l o a d i n g

സർഗ്ഗവീഥി

ത്രിദിന ദേശീയ കാവ്യോത്സവത്തിന് ഇടപ്പള്ളിയില്‍ പ്രൗഢോജ്ജ്വല തുടക്കം

Thumbnail

ദേശീയ കാവ്യോത്സവം ഇടപ്പള്ളി ചങ്ങമ്പുഴ പാർക്കിൽ തമിഴ്‌ കവയിത്രി കുട്ടി രേവതി ഉദ്‌ഘാടനം ചെയ്യുന്നു.

Publisher By     Staff Reporter
September 18, 2026

കൊച്ചി: ചങ്ങമ്പുഴയുടെയും ഇടപ്പള്ളിയുടെയും വൈലോപ്പിള്ളിയുടെയും കാവ്യസ്മരണകള്‍ നിറയുന്ന ഇടപ്പള്ളിയുടെ മണ്ണില്‍ മൂന്നുദിവസത്തെ ദേശീയ കാവ്യോത്സവത്തിനു പ്രൗഢോജ്ജ്വല തുടക്കം. ചങ്ങമ്പുഴ കൃഷ്ണപിള്ളയുടെ 'രമണന്‍', ഇടപ്പള്ളി രാഘവന്‍പിള്ളയുടെ 'മണിനാദം', വൈലോപ്പിള്ളി ശ്രീധരമേനോന്റെ 'മാമ്പഴം' എന്നിവയുടെ 90-ാം വാര്‍ഷികാചരണത്തിന്റെ ഭാഗമായി എറണാകുളം ജില്ലാ ലൈബ്രറി കൗണ്‍സില്‍ സംഘടിപ്പിക്കുന്ന 'ദേശീയ കാവ്യോത്സവം 2026' ചങ്ങമ്പുഴ പാര്‍ക്കില്‍ തമിഴ് കവയിത്രിയും ആക്ടിവിസ്റ്റുമായ രേവതി സുയംബുലിംഗം (കുട്ടി രേവതി) ഉദ്ഘാടനം ചെയ്തു.

അവകാശ സംരക്ഷണ പോരാട്ട വീര്യമാണ് തന്റെ കവിതകള്‍ക്കു പ്രേരണയെന്ന് കുട്ടി രേവതി പറഞ്ഞു. അതിക്രമങ്ങള്‍ക്കും അടിച്ചമര്‍ത്തലുകള്‍ക്കുമെതിരെ സ്വാതന്ത്ര്യത്തിന്റെ ആയുധമായി കവിതകളെ ഉപയോഗിക്കാമെന്ന് ശ്രീലങ്കന്‍ ഈഴ സ്ത്രീ കവിതകള്‍ തെളിയിച്ചതായും കുട്ടിരേവതി പറഞ്ഞു.

സംഘാടകസമിതി ചെയര്‍മാന്‍ കെ. ജയകുമാര്‍ അധ്യക്ഷത വഹിച്ചു. ആധുനിക സമൂഹത്തില്‍ കവിതകള്‍ വായിക്കപ്പെടുന്നുണ്ടോ എന്ന് സംശയിക്കേണ്ട സാഹചര്യമാണുള്ളതെന്നും, മലയാള കവികള്‍ക്ക് ഇന്നത്തെ കാലഘട്ടത്തില്‍ അര്‍ഹമായ പ്രാധാന്യം ലഭിക്കുന്നുണ്ടോ എന്ന് ആത്മപരിശോധന നടത്താന്‍ ഈ കാവ്യോത്സവം സഹായകമാകട്ടെ എന്നും അദ്ദേഹം പറഞ്ഞു.

ചടങ്ങില്‍ ഉമ തോമസ് എംഎല്‍എ, കേരള സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി വി കെ മധു, ജില്ലാ ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് ഷാജി ജോര്‍ജ് പ്രണത, സെക്രട്ടറി പി ജി സജീവ്, താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി ഡി ആര്‍ രാജേഷ് എന്നിവര്‍ സംസാരിച്ചു. കാവ്യോത്സവ മല്‍സര വിജയികള്‍ക്ക് സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് ഡോ. ധര്‍മ്മരാജ് അടാട്ട് സമ്മാനം നല്‍കി. ചങ്ങമ്പുഴയുടെ മകള്‍ ലളിത ചങ്ങമ്പുഴ പതാക ഉയര്‍ത്തി.

തുടര്‍ന്ന് ബഹുഭാഷാ കവിയരങ്ങ് കന്നട കവി ഡോ. എച്ച് എല്‍ പുഷ്പ ഉദ്ഘാടനം ചെയ്തു. കുട്ടി രേവതിയുമായുള്ള മുഖാമുഖവുമുണ്ടായി. വൈലോപ്പിള്ളി കവിതയിലെ വൈരുദ്ധ്യങ്ങള്‍ എന്ന വിഷയത്തില്‍ ഡോ. സുനില്‍ പി ഇളയിടം പ്രഭാഷണം നടത്തി.

മൂന്ന് ദിവസങ്ങളിലായി നടക്കുന്ന കാവ്യോത്സവത്തില്‍ സെമിനാറുകള്‍, കവിയരങ്ങ്, മുഖാമുഖം, പ്രഭാഷണങ്ങള്‍ തുടങ്ങിയ വിവിധ പരിപാടികള്‍ അരങ്ങേറും. ജനപ്രതിനിധികള്‍, കവികള്‍, സാംസ്‌കാരിക-അക്കാദമിക് രംഗത്തെ പ്രമുഖര്‍, എഴുത്തുകാര്‍, ലൈബ്രറി പ്രവര്‍ത്തകര്‍ തുടങ്ങി നിരവധിയാളുകള്‍ പരിപാടിയില്‍ പങ്കാളികളാകും.

Latest News

*റിയാദ് വിമാനത്താവള ആക്രമണം: ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരൻ മരിച്ചു; 10 പേർ ചികിത്സയിൽ*
*റിയാദ് വിമാനത്താവള ആക്രമണം: ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരൻ മരിച്ചു; 10 പേർ ചികിത്സയിൽ*
October 11, 2026
ഡോ. കെ.പി. സുലൈമാന്‍ ഹാജിക്ക് കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി സ്വീകരണം നല്‍കി
ഡോ. കെ.പി. സുലൈമാന്‍ ഹാജിക്ക് കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി സ്വീകരണം നല്‍കി
October 11, 2026
തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ റിയാദ് ഒഐസിസിയുടെ പ്രതിഷേധ വലയം
തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ റിയാദ് ഒഐസിസിയുടെ പ്രതിഷേധ വലയം
October 11, 2026
റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ആക്രമണം; ടെര്‍മിനല്‍ 4-ല്‍ തീപിടിത്തം
റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ആക്രമണം; ടെര്‍മിനല്‍ 4-ല്‍ തീപിടിത്തം
October 11, 2026
ദമ്മാമില്‍ ആവേശത്തിരയിളക്കി 'HMR മാഡ്രിഡ് സോക്കര്‍ 2026'-ന് വര്‍ണ്ണാഭമായ തുടക്കം
ദമ്മാമില്‍ ആവേശത്തിരയിളക്കി 'HMR മാഡ്രിഡ് സോക്കര്‍ 2026'-ന് വര്‍ണ്ണാഭമായ തുടക്കം
October 11, 2026
വായനയുടെയും എഴുത്തിന്റെയും അനുഭവലോകം തുറന്ന് 'എഴുത്തുകാരും പുസ്തകങ്ങളും'
വായനയുടെയും എഴുത്തിന്റെയും അനുഭവലോകം തുറന്ന് 'എഴുത്തുകാരും പുസ്തകങ്ങളും'
October 11, 2026
സൗദി കെ.എം.സി.സി സാമൂഹ്യ സുരക്ഷാ പദ്ധതി കോ-ഓര്‍ഡിനേറ്റര്‍ പരിശീലന ക്യാമ്പ് സമാപിച്ചു
സൗദി കെ.എം.സി.സി സാമൂഹ്യ സുരക്ഷാ പദ്ധതി കോ-ഓര്‍ഡിനേറ്റര്‍ പരിശീലന ക്യാമ്പ് സമാപിച്ചു
October 11, 2026
ഡല്‍ഹിയില്‍ പ്രതിഷേധക്കാര്‍ക്ക് നേരെ ആക്രമണം: നാലുപേര്‍ പോലീസ് പിടിയില്‍
ഡല്‍ഹിയില്‍ പ്രതിഷേധക്കാര്‍ക്ക് നേരെ ആക്രമണം: നാലുപേര്‍ പോലീസ് പിടിയില്‍
October 11, 2026
പാകിസ്ഥാനിലെ ഖൈബര്‍ പഖ്തൂണ്‍ഖ്വയില്‍ അടിയന്തരാവസ്ഥ; മുഖ്യമന്ത്രി സുഹൈല്‍ അഫ്രീദി അറസ്റ്റില്‍
പാകിസ്ഥാനിലെ ഖൈബര്‍ പഖ്തൂണ്‍ഖ്വയില്‍ അടിയന്തരാവസ്ഥ; മുഖ്യമന്ത്രി സുഹൈല്‍ അഫ്രീദി അറസ്റ്റില്‍
October 11, 2026
'എന്നെ തടങ്കലില്‍ വെച്ചതല്ല, തട്ടിക്കൊണ്ടുപോയതാണ്': മോചിതനായ ശേഷം ധ്രുവ് രാഠി
'എന്നെ തടങ്കലില്‍ വെച്ചതല്ല, തട്ടിക്കൊണ്ടുപോയതാണ്': മോചിതനായ ശേഷം ധ്രുവ് രാഠി
October 11, 2026