l o a d i n g

ഇന്ത്യ

ഭാര്യയെ വധിച്ചതിന് ഭര്‍ത്താവ് ജയിലില്‍, ഒടുവില്‍ ഭാര്യ പ്രത്യക്ഷപ്പെട്ടു

Thumbnail
Publisher By     Staff Reporter
September 16, 2026

റോഹ്താസ്: 2014ല്‍ മരിച്ചെന്ന് കരുതപ്പെട്ട യുവതിയെ ജീവനോടെ കണ്ടെത്തിയതോടെ ബിഹാറില്‍ ഒരു കൊലക്കേസിന് നാടകീയ വഴിത്തിരിവ്. ഭര്‍ത്താവ് കൊലപ്പെടുത്തിയെന്ന് കരുതിയ യുവതിയെ ഒരു ദശാബ്ദത്തിന് ശേഷമാണ് ജീവനോടെ കണ്ടെത്തിയത്. ബിഹാറിലെ റോഹ്താസ് ജില്ലയിലാണ് സംഭവം. ഭാര്യയെ കൊലപ്പെടുത്തിയെന്ന കേസില്‍ വര്‍ഷങ്ങളോളം നിയമനടപടി നേരിട്ട ഭര്‍ത്താവിനും കുടുംബത്തിനും മുന്നില്‍ ഇപ്പോള്‍ പുതിയ ചോദ്യങ്ങളാണ്്.
2014ല്‍ ശകുന്തളാദേവിയെ കാണാതായത്. ദിവസങ്ങള്‍ക്കു ശേഷം ഒരു സ്ത്രീയുടെ മൃതദേഹം പൊലീസ് കനാലില്‍നിന്ന് കണ്ടെത്തി. ശകുന്തളയുടെ സഹോദരനും പ്രദേശത്തെ ചൗക്കിദാറും മൃതദേഹം ശകുന്തളയുടേതാണെന്ന് തിരിച്ചറിഞ്ഞതിനെ തുടര്‍ന്ന് പോസ്റ്റ്‌മോര്‍ട്ടം നടത്തി. ആദ്യം സ്ത്രീധനപീഡനവുമായി ബന്ധപ്പെട്ട വകുപ്പുകള്‍ പ്രകാരം രജിസ്റ്റര്‍ ചെയ്ത കേസ് പിന്നീട് കൊലക്കേസായി മാറുകയായിരുന്നു.
ശകുന്തള ഭര്‍തൃവീട്ടില്‍ സ്ത്രീധനത്തിന്റെ പേരില്‍ പീഡനം നേരിടുന്നതായി കുടുംബത്തെ അറിയിച്ചിരുന്നതായാണ് റിപ്പോര്‍ട്ട്. തുടര്‍ന്ന് ഭര്‍ത്താവ് അരുണ്‍ മേത്ത, പിതാവ് ദിലീപ്, സഹോദരന്‍ ഗോവിന്ദ് കുമാര്‍ എന്നിവരുള്‍പ്പെടെയുള്ളവര്‍ അറസ്റ്റിലായി. അരുണ്‍ ജയില്‍വാസം അനുഭവിക്കുകയും പിന്നീട് ജാമ്യം നേടുകയും ചെയ്തു. കേസ് അവസാനിപ്പിക്കുന്നതിനായി കുടുംബത്തിന് പണം നല്‍കേണ്ടിവന്നതായും ഇതിന് പൂര്‍വിക സ്വത്ത് വിറ്റതായും കുടുംബത്തിന്റെ അഭിഭാഷകന്‍ ആരോപിക്കുന്നു.
വര്‍ഷങ്ങളോളം ശകുന്തള മരിച്ചെന്നായിരുന്നു കുടുംബവും പൊലീസും കരുതിയത്. എന്നാല്‍ ഏകദേശം രണ്ട് മാസം മുമ്പ് ജാര്‍ഖണ്ഡിലെ ഒരു ഗ്രാമത്തില്‍ ഇവര്‍ ജീവിച്ചിരിക്കുന്നതായി ഭര്‍തൃപിതാവിന് വിവരം ലഭിച്ചു. കുടുംബാംഗങ്ങള്‍ അവിടെയെത്തി സ്ത്രീയെ തിരിച്ചറിഞ്ഞെങ്കിലും ഭയത്തെ തുടര്‍ന്ന് അപ്പോള്‍ ഒന്നും പറയാന്‍ കഴിഞ്ഞില്ലെന്നാണ് അഭിഭാഷകന്‍ ഷഹ്നവാസ് അഹമ്മദ് പറയുന്നത്.
തുടര്‍ന്ന് റോഹ്താസ് എസ്.പി.യെ കുടുംബം സമീപിച്ചു. അന്വേഷണത്തില്‍ ജാര്‍ഖണ്ഡിലെ ഗര്‍വാ ജില്ലയിലെ കാന്തി പൊലീസ് സ്‌റ്റേഷന്‍ പരിധിയിലുള്ള ലബ്ഹാരി ഗ്രാമത്തില്‍ സ്ത്രീയെ കണ്ടെത്തി. അവിടെ അവര്‍ കാന്തി ദേവി എന്ന പേരിലാണ് താമസിച്ചിരുന്നതെന്നും റട്ടു സിങ് എന്ന വ്യക്തിക്കൊപ്പമായിരുന്നെന്നും പൊലീസ് അറിയിച്ചു. തുടര്‍ന്ന് അവരെ റോഹ്താസിലേക്ക് കൊണ്ടുവന്ന് സസാരാമിലെ കോടതിയില്‍ ഹാജരാക്കി.
ശകുന്തളയെ ജീവനോടെ കണ്ടെത്തിയതോടെ 2014ല്‍ കനാലില്‍നിന്ന് കണ്ടെത്തിയ മൃതദേഹം ആരുടേതാണെന്നതാണ് പ്രധാന ചോദ്യം. സഹോദരന്‍ എങ്ങനെയാണ് മൃതദേഹം ശകുന്തളയുടേതെന്ന് തിരിച്ചറിഞ്ഞത് എന്നതും പൊലീസ് പരിശോധിക്കുന്നു.
ശകുന്തളയ്‌ക്കെതിരെയും പൊലീസ് നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. ഭര്‍തൃവീട്ടുകാരെ വ്യാജമായി കുടുക്കിയെന്നും തട്ടിപ്പിലും ക്രിമിനല്‍ ഗൂഢാലോചനയിലും പങ്കുണ്ടെന്നുമുള്ള ആരോപണങ്ങളിലാണ് നടപടി.

Latest News

 'ഭയം' സൗദികളുടെ നിഘണ്ടുവിലില്ല: ലോക പെട്രോളിയം കോണ്‍ഗ്രസില്‍ അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍
'ഭയം' സൗദികളുടെ നിഘണ്ടുവിലില്ല: ലോക പെട്രോളിയം കോണ്‍ഗ്രസില്‍ അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍
October 12, 2026
ആര്‍ലേക്കറിന് തമിഴ്നാടിന്റെ പൂര്‍ണ ചുമതല; ഓംപ്രകാശ് മാഥുര്‍ കേരള ഗവര്‍ണര്‍
ആര്‍ലേക്കറിന് തമിഴ്നാടിന്റെ പൂര്‍ണ ചുമതല; ഓംപ്രകാശ് മാഥുര്‍ കേരള ഗവര്‍ണര്‍
October 12, 2026
റാബിക് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ഏരിയ കമ്മിറ്റിക്ക് പുതിയ നേതൃത്വം
റാബിക് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ഏരിയ കമ്മിറ്റിക്ക് പുതിയ നേതൃത്വം
October 12, 2026
റിയാദിന് ആഘോഷനിറവേകി ഫോര്‍ക്കാ മെഗാ മേള; ഇരുപതാം വാര്‍ഷികാഘോഷം ഇന്ത്യന്‍ അംബാസഡര്‍ ഉദ്ഘാടനം ചെയ്തു
റിയാദിന് ആഘോഷനിറവേകി ഫോര്‍ക്കാ മെഗാ മേള; ഇരുപതാം വാര്‍ഷികാഘോഷം ഇന്ത്യന്‍ അംബാസഡര്‍ ഉദ്ഘാടനം ചെയ്തു
October 12, 2026
രാജിവെക്കൂ. മാപ്പുസാക്ഷിയാകൂ... ഗ്യാനേഷിനോട് രാഹുല്‍; ചലോ ദല്‍ഹി മാര്‍ച്ച് ചരിത്രമായി
രാജിവെക്കൂ. മാപ്പുസാക്ഷിയാകൂ... ഗ്യാനേഷിനോട് രാഹുല്‍; ചലോ ദല്‍ഹി മാര്‍ച്ച് ചരിത്രമായി
October 12, 2026
പ്രക്ഷോഭം തടയാന്‍ പുതിയ നടപടി, ജന്തര്‍ മന്തറില്‍ പ്രതിഷേധം തടഞ്ഞ് ഉത്തരവ്
പ്രക്ഷോഭം തടയാന്‍ പുതിയ നടപടി, ജന്തര്‍ മന്തറില്‍ പ്രതിഷേധം തടഞ്ഞ് ഉത്തരവ്
October 12, 2026
മാര്‍ച്ചില്‍ അണിനിരന്ന് പതിനായിരങ്ങള്‍, സുപ്രീം കോടതിയില്‍ പ്രവേശിക്കാന്‍ രാഹുലിന് അനുമതി
മാര്‍ച്ചില്‍ അണിനിരന്ന് പതിനായിരങ്ങള്‍, സുപ്രീം കോടതിയില്‍ പ്രവേശിക്കാന്‍ രാഹുലിന് അനുമതി
October 12, 2026
ഡല്‍ഹിയില്‍ പ്രതിഷേധക്കടല്‍ അടങ്ങുന്നില്ല; വന്‍ പോലീസ് വേട്ടയ്ക്കുമപ്പുറം പടര്‍ന്നുപന്തലിച്ച് യുവജന മുന്നേറ്റം
ഡല്‍ഹിയില്‍ പ്രതിഷേധക്കടല്‍ അടങ്ങുന്നില്ല; വന്‍ പോലീസ് വേട്ടയ്ക്കുമപ്പുറം പടര്‍ന്നുപന്തലിച്ച് യുവജന മുന്നേറ്റം
October 12, 2026
സൗദി അറേബ്യയില്‍ പ്രതിവര്‍ഷം പാഴാക്കുന്നത് 43 ബില്യന്‍ റിയാലിന്റെ ഭക്ഷണം
സൗദി അറേബ്യയില്‍ പ്രതിവര്‍ഷം പാഴാക്കുന്നത് 43 ബില്യന്‍ റിയാലിന്റെ ഭക്ഷണം
October 12, 2026
റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണ ദൃശ്യങ്ങള്‍ പുറത്തുവിട്ട് അല്‍ അറബിയ
റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണ ദൃശ്യങ്ങള്‍ പുറത്തുവിട്ട് അല്‍ അറബിയ
October 12, 2026