l o a d i n g

ഗൾഫ്

ജനക്കൂട്ടം ഇരച്ചെത്തി, വിജയിയുടെ ലണ്ടന്‍ പരിപാടി റദ്ദാക്കി

Thumbnail
Publisher By     Staff Reporter
September 16, 2026

ലണ്ടന്‍: തമിഴ്‌നാട് മുഖ്യമന്ത്രി വിജയിയെ കാണാന്‍ നൂറുകണക്കിന് ആരാധകര്‍ ഇരച്ചെത്തിയതോടെ ലണ്ടനില്‍ നിശ്ചയിച്ച പൊതുപരിപാടി സുരക്ഷാ കാരണങ്ങളാല്‍ റദ്ദാക്കി. ലണ്ടന്‍ സന്ദര്‍ശനത്തിനിടെ ദ ഷാര്‍ഡ് കെട്ടിടത്തിന് സമീപം നടത്താനിരുന്ന പൊതുപരിപാടിക്ക് ജനക്കൂട്ടത്തിന്റെ സുരക്ഷ സംബന്ധിച്ച ആശങ്കയെ തുടര്‍ന്നാണ് അധികൃതര്‍ അനുമതി നിഷധിച്ചത്. വിജയിയെ കാണാനായി നൂറുകണക്കിന് ആരാധകര്‍ മണിക്കൂറുകളോളം സ്ഥലത്ത് കാത്തുനിന്നിരുന്നു.
യു.കെയിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ദ ഷാര്‍ഡിന് സമീപമാണ് ആരാധകര്‍ ഒത്തുകൂടിയത്. വിജയിയുടെ യൂറോപ്പ് സന്ദര്‍ശനത്തിന്റെ ഭാഗമായി അദ്ദേഹത്തെ നേരില്‍ കാണാമെന്ന പ്രതീക്ഷയില്‍ പലരും ഏറെ നേരത്തെ തന്നെ സ്ഥലത്തെത്തിയിരുന്നു. പരിപാടി നടക്കില്ലെന്ന് സംഘാടകര്‍ അറിയിച്ചതോടെ ആരാധകര്‍ക്കിടയില്‍ നിരാശ പടര്‍ന്നു.
വിജയ് സംഘത്തിലെ ഒരാള്‍ ലൗഡ് സ്പീക്കറിലൂടെ ജനക്കൂട്ടത്തെ അഭിസംബോധന ചെയ്താണ് പരിപാടി റദ്ദാക്കിയ വിവരം അറിയിച്ചത്. ആവശ്യമായ അനുമതി നേടാന്‍ കഴിഞ്ഞില്ലെന്നും ജനക്കൂട്ടത്തിന്റെ സുരക്ഷ സംബന്ധിച്ച് പൊലീസിന് ആശങ്കയുണ്ടായിരുന്നുവെന്നുമാണ് വിശദീകരണം.
തമിഴ്‌നാട്ടില്‍ സാധാരണ കാണുന്ന തരത്തിലുള്ള വലിയ ജനക്കൂട്ടമാണ് ലണ്ടനിലും വിജയിയെ കാണാന്‍ എത്തിയതെന്ന് ഒരു ആരാധകന്‍ പ്രതികരിച്ചതായി പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്തു. ചിലര്‍ ഏറെ ദൂരം യാത്ര ചെയ്താണ് പരിപാടിക്കായി എത്തിയിരുന്നത്.
വിജയിയുടെ ലണ്ടന്‍ സന്ദര്‍ശനത്തിന്റെ പ്രധാന ലക്ഷ്യം നിക്ഷേപ സമാഹരണമാണ്. തമിഴ്‌നാട് സര്‍ക്കാരിന്റെ നിക്ഷേപ പ്രചാരണ ദൗത്യത്തിന് നേതൃത്വം നല്‍കിയാണ് മുഖ്യമന്ത്രി യുകെയിലെത്തിയത്. ആഗോള നിക്ഷേപകരെ സംസ്ഥാനത്തേക്ക് ആകര്‍ഷിക്കുകയാണ് ദൗത്യത്തിന്റെ ലക്ഷ്യം.
മുഖ്യമന്ത്രിയുടെ ഓഫീസ് പുറത്തുവിട്ട വിവരങ്ങള്‍ പ്രകാരം യുകെ സന്ദര്‍ശനത്തിനിടെ വിവിധ കമ്പനികളുമായി നിരവധി ധാരണാപത്രങ്ങളില്‍ ഒപ്പുവച്ചു. ഏകദേശം 12,300 കോടി രൂപയുടെ നിക്ഷേപം ഇതിലൂടെ സംസ്ഥാനത്തേക്ക് എത്തുമെന്നാണ് സര്‍ക്കാര്‍ പറയുന്നത്.
ഈ നിക്ഷേപങ്ങള്‍ ഏഷ്യയിലെ പ്രധാന അഡ്വാന്‍സ്ഡ് മാനുഫാക്ചറിങ്, ടെക്‌നോളജി ഹബ്ബായി തമിഴ്‌നാടിനെ വളര്‍ത്താനുള്ള സംസ്ഥാനത്തിന്റെ ശ്രമങ്ങള്‍ക്ക് സഹായകമാകുമെന്നാണ് വിലയിരുത്തല്‍. പദ്ധതികള്‍ യാഥാര്‍ഥ്യമാകുന്നതോടെ 9,400ലേറെ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുമെന്നും സര്‍ക്കാര്‍ അറിയിച്ചു.
യുകെ സന്ദര്‍ശനം പൂര്‍ത്തിയാക്കി ഇന്ന് മുഖ്യമന്ത്രി ഇന്ത്യയിലേക്ക് മടങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Latest News

*റിയാദ് വിമാനത്താവള ആക്രമണം: ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരൻ മരിച്ചു; 10 പേർ ചികിത്സയിൽ*
*റിയാദ് വിമാനത്താവള ആക്രമണം: ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരൻ മരിച്ചു; 10 പേർ ചികിത്സയിൽ*
October 11, 2026
ഡോ. കെ.പി. സുലൈമാന്‍ ഹാജിക്ക് കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി സ്വീകരണം നല്‍കി
ഡോ. കെ.പി. സുലൈമാന്‍ ഹാജിക്ക് കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി സ്വീകരണം നല്‍കി
October 11, 2026
തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ റിയാദ് ഒഐസിസിയുടെ പ്രതിഷേധ വലയം
തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ റിയാദ് ഒഐസിസിയുടെ പ്രതിഷേധ വലയം
October 11, 2026
റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ആക്രമണം; ടെര്‍മിനല്‍ 4-ല്‍ തീപിടിത്തം
റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ആക്രമണം; ടെര്‍മിനല്‍ 4-ല്‍ തീപിടിത്തം
October 11, 2026
ദമ്മാമില്‍ ആവേശത്തിരയിളക്കി 'HMR മാഡ്രിഡ് സോക്കര്‍ 2026'-ന് വര്‍ണ്ണാഭമായ തുടക്കം
ദമ്മാമില്‍ ആവേശത്തിരയിളക്കി 'HMR മാഡ്രിഡ് സോക്കര്‍ 2026'-ന് വര്‍ണ്ണാഭമായ തുടക്കം
October 11, 2026
വായനയുടെയും എഴുത്തിന്റെയും അനുഭവലോകം തുറന്ന് 'എഴുത്തുകാരും പുസ്തകങ്ങളും'
വായനയുടെയും എഴുത്തിന്റെയും അനുഭവലോകം തുറന്ന് 'എഴുത്തുകാരും പുസ്തകങ്ങളും'
October 11, 2026
സൗദി കെ.എം.സി.സി സാമൂഹ്യ സുരക്ഷാ പദ്ധതി കോ-ഓര്‍ഡിനേറ്റര്‍ പരിശീലന ക്യാമ്പ് സമാപിച്ചു
സൗദി കെ.എം.സി.സി സാമൂഹ്യ സുരക്ഷാ പദ്ധതി കോ-ഓര്‍ഡിനേറ്റര്‍ പരിശീലന ക്യാമ്പ് സമാപിച്ചു
October 11, 2026
ഡല്‍ഹിയില്‍ പ്രതിഷേധക്കാര്‍ക്ക് നേരെ ആക്രമണം: നാലുപേര്‍ പോലീസ് പിടിയില്‍
ഡല്‍ഹിയില്‍ പ്രതിഷേധക്കാര്‍ക്ക് നേരെ ആക്രമണം: നാലുപേര്‍ പോലീസ് പിടിയില്‍
October 11, 2026
പാകിസ്ഥാനിലെ ഖൈബര്‍ പഖ്തൂണ്‍ഖ്വയില്‍ അടിയന്തരാവസ്ഥ; മുഖ്യമന്ത്രി സുഹൈല്‍ അഫ്രീദി അറസ്റ്റില്‍
പാകിസ്ഥാനിലെ ഖൈബര്‍ പഖ്തൂണ്‍ഖ്വയില്‍ അടിയന്തരാവസ്ഥ; മുഖ്യമന്ത്രി സുഹൈല്‍ അഫ്രീദി അറസ്റ്റില്‍
October 11, 2026
'എന്നെ തടങ്കലില്‍ വെച്ചതല്ല, തട്ടിക്കൊണ്ടുപോയതാണ്': മോചിതനായ ശേഷം ധ്രുവ് രാഠി
'എന്നെ തടങ്കലില്‍ വെച്ചതല്ല, തട്ടിക്കൊണ്ടുപോയതാണ്': മോചിതനായ ശേഷം ധ്രുവ് രാഠി
October 11, 2026