l o a d i n g

ഗൾഫ്

ഇറാനുമായി നേരിട്ട് ചര്‍ച്ച തുടങ്ങിയെന്ന് ട്രംപ്

Thumbnail
Publisher By     Staff Reporter
September 17, 2026

വാഷിങ്ടണ്‍: ഇറാനുമായുള്ള യുദ്ധം അവസാനഘട്ടത്തിലേക്ക് നീങ്ങുകയാണെന്നും ടെഹ്‌റാനുമായി നേരിട്ട് ആശയവിനിമയം ആരംഭിച്ചിട്ടുണ്ടെന്നും യു.എസ്. പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. 'യുദ്ധത്തിന്റെ അവസാനത്തിലേക്ക് പ്രതീക്ഷയോടെ നീങ്ങുകയാണ്' എന്നായിരുന്നു മാധ്യമപ്രവര്‍ത്തകരോടുള്ള ട്രംപിന്റെ പ്രതികരണം. ഇറാന്‍ പ്രതിനിധികളുമായി താന്‍ നേരിട്ട് സംസാരിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ട്രംപിന്റെ അവകാശവാദത്തോട് ഇറാന്‍ പ്രതികരിച്ചിട്ടില്ല. ഇറാന്റെ പരമാധികാരവും അവകാശങ്ങളും സംരക്ഷിക്കുന്ന നയതന്ത്ര പ്രക്രിയയ്ക്കാണ് രാജ്യം തയ്യാറെന്ന് വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി വ്യക്തമാക്കിയിട്ടുണ്ട്.
യു.എസ്. അടുത്തയാഴ്ച ന്യൂയോര്‍ക്കില്‍ ഗള്‍ഫ് സഹകരണ കൗണ്‍സില്‍ രാജ്യങ്ങളിലെ നേതാക്കളുമായും വിദേശകാര്യ മന്ത്രിമാരുമായും ചര്‍ച്ച നടത്താന്‍ ഒരുങ്ങുകയാണ്. സൗദി അറേബ്യ, യു.എ.ഇ, ഖത്തര്‍, ബഹ്‌റൈന്‍, കുവൈത്ത്, ഒമാന്‍ എന്നീ രാജ്യങ്ങളുടെ പ്രതിനിധികളുമായി ഇറാന്‍ യുദ്ധത്തിന്റെ തുടര്‍നടപടികളും യുദ്ധാനന്തര സാഹചര്യവും ചര്‍ച്ച ചെയ്യാനാണ് നീക്കം. ഇറാന്റെ ആക്രമണങ്ങള്‍ നേരിട്ട ഗള്‍ഫ് രാജ്യങ്ങളില്‍ യു.എസ്. സൈനിക താവളങ്ങളും പ്രധാന എണ്ണവാതക അടിസ്ഥാനസൗകര്യങ്ങളും ഉള്ളതിനാല്‍ മേഖലയിലെ സുരക്ഷയും ഊര്‍ജവിതരണവും ചര്‍ച്ചയിലെ പ്രധാന വിഷയങ്ങളാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഇസ്രയേലിനുള്ള അമേരിക്കന്‍ സൈനിക പിന്തുണയും തുടരുകയാണ്. ട്രംപ് ഭരണകൂടം ഏകദേശം 2.8 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള ആയുധപാക്കേജ് ഇസ്രയേലിന് നല്‍കാനുള്ള നടപടികളുമായി മുന്നോട്ടുപോവുകയാണ്. ഡെമോക്രാറ്റുകള്‍ ഇതിനെ എതിര്‍ക്കുന്നുണ്ടെങ്കിലും ട്രംപിനെ തടയാനാവില്ല. പാക്കേജില്‍ 40,000 ബോംബുകള്‍ ഉള്‍പ്പെടുന്നതായാണ് റിപ്പോര്‍ട്ട്. യു.എസ്. വിദേശ സൈനിക ധനസഹായ പദ്ധതിയിലൂടെയാണ് ഇടപാട്. അതിനാല്‍ അമേരിക്കന്‍ നികുതിദായകരുടെ പണവും ഇതില്‍ ഉള്‍പ്പെടും. യു.എസ്. കോണ്‍ഗ്രസില്‍ ഇതിനെതിരെ എതിര്‍പ്പും ഉയര്‍ന്നിട്ടുണ്ട്. ഹൗസ് ഫോറിന്‍ അഫയേഴ്‌സ് കമ്മിറ്റിയിലെ മുതിര്‍ന്ന ഡെമോക്രാറ്റിക് അംഗം ഗ്രിഗറി മീക്‌സ് പാക്കേജിന് അനൗപചാരിക അനുമതി നല്‍കുന്നതിനെ എതിര്‍ത്തു. ഗാസ, ലെബനന്‍ പോലുള്ള ജനസാന്ദ്ര പ്രദേശങ്ങളില്‍ ഇത്തരം ആയുധങ്ങള്‍ ഉപയോഗിക്കപ്പെടുന്നതിനെക്കുറിച്ചും അന്താരാഷ്ട്ര നിയമങ്ങള്‍ പാലിക്കപ്പെടുമോയെന്നതിനെക്കുറിച്ചുമാണ് അദ്ദേഹത്തിന്റെ ആശങ്ക.
ഒരു വശത്ത് യുദ്ധം അവസാനിപ്പിക്കാന്‍ നയതന്ത്ര നീക്കങ്ങള്‍ക്കും മറുവശത്ത് ഇസ്രയേലിന്റെ സൈനിക ശേഷി ശക്തിപ്പെടുത്തുന്നതിനുമുള്ള അമേരിക്കന്‍ നടപടികള്‍ ഒരേസമയം മുന്നോട്ടുപോകുന്ന സാഹചര്യമാണ് ഇപ്പോള്‍

Latest News

*റിയാദ് വിമാനത്താവള ആക്രമണം: ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരൻ മരിച്ചു; 10 പേർ ചികിത്സയിൽ*
*റിയാദ് വിമാനത്താവള ആക്രമണം: ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരൻ മരിച്ചു; 10 പേർ ചികിത്സയിൽ*
October 11, 2026
ഡോ. കെ.പി. സുലൈമാന്‍ ഹാജിക്ക് കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി സ്വീകരണം നല്‍കി
ഡോ. കെ.പി. സുലൈമാന്‍ ഹാജിക്ക് കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി സ്വീകരണം നല്‍കി
October 11, 2026
തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ റിയാദ് ഒഐസിസിയുടെ പ്രതിഷേധ വലയം
തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ റിയാദ് ഒഐസിസിയുടെ പ്രതിഷേധ വലയം
October 11, 2026
റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ആക്രമണം; ടെര്‍മിനല്‍ 4-ല്‍ തീപിടിത്തം
റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ആക്രമണം; ടെര്‍മിനല്‍ 4-ല്‍ തീപിടിത്തം
October 11, 2026
ദമ്മാമില്‍ ആവേശത്തിരയിളക്കി 'HMR മാഡ്രിഡ് സോക്കര്‍ 2026'-ന് വര്‍ണ്ണാഭമായ തുടക്കം
ദമ്മാമില്‍ ആവേശത്തിരയിളക്കി 'HMR മാഡ്രിഡ് സോക്കര്‍ 2026'-ന് വര്‍ണ്ണാഭമായ തുടക്കം
October 11, 2026
വായനയുടെയും എഴുത്തിന്റെയും അനുഭവലോകം തുറന്ന് 'എഴുത്തുകാരും പുസ്തകങ്ങളും'
വായനയുടെയും എഴുത്തിന്റെയും അനുഭവലോകം തുറന്ന് 'എഴുത്തുകാരും പുസ്തകങ്ങളും'
October 11, 2026
സൗദി കെ.എം.സി.സി സാമൂഹ്യ സുരക്ഷാ പദ്ധതി കോ-ഓര്‍ഡിനേറ്റര്‍ പരിശീലന ക്യാമ്പ് സമാപിച്ചു
സൗദി കെ.എം.സി.സി സാമൂഹ്യ സുരക്ഷാ പദ്ധതി കോ-ഓര്‍ഡിനേറ്റര്‍ പരിശീലന ക്യാമ്പ് സമാപിച്ചു
October 11, 2026
ഡല്‍ഹിയില്‍ പ്രതിഷേധക്കാര്‍ക്ക് നേരെ ആക്രമണം: നാലുപേര്‍ പോലീസ് പിടിയില്‍
ഡല്‍ഹിയില്‍ പ്രതിഷേധക്കാര്‍ക്ക് നേരെ ആക്രമണം: നാലുപേര്‍ പോലീസ് പിടിയില്‍
October 11, 2026
പാകിസ്ഥാനിലെ ഖൈബര്‍ പഖ്തൂണ്‍ഖ്വയില്‍ അടിയന്തരാവസ്ഥ; മുഖ്യമന്ത്രി സുഹൈല്‍ അഫ്രീദി അറസ്റ്റില്‍
പാകിസ്ഥാനിലെ ഖൈബര്‍ പഖ്തൂണ്‍ഖ്വയില്‍ അടിയന്തരാവസ്ഥ; മുഖ്യമന്ത്രി സുഹൈല്‍ അഫ്രീദി അറസ്റ്റില്‍
October 11, 2026
'എന്നെ തടങ്കലില്‍ വെച്ചതല്ല, തട്ടിക്കൊണ്ടുപോയതാണ്': മോചിതനായ ശേഷം ധ്രുവ് രാഠി
'എന്നെ തടങ്കലില്‍ വെച്ചതല്ല, തട്ടിക്കൊണ്ടുപോയതാണ്': മോചിതനായ ശേഷം ധ്രുവ് രാഠി
October 11, 2026