ച് 20 മുതല്‍ 30 വരെ പത്ത് ദിവസത്തേക്കാണ് അന്ന് ജാമ്യം അനുവദിച്ചത്.
താഹിര്‍ ഹുസൈന്‍, ഉമര്‍ ഖാലിദ്, ഖാലിദ് സൈഫി, ഇഷ്‌റത്ത് ജഹാന്‍, മീരാന്‍ ഹൈദര്‍, ഗുല്‍ഫിഷ ഫാത്തിമ, ഷിഫാ ഉര്‍ റഹ്മാന്‍, ആസിഫ് ഇഖ്ബാല്‍ തന്‍ഹ, ഷദാബ് അഹമ്മദ്, തസ്ലീം അഹമ്മദ്, സലീം മാലിക്, മുഹമ്മദ് സലീം ഖാന്‍, അഥര്‍ ഖാന്‍, ഷര്‍ജീല്‍ ഇമാം, ഫൈസാന്‍ ഖാന്‍ തുടങ്ങിയവരാണ് കേസിലെ മറ്റു പ്രതികള്‍. ആസിഫ് ഇഖ്ബാല്‍ തന്‍ഹ, ദേവാംഗന കലിത, നതാഷ നര്‍വാള്‍ എന്നിവര്‍ക്ക് വിവിധ ഘട്ടങ്ങളില്‍ ജാമ്യം ലഭിച്ചിട്ടുണ്ട്. ഗര്‍ഭിണിയായിരുന്ന സാഹചര്യത്തില്‍ മാനുഷിക പരിഗണനയുടെ അടിസ്ഥാനത്തില്‍ സഫൂറ സര്‍ഗാറിനും ജാമ്യം അനുവദിച്ചിരുന്നു. ഷര്‍ജീലിന്റെ സ്ഥിരം ജാമ്യാപേക്ഷ ഹൈക്കോടതി സെപ്റ്റംബര്‍ 30ന് പരിഗണിക്കും.

Latest News

*റിയാദ് വിമാനത്താവള ആക്രമണം: ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരൻ മരിച്ചു; 10 പേർ ചികിത്സയിൽ*
*റിയാദ് വിമാനത്താവള ആക്രമണം: ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരൻ മരിച്ചു; 10 പേർ ചികിത്സയിൽ*
October 11, 2026
ഡോ. കെ.പി. സുലൈമാന്‍ ഹാജിക്ക് കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി സ്വീകരണം നല്‍കി
ഡോ. കെ.പി. സുലൈമാന്‍ ഹാജിക്ക് കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി സ്വീകരണം നല്‍കി
October 11, 2026
തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ റിയാദ് ഒഐസിസിയുടെ പ്രതിഷേധ വലയം
തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ റിയാദ് ഒഐസിസിയുടെ പ്രതിഷേധ വലയം
October 11, 2026
റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ആക്രമണം; ടെര്‍മിനല്‍ 4-ല്‍ തീപിടിത്തം
റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ആക്രമണം; ടെര്‍മിനല്‍ 4-ല്‍ തീപിടിത്തം
October 11, 2026
ദമ്മാമില്‍ ആവേശത്തിരയിളക്കി 'HMR മാഡ്രിഡ് സോക്കര്‍ 2026'-ന് വര്‍ണ്ണാഭമായ തുടക്കം
ദമ്മാമില്‍ ആവേശത്തിരയിളക്കി 'HMR മാഡ്രിഡ് സോക്കര്‍ 2026'-ന് വര്‍ണ്ണാഭമായ തുടക്കം
October 11, 2026
വായനയുടെയും എഴുത്തിന്റെയും അനുഭവലോകം തുറന്ന് 'എഴുത്തുകാരും പുസ്തകങ്ങളും'
വായനയുടെയും എഴുത്തിന്റെയും അനുഭവലോകം തുറന്ന് 'എഴുത്തുകാരും പുസ്തകങ്ങളും'
October 11, 2026
സൗദി കെ.എം.സി.സി സാമൂഹ്യ സുരക്ഷാ പദ്ധതി കോ-ഓര്‍ഡിനേറ്റര്‍ പരിശീലന ക്യാമ്പ് സമാപിച്ചു
സൗദി കെ.എം.സി.സി സാമൂഹ്യ സുരക്ഷാ പദ്ധതി കോ-ഓര്‍ഡിനേറ്റര്‍ പരിശീലന ക്യാമ്പ് സമാപിച്ചു
October 11, 2026
ഡല്‍ഹിയില്‍ പ്രതിഷേധക്കാര്‍ക്ക് നേരെ ആക്രമണം: നാലുപേര്‍ പോലീസ് പിടിയില്‍
ഡല്‍ഹിയില്‍ പ്രതിഷേധക്കാര്‍ക്ക് നേരെ ആക്രമണം: നാലുപേര്‍ പോലീസ് പിടിയില്‍
October 11, 2026
പാകിസ്ഥാനിലെ ഖൈബര്‍ പഖ്തൂണ്‍ഖ്വയില്‍ അടിയന്തരാവസ്ഥ; മുഖ്യമന്ത്രി സുഹൈല്‍ അഫ്രീദി അറസ്റ്റില്‍
പാകിസ്ഥാനിലെ ഖൈബര്‍ പഖ്തൂണ്‍ഖ്വയില്‍ അടിയന്തരാവസ്ഥ; മുഖ്യമന്ത്രി സുഹൈല്‍ അഫ്രീദി അറസ്റ്റില്‍
October 11, 2026
'എന്നെ തടങ്കലില്‍ വെച്ചതല്ല, തട്ടിക്കൊണ്ടുപോയതാണ്': മോചിതനായ ശേഷം ധ്രുവ് രാഠി
'എന്നെ തടങ്കലില്‍ വെച്ചതല്ല, തട്ടിക്കൊണ്ടുപോയതാണ്': മോചിതനായ ശേഷം ധ്രുവ് രാഠി
October 11, 2026