l o a d i n g

ബിസിനസ്

സെപ്റ്റംബര്‍ 23-ഓടെ എല്ലാ ഇറാനിയന്‍ വിമാന സര്‍വീസുകളും നിലക്കുമെന്ന് അമേരിക്ക

Thumbnail
Publisher By     Staff Reporter
September 22, 2026

ന്യൂയോര്‍ക്ക്: അമേരിക്കയുടെ കടുത്ത ഉപരോധത്തെ തുടര്‍ന്ന് ഇറാനിയന്‍ വിമാനക്കമ്പനികള്‍ രണ്ട് ദിവസത്തിനുള്ളില്‍ അന്താരാഷ്ട്ര തലത്തില്‍ പ്രതിസന്ധിയിലാകുമെന്ന് യു.എസ് ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസ്സെന്റ്. സെപ്റ്റംബര്‍ 23-ഓടെ ലോകമെമ്പാടുമുള്ള എല്ലാ ഇറാനിയന്‍ വിമാന സര്‍വീസുകളും സ്തംഭിക്കുമെന്ന് ബെസ്സെന്റ് 'സി.എന്‍.ബി.സി'-ക്ക് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.

'അവ ഇറങ്ങുകയാണെങ്കില്‍, ഇന്ധനം നല്‍കാനോ ലാന്‍ഡിങ് സേവനങ്ങള്‍ നല്‍കാനോ ടിക്കറ്റ് വില്‍ക്കാനോ പാടില്ല. അല്ലാത്തപക്ഷം നിങ്ങള്‍ ഡോളര്‍ സംവിധാനത്തില്‍ നിന്ന് പുറത്താക്കപ്പെടും,' അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ടെഹ്റാനുമേല്‍ സമ്മര്‍ദ്ദം തുടരുന്നതിന്റെ ഭാഗമായാണ് ട്രംപ് ഭരണകൂടത്തിന്റെ ഈ നീക്കം.

ഈ മുന്നറിയിപ്പ് ഇറാനിയന്‍ വിമാനക്കമ്പനികളെ മാത്രമല്ല, വിദേശത്ത് പ്രവര്‍ത്തിക്കാന്‍ അവരെ സഹായിക്കുന്ന വിമാനത്താവളങ്ങള്‍, ഇന്ധന വിതരണക്കാര്‍, ടിക്കറ്റിംഗ് കമ്പനികള്‍ എന്നിവരെക്കൂടി ലക്ഷ്യമിട്ടുള്ളതാണ്. യു.എസും ഇറാനും തമ്മിലുള്ള യുദ്ധം തുടരുന്നതും, ടെഹ്റാനെതിരെ ട്രംപ് ഭരണകൂടം നടപ്പിലാക്കുന്ന ശക്തമായ സാമ്പത്തിക നീക്കങ്ങളുടെ ഏറ്റവും പുതിയ ഘട്ടവുമാണ് ഈ ഭീഷണി.

ഈ മാസം ആദ്യം, യു.എസ് ട്രഷറി ഇതുവരെ ലക്ഷ്യമിട്ടിട്ടില്ലാത്ത ഔദ്യോഗഗി വിമാക്കമ്പനി കൂടാതെ എല്ലാ ഇറാനിയന്‍ വിമാനക്കമ്പനികള്‍ക്കും മേല്‍ ഉപരോധം ഏര്‍പ്പെടുത്തിയിരുന്നു. കൂടാതെ, ഇറാന്റെ വ്യോമയാന മേഖലയെ സഹായിക്കുന്നതായി ആരോപിക്കപ്പെടുന്ന ഇറാന് പുറത്തുള്ള കമ്പനികളെയും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

വര്‍ഷങ്ങളായുള്ള യു.എസ് ഉപരോധം കാരണം ഇറാനിയന്‍ വ്യോമയാന വ്യവസായം ഇതിനകം തന്നെ കടുത്ത പ്രതിസന്ധിയിലായിരുന്നു. ഇത് പുതിയ വിമാനങ്ങള്‍ വാങ്ങുന്നതിനും സ്‌പെയര്‍ പാര്‍ട്‌സ്, അറ്റകുറ്റപ്പണി സേവനങ്ങള്‍ എന്നിവ ലഭിക്കുന്നതിനും വിമാനക്കമ്പനികള്‍ക്ക് വലിയ തടസ്സങ്ങള്‍ സൃഷ്ടിച്ചിരുന്നു.

അന്താരാഷ്ട്ര സാമ്പത്തിക വ്യവസ്ഥയില്‍ നിന്ന് ഇറാനെ ഒറ്റപ്പെടുത്താന്‍ ലക്ഷ്യമിട്ടുള്ള വലിയൊരു ഉപരോധ വ്യവസ്ഥയുടെ ഭാഗമാണ് ഈ നടപടികള്‍. ഊര്‍ജ്ജം, ഷിപ്പിംഗ്, സാങ്കേതികവിദ്യ, സ്വര്‍ണ്ണം, ഡിജിറ്റല്‍ ആസ്തികള്‍ തുടങ്ങിയ മേഖലകളില്‍ ഇറാനുമായി വ്യാപാരം നടത്തുന്ന വിദേശ കമ്പനികള്‍ക്ക് സ്വന്തം നിലയില്‍ കനത്ത ശിക്ഷാ നടപടികള്‍ നേരിടേണ്ടിവരുമെന്ന് യു.എസിന്റെ സെക്കന്‍ഡറി ഉപരോധങ്ങള്‍ മുന്നറിയിപ്പ് നല്‍കുന്നു.

Latest News

*റിയാദ് വിമാനത്താവള ആക്രമണം: ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരൻ മരിച്ചു; 10 പേർ ചികിത്സയിൽ*
*റിയാദ് വിമാനത്താവള ആക്രമണം: ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരൻ മരിച്ചു; 10 പേർ ചികിത്സയിൽ*
October 11, 2026
ഡോ. കെ.പി. സുലൈമാന്‍ ഹാജിക്ക് കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി സ്വീകരണം നല്‍കി
ഡോ. കെ.പി. സുലൈമാന്‍ ഹാജിക്ക് കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി സ്വീകരണം നല്‍കി
October 11, 2026
തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ റിയാദ് ഒഐസിസിയുടെ പ്രതിഷേധ വലയം
തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ റിയാദ് ഒഐസിസിയുടെ പ്രതിഷേധ വലയം
October 11, 2026
റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ആക്രമണം; ടെര്‍മിനല്‍ 4-ല്‍ തീപിടിത്തം
റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ആക്രമണം; ടെര്‍മിനല്‍ 4-ല്‍ തീപിടിത്തം
October 11, 2026
ദമ്മാമില്‍ ആവേശത്തിരയിളക്കി 'HMR മാഡ്രിഡ് സോക്കര്‍ 2026'-ന് വര്‍ണ്ണാഭമായ തുടക്കം
ദമ്മാമില്‍ ആവേശത്തിരയിളക്കി 'HMR മാഡ്രിഡ് സോക്കര്‍ 2026'-ന് വര്‍ണ്ണാഭമായ തുടക്കം
October 11, 2026
വായനയുടെയും എഴുത്തിന്റെയും അനുഭവലോകം തുറന്ന് 'എഴുത്തുകാരും പുസ്തകങ്ങളും'
വായനയുടെയും എഴുത്തിന്റെയും അനുഭവലോകം തുറന്ന് 'എഴുത്തുകാരും പുസ്തകങ്ങളും'
October 11, 2026
സൗദി കെ.എം.സി.സി സാമൂഹ്യ സുരക്ഷാ പദ്ധതി കോ-ഓര്‍ഡിനേറ്റര്‍ പരിശീലന ക്യാമ്പ് സമാപിച്ചു
സൗദി കെ.എം.സി.സി സാമൂഹ്യ സുരക്ഷാ പദ്ധതി കോ-ഓര്‍ഡിനേറ്റര്‍ പരിശീലന ക്യാമ്പ് സമാപിച്ചു
October 11, 2026
ഡല്‍ഹിയില്‍ പ്രതിഷേധക്കാര്‍ക്ക് നേരെ ആക്രമണം: നാലുപേര്‍ പോലീസ് പിടിയില്‍
ഡല്‍ഹിയില്‍ പ്രതിഷേധക്കാര്‍ക്ക് നേരെ ആക്രമണം: നാലുപേര്‍ പോലീസ് പിടിയില്‍
October 11, 2026
പാകിസ്ഥാനിലെ ഖൈബര്‍ പഖ്തൂണ്‍ഖ്വയില്‍ അടിയന്തരാവസ്ഥ; മുഖ്യമന്ത്രി സുഹൈല്‍ അഫ്രീദി അറസ്റ്റില്‍
പാകിസ്ഥാനിലെ ഖൈബര്‍ പഖ്തൂണ്‍ഖ്വയില്‍ അടിയന്തരാവസ്ഥ; മുഖ്യമന്ത്രി സുഹൈല്‍ അഫ്രീദി അറസ്റ്റില്‍
October 11, 2026
'എന്നെ തടങ്കലില്‍ വെച്ചതല്ല, തട്ടിക്കൊണ്ടുപോയതാണ്': മോചിതനായ ശേഷം ധ്രുവ് രാഠി
'എന്നെ തടങ്കലില്‍ വെച്ചതല്ല, തട്ടിക്കൊണ്ടുപോയതാണ്': മോചിതനായ ശേഷം ധ്രുവ് രാഠി
October 11, 2026