l o a d i n g

ഗൾഫ്

മിഡില്‍ ഈസ്റ്റിലെ സി.ബി.എസ്.ഇ പ്ലസ് ടു പരീക്ഷാ വിവാദം: പുനഃപരീക്ഷാ പ്രഖ്യാപനത്തില്‍ വിദ്യാര്‍ഥികളും രക്ഷിതാക്കളും ആശങ്കയില്‍

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
September 17, 2026

ദുബായ്: ഈ വര്‍ഷം മാര്‍ച്ചില്‍ മേഖലാ സംഘര്‍ഷങ്ങളെത്തുടര്‍ന്ന് റദ്ദാക്കിയ സി.ബി.എസ്.ഇ പ്ലസ് ടു (ക്ലാസ് 12) പരീക്ഷകള്‍ എഴുതാന്‍ മിഡില്‍ ഈസ്റ്റിലെ വിദ്യാര്‍ത്ഥികള്‍ക്ക് ബോര്‍ഡ് പുതിയ അവസരം പ്രഖ്യാപിച്ചെങ്കിലും, ഇത് വളരെ വൈകിപ്പോയെന്ന് വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും. സുപ്രീം കോടതി ഉത്തരവിനെത്തുടര്‍ന്ന് സെപ്റ്റംബര്‍ 15-നാണ് സി.ബി.എസ്.ഇ ഇതുസംബന്ധിച്ച വിജ്ഞാപനം പുറത്തിറക്കിയത്.

മുന്‍പ് മാറ്റിവെച്ച 40 വിഷയങ്ങളിലാണ് വിദ്യാര്‍ത്ഥികള്‍ക്ക് വീണ്ടും പരീക്ഷയെഴുതാന്‍ അവസരം നല്‍കിയിരിക്കുന്നത്. ഇന്റേണല്‍ മാര്‍ക്കുകളുടെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ മുന്‍ ഫലങ്ങളില്‍ തൃപ്തരല്ലാത്ത വിദ്യാര്‍ത്ഥികളുടെ പരാതിയെത്തുടര്‍ന്നാണ് ഈ നടപടി. എന്നാല്‍ പരീക്ഷാഫലം വന്ന് മാസങ്ങള്‍ കഴിഞ്ഞിട്ടും, ഭൂരിഭാഗം വിദ്യാര്‍ത്ഥികളും ഇതിനകം തന്നെ വിവിധ യൂണിവേഴ്‌സിറ്റികളില്‍ പ്രവേശനം നേടി കഴിഞ്ഞു. ചിലരുടെ സ്‌കോറുകള്‍ പുനര്‍മൂല്യനിര്‍ണ്ണയത്തിലൂടെ ഇതിനകം മെച്ചപ്പെടുകയും ചെയ്തിട്ടുണ്ട്.

പ്രായോഗിക ബുദ്ധിമുട്ടുകള്‍ ഏറെ

യൂണിവേഴ്‌സിറ്റി പഠനത്തിനായി മറ്റു രാജ്യങ്ങളിലേക്ക് ചേക്കേറിയ വിദ്യാര്‍ത്ഥികള്‍ക്ക് ഒറിജിനല്‍ രജിസ്റ്റര്‍ ചെയ്ത സെന്ററുകളില്‍ തന്നെ വന്ന് പരീക്ഷ എഴുതേണ്ടി വരുമെന്നത് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. ഇത് വിദ്യാര്‍ത്ഥികള്‍ക്ക് യാത്രാ ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കുമെന്ന് രക്ഷിതാക്കള്‍ ചൂണ്ടിക്കാണിക്കുന്നു.

'ഈ പ്രഖ്യാപനം മെയ് അല്ലെങ്കില്‍ ജൂണ്‍ മാസങ്ങളിലായിരുന്നു വന്നിരുന്നതെങ്കില്‍ സഹായകരമാകുമായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഞങ്ങള്‍ ജീവിതത്തിലെ അടുത്ത ഘട്ടത്തിലേക്ക് കടന്നുകഴിഞ്ഞു' എന്ന് ഇന്ത്യയില്‍ ബിരുദ കോഴ്‌സിനു ചേര്‍ന്ന ഒരു വിദ്യാര്‍ഥി പ്രതികരിച്ചു.

യൂണിവേഴ്‌സിറ്റി പ്രവേശനം നേടിയ ശേഷം ഇത്തരം പ്രഖ്യാപനങ്ങള്‍ വരുന്നത് അനാവശ്യ സമ്മര്‍ദ്ദങ്ങള്‍ ഉണ്ടാക്കുമെന്ന് രക്ഷിതാക്കളും ചൂണ്ടിക്കാട്ടി. കോളേജ് പഠനത്തിനിടയില്‍ വീണ്ടും പ്ലസ് ടു സിലബസ് പഠിക്കുക എന്നത് എളുപ്പമല്ലെന്നും അവര്‍ വ്യക്തമാക്കി.

വിദ്യാര്‍ത്ഥികള്‍ക്ക് പിന്തുണയുമായി സ്‌കൂള്‍ അധികൃതരും രംഗത്തെത്തിയിട്ടുണ്ട്. വിദ്യാര്‍ത്ഥികള്‍ ആവശ്യപ്പെടുകയാണെങ്കില്‍ പരീക്ഷയ്ക്കുള്ള ക്രമീകരണങ്ങള്‍ ചെയ്യാന്‍ തയ്യാറാണെന്ന് ചില സ്‌കൂളുകള്‍ വ്യക്തമാക്കി.

പുനപരീക്ഷയുടെ രജിസ്‌ട്രേഷന്‍ ആരംഭിക്കുന്നത് സെപ്റ്റംബര്‍ 22 ആണ്. രജിസ്‌ട്രേഷന്‍ അവസാനിക്കുന്നത് സെപ്റ്റംബര്‍ 26 (നീട്ടാന്‍ സാധ്യതയില്ല). ഫീസ് ഇല്ല.
മാര്‍ച്ചില്‍ പരീക്ഷയ്ക്ക് ഹാജരാകാത്തവരും രജിസ്റ്റര്‍ ചെയ്യാത്തവരും അര്‍ഹരല്ല. പരീക്ഷാ തീയതികളും വിശദമായ ടൈംടേബിളും രജിസ്‌ട്രേഷന്‍ നടപടികള്‍ക്ക് ശേഷം മാത്രമായിരിക്കും ബോര്‍ഡ് പുറത്തുവിടുക.

Latest News

റൊണാള്‍ഡോയുടെ ചുമലിലേറി അന്നസ്ര്‍, ആയിരം ഗോളിലേക്ക് ഒരു ചുവട് കൂടി
റൊണാള്‍ഡോയുടെ ചുമലിലേറി അന്നസ്ര്‍, ആയിരം ഗോളിലേക്ക് ഒരു ചുവട് കൂടി
October 13, 2026
റിയാദ് വിമാനത്താവളത്തിനും ഖമീസ് മുശൈത്തിനും നേരെ ഹൂതി ആക്രമണം: ബാലിസ്റ്റിക് മിസൈലുകള്‍ സൗദി സഖ്യസേന തകര്‍ത്തു; റിയാദ് വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം പുന:രാരംഭിക്കല്‍ നീട്ടി
റിയാദ് വിമാനത്താവളത്തിനും ഖമീസ് മുശൈത്തിനും നേരെ ഹൂതി ആക്രമണം: ബാലിസ്റ്റിക് മിസൈലുകള്‍ സൗദി സഖ്യസേന തകര്‍ത്തു; റിയാദ് വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം പുന:രാരംഭിക്കല്‍ നീട്ടി
October 13, 2026
സി.ജെ.പിയെ പഴിച്ച സരിന് പണി കിട്ടി, മണിക്കൂറുകള്‍ക്കകം യു ടേണ്‍
സി.ജെ.പിയെ പഴിച്ച സരിന് പണി കിട്ടി, മണിക്കൂറുകള്‍ക്കകം യു ടേണ്‍
October 13, 2026
 'ഭയം' സൗദികളുടെ നിഘണ്ടുവിലില്ല: ലോക പെട്രോളിയം കോണ്‍ഗ്രസില്‍ അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍
'ഭയം' സൗദികളുടെ നിഘണ്ടുവിലില്ല: ലോക പെട്രോളിയം കോണ്‍ഗ്രസില്‍ അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍
October 12, 2026
ആര്‍ലേക്കറിന് തമിഴ്നാടിന്റെ പൂര്‍ണ ചുമതല; ഓംപ്രകാശ് മാഥുര്‍ കേരള ഗവര്‍ണര്‍
ആര്‍ലേക്കറിന് തമിഴ്നാടിന്റെ പൂര്‍ണ ചുമതല; ഓംപ്രകാശ് മാഥുര്‍ കേരള ഗവര്‍ണര്‍
October 12, 2026
റാബിക് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ഏരിയ കമ്മിറ്റിക്ക് പുതിയ നേതൃത്വം
റാബിക് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ഏരിയ കമ്മിറ്റിക്ക് പുതിയ നേതൃത്വം
October 12, 2026
റിയാദിന് ആഘോഷനിറവേകി ഫോര്‍ക്കാ മെഗാ മേള; ഇരുപതാം വാര്‍ഷികാഘോഷം ഇന്ത്യന്‍ അംബാസഡര്‍ ഉദ്ഘാടനം ചെയ്തു
റിയാദിന് ആഘോഷനിറവേകി ഫോര്‍ക്കാ മെഗാ മേള; ഇരുപതാം വാര്‍ഷികാഘോഷം ഇന്ത്യന്‍ അംബാസഡര്‍ ഉദ്ഘാടനം ചെയ്തു
October 12, 2026
രാജിവെക്കൂ. മാപ്പുസാക്ഷിയാകൂ... ഗ്യാനേഷിനോട് രാഹുല്‍; ചലോ ദല്‍ഹി മാര്‍ച്ച് ചരിത്രമായി
രാജിവെക്കൂ. മാപ്പുസാക്ഷിയാകൂ... ഗ്യാനേഷിനോട് രാഹുല്‍; ചലോ ദല്‍ഹി മാര്‍ച്ച് ചരിത്രമായി
October 12, 2026
പ്രക്ഷോഭം തടയാന്‍ പുതിയ നടപടി, ജന്തര്‍ മന്തറില്‍ പ്രതിഷേധം തടഞ്ഞ് ഉത്തരവ്
പ്രക്ഷോഭം തടയാന്‍ പുതിയ നടപടി, ജന്തര്‍ മന്തറില്‍ പ്രതിഷേധം തടഞ്ഞ് ഉത്തരവ്
October 12, 2026
മാര്‍ച്ചില്‍ അണിനിരന്ന് പതിനായിരങ്ങള്‍, സുപ്രീം കോടതിയില്‍ പ്രവേശിക്കാന്‍ രാഹുലിന് അനുമതി
മാര്‍ച്ചില്‍ അണിനിരന്ന് പതിനായിരങ്ങള്‍, സുപ്രീം കോടതിയില്‍ പ്രവേശിക്കാന്‍ രാഹുലിന് അനുമതി
October 12, 2026