l o a d i n g

കേരള

സെന്റ് ജോര്‍ജ് ദേവാലയത്തിന് ഇരട്ട ലോക റെക്കോര്‍ഡ്

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
September 17, 2026

കൊച്ചി: ബെംഗളൂരു ഹെസരഘട്ടയിലെ സെന്റ് ജോര്‍ജ് മലബാര്‍ ഇന്‍ഡിപെന്‍ഡന്റ് സിറിയന്‍ ദേവാലയത്തിന് ഒരേസമയം വേള്‍ഡ് റെക്കോര്‍ഡ്‌സ് യൂണിയന്റെ രണ്ട് ലോക റെക്കോര്‍ഡുകള്‍ ലഭിച്ചു.

ദേവാലയത്തിനകത്തെ സീലിംഗില്‍ സ്ഥാപിച്ച വലിയ മള്‍ട്ടി-പാനല്‍ ക്യാന്‍വാസ് പെയിന്റിംഗിനും, ജി5 മുതല്‍ എഫ്6 വരെ സ്വരപരിധിയില്‍ പൂര്‍ണമായും പ്രവര്‍ത്തനക്ഷമമായ 8 മണികളടങ്ങിയ ഇലക്ട്രോമെക്കാനിക്കല്‍ ഹാര്‍മണി സംവിധാനത്തിനുമാണ് ഈ ലോക അംഗീകാരം. വിശ്വാസം, കല, വാസ്തുവിദ്യ, എന്‍ജിനീയറിംഗ് എന്നിവയുടെ അപൂര്‍വ സംഗമമായി മാറിയിരിക്കുന്ന സെന്റ് ജോര്‍ജ് ചര്‍ച്ച്, ജാതി-മത വ്യത്യാസമില്ലാതെ ബെംഗളൂരുവിലെ ശ്രദ്ധേയമായ സന്ദര്‍ശക കേന്ദ്രങ്ങളിലൊന്നായി മാറുകയാണ്.

പ്രശസ്ത കലാകാരന്‍ സുരേന്ദ്രന്‍ ഒരുക്കിയ 10 അടി വീതിയും 43 അടി നീളവുമുള്ള പത്ത് വലിയ അക്രിലിക് ക്യാന്‍വാസ് പാനലുകളും അഞ്ച് അടിയിലധികം വീതിയും 43 അടി നീളവുമുള്ള മറ്റൊരു പാനലും ചേര്‍ന്ന ഭീമാകാരമായ സീലിംഗ് ചിത്രകലാകൃതിക്കാണ് ആദ്യ ലോക റെക്കോര്‍ഡ്. ദേവാലയത്തിന്റെ വാസ്തുവിദ്യയുടെ ഭാഗമായാണ് ചിത്രകല രൂപപ്പെടുത്തിയിരിക്കുന്നത്. സ്വര്‍ഗീയവും ആത്മീയവുമായ പ്രമേയങ്ങളെ അടിസ്ഥാനമാക്കിയാണ് ചിത്രങ്ങളുടെ രചന. കൃത്യമായി ട്യൂണ്‍ ചെയ്ത എട്ട് വെങ്കല മണികളടങ്ങിയ ഇലക്ട്രോമെക്കാനിക്കല്‍ ഹാര്‍മണി സംവിധാനത്തിനാണ് രണ്ടാമത്തെ പുരസ്‌കാരം. കീബോര്‍ഡ് ഉപയോഗിച്ച് നേരിട്ട് മണികള്‍ മുഴക്കുന്നതിനും പ്രോഗ്രാം ചെയ്യാവുന്ന ഓട്ടോമേറ്റഡ് സംവിധാനത്തിലൂടെ ഹാര്‍മണി അവതരിപ്പിക്കുന്നതിനും ഇതിലൂടെ സാധിക്കും.

ബൈബിളിലെ സോളമന്‍ രാജാവ് നിര്‍മ്മിച്ചതായി പറയുന്ന ദേവാലയത്തിന്റെ വാസ്തുശൈലിയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടും, കേരളീയ പാരമ്പര്യ വാസ്തുശൈലിയെ ബറോക്ക്, റോക്കോക്കോ ശൈലികളുടെ സവിശേഷതകളുമായി സമന്വയിപ്പിച്ചുമാണ് 'തുറന്ന ബൈബിള്‍' എന്ന ആശയത്തില്‍ സെന്റ് ജോര്‍ജ് ദേവാലയം രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ക്രിസ്തുവിനെയും പന്ത്രണ്ട് അപ്പസ്‌തോലന്മാരെയും പ്രതിനിധീകരിക്കുന്ന 13 പ്രവേശന കവാടങ്ങള്‍, വിശുദ്ധരുടെ ചിത്രങ്ങള്‍, ബൈബിള്‍ സന്ദേശങ്ങളും പ്രതീകങ്ങളും ആവിഷ്‌കരിക്കുന്ന ചുമര്‍ചിത്രങ്ങള്‍ തുടങ്ങിയ വിശുദ്ധ ചിത്രങ്ങളാല്‍ വളരെ മനോഹരമാക്കപ്പെട്ട ഒരു പള്ളിയെന്ന പ്രത്യേകത കൂടി ഇതിനുണ്ട്. ഹെസരഘട്ടയിലെ ടി.ബി. ക്രോസ് റോഡില്‍ സ്ഥിതിചെയ്യുന്ന ഈ ദേവാലയം വിശ്വാസികള്‍ക്കും വിനോദസഞ്ചാരികള്‍ക്കും കലാ-വാസ്തുവിദ്യാ പ്രേമികള്‍ക്കും എന്‍ജിനീയറിംഗ് താല്‍പ്പര്യമുള്ളവര്‍ക്കും ശ്രദ്ധേയമായ അനുഭവം നല്‍കുന്നു.

വിശ്വാസവും കലാപ്രകടനവും കരകൗശല മികവും എന്‍ജിനീയറിങ് വൈദഗ്ധ്യവും ഒത്തുചേരുന്നതിന്റെ പ്രതിഫലനമാണ് ഈ രണ്ട് നേട്ടങ്ങളെന്നും എം.ഐ.എസ്.സി.യുടെ പ്രസിഡന്റും സുപ്രീം ഹെഡ് ബിഷപ്പുമായ എച്ച്.ജി സിറില്‍ മാര്‍ ബസേലിയോസ് മെത്രാപ്പോലീത്ത പറഞ്ഞു.

Latest News

*റിയാദ് വിമാനത്താവള ആക്രമണം: ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരൻ മരിച്ചു; 10 പേർ ചികിത്സയിൽ*
*റിയാദ് വിമാനത്താവള ആക്രമണം: ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരൻ മരിച്ചു; 10 പേർ ചികിത്സയിൽ*
October 11, 2026
ഡോ. കെ.പി. സുലൈമാന്‍ ഹാജിക്ക് കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി സ്വീകരണം നല്‍കി
ഡോ. കെ.പി. സുലൈമാന്‍ ഹാജിക്ക് കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി സ്വീകരണം നല്‍കി
October 11, 2026
തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ റിയാദ് ഒഐസിസിയുടെ പ്രതിഷേധ വലയം
തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ റിയാദ് ഒഐസിസിയുടെ പ്രതിഷേധ വലയം
October 11, 2026
റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ആക്രമണം; ടെര്‍മിനല്‍ 4-ല്‍ തീപിടിത്തം
റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ആക്രമണം; ടെര്‍മിനല്‍ 4-ല്‍ തീപിടിത്തം
October 11, 2026
ദമ്മാമില്‍ ആവേശത്തിരയിളക്കി 'HMR മാഡ്രിഡ് സോക്കര്‍ 2026'-ന് വര്‍ണ്ണാഭമായ തുടക്കം
ദമ്മാമില്‍ ആവേശത്തിരയിളക്കി 'HMR മാഡ്രിഡ് സോക്കര്‍ 2026'-ന് വര്‍ണ്ണാഭമായ തുടക്കം
October 11, 2026
വായനയുടെയും എഴുത്തിന്റെയും അനുഭവലോകം തുറന്ന് 'എഴുത്തുകാരും പുസ്തകങ്ങളും'
വായനയുടെയും എഴുത്തിന്റെയും അനുഭവലോകം തുറന്ന് 'എഴുത്തുകാരും പുസ്തകങ്ങളും'
October 11, 2026
സൗദി കെ.എം.സി.സി സാമൂഹ്യ സുരക്ഷാ പദ്ധതി കോ-ഓര്‍ഡിനേറ്റര്‍ പരിശീലന ക്യാമ്പ് സമാപിച്ചു
സൗദി കെ.എം.സി.സി സാമൂഹ്യ സുരക്ഷാ പദ്ധതി കോ-ഓര്‍ഡിനേറ്റര്‍ പരിശീലന ക്യാമ്പ് സമാപിച്ചു
October 11, 2026
ഡല്‍ഹിയില്‍ പ്രതിഷേധക്കാര്‍ക്ക് നേരെ ആക്രമണം: നാലുപേര്‍ പോലീസ് പിടിയില്‍
ഡല്‍ഹിയില്‍ പ്രതിഷേധക്കാര്‍ക്ക് നേരെ ആക്രമണം: നാലുപേര്‍ പോലീസ് പിടിയില്‍
October 11, 2026
പാകിസ്ഥാനിലെ ഖൈബര്‍ പഖ്തൂണ്‍ഖ്വയില്‍ അടിയന്തരാവസ്ഥ; മുഖ്യമന്ത്രി സുഹൈല്‍ അഫ്രീദി അറസ്റ്റില്‍
പാകിസ്ഥാനിലെ ഖൈബര്‍ പഖ്തൂണ്‍ഖ്വയില്‍ അടിയന്തരാവസ്ഥ; മുഖ്യമന്ത്രി സുഹൈല്‍ അഫ്രീദി അറസ്റ്റില്‍
October 11, 2026
'എന്നെ തടങ്കലില്‍ വെച്ചതല്ല, തട്ടിക്കൊണ്ടുപോയതാണ്': മോചിതനായ ശേഷം ധ്രുവ് രാഠി
'എന്നെ തടങ്കലില്‍ വെച്ചതല്ല, തട്ടിക്കൊണ്ടുപോയതാണ്': മോചിതനായ ശേഷം ധ്രുവ് രാഠി
October 11, 2026