l o a d i n g

വേള്‍ഡ്

ന്യൂയോര്‍ക്ക് സബ്വേയില്‍ ട്രെയിന്‍ തട്ടി ഇന്ത്യന്‍ വംശജയായ യുവതിയും സുഹൃത്തും മരിച്ചു

Thumbnail
Publisher By     Staff Reporter
September 16, 2026

ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്ക് സബ്വേ സ്റ്റേഷനില്‍ ട്രെയിന്‍ തട്ടി ഇന്ത്യന്‍ വംശജയായ യുവതിക്കും സുഹൃത്തിനും ദാരുണാന്ത്യം. ന്യൂജേഴ്സിയിലെ ഡെയ്റ്റണ്‍ നിവാസിയായ മലൈക ചിത്രെ (24), സേര്‍വില്ലെ നിവാസിയായ നേപ്പാളി-അമേരിക്കന്‍ വംശജന്‍ നവം കൗള്‍ (24) എന്നിവരാണ് മരിച്ചത്. ലോവര്‍ മാന്‍ഹട്ടനിലെ സ്പ്രിങ് സ്ട്രീറ്റ് സ്റ്റേഷനിലാണ് കഴിഞ്ഞ ദിവസം ഈ ദുരന്തം ഉണ്ടായത്.

നവം കൗള്‍ അബദ്ധത്തില്‍ ട്രാക്കിലേക്ക് വീണതാകാമെന്നാണ് പ്രാഥമിക നിഗമനം. ഇയാളെ രക്ഷിക്കാനായി മലൈക ഉടന്‍ തന്നെ ട്രാക്കിലേക്ക് ഇറങ്ങുകയായിരുന്നു. സമീപത്തേക്ക് പാഞ്ഞെത്തിയ ട്രെയിനിന് മുന്നില്‍ നിന്ന് മാറാതെ നില്‍ക്കുന്ന ഇരുവരുടെയും ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. മലൈക ചിരിച്ചുകൊണ്ട് നവത്തിനെ തന്റെ അടുത്തേക്ക് പിടിച്ചുവലിക്കുന്ന ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടുണ്ട്.

ഡൗണ്‍ടൗണ്‍ നമ്പര്‍ 4 ട്രെയിനിന് കൃത്യസമയത്ത് ബ്രേക്ക് ചെയ്യാന്‍ കഴിയാതെ വന്നതിനെ തുടര്‍ന്ന് ഇരുവരും സംഭവസ്ഥലത്തുതന്നെ മരിച്ചു. ട്രെയിനിന്റെ മൂന്നും നാലും ബോഗികള്‍ക്കടിയില്‍ നിന്നാണ് മൃതദേഹങ്ങള്‍ കണ്ടെടുത്തത്. അപകടസമയത്ത് ട്രെയിനിലുണ്ടായിരുന്ന നൂറോളം യാത്രക്കാരെ പിന്നീട് സുരക്ഷിതമായി മാറ്റി.

മരിച്ച മലൈകയും നവം കൗളും പ്രശസ്തമായ റട്ഗേഴ്സ് യൂണിവേഴ്സിറ്റിയില്‍ സഹപാഠികളായിരുന്നു. മലൈക അക്കാദിയ ഫാര്‍മസ്യൂട്ടിക്കല്‍സില്‍ ഓപ്പറേഷന്‍സ് സ്‌പെഷ്യലിസ്റ്റായും, നവം ബ്ലൂംബെര്‍ഗില്‍ ഫിനാന്‍ഷ്യല്‍ ഡാറ്റാ അനലിസ്റ്റായും ജോലി ചെയ്തുവരികയായിരുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടരുകയാണ്.

Latest News

*റിയാദ് വിമാനത്താവള ആക്രമണം: ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരൻ മരിച്ചു; 10 പേർ ചികിത്സയിൽ*
*റിയാദ് വിമാനത്താവള ആക്രമണം: ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരൻ മരിച്ചു; 10 പേർ ചികിത്സയിൽ*
October 11, 2026
ഡോ. കെ.പി. സുലൈമാന്‍ ഹാജിക്ക് കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി സ്വീകരണം നല്‍കി
ഡോ. കെ.പി. സുലൈമാന്‍ ഹാജിക്ക് കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി സ്വീകരണം നല്‍കി
October 11, 2026
തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ റിയാദ് ഒഐസിസിയുടെ പ്രതിഷേധ വലയം
തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ റിയാദ് ഒഐസിസിയുടെ പ്രതിഷേധ വലയം
October 11, 2026
റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ആക്രമണം; ടെര്‍മിനല്‍ 4-ല്‍ തീപിടിത്തം
റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ആക്രമണം; ടെര്‍മിനല്‍ 4-ല്‍ തീപിടിത്തം
October 11, 2026
ദമ്മാമില്‍ ആവേശത്തിരയിളക്കി 'HMR മാഡ്രിഡ് സോക്കര്‍ 2026'-ന് വര്‍ണ്ണാഭമായ തുടക്കം
ദമ്മാമില്‍ ആവേശത്തിരയിളക്കി 'HMR മാഡ്രിഡ് സോക്കര്‍ 2026'-ന് വര്‍ണ്ണാഭമായ തുടക്കം
October 11, 2026
വായനയുടെയും എഴുത്തിന്റെയും അനുഭവലോകം തുറന്ന് 'എഴുത്തുകാരും പുസ്തകങ്ങളും'
വായനയുടെയും എഴുത്തിന്റെയും അനുഭവലോകം തുറന്ന് 'എഴുത്തുകാരും പുസ്തകങ്ങളും'
October 11, 2026
സൗദി കെ.എം.സി.സി സാമൂഹ്യ സുരക്ഷാ പദ്ധതി കോ-ഓര്‍ഡിനേറ്റര്‍ പരിശീലന ക്യാമ്പ് സമാപിച്ചു
സൗദി കെ.എം.സി.സി സാമൂഹ്യ സുരക്ഷാ പദ്ധതി കോ-ഓര്‍ഡിനേറ്റര്‍ പരിശീലന ക്യാമ്പ് സമാപിച്ചു
October 11, 2026
ഡല്‍ഹിയില്‍ പ്രതിഷേധക്കാര്‍ക്ക് നേരെ ആക്രമണം: നാലുപേര്‍ പോലീസ് പിടിയില്‍
ഡല്‍ഹിയില്‍ പ്രതിഷേധക്കാര്‍ക്ക് നേരെ ആക്രമണം: നാലുപേര്‍ പോലീസ് പിടിയില്‍
October 11, 2026
പാകിസ്ഥാനിലെ ഖൈബര്‍ പഖ്തൂണ്‍ഖ്വയില്‍ അടിയന്തരാവസ്ഥ; മുഖ്യമന്ത്രി സുഹൈല്‍ അഫ്രീദി അറസ്റ്റില്‍
പാകിസ്ഥാനിലെ ഖൈബര്‍ പഖ്തൂണ്‍ഖ്വയില്‍ അടിയന്തരാവസ്ഥ; മുഖ്യമന്ത്രി സുഹൈല്‍ അഫ്രീദി അറസ്റ്റില്‍
October 11, 2026
'എന്നെ തടങ്കലില്‍ വെച്ചതല്ല, തട്ടിക്കൊണ്ടുപോയതാണ്': മോചിതനായ ശേഷം ധ്രുവ് രാഠി
'എന്നെ തടങ്കലില്‍ വെച്ചതല്ല, തട്ടിക്കൊണ്ടുപോയതാണ്': മോചിതനായ ശേഷം ധ്രുവ് രാഠി
October 11, 2026