l o a d i n g

ഗൾഫ്

മാധ്യമ പ്രവര്‍ത്തകരുടെ ജോലി തടസ്സപ്പെടുത്തുന്ന പൊലീസ് നടപടി അപലപനീയം: ജിദ്ദ ഇന്ത്യന്‍ മീഡിയ ഫോറം

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
September 17, 2026

ജിദ്ദ: റിപ്പോര്‍ട്ടര്‍ ടി.വിയുടെ വാര്‍ത്താമുറിയില്‍ പൊലീസ് നടത്തിയ പരിശോധനയുടെ പേരില്‍ മാധ്യമപ്രവര്‍ത്തകരുടെ ഔദ്യോഗികവും സ്വകാര്യവുമായ ഫോണുകള്‍ പിടിച്ചുവെച്ചതായുള്ള റിപ്പോര്‍ട്ടുകള്‍ ആശങ്കാജനകമാണെന്ന് ജിദ്ദ ഇന്ത്യന്‍ മീഡിയ ഫോറം പറഞ്ഞു.

നിയമാനുസൃത അന്വേഷണങ്ങള്‍ നടത്താനുള്ള അധികാരം അന്വേഷണ ഏജന്‍സികള്‍ക്കുണ്ടെന്നതില്‍ തര്‍ക്കമില്ല. എന്നാല്‍ അന്വേഷണത്തിന്റെ പേരില്‍ വാര്‍ത്താമുറിയില്‍ പ്രവേശിച്ച് പ്രവര്‍ത്തനം തടസ്സപ്പെടുത്തുന്നതും വാര്‍ത്താ സംപ്രേഷണത്തെ ബാധിക്കുന്ന നടപടികള്‍ സ്വീകരിക്കുന്നതും മാധ്യമപ്രവര്‍ത്തകരില്‍ ഭീതിയുണ്ടാക്കുന്നതും അംഗീകരിക്കാനാവില്ല.

മാധ്യമ സ്ഥാപനത്തിനെതിരെയുള്ള കേസുമായി നേരിട്ട് ബന്ധമില്ലാത്ത മാധ്യമപ്രവര്‍ത്തകരുടെ ആശയവിനിമയ ഉപകരണങ്ങള്‍ പിടിച്ചെടുക്കുന്നതായുള്ള ആരോപണം ഗൗരവമായി പരിശോധിക്കപ്പെടണം. ജനാധിപത്യത്തിന്റെ അടിസ്ഥാനസ്തംഭങ്ങളിലൊന്നായ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തിന് തടസ്സമുണ്ടാക്കുന്ന നടപടികള്‍ അഭിപ്രായസ്വാതന്ത്ര്യത്തിനും പൊതുജനങ്ങളുടെ അറിയാനുള്ള അവകാശത്തിനുമെതിരായ കടന്നുകയറ്റമാണ്. അന്വേഷണ നടപടികള്‍ സുതാര്യവും നിയമാനുസൃതവും മാധ്യമസ്വാതന്ത്ര്യത്തെ മാനിക്കുന്നതുമായിരിക്കണമെന്ന് ജിദ്ദ ഇന്ത്യന്‍ മീഡിയ ഫോറം ആവശ്യപ്പെട്ടു.

മാധ്യമപ്രവര്‍ത്തകര്‍ക്ക് സ്വതന്ത്രമായും നിര്‍ഭയമായും ജോലി ചെയ്യാനുള്ള സാഹചര്യം ഉറപ്പാക്കേണ്ടത് ജനാധിപത്യ സര്‍ക്കാരിന്റെ ഉത്തരവാദിത്വമാണ്. മാധ്യമസ്വാതന്ത്ര്യം സംരക്ഷിക്കുന്നതിന് കേരളത്തിലെ മാധ്യമപ്രവര്‍ത്തകരും സംഘടനകളും നടത്തുന്ന ജനാധിപത്യപരമായ പ്രതിഷേധങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നതായും ജിദ്ദ ഇന്ത്യന്‍ മീഡിയ ഫോറം അറിയിച്ചു.

Latest News

റൊണാള്‍ഡോയുടെ ചുമലിലേറി അന്നസ്ര്‍, ആയിരം ഗോളിലേക്ക് ഒരു ചുവട് കൂടി
റൊണാള്‍ഡോയുടെ ചുമലിലേറി അന്നസ്ര്‍, ആയിരം ഗോളിലേക്ക് ഒരു ചുവട് കൂടി
October 13, 2026
റിയാദ് വിമാനത്താവളത്തിനും ഖമീസ് മുശൈത്തിനും നേരെ ഹൂതി ആക്രമണം: ബാലിസ്റ്റിക് മിസൈലുകള്‍ സൗദി സഖ്യസേന തകര്‍ത്തു; റിയാദ് വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം പുന:രാരംഭിക്കല്‍ നീട്ടി
റിയാദ് വിമാനത്താവളത്തിനും ഖമീസ് മുശൈത്തിനും നേരെ ഹൂതി ആക്രമണം: ബാലിസ്റ്റിക് മിസൈലുകള്‍ സൗദി സഖ്യസേന തകര്‍ത്തു; റിയാദ് വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം പുന:രാരംഭിക്കല്‍ നീട്ടി
October 13, 2026
സി.ജെ.പിയെ പഴിച്ച സരിന് പണി കിട്ടി, മണിക്കൂറുകള്‍ക്കകം യു ടേണ്‍
സി.ജെ.പിയെ പഴിച്ച സരിന് പണി കിട്ടി, മണിക്കൂറുകള്‍ക്കകം യു ടേണ്‍
October 13, 2026
 'ഭയം' സൗദികളുടെ നിഘണ്ടുവിലില്ല: ലോക പെട്രോളിയം കോണ്‍ഗ്രസില്‍ അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍
'ഭയം' സൗദികളുടെ നിഘണ്ടുവിലില്ല: ലോക പെട്രോളിയം കോണ്‍ഗ്രസില്‍ അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍
October 12, 2026
ആര്‍ലേക്കറിന് തമിഴ്നാടിന്റെ പൂര്‍ണ ചുമതല; ഓംപ്രകാശ് മാഥുര്‍ കേരള ഗവര്‍ണര്‍
ആര്‍ലേക്കറിന് തമിഴ്നാടിന്റെ പൂര്‍ണ ചുമതല; ഓംപ്രകാശ് മാഥുര്‍ കേരള ഗവര്‍ണര്‍
October 12, 2026
റാബിക് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ഏരിയ കമ്മിറ്റിക്ക് പുതിയ നേതൃത്വം
റാബിക് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ഏരിയ കമ്മിറ്റിക്ക് പുതിയ നേതൃത്വം
October 12, 2026
റിയാദിന് ആഘോഷനിറവേകി ഫോര്‍ക്കാ മെഗാ മേള; ഇരുപതാം വാര്‍ഷികാഘോഷം ഇന്ത്യന്‍ അംബാസഡര്‍ ഉദ്ഘാടനം ചെയ്തു
റിയാദിന് ആഘോഷനിറവേകി ഫോര്‍ക്കാ മെഗാ മേള; ഇരുപതാം വാര്‍ഷികാഘോഷം ഇന്ത്യന്‍ അംബാസഡര്‍ ഉദ്ഘാടനം ചെയ്തു
October 12, 2026
രാജിവെക്കൂ. മാപ്പുസാക്ഷിയാകൂ... ഗ്യാനേഷിനോട് രാഹുല്‍; ചലോ ദല്‍ഹി മാര്‍ച്ച് ചരിത്രമായി
രാജിവെക്കൂ. മാപ്പുസാക്ഷിയാകൂ... ഗ്യാനേഷിനോട് രാഹുല്‍; ചലോ ദല്‍ഹി മാര്‍ച്ച് ചരിത്രമായി
October 12, 2026
പ്രക്ഷോഭം തടയാന്‍ പുതിയ നടപടി, ജന്തര്‍ മന്തറില്‍ പ്രതിഷേധം തടഞ്ഞ് ഉത്തരവ്
പ്രക്ഷോഭം തടയാന്‍ പുതിയ നടപടി, ജന്തര്‍ മന്തറില്‍ പ്രതിഷേധം തടഞ്ഞ് ഉത്തരവ്
October 12, 2026
മാര്‍ച്ചില്‍ അണിനിരന്ന് പതിനായിരങ്ങള്‍, സുപ്രീം കോടതിയില്‍ പ്രവേശിക്കാന്‍ രാഹുലിന് അനുമതി
മാര്‍ച്ചില്‍ അണിനിരന്ന് പതിനായിരങ്ങള്‍, സുപ്രീം കോടതിയില്‍ പ്രവേശിക്കാന്‍ രാഹുലിന് അനുമതി
October 12, 2026