l o a d i n g

ബിസിനസ്

പാര്‍ക്ക് ചെയ്ത വിമാനങ്ങള്‍ക്ക് വൈദ്യുതി എത്തിക്കാന്‍ ആധുനിക സംവിധാനവുമായി സിയാല്‍

Thumbnail
Publisher By     Staff Reporter
September 18, 2026

കൊച്ചി: പരിസ്ഥിതി സൗഹൃദ വിമാനത്താവള പ്രവര്‍ത്തനങ്ങള്‍ക്കായി കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം സിയാല്‍ മറ്റൊരു നിര്‍ണ്ണായക ചുവടുവെപ്പ് കൂടി നടത്തുന്നു. അന്താരാഷ്ട്ര ടെര്‍മിനലില്‍ 15.04 കോടി രൂപ ചെലവില്‍ സ്ഥാപിച്ച ബ്രിഡ്ജ് മൗണ്ടഡ് എക്യുപ്‌മെന്റ് സംവിധാനത്തിന്റെ ഉദ്ഘാടനം സെപ്റ്റംബര്‍ 24-ന് കേരള മുഖ്യമന്ത്രിയും സിയാല്‍ ചെയര്‍മാനുമായ വി ഡി സതീശന്‍ നിര്‍വഹിക്കും.

വിമാനങ്ങള്‍ പാര്‍ക്ക് ചെയ്തിരിക്കുമ്പോള്‍ അവയിലെ വൈദ്യുത ആവശ്യങ്ങള്‍ നിര്‍വ്വഹിക്കുക എന്നതാണ് ബ്രിഡ്ജ് മൗണ്ടഡ് എക്യുപ്‌മെന്റിന്റെ പ്രധാന ചുമതല. സാധാരണയായി വിമാനത്തിനുള്ളിലെ എഞ്ചിനുകളോ ഓക്‌സിലറി പവര്‍ യൂണിറ്റോ പ്രവര്‍ത്തിപ്പിച്ച് അതിലെ ഇന്ധനം ഉപയോഗിച്ചാണ് ഇത്തരം ആവശ്യങ്ങള്‍ക്കുള്ള വൈദ്യുതി കണ്ടെത്തുന്നത്. എന്നാല്‍ ഇത് വലിയ രീതിയിലുള്ള ഇന്ധനച്ചെലവിന് കാരണമാകുന്നു.

ഇതിനു പകരമായി, വിമാനത്തിന് ആവശ്യമായ വൈദ്യുതി പുറമേ നിന്ന് എത്തിക്കുകയാണ് ബി. എം. ഇ. ചെയ്യുന്നത്. വിമാനത്താവളത്തിലെ എയറോബ്രിഡ്ജില്‍ ഘടിപ്പിച്ചിട്ടുള്ള ബി. എം. ഇ. വഴി, പാര്‍ക്ക് ചെയ്തിരിക്കുന്ന വിമാനങ്ങളിലേക്ക് ആവശ്യമായ വൈദ്യുതിയും റീകണ്ടീഷന്‍ ചെയ്ത എയറും നേരിട്ട് ലഭ്യമാക്കുന്നു. ഇതുവഴി വിമാനത്താവളത്തില്‍ പാര്‍ക്ക് ചെയ്തിരിക്കുന്ന വിമാനങ്ങളുടെ ഇന്ധന ഉപയോഗവും മലിനീകരണവും വലിയ അളവില്‍ കുറയ്ക്കാന്‍ സാധിക്കുന്നു.

മണിക്കൂറില്‍ ഏകദേശം 122 മുതല്‍ 145 കിലോഗ്രാം കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് പുറന്തള്ളുന്നത് തടയാനും, ശബ്ദമലിനീകരണം കുറയ്ക്കാനും, ഏപ്രണിലെ പ്രവര്‍ത്തനം കൂടുതല്‍ സംരക്ഷിതവും സുരക്ഷിതവുമാക്കാനും ഇതിലൂടെ സാധിക്കും. ഇത്തരത്തിലുള്ള നൂതന പശ്ചാത്തല സൗകര്യങ്ങള്‍ സ്വന്തം ചെലവില്‍ ഒരുക്കി എയര്‍ലൈന്‍ പങ്കാളികള്‍ക്ക് കൈത്താങ്ങാവുക വഴി കൊച്ചി വിമാനത്താവളത്തെ കൂടുതല്‍ ആകര്‍ഷകമായ ഒരു വ്യോമയാന കേന്ദ്രമാക്കി മാറ്റുകയാണ് സിയാല്‍. ഹരിത വികസനവും സാമ്പത്തിക കാര്യക്ഷമതയും ഒരേസമയം സാധ്യമാക്കുന്ന ഈ പദ്ധതി വ്യോമയാന മേഖലയ്ക്ക് തന്നെ മാതൃകയാണ്.

Latest News

*റിയാദ് വിമാനത്താവള ആക്രമണം: ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരൻ മരിച്ചു; 10 പേർ ചികിത്സയിൽ*
*റിയാദ് വിമാനത്താവള ആക്രമണം: ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരൻ മരിച്ചു; 10 പേർ ചികിത്സയിൽ*
October 11, 2026
ഡോ. കെ.പി. സുലൈമാന്‍ ഹാജിക്ക് കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി സ്വീകരണം നല്‍കി
ഡോ. കെ.പി. സുലൈമാന്‍ ഹാജിക്ക് കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി സ്വീകരണം നല്‍കി
October 11, 2026
തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ റിയാദ് ഒഐസിസിയുടെ പ്രതിഷേധ വലയം
തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ റിയാദ് ഒഐസിസിയുടെ പ്രതിഷേധ വലയം
October 11, 2026
റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ആക്രമണം; ടെര്‍മിനല്‍ 4-ല്‍ തീപിടിത്തം
റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ആക്രമണം; ടെര്‍മിനല്‍ 4-ല്‍ തീപിടിത്തം
October 11, 2026
ദമ്മാമില്‍ ആവേശത്തിരയിളക്കി 'HMR മാഡ്രിഡ് സോക്കര്‍ 2026'-ന് വര്‍ണ്ണാഭമായ തുടക്കം
ദമ്മാമില്‍ ആവേശത്തിരയിളക്കി 'HMR മാഡ്രിഡ് സോക്കര്‍ 2026'-ന് വര്‍ണ്ണാഭമായ തുടക്കം
October 11, 2026
വായനയുടെയും എഴുത്തിന്റെയും അനുഭവലോകം തുറന്ന് 'എഴുത്തുകാരും പുസ്തകങ്ങളും'
വായനയുടെയും എഴുത്തിന്റെയും അനുഭവലോകം തുറന്ന് 'എഴുത്തുകാരും പുസ്തകങ്ങളും'
October 11, 2026
സൗദി കെ.എം.സി.സി സാമൂഹ്യ സുരക്ഷാ പദ്ധതി കോ-ഓര്‍ഡിനേറ്റര്‍ പരിശീലന ക്യാമ്പ് സമാപിച്ചു
സൗദി കെ.എം.സി.സി സാമൂഹ്യ സുരക്ഷാ പദ്ധതി കോ-ഓര്‍ഡിനേറ്റര്‍ പരിശീലന ക്യാമ്പ് സമാപിച്ചു
October 11, 2026
ഡല്‍ഹിയില്‍ പ്രതിഷേധക്കാര്‍ക്ക് നേരെ ആക്രമണം: നാലുപേര്‍ പോലീസ് പിടിയില്‍
ഡല്‍ഹിയില്‍ പ്രതിഷേധക്കാര്‍ക്ക് നേരെ ആക്രമണം: നാലുപേര്‍ പോലീസ് പിടിയില്‍
October 11, 2026
പാകിസ്ഥാനിലെ ഖൈബര്‍ പഖ്തൂണ്‍ഖ്വയില്‍ അടിയന്തരാവസ്ഥ; മുഖ്യമന്ത്രി സുഹൈല്‍ അഫ്രീദി അറസ്റ്റില്‍
പാകിസ്ഥാനിലെ ഖൈബര്‍ പഖ്തൂണ്‍ഖ്വയില്‍ അടിയന്തരാവസ്ഥ; മുഖ്യമന്ത്രി സുഹൈല്‍ അഫ്രീദി അറസ്റ്റില്‍
October 11, 2026
'എന്നെ തടങ്കലില്‍ വെച്ചതല്ല, തട്ടിക്കൊണ്ടുപോയതാണ്': മോചിതനായ ശേഷം ധ്രുവ് രാഠി
'എന്നെ തടങ്കലില്‍ വെച്ചതല്ല, തട്ടിക്കൊണ്ടുപോയതാണ്': മോചിതനായ ശേഷം ധ്രുവ് രാഠി
October 11, 2026