l o a d i n g

കായികം

ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍

Thumbnail
Publisher By     Staff Reporter
September 22, 2026


സാനോ: പുരുഷ ക്രിക്കറ്റില്‍ ലോക ചാമ്പ്യന്മാരായ ഇന്ത്യയെ വിറപ്പിച്ച് ആതിഥേയരായ ജപ്പാന്‍. ഇന്ത്യജപ്പാന്‍ നയതന്ത്രബന്ധത്തിന്റെ 75ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായാണ് മത്സരം സംഘടിപ്പിച്ചത്. എന്നാല്‍ മത്സരം ആരംഭിച്ചതോടെ സൗഹൃദത്തിന്റെ അന്തരീക്ഷത്തിനപ്പുറം കടുത്ത പോരാട്ടമാണ് അരങ്ങേറിയത്. മഴയെ തുടര്‍ന്ന് അഞ്ച് ഓവര്‍ വീതമായി ചുരുക്കിയ മത്സരത്തില്‍ ജപ്പാനെതിരെ ഇന്ത്യ വെറും രണ്ടു റണ്‍സിനാണ് രക്ഷപ്പെട്ടത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 5 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 32 റണ്‍സെടുത്തപ്പോള്‍, ജപ്പാന് മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 30 റണ്‍സ് മാത്രമാണ് നേടാനായത്. ഇതോടെ അഞ്ച് ഓവര്‍ മത്സരത്തില്‍ ഏറ്റവും കുറഞ്ഞ സ്‌കോര്‍ വിജയകരമായി പ്രതിരോധിക്കുന്ന ടീമെന്ന റെക്കോര്‍ഡും ഇന്ത്യ സ്വന്തമാക്കി.
ഇന്ത്യയും ജപ്പാനും തമ്മിലുള്ള ആദ്യ ടി20 അന്താരാഷ്ട്ര മത്സരമായിരുന്നു സാനോയില്‍ നടന്നത്.
രണ്ട് ദിവസമായി പെയ്ത കനത്ത മഴയെ തുടര്‍ന്ന് മത്സരം ആരംഭിക്കാന്‍ ഏറെ വൈകി. ഔട്ട്ഫീല്‍ഡും പിച്ചും നനഞ്ഞ നിലയിലായിരുന്നതിനാല്‍ ഉണങ്ങാനുള്ള സൗകര്യങ്ങളുടെ പരിമിതിയും തിരിച്ചടിയായി. ഒടുവില്‍ ടി20 മത്സരമായി പരിഗണിക്കാനുള്ള ഏറ്റവും കുറഞ്ഞ സമയപരിധിയില്‍ മത്സരം അഞ്ച് ഓവര്‍ വീതമാക്കി ചുരുക്കുകയായിരുന്നു.
ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തിരഞ്ഞെടുത്തു. എന്നാല്‍ സ്പിന്നിനെ അനുകൂലിച്ച മന്ദഗതിയിലുള്ള പിച്ചില്‍ ഇന്ത്യന്‍ ബാറ്റര്‍മാര്‍ക്ക് പ്രതീക്ഷിച്ച രീതിയില്‍ ആക്രമിക്കാനായില്ല. ആദ്യ പന്തില്‍ തന്നെ അഭിഷേക് ശര്‍മ പുറത്തായതോടെ ഇന്ത്യ സമ്മര്‍ദത്തിലായി. മത്സരത്തിലെ പത്ത് ഓവറുകളും സ്പിന്നര്‍മാരാണ് എറിഞ്ഞത്. ആകെ നാല് ബൗണ്ടറികള്‍ മാത്രമാണ് പിറന്നത്.
ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ 12 പന്തില്‍ 16 റണ്‍സെടുത്ത് ഇന്ത്യയുടെ ഇന്നിങ്‌സിനെ മുന്നോട്ടുകൊണ്ടുപോയി. വലിയ ഷോട്ടുകള്‍ക്ക് ശ്രമിക്കുന്നതിനുപകരം സാഹചര്യത്തിനനുസരിച്ച് ബാറ്റ് ചെയ്യുകയായിരുന്നു അയ്യര്‍. ഒടുവില്‍ ഇന്ത്യ 5 ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ 32 റണ്‍സിലെത്തി.
32 റണ്‍സ് എന്ന ചെറിയ വിജയലക്ഷ്യം ജപ്പാന് അനുകൂലമാകുമെന്നായിരുന്നു പ്രതീക്ഷ. എന്നാല്‍ ഇന്ത്യയുടെ സ്പിന്നര്‍മാര്‍ തുടക്കത്തില്‍ തന്നെ സമ്മര്‍ദം സൃഷ്ടിച്ചു. രണ്ട് ഓവര്‍ പൂര്‍ത്തിയാകുമ്പോള്‍ ജപ്പാന് 8 റണ്‍സിന് രണ്ട് വിക്കറ്റ് നഷ്ടമായി. മൂന്നാം ഓവറില്‍ രവി ബിഷ്‌ണോയിക്കെതിരെ 10 റണ്‍സും നാലാം ഓവറില്‍ വാഷിങ്ടണ്‍ സുന്ദറിനെതിരെ ഏഴ് റണ്‍സും നേടി ജപ്പാന്‍ തിരിച്ചുവന്നു. അവസാന ഓവറില്‍ ജയിക്കാന്‍ എട്ട് റണ്‍സ് മാത്രമാണ് വേണ്ടിയിരുന്നത്.
നിര്‍ണായകമായ അവസാന ഓവര്‍ അക്‌സര്‍ പട്ടേലിനായിരുന്നു. രണ്ട് ഓവറില്‍ ഏഴ് റണ്‍സ് മാത്രം വഴങ്ങിയ അക്‌സര്‍ നിര്‍ണായക ഘട്ടത്തിലും മികച്ച നിയന്ത്രണം പുലര്‍ത്തി. ജപ്പാന്‍ വിജയത്തിലേക്ക് അടുത്തെത്തിയെങ്കിലും അവസാന ഓവറില്‍ ആവശ്യമായ റണ്‍സ് നേടാനായില്ല.
ലെഗ് സൈഡ് വൈഡുമായി ബന്ധപ്പെട്ട അമ്പയറിങ് തീരുമാനവും അവസാന ഓവറില്‍ വിവാദമായി. ഒരു വൈഡ് തീരുമാനം സ്‌ക്വയര്‍ലെഗ് അമ്പയര്‍ ഇടപെട്ട് തിരുത്തിയതോടെ ജപ്പാന്റെ വിജയസാധ്യത വീണ്ടും മാറി. ഒടുവില്‍ 30 റണ്‍സില്‍ ജപ്പാന്റെ ഇന്നിങ്‌സ് അവസാനിച്ചു.
ജപ്പാനുവേണ്ടി കണ്ടെല്‍ കഡോവാക്കിഫ്‌ലെമിങ് 12 റണ്‍സുമായി ടോപ് സ്‌കോററായി. ഇന്ത്യക്കായി വാഷിങ്ടണ്‍ സുന്ദര്‍ രണ്ട് ഓവറില്‍ 13 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റ് വീഴ്ത്തി.

Latest News

ഡ്രോൺ ആക്രമണത്തിൽ രണ്ട് ഇറ്റാലിയൻ പൗരന്മാർ കൊല്ലപ്പെട്ട സംഭവം; ഇറാൻ അംബാസഡറെ വിളിച്ചുവരുത്തി കുവൈത്ത്
ഡ്രോൺ ആക്രമണത്തിൽ രണ്ട് ഇറ്റാലിയൻ പൗരന്മാർ കൊല്ലപ്പെട്ട സംഭവം; ഇറാൻ അംബാസഡറെ വിളിച്ചുവരുത്തി കുവൈത്ത്
November 27, 2026
ന്യൂസിലാന്‍ഡില്‍ തൂക്കുസഭ; അധികാരത്തുടര്‍ച്ചയ്ക്കായി ഭരണസഖ്യത്തിന് മുന്നില്‍ കടമ്പകളേറെ
ന്യൂസിലാന്‍ഡില്‍ തൂക്കുസഭ; അധികാരത്തുടര്‍ച്ചയ്ക്കായി ഭരണസഖ്യത്തിന് മുന്നില്‍ കടമ്പകളേറെ
November 27, 2026
 ഉത്തരേന്ത്യയിലെ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലും മുസ്ലിം ലീഗ് സാന്നിധ്യമാകും: സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍
ഉത്തരേന്ത്യയിലെ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലും മുസ്ലിം ലീഗ് സാന്നിധ്യമാകും: സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍
November 27, 2026
 ജിസാന്‍ എണ്ണ ശുദ്ധീകരണ ശാലയ്ക്ക് നേരെ ആക്രമണം; ഒരു നേപ്പാള്‍ സ്വദേശി മരിച്ചു, നിരവധി പേര്‍ക്ക് പരിക്ക്: തീപിടുത്തം നിയന്ത്രണ വിധേയം
ജിസാന്‍ എണ്ണ ശുദ്ധീകരണ ശാലയ്ക്ക് നേരെ ആക്രമണം; ഒരു നേപ്പാള്‍ സ്വദേശി മരിച്ചു, നിരവധി പേര്‍ക്ക് പരിക്ക്: തീപിടുത്തം നിയന്ത്രണ വിധേയം
November 27, 2026
ക്ഷേമ പെന്‍ഷന്‍: പ്രവാസികള്‍ക്ക് നേരിയ ആശ്വാസം; മുടങ്ങിയിരുന്ന പെന്‍ഷന്റെ ഒരു മാസത്തെ വിഹിതം ലഭിച്ചു
ക്ഷേമ പെന്‍ഷന്‍: പ്രവാസികള്‍ക്ക് നേരിയ ആശ്വാസം; മുടങ്ങിയിരുന്ന പെന്‍ഷന്റെ ഒരു മാസത്തെ വിഹിതം ലഭിച്ചു
November 27, 2026
ജിദ്ദ മുന്‍ പ്രവാസി വിജയകുമാര്‍ നിര്യാതനായി
ജിദ്ദ മുന്‍ പ്രവാസി വിജയകുമാര്‍ നിര്യാതനായി
November 27, 2026
ഹിന്ദുവിന്റെ ബൈബിള്‍ സന്ദേശം, മുസലിമിന്റെ ഭാഷാന്തരം; ഇത് കേരളാ മോഡല്‍ -മുഖ്യമന്ത്രി
ഹിന്ദുവിന്റെ ബൈബിള്‍ സന്ദേശം, മുസലിമിന്റെ ഭാഷാന്തരം; ഇത് കേരളാ മോഡല്‍ -മുഖ്യമന്ത്രി
November 27, 2026
ബട്ടര്‍ ചിക്കനും കുര്‍മയും; പാക്  ബഹിരാകാശ സഞ്ചാരിക്കായി  നൂറിലേറെ ഹലാല്‍ വിഭവങ്ങള്‍
ബട്ടര്‍ ചിക്കനും കുര്‍മയും; പാക് ബഹിരാകാശ സഞ്ചാരിക്കായി നൂറിലേറെ ഹലാല്‍ വിഭവങ്ങള്‍
November 27, 2026
സി.പി.എമ്മിന്റെ 'കുഴി തോണ്ടിയ' സിംഗൂരില്‍ പുതിയ ചരിത്രം എഴുതാന്‍ ബി.ജെ.പി
സി.പി.എമ്മിന്റെ 'കുഴി തോണ്ടിയ' സിംഗൂരില്‍ പുതിയ ചരിത്രം എഴുതാന്‍ ബി.ജെ.പി
November 27, 2026
ലുക്കൗട്ട് നോട്ടീസ് കിട്ടിയിട്ടും ദീപ്‌കെ നാഗ്പൂരില്‍ റാലിയില്‍
ലുക്കൗട്ട് നോട്ടീസ് കിട്ടിയിട്ടും ദീപ്‌കെ നാഗ്പൂരില്‍ റാലിയില്‍
November 27, 2026